തൃശൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ തൃശൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്ന് കലക്ടറേറ്റ് വളപ്പില്‍ പ്രതീകാത്മകമായി സര്‍വേ കല്ല് സ്ഥാപിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ, പ്രധാന കവാടത്തില്‍ പ്രവര്‍ത്തകര്‍ കിടന്ന് പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി.
Category: KERALA
സില്‍വര്‍ ലൈന്‍: കോഴിക്കോട് അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ടുപോകുന്ന പോലീസ് വണ്ടി ബ്രേക്ക് ഡൗണായി; ഡീസലടിക്കാന്‍ പിരിവെടുത്ത് പ്രവര്‍ത്തകര്‍
കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു കൊണ്ടുപോകാന്‍ എത്തിച്ച പോലീസ് വണ്ടി ബ്രേക്ക് ഡൗണായി. ഇതോടെ പ്രവര്‍ത്തകരെ ബസില്‍ നിന്നിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി. പോലീസിനെ കൂക്കിവിളിച്ച പ്രവര്‍ത്തകര്‍ ഡീസലടിക്കാന്‍ പണം പിരിവെടുത്ത് നല്‍കി. ഒരു പോലീസ് വാഹനം നന്നാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്ന് ടി.സിദ്ദിഖ് പരിഹസിച്ചു. പ്രവര്‍ത്തകര്‍ മഗ്ഗും തുണിവിരിച്ചും പിരിവെടുത്ത് പണം പോലീസുകാര്‍ക്ക് മുന്നില്‍ തുണിയില്‍ വിരിച്ചുനല്‍കി.
സില്‍വര്‍ ലൈനെതിരെ പ്രതിഷേധ പ്രകടനം: ഡല്‍ഹിയില്‍ യു.ഡി.എഫ് എം.പിമാര്‍ക്കു പോലീസ് മര്‍ദനം
ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യു.ഡി.എഫ് എം.പിമാര്‍ക്ക് ഡല്‍ഹി പോലീസിന്റെ മര്‍ദനം. ഹൈബി ഈഡന്റെ മുഖത്തടിച്ചു, രമ്യ ഹരിദാസിനെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ചു. എം.പിമാരും പോലീസുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി വിജയ് ചൗക്കില്‍ നിന്നും പാര്‍ലമെന്റിലേക്ക് സമാധാനമായി മാര്‍ച്ച് ചെയ്ത് വന്ന എംപിമാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദിക്കുകയായിരുന്നു. ഹൈബി ഈഡന്റെ മുഖത്ത് പോലീസ് അടിച്ചു. ടി.എന്‍. പ്രതാപന്റെ കോളറിന് പിടിച്ചു വലിച്ചു. ബെന്നി ബെഹന്നാന്‍, മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സി. വേണുഗോപാല്‍, രമ്യാ ഹരിദാസ് തുടങ്ങിയവര്‍ക്കും മര്‍ദനമേറ്റു. തന്നെ പുരുഷ പോലീസ് മര്‍ദിച്ചുവെന്ന് രമ്യാ ഹരിദാസ് ആരോപിച്ചു. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല. വിജയ് ചൗക്ക് ഭാഗത്ത് എംപിമാര്‍ പ്രതിഷേധം നടത്തുന്നത് സര്‍വസാധാരണമാണ്. ഇവിടെ നിന്നും പാര്‍ലമെന്റിലേക്ക് വരുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കെ.റെയില്‍ അനുമതിക്കായി കേരള മുഖ്യമന്ത്രി…
സില്‍വര്‍ ലൈന്‍: സര്‍വേ കല്ലുമായി ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി മാര്‍ച്ച്; യൂത്ത് കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
s തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി. സര്‍വേ കല്ലുമായാണ് മാര്‍ച്ച് നടത്തിയത്. കോഴിക്കോട് . പാലക്കാട് കലക്ടറേറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. റോഡ് ഉപരോധിച്ചായിരുന്നു പ്രകടനം. ഇരു മാര്‍ച്ചുകളും സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജില്ലയായിട്ടും പാലക്കാടും ശക്തമായ പ്രതിഷേധമാണ് നടന്നത്. സമരം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് പ്രകടനം. സര്‍വേ കല്ലിന്റെ മാതൃകമായുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നേരത്തെ തന്നെ ചില പ്രവര്‍ത്തകര്‍ കലക്ടറേറ്റിനുള്ളില്‍ കടന്നിരുന്നു. ിവരെ പോലീസ് നീക്കം ചെയ്തു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെങ്കിലും പിരിഞ്ഞുപോകാന്‍…
സില്‍വര്‍ലൈന്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ലൈന് വേണ്ടി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു പ്രതിഷേധ സമരം കടുപ്പിക്കുന്നതിനിടയില്‍ പദ്ധതിക്ക് അംഗീകാരം തേടിയാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. വൈകിട്ട് നാലിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുകയാണു പ്രധാനം. കെ-റെയില്‍ പദ്ധതിക്കു പഠനം നടത്താനുള്ള പ്രാഥമികാനുമതി മാത്രമാണ് ഇതുവരെ കേന്ദ്രത്തില്‍ നിന്നു ലഭിച്ചിട്ടുള്ളത്. എന്നാല്‍, ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിനെതിരേയാണ് സംസ്ഥാന വ്യാപക പ്രതിഷേധം കനക്കുന്നത്. യുഡിഎഫും ബിജെപിയും സമരം ഏറ്റെടുത്തതിനു പിന്നാലെയാണ് കെ-റെയില്‍ പദ്ധതിക്ക് അനുമതി തേടി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും സമീപിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുന്നതിനായി കെ-റെയില്‍ എംഡി അജിത്കുമാര്‍ കഴിഞ്ഞ രണ്ടു ദിവസമായി ഡല്‍ഹിയിലുണ്ട്.…
നിരക്ക് വര്‍ധന: സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു; തലസ്ഥാനത്ത് ഭാഗികം
തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറു രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. അതേസമയം, തലസ്ഥാനത്തെ ഒരു കൂട്ടം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. തലസ്ഥാന നഗരിയില്‍ സ്വകാര്യ ബസുകള്‍ നിരത്തുകളില്‍ ഓടുന്നുണ്ട്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം ഭാഗികമായാണ് നടക്കുന്നത്. സമര സമിതിയുടെ ആവശ്യം നിരാകരിച്ച് അവര്‍ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നു. സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ അനിശ്ചിതകാല സമരം നടത്തുന്ന സാഹചര്യത്തില്‍…
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങുന്ന പെന്‍ഡ്രൈവ് ദിലീപിന് എത്തിച്ചുകൊടുത്തത് ശരത്ത്; കാവ്യയെ ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ദിലീപിന്റെ കൈവശമെത്തിച്ചത് ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ശരത്ത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇയാളെ കഴിഞ്ഞ ദിവസം രഹസ്യ കേന്ദ്രത്തിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തതായി ഒരു മലയാളം ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാലചന്ദ്രകുമാറാണ് കേസിലെ വിഐപിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന സമയത്ത് ‘ഇക്ക’ എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ ദിലീപിന്റെ വീട്ടിലെത്തി പെൻഡ്രൈവ് ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഒരു വിഐപിയെ പോലെയാണ് അയാള്‍ പെരുമാറിയതെന്നും, ലാപ്ടോപ്പില്‍ പെൻഡ്രൈവ് ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരത കാണാൻ ദിലീപ് ക്ഷണിച്ചെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. തുടര്‍ന്ന് വിഐപിക്കുള്ള അന്വേഷണം പോലീസ് സംഘം ഊര്‍ജിതമാക്കിയിരുന്നു. നേരത്തേ ദിലീപ് വിഐപിയെന്ന് വിശേഷിപ്പിച്ചത് വ്യവസായിയായ കോട്ടയം സ്വദേശി മെഹബൂബ് ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇക്കാര്യം മെഹബൂബ്…
മൂന്നു ക്ഷേത്രങ്ങളിലെ തിരുവാഭരണം കവര്‍ന്ന പൂജാരി അറസ്റ്റില്‍
കൊച്ചി: മൂന്നു ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കവര്‍ന്ന ക്ഷേത്ര പൂജാരി അറസ്റ്റില്‍. കണ്ണൂര്‍ അഴീക്കോട് തേനായി അശ്വന്ത് (32) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. വെണ്ണല മാതാരത് ദേവി ക്ഷേത്രം, ഉദയംപേരൂര്‍ നരസിംഗ് സ്വാമി ക്ഷേത്രം, തുതിയൂര്‍ മാരിയമ്മന്‍ കോവില്‍ ക്ഷേത്രം എന്നിവിടങ്ങളിലെ തിരുവാഭരണങ്ങള്‍ മോഷ്ടിച്ചശേഷം ഇയാള്‍ മുക്കുപണ്ടം പകരം വയ്ക്കുകയായിരുന്നു. വെണ്ണല മാതാരത് ദേവി ക്ഷേത്രത്തില്‍നിന്ന് 25 ഗ്രാം വരുന്ന തിരുവാഭരണമാണ് കവര്‍ന്നത്. പൂജകള്‍ക്കിടെ തിരുവാഭരണത്തിന് ചെമ്പുനിറം ഉണ്ടല്ലോയെന്ന് പുതിയ പൂജാരിക്ക് സംശയം തോന്നുകയും ഇക്കാര്യം ക്ഷേത്രം ഭാരവാഹികളെ അറിയിക്കുകയുമായിരുന്നു. പോലീസ് തിരുവാഭരണത്തിന്റെ മാറ്റ് പരിശോധിച്ചപ്പോള്‍ കളവ് പുറത്തായി. കഴിഞ്ഞവര്‍ഷം അശ്വന്ത് ഈ ക്ഷേത്രത്തില്‍നിന്ന് പിരിഞ്ഞുപോയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പാലാരിവട്ടത്തെ ധനകാര്യ സ്ഥാപനത്തില്‍ തിരുവാഭരണം പണയം വച്ചെന്ന് സമ്മതിച്ചു. ഇവിടെനിന്ന് ആഭരണം കണ്ടെടുക്കുകയും ചെയ്തു. വെണ്ണലയില്‍നിന്ന് അശ്വന്ത് ഉദയംപേരൂരിലെ ക്ഷേത്രത്തിലേക്കാണ് പോയിരുന്നത്. അവിടത്തെ തിരുവാഭരണം…
കെ റെയില്‍ പദ്ധതിയില്‍ സര്‍വത്ര അഴിമതിയെന്ന് ചെന്നിത്തല; കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തുന്നത് മതില്‍ ചാടിയെന്ന് വി.മുരളീധരന്‍
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ സര്‍വത്ര അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്. ചെങ്ങന്നൂരിലെ അലൈമെന്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. സര്‍ക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാന്‍ തോക്കു വേണോ എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു കെ റെയിലിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹികാഘാത പഠനം നടത്തിയിട്ടില്ലെന്നും വീടുകളില്‍ അതിക്രമിച്ചു കയറി കല്ലിടുകയാണെന്നും അദ്ദേഹം പറഞ്ഞു കേരളത്തിലെ ജനങ്ങള്‍ തെരുവില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നെന്ന് മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു. കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തുന്നത് മതില്‍ ചാടി. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമങ്ങള്‍ പാലിക്കാതെയാണ്…
തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പെട്രോള്‍ ബോംബേറ് ; യുവാവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
