വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതില്‍ തര്‍ക്കം: മടവൂരില്‍ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: വളര്‍ത്തുനായയെ വാഹനത്തില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോറിക്ഷ  ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം മടവൂരിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ രാഹുല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പിവടികൊണ്ടാണ് യുവാക്കള്‍ ഡ്രൈവറെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തുമ്പോട് ജംഗഷ്‌നിലാണ് അക്രമം നടന്നത്. തുമ്പോട് സ്വദേശികളായ അഭിജിത്, ദേവജിത്, രതീഷ് എന്നിവര്‍ പിടിയില്‍. വളര്‍ത്തുനായയെ മൃഗാശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ഓട്ടോയില്‍ കയറ്റാന്‍ പ്രതികള്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. പ്രതികള്‍ ലഹരിക്ക് അടിമകളെന്ന് പോലീസ് പറയുന്നു.

ഊതിക്കല്‍ ഊര്‍ജിതമാകും; മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ പോലീസ് പരിശോധന തുടരും

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ വാഹന പരിശോന ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. രാത്രികാല പരിശോധന ഉള്‍പ്പെടെ ഉടന്‍ തുടങ്ങാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷമായി കേവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കാണ് പോലീസ് മുന്‍തൂക്കം നടത്തിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഇറക്കിയതോടെയാണ് പൊതുവേയുള്ള വാഹന പരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയത്. പഴയ രീതിയില്‍ ഊതിച്ചുതന്നെ മദ്യപിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനാണ് നീക്കം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിഴ ചുമത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം, ചെവി കടിച്ചുപറിച്ചു; സൈക്കിള്‍ ചോദിച്ച മകളുടെ പുറത്ത് തിളച്ചവെള്ളമൊഴിച്ചു; പ്രവാസിക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട്ട് യുവതിക്കും മകള്‍ക്കും ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. താമരശേരി സ്വദേശിനി ഫിനിയയെയും മകള്‍ ഒന്‍പതു വയസുകാരിയെയും പ്രവാസിയായ ഷാജി എന്നയാളാണ് മര്‍ദിച്ചത്. ഫിനിയയുടെ ചെവി കടിച്ചു പറിച്ച ഷാജി മകളുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ചു. പരിക്കേറ്റ മകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെവിക്ക് മുറിവേറ്റ ഫിനിയയ്ക്ക് ഏഴ് തുന്നലുകള്‍ ഇട്ടിട്ടുണ്ട്. മകള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞതിനാണ് ഇയാള്‍ ക്രൂരത കാട്ടിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ സ്ത്രീധനമായി കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലഹരിക്ക് അടിമയായ ഷാജി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു. വര്‍ഷം മുന്‍പായിരുന്നു ഷാജിയുടെയും ഫിനിയയുടെയും വിവാഹം. സ്ത്രീധനമായി 50 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ആദ്യമൊക്കെ നല്ല രീതിയിലായിരുവെങ്കിലും പിന്നീട് സ്ഥിരമായി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു. പലപ്പോഴായി സ്വര്‍ണവും കൈക്കലാക്കി. കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഏഴാം തീയതിയാണ്…

കൊല്ലം കോക്കാട് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ബന്ധമില്ലെന്ന് കോണ്‍ഗ്രസ്

കൊല്ലം: കോക്കാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് സ്വദേശിയും കേരള കോണ്‍ഗ്രസ് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റുമായ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. രാത്രിയില്‍ റോഡില്‍ വെട്ടേറ്റു കിടക്കുകയായിരുന്നു. കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്. കഴുത്തിനും വെട്ടേറ്റിരുന്നു. മനോജിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാരാണെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ കോണ്‍ഗ്രസിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പങ്കില്ലെന്ന് കോണ്‍ഗ്രസ നേതാവ് ജ്യോതികുമാര്‍ ചാമക്കാല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട യുവാവ്. പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ക്വട്ടേഷന്‍ ഗുണ്ട സംഘത്തിലെ അംഗമാണ്. വസ്തുതകള്‍ പോലീസ് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.

ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി

ന്യുഡല്‍ഹി: ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീം കോടതിയെ സമീപിച്ചു. ബംഗലൂരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിധിയിലെ ചില പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. അതിനാലാണ് ജാമ്യം അനുവദിച്ച് അഞ്ച് മാസത്തിനു ശേഷം അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇ.ഡി അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറി അപ്പീല്‍ നല്‍കിയത്. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, എസ.്ബി.ഐ, ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ…

മേലുദ്യോഗസ്ഥരുടെ പീഡനം; മലപ്പുറത്ത് പോലീസുകാരനെ കാണാതായി.

മലപ്പുറം: മലപ്പുറത്ത് പോലീസുകാരനെ കാണാതായി. എംഎസ്പി ബറ്റാലിയന്‍ അംഗം മുബഷീറിനെയാണ് കാണാതായത്. അരീക്കോട് സെപ്ഷല്‍ ഓപ്പറേറ്റിംഗ് ക്യാംപിലെ അംഗമാണ് മുബഷീര്‍. മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന കത്ത് കണ്ടെത്തിയിട്ടുണ്ട്.

കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായെന്ന് യെച്ചൂരി ; പോയത് ശരിയായില്ലെന്ന് കെ.മുരളീധരന്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായിട്ടെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ.വി. തോമസിനെ സംരക്ഷിക്കുമോയെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി സ്റ്റാലിന്‍ ആണെന്ന് പറഞ്ഞിട്ടില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു വരണം എന്നാണ് പറഞ്ഞത്. തെറ്റ് തിരുത്തി കോണ്‍ഗ്രസ്-സിപിഎമ്മുമായി സഹകരിക്കണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവര്‍ സിപിഎമ്മിനൊപ്പം ചേരും. രാഷ്ട്രീയ പ്രമേയം ഐകകണ്‌ഠേനയാണ് പാസായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അതേസമയം, പാര്‍ട്ടി വിലക്ക് ലംഘിച്ച് കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ പോയത് ശരിയായില്ലെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. തോമസിനെ അധിക്ഷേപക്കുന്നതും ശരിയല്ല. അദ്ദേഹം ഓട്‌പൊളിച്ച് വന്നയാളല്ല. അദ്ദേഹത്തിന്റെ ചില വിഷമങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ല. ഇത്രയും കാലം ഒപ്പം നിന്ന കെ.വി. തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍…

ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് ; മൊഴി തിരുത്താന്‍ ഡോക്ടറോട് ആവശ്യപ്പെട്ടു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സമയം ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് മൊഴി നല്‍കിയിരുന്നത്. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലിയും അന്വേഷണ സംഘത്തിന് ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് സൂരജ് ആവശ്യപ്പെടുന്നത്. രേഖകള്‍ പോലീസിന്റെ കൈവശം ഉണ്ടെന്നു പറഞ്ഞ ഡോക്ടറോട്, ആ കോപ്പിക്ക് യാതൊരു വാലിഡിറ്റി ഇല്ലെന്നും, നമ്മള്‍ കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നല്‍കുന്നു. നമ്മള്‍ കൊടുക്കുന്ന മൊഴി കോടതിയില്‍ എഴുതിയെടുക്കും. അതാണ് ഇനി പ്രൊസീഡ് ചെയ്യുക. നമ്മള്‍ എഴുതിയതിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും സൂരജ് പറയുന്നു. ആ മൊഴിക്ക് ഇനി വാലിഡിറ്റി ഇല്ല. അതുകൊണ്ടാണ് കോടതി വിളിച്ച് ഇങ്ങനെ പറഞ്ഞിരുന്നോ എന്നെല്ലാം ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുന്ന മൊഴി നമ്മുടെ അഡ്വക്കേറ്റും പ്രോസിക്യൂഷനും നോട്ട് ചെയ്യും. അതോടെ നമ്മുടെ മൊഴിയെടുപ്പ് കഴിഞ്ഞു. അതാണ് പിന്നെ പരിഗണിക്കുക. എന്താണ് കോടതിയില്‍…

ഇന്നും ഇടിയോട് കൂടിയ തീവ്രമഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടു കൂടിയ തീവ്ര മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കലാമണ്ഡലം താല്ക്കാലിക അദ്ധ്യാപകനെതിരെ പോക്സോ

കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപകനായിരുന്ന അഭിജോഷിനെതിരെ കലാമണ്ഡലത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിൻ്റെ പേരിൽ പോക്സൊ കേസെടുത്തു. മാര്‍ച്ച് 26-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റുഡൻ്റ്സ് യൂണിയൻ്റെ വാർഷികാഘോഷ വേളയിലാണ് അദ്ധ്യാപകൻ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ സംഭവത്തെ പുറത്തറിയിക്കാതെ അദ്ധ്യാപകനെ സ്ഥലത്തുനിന്നും മാറ്റാൻ ശ്രമം നടത്തി. ഭയപ്പെട്ട വിദ്യാർത്ഥിനി ഹോസ്റ്റലിലേക്ക് ഓടിപ്പോയ ശേഷം സഹപാഠികളായ വിദ്യാർത്ഥിനികളും ഹോസ്റ്റൽ വാർഡനും അഭിജോഷിനെ തടഞ്ഞുവെച്ചതിൻ്റെ ഫലമായാണ് രക്ഷപെടാൻ കഴിയാതിരുന്നത്. പിന്നീട് വൈസ് ചാൻസലറുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥിനിയോട് മാപ്പപേക്ഷ നടത്തി അദ്ധ്യാപകനെ നിയമത്തിനു വിട്ടുകൊടുക്കാതിരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമമാണ് സ്ഥാപനത്തിൽ നടന്നത്. ഏപ്രില്‍ 2-ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇരയായ വിദ്യാർത്ഥിനി വസ്തുതകൾ വെളിപ്പെടുത്തിയതിൻ്റെ ഫലമായാണ് അഭിജോഷിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്. അദ്ധ്യാപകനെതിരെയും വൈസ് ചാന്സലർക്കെതിരെയും നിയമനടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌, മുസ്ലിം…