മഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷുഹൈബ് തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍

മലപ്പുറം: മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയവേയാണ് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുള്‍ മജീദ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകം. കാറില്‍ സഞ്ചരിച്ച അബ്ദുള്‍ ജലീലിനെ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജലീല്‍ പിറ്റേന്ന് രാത്രിയോടെ മരിച്ചു. സംഘം കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. മഞ്ചേരി നഗരസഭ 16ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു മുസ്ലീം ലീഗ് നേതാവ് കൂടിയായ ജലീല്‍.

കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കത്തിനശിച്ചു; വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷപ്പെട്ടു

പനാജി: ഗോവയ്ക്ക് പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ഓടിക്കൊണ്ടിരിക്കേ കത്തിനശിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് പോയ മാതമംഗലം കുറ്റൂര്‍ ബി.എഡ് കോളജിലെ സംഘം സഞ്ചരിച്ച ബസ് ആണ് ഇന്നലെ വൈകിട്ട് ഓള്‍ഡ് ഗോവയ്ക്ക് സമീപം കത്തിയത്. 37 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും ബസിലുണ്ടായിരുന്നു. തീ പടരുന്നതിനുമുന്‍പ് ഇവര്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല. ബസിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യുട്ടാണ് കാരണമെന്ന് സൂചനയുണ്ട്. യാത്രക്കാരുടെ ബാഗുകളും മൊൈബല്‍ ഫോണുകളും അടക്കം കത്തിനശിച്ചു. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്.  

അർമാൻസ് ക്ലാസിക് ഓപ്പൺ സ്റ്റേറ്റ് ചാമ്പ്യൻഷിപ് വിജയികൾ

വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ അർമാൻസ് ഫിറ്റ്നസ് സെന്റർ ചെങ്ങമനാടിന്റെ ഒന്നാം വാർഷികാത്തൊടാനുബന്ധിച്ചു നടത്തിയ ശരീര സൗന്ദര്യ മാത്രമായ അർമാൻസ് ക്ലാസിക് ഓപ്പൺ സ്റ്റേറ്റ് ചാമ്പ്യൻഷിപ് ആലുവ പ്രിയദർശിനി ടൗൺഹാളിൽ വെച്ച് വൈകീട്ട് 3 മണിക്ക് ബഹു എം‌എല്‍‌എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ആലുവ മുനിസിപ്പൽ ചെയർമാൻ എം ഒ ജോൺ അദ്ധ്യക്ഷനായി. വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കേരള പ്രസിഡന്റ്‌ എം.വി. പ്രമോദ്, ജനറൽ സെക്രട്ടറി വിസി അരുൺ കുമാറും ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന വിവിധ വിഭാഗ മത്സരങ്ങളിൽ 200 ഓളം മത്സരാർഥികൾ വിവിധ ജില്ലകളിൽ നിന്നും മത്സരിക്കുകയുണ്ടായി. സീനിയറിൽ തിരുവനന്തപുരം ജില്ലയിലെ മുഹമ്മദ് അറഫ്, മെൻസ് ഫിറ്റ്നെസ്സിൽ മലപ്പുറം ജില്ലയിലെ ശ്രീജിത്ത്‌ പട്ടാളത്തില്‍, മാസ്റ്റേഴ്സിൽ എറണാകുളം ജില്ലയിലെ സുരേഷ് പിവി, വിമന്‍സ് ഫിറ്റ്നെസ്സിൽ തിരുവനന്തപുരം ജില്ലയിലെ മഞ്ജു എസ് എന്നിവര്‍ ചാമ്പ്യന്മാരായി.…

ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്ഥലം, ഞങ്ങള്‍ വിട്ടുകൊടുക്കും: സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിയെ എതിര്‍ത്ത് സി.പി.എം കൗണ്‍സിലറുടെ കുടുംബം

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ എതിര്‍ത്ത് സി.പി.എം കൗണ്‍സിലറുടെ കുടുംബം. കഴക്കൂട്ടത്ത് കോര്‍പറേഷന്‍ കൗണ്‍സിലര്‍ എല്‍.എസ് കവിതയുടെ വീട്ടില്‍ പ്രചാരണത്തിന് എത്തിയ മുരളീധരനെയും ബി.ജെ.പി പ്രവര്‍ത്തകരെയുമാണ് കൗണ്‍സിലറുടെ അച്ഛനും അമ്മയുമാണ് പദ്ധതിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചത്. ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്ഥലം, ഞങ്ങള്‍ വിട്ടുകൊടുക്കും. പിണറായി വിജയന്‍ ജനനായകന്‍ എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. വി.മുരളീധരന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങിയെങ്കിലും അവര്‍ മുദ്രാവാക്യം തുടര്‍ന്നുകൊണ്ടിരുന്നു. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ച് തിരിച്ചുപോകുകയായിരുന്നു. സി.പി.എമ്മിന്റെ സമീപനം തുറന്നുകാട്ടാനാണ് കൗണ്‍സിലറുടെ വീട്ടില്‍ പോയതെന്ന വി.മുരളീധരന്‍ പിന്നീട് പ്രതികരിച്ചു.

