കോട്ടയം: പാലാ പൊന്‍കുന്നം റോഡില്‍ പൈകയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. അടിമാലി സ്വദേശി മണി (65), ബൈസണ്‍വാലി സ്വദേശി ഷംല എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറുകള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
Category: KERALA
കോട്ടയം മംഗളം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
കോട്ടയം: കോട്ടയം മംഗളം എന്‍ജിനീയറിംഗ് കോളജില്‍നിന്ന് കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന് റജി, എറണാകുളം ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോജ് എന്നിവരാണ് കടലിലെ തിരയില്‍പെട്ട് മരിച്ചത്. അപകടത്തില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആന്റണി ഷിനോജിനായി ഏറെ നേരം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥികള്‍ കോളജില്‍ നിന്ന് രണ്ട് ബസുകളിലായി ടൂറിന് പുറപ്പെട്ടത്.
എംഎല്‍എയുടെ പരാതി: ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു
ആലപ്പുഴ: എംഎല്‍എ പി.പി. ചിത്തരഞ്ജന്റെ പരാതിക്ക് പിന്നാലെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് 10 രൂപയാക്കിയതായും ഹോട്ടല്‍ ഉടമ അറിയിച്ചു. പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ ചിത്തരഞ്ജന് എംഎല്‍എയോട് അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും കൂടി 184 രൂപയാണ് ഹോട്ടല്‍ ഉടമ ഈടാക്കിയത്. ഇതേത്തുടര്‍ന്ന് അമിത വില ഈടാക്കിയെന്ന് കാണിച്ച് ചിത്തരഞ്ജന് ഹോട്ടലിനെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണുരാജിന് പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ജില്ലയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടന്നിരുന്നു.
ജസ്റ്റീസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വച്ചുതാമസിപ്പിച്ചത് ഗുരുതരവീഴ്ച: ദേശീയ വനിത കമ്മീഷന്
തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് ദേശീയ വനിത കമ്മീഷന്. പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാതെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് വച്ചുതാമസിപ്പിച്ചത് ഗുരുതര വീഴ്ചയാണ്. കമ്മറ്റി റിപ്പോര്ട്ടിന്മേല് മൂന്നു മാസത്തിനകം തുടര്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ദേശീയ വനിതാ കമ്മീഷന് നേരിട്ട് അന്വേഷിക്കും. എല്ലാ സിനിമ പ്രൊഡക്ഷന്‍ കമ്പനികളിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിയോട് കൂടിയ കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ഞായറാഴ്ച വരെ ഇടി മിന്നലോട് കൂടിയ മഴ പ്രവചിച്ചിരിക്കുന്നത്. നാളെ ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യയാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. മറ്റന്നാള്‍ അഞ്ച് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് മഴക്ക് സാധ്യത.
സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ്; പുറത്താക്കാനുള്ള അധികാരം എഐസിസിക്ക്
കൊച്ചി: പാര്‍ട്ടി വിലക്ക് മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. എറണാകുളത്തെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വച്ചു യെച്ചൂരിയെ കണ്ടപ്പോഴാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുന്ന കാര്യം തന്നോടു പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതായതുകൊണ്ടാണ് സംസാരിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ തനിക്ക് അനുമതി ലഭിച്ചില്ലെന്നു കെ.വി. തോമസ് പറഞ്ഞു.താന്‍ നൂലില്‍ കെട്ടി വന്നയാളല്ല. കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് താന്‍. പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു തന്നെ ഭീഷണിപ്പെടുത്തി. അതു ശരിയാണോയെന്നും തോമസ് ചോദിച്ചു. താന്‍ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. കെ.വി.തോമസിനെയും ശശി തരൂരിനെയുമാണ് സിപിഎം പാര്‍ട്ടി…
സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് എം.വി ജയരാജന്; ദുഃഖിക്കേണ്ടിവരില്ലെന്ന് എം.എ ബേബി