കുഴല്‍മന്ദത്ത് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം

പാലക്കാട്: കുഴല്‍മന്ദത്ത് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഭരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പിനെതിരെ നരഹത്യാ കുറ്റം ചുമത്തി. യുവാക്കളെ ബസ് മനഃപൂര്‍വ്വം ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന ദൃശ്യം പുറത്തുവന്നതോടെ നടത്തിയ പുതിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയത്. നേരത്തെ ഐപിസി 304(എ) പ്രകാരം ജാമ്യം കിട്ടാവുന്ന മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്ന വകുപ്പാണ് ചുമത്തിയിരുന്നത്. ഇത് റദ്ദാക്കി ഐപിസി 304 പ്രകരം നരഹത്യയ്ക്ക് കേസെടുത്തു. ഡ്രൈവറുടെ ജാമ്യം റദ്ദാകും. ബസിനു പിന്നാലെ പോയിരുന്ന കാറിന്റെ ഡാഷ് ബോര്‍ഡിലെ കാമറ പകര്‍ത്തിയ വീഡിയോ ദൃശ്യമാണ് അപകടത്തിന്റെ ഭീകരത പുറത്തുകൊണ്ടുവന്നത്്. ദൃക്‌സാക്ഷികളായ മൂന്നു പേരുടെ മൊഴികളും നിര്‍ണായകമായി. ഇതേതുടര്‍ന്ന് ജില്ലാ പോലീസ് മേധാവി നിയോഗിച്ച ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ ഡി.വൈ.എസ്.പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയത്.…

കൊടുങ്ങല്ലൂര്‍ ഭരണിക്ക് ക്ഷേത്രത്തില്‍ കോഴിബലി; രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവവുമായി ബന്ധപ്പെട്ട് കോഴിബലി നടത്തിയ രണ്ടു പേര്‍ കസ്റ്റഡിയില്‍. ജന്തുബലി നിരോധന നിയമപ്രകാരമാണ് പോലീസ് നടപടി. കോഴിബലി നിരോധിച്ചതാണെന്നും നടത്തരുതെന്നും പോലീസും ദേവസ്വം അധികൃതരും പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് രണ്ടു േപര്‍ ബലി നല്‍കിയത്. ഇത് സ്ഥലത്തുണ്ടായിരുന്ന പോലീസ് തടയുകയും രണ്ടുപേരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. എന്നാല്‍ ആചാരത്തിന്റെ ഭാഗമാണ് കോഴിബലി എന്നാണ് കസ്റ്റഡിയില്‍ ആയവരുടെ നിലപാട്.  

പട്ടാമ്പി കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: കേരളത്തിൽ തന്നെ ഏറ്റവും വലിയ കെട്ടിടമുള്ള സർക്കാർ കോളേജായ എസ്.എൻ.ജി.എസ് കോളേജ് പട്ടാമ്പിയിൽ അടുത്ത അദ്ധ്യയന വർഷത്തേക്ക് പുതിയ ഡിഗ്രി, പി.ജി കോഴ്സുകൾ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പുതിയ സയൻസ് ബ്ലോക്കും ഐ.ടി ഹബ്ബും അടക്കമുള്ള വികസനങ്ങൾ കൂടി വന്നതോടെ സർവകലാശലക്ക് തുല്യമായ സൗകര്യങ്ങൾ കോളേജിലുണ്ട്. എന്നാൽ, ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുതകുന്ന കോഴ്സുകൾ അവിടെയില്ല പുതിയ പല കോഴ്സുകളും അനുവദിക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും അനുവദിക്കപ്പെട്ടിട്ടില്ല. പുതിയ സയൻസ് ബ്ലോക്ക് നിലവിൽ വന്നതിനാൽ കോളേജിൽ തന്നെയുള്ള ഫിസിക്സ്‌ സബ്ജക്റ്റിൽ പി.ജി അനുവദിക്കണം. ഐ.ടി ഹബ്ബിന്റെ പ്രയോജനം ഉപയോഗപ്പെടുത്തി പുതിയ സാധ്യതകൾ തുറക്കപ്പെടണം. യൂണിവേഴ്സിറ്റി തലത്തിൽ നിരന്തരം റാങ്കും നൂറുമേനിയും കൊഴിയുന്ന ബി.എ അറബിക്കിന് ശേഷം പഠിക്കാനുള്ള പി.ജി കോഴ്സു പോലും എസ്.എൻ.ജി.എസിൽ എന്നല്ല പാലക്കാട് ജില്ലയിൽ തന്നെ എവിടെയും ഇല്ല. കണക്ക്, ഇംഗ്ലീഷ്, ഹിന്ദി,…