കണ്ണുര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് പറഞ്ഞു. സെമിനാറിലേക്ക് വിലക്കിയത് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണ്. പാര്‍ട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങള്‍ പറയേണ്ടത് അദ്ദേഹമാണ്. ആര്.എസ്.എസ് മനസ്സുള്ളവരാണ് കെ.വി തോമസിനെ വിലക്കുന്നത്. നെഹ്റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് കെ.വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാമെന്നും ജയരാജന് പറഞ്ഞു. അതേസമയം, സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസിന് ദുഃഖിക്കേണ്ടിവരില്ലെന്ന് സിപിഎം പി.ബി അംഗം എം.എ ബേബി. സിപിഎമ്മുമായി സഹകരിച്ചവരുടെ മുന്‍കാല അനുഭവങ്ങള്‍ അറിവുള്ളതാണല്ലോ. ടി.കെ ഹംസയുടെയും കെ.ടി ജലീലിന്റെയും അനില്‍കുമാറിന്റെയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബേബിയുടെ പ്രതികരണം. കോണ്‍ഗ്രസിലെ പുരോഗമന ചിന്താഗതിയുള്ളവരെയാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. നെഹ്റുവിയന്‍…
ഓഫീസിലെ ഒറ്റപ്പെടുത്തലും ജോലി നഷ്ടപ്പെടുന്ന ഭയവും; ജീവനൊടുക്കിയ ആര്.ടി ഓഫീസ് ജീവനക്കാരിയുടെ ഡയറിയില്‍ കണ്ടെടുത്തു; ജോയിന്റ് കമ്മീഷണര്‍ അന്വേഷണത്തിന്
മാനന്തവാടി: മാനന്തവാടിയില്‍ ജീവനൊടുക്കിയ ആര്.ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധു(42) വിന്റെ ഡയറി പോലീസ് കണ്ടെടുത്തു. സഹപ്രവര്‍ത്തകരില്‍ നിന്ന് ഒറ്റപ്പെടുത്തലുകള്‍ നേരിട്ടതായി ഡയറിയില്‍ പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയവും അവര്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് കുറിപ്പ്. സിന്ധുവിന്റെ ഫോണും ലാപ്ടോപ്പും പോലീസ് പരിശോധിക്കുകയാണ്. മരിക്കുന്നതിന് മുന്‍പ് സിന്ധു ആര്.ടി.ഒയെ നേരില്‍ കണ്ട് പരാതി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സുഗമമായി ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നാണ് സിന്ധു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് ആര്.ടി.ഒ വ്യക്തമാക്കുന്നത്. സിന്ധുവിന്റെ ആത്മഹത്യയില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ജോയിന്റ് കമ്മീഷണര്‍ അന്വേഷിക്കും. മാനന്ദവാടി സബ് ഓഫീസ് ചമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയോട് വിശദീകരണം തേടും. അതിനിടെ, സിന്ധു ഓഫീസില്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് പറഞ്ഞു. സിന്ധുവിനോട് മറ്റ് ജീവനക്കാര്‍ കയര്‍ത്തുസംസാരിച്ചിരുന്നുവെന്നും സിന്ധു…
നടന് ഇന്ദ്രന്‍സിന്റെ അമ്മ അന്തരിച്ചു
തിരുവനന്തപുരം: നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി((90) അന്തരിച്ചു. ഇന്ന് രാവിലെ അഞ്ചോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശവസംസ്കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
യുഡിഎഫ് കൗണ്‍സിലര്‍മാരെ വണ്ടിയിടിപ്പിക്കാന്‍ ശ്രമം; തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം: ജാമ്യമില്ല കേസ്
തൃശൂര്‍: യുഡിഎഫ് കൗണ്‍സിലര്‍മാരെ വണ്ടി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ തൃശൂര്‍ കോര്പ്പറേഷന് മേയര്‍ക്കെതിരെ കേസ്. നഗരത്തിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ചൊവ്വാഴ്ച വൈകിട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്പ്പറേഷന് ഓഫീസില്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്കു മേയറുടെ ഡ്രൈവര്‍ വാഹനം ഓടിച്ചു കയറ്റി. സംഭവത്തില്‍ മേയര്‍ എം.കെ. വര്‍ഗീസിനും ഡ്രൈവര്‍ ലോറന്‍സിനുമെതിരെ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഡ്രൈവറെ ജോലിയില്‍നിന്നു പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിനു മുന്നില്‍ സമരം നടത്തി. അതേസമയം, മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുണ്ട്. രാജന് പല്ലന്, ജോണ്‍ ഡാനിയേല്‍, ലാലി ജയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ. സുരേഷ് എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിനു കേസെടുത്തത്. കുടിവെള്ളത്തിനു പകരം ചെളിവെള്ളം വിതരണം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മേയര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചത്.