അടൽ ഇന്നോവേഷൻ മിഷന്റെ ദേശീയതല ബിസിനസ് ആശയ മത്സരത്തിൽ മികച്ച 20 ൽ ഇടംപിടിച്ച് മലയാളി വിദ്യാർത്ഥി

ഇന്ത്യയിലെമ്പാടുമുള്ള അടൽ ടിങ്കറിംഗ് ലാബ് വിദ്യാർത്ഥികൾ സമർപ്പിച്ച ബിസിനസ് ആശയങ്ങളിൽ നിന്ന് മികച്ച 20 ൽ ഒന്നായി പുതിയകാവ് അമൃത വിദ്യാലയത്തിലെ 7-ാം ക്ലാസ് വിദ്യാർത്ഥി കാർത്തിക് രാജ് നിർമ്മിച്ച എഡ്ടെക് ബിസിനസ് ആശയം തിരഞ്ഞെടുക്കപ്പെട്ടു. 9000-ത്തിലധികം മത്സരാർത്ഥികൾ സമർപ്പിച്ച ആശയങ്ങളിൽ നിന്നാണ് മികച്ച 20 ആശയങ്ങൾ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടയർ 2,3,4 നഗരങ്ങളിലെ താഴ്ന്ന വരുമാനമുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്ന ഒരു വെബ് പോർട്ടലായ ‘ എഡ്യുഈസി ‘ എന്ന പേരിൽ ഒരു ബഹുഭാഷാ എഡ്ടെക്കിനായാണ് കാർത്തിക് ഒരു ബിസിനസ്സ് ആശയം സമർപ്പിച്ചത്. ഇന്ത്യയിലെ 50 ശതമാനത്തിലധികം കുട്ടികളും അവരുടെ മാതൃഭാഷയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരാണ്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) സ്‌കൂൾ വിദ്യാഭ്യാസത്തിനായി 3 ഭാഷാ ഫോർമുലകളാണ് ശുപാർശ ചെയ്യുന്നത്. ഇത് നിലവിൽ എഡ്ടെക് കമ്പനികൾ നൽകുന്നില്ല. ഈ…

മദ്യവും മയക്കുമരുന്നും സംസ്ഥാനത്തെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: മദ്യവും മയക്കുമരുന്നുമൊഴുക്കി കേരള സമൂഹത്തെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടാന്‍ ഭരണസംവിധാനങ്ങള്‍ ശ്രമിക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി മയക്കുമരുന്ന് ഇറക്കുമതി കള്ളക്കടത്ത് വിപണിയായി കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍, നേരിട്ട് മദ്യവുംകൂടി വ്യാപകമായി ഒഴുക്കുന്നത് കേരളസമൂഹത്തിന്റെ സാമൂഹ്യജീവിത അസ്ഥിവാരം മാന്തും. ജനങ്ങളുടെ ജീവിതവും ജീവനും നശിപ്പിച്ചുള്ള ധനസമ്പാദനവും ഭരണധൂര്‍ത്തും ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഐടി മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ മദ്യനയമെന്ന വാദം തെറ്റാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മദ്യമോഹികളും മദ്യത്തിന് അടിമകളുമാണെന്നുള്ള പ്രചരണത്തിലൂടെ മികവുറ്റ യുവപ്രതിഭകളെ അവഹേളിക്കാനേ ഇതുപകരിക്കൂ. താഴ്ന്ന വരുമാനക്കാരായ ജനവിഭാഗങ്ങള്‍ മദ്യത്തിന് ഇരകളാകുമ്പോള്‍ കുടുംബങ്ങള്‍ പട്ടിണിയിലാകും. മദ്യലഹരിയില്‍ കുടുംബാംഗങ്ങള്‍ കലഹിച്ചും തമ്മിലടിച്ചും തകരും. ലഹരി സുലഭതയുടെ മറവില്‍ സംസ്ഥാനത്ത്…

സംസ്ഥാനത്ത് റംസാന്‍ വ്രതം ഞായറാഴ്ച മുതല്‍

കോഴിക്കോട്: സംസ്ഥാനത്ത് റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. എന്നാല്‍ സുന്നി വിഭാഗങ്ങള്‍ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ശനിയാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. യുഎഇയിലും ശനിയാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും