കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തുടരുമെന്ന് ഉറപ്പായി. ഇത് മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തുന്നത്. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍ എത്തുമെന്നും ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, തലശേരി എംഎല്‍എ എ.എന്‍.ഷംസീര്‍ എന്നിവരാകും യുവനിരയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തുക. എം.സ്വരാജിന്റെ പേര് നിലവില്‍ പരിഗണിക്കുന്നില്ലെന്നാണ് വിവരം. മന്ത്രിമാരായ സജി ചെറിയാന്, വി.എന്‍.വാസവന് എന്നിവരും സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്നാണ് സൂചന. കടകംപള്ളി സുരേന്ദ്രന്റെയും സി.കെ. രാജേന്ദ്രന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്. പി.ജയരാജന് സെക്രട്ടറിയേറ്റിലേക്ക് എത്തുമോ എന്നാണ് ഏവരുടെയും ആകാംഷ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രായം പരിഗണിച്ച് ജയരാജന് ഒഴിവാക്കപ്പെടും എന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് എം.വി ജയരാജന് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ വടകരയില്‍ പരാജയപ്പെട്ടതിന്…
Category: KERALA
യുദ്ധഭൂമിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ സേറയ്ക്ക് ആര്യയ്ക്കൊപ്പം വീട്ടിലെത്താന്‍ കേരള ഹൗസ് കനിയണം
ന്യുഡല്‍ഹി: ഉക്രെയ്നിലെ ബോംബുകള്‍ക്കും മിസൈലുകള്‍ക്കുമിടയില്‍ പ്രാണനുമായി യജമാനനൊപ്പം മൈലുകള്‍ താണ്ടി ഡല്‍ഹിയിലെത്തിയ സേറയ്ക്ക് യജമാനന്റെ ഇടുക്കിയിലെ വീട്ടിലെത്താന്‍ ഇനി അധികൃതര്‍ കനിയണം. ഇടുക്കി സ്വദേശിനിയായ ആര്യ ഉക്രെയ്നില് ഓമനിച്ചു വളര്‍ത്തിയ സൈബിരീയന്‍ നായ ആണ് സേറ. യുദ്ധഭൂമിയില്‍ പുസ്തകങ്ങളും വസ്ത്രങ്ങളും കുടിവെള്ളവും പോലും ഉപേക്ഷിച്ച് മരംകോച്ചുന്ന തണുപ്പില്‍ റൊമനിയന്‍ അതിര്‍ത്തിയിലേക്ക് പലായനം ചെയ്ത ആര്യ ഒപ്പം കൂട്ടിയതാണ് സേറയെ. തണുപ്പിലുടെ കിലോമീറ്ററുകള്‍ നടക്കേണ്ടി വന്ന സേറ തണുത്തുവിറങ്ങലിച്ചതോടെയാണ് ആര്യ മറ്റെല്ലാം ഉപേക്ഷിച്ച് സേറയെ തോളിലേന്തി അതിര്‍ത്തിയില്‍ എത്തിയത്. ഉക്രെയ്ന് അധികൃതരുടെയും ഇന്ത്യന്‍ എംബസിയുടെയും കനിവില്‍ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ഇടംകിട്ടിയ സേറയ്ക്ക് ഇനി കേരളത്തിലെത്താന്‍ കടമ്പകള്‍ ഏറെ കടക്കണം. ആര്യ മാത്രമല്ല, ചെങ്ങന്നൂര്‍ സ്വദേശിനിയായ അഞ്ജുവും പ്രതിസന്ധിയിലാണ്. അഞ്ജുവിനൊപ്പം വളര്‍ത്തുപൂച്ചയാണ് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ വിദ്യാര്‍ഥികള്‍ വളര്‍ത്തുമൃഗങ്ങളുമായി സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് പോകണമെന്ന നിലപാടിലാണ് കേരള ഹൗസ്. വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍…
കണ്ണൂരില്‍ രണ്ടിടത്തും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ കാമ്പസിലും തീപിടിത്തം
കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടത്തും തൃശുര് സ്കൂള്‍ ഓഫ് ഡ്രാമ കാമ്പസിലും തീപിടിത്തം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ എക്സ്പ്രസ് മുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. തീ പൂര്‍ണമായും അണച്ചശേഷമാണ് വണ്ടി കടത്തിവിട്ടത്. കണ്ണൂരിലെ മലയോര മേഖലയിലാണ് രണ്ടാമത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീപടര്‍ന്നത്. അഗ്നിശമനസേനയും നാട്ടുകാരും തീയണച്ചു. സ്കൂള്‍ ഓഫ് ഡ്രാമ ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുള്‍പ്പെടെ തീ പടര്‍ന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമായി.ആര്‍ക്കും പരിക്കുകളില്ല. തൃശൂരില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.
കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് സതീശന്; പാര്‍ട്ടിയുടെ അവസാനവാക്ക് കെപിസിസി പ്രസിഡന്റെന്ന്: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നതായി ചിലര്‍ അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സതീശന് പറഞ്ഞു. തന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ലെന്നും സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുമെന്നും സതീശന് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായി ചര്‍ച്ച നടത്തി ഉടന്‍ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, പാര്‍ട്ടിയുടെ അവസാനവാക്ക് കെപിസിസി പ്രസിഡന്റാണെന്നു മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ടു മാസമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എല്ലാവരുമായി ചര്‍ച്ച ചെയ്താണു പട്ടിക തയാറാക്കിയത് ഇനിയും ചര്‍ച്ച വേണമെങ്കില്‍ സുധാകരന് ചര്‍ച്ച ചെയ്യുമെന്നാണു പ്രതീക്ഷ. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോകും. കെ.മുരളീധരന് ആരാധ്യനായ എന്റെ നേതാവ്…
വീട് പണയം വച്ചുനല്‍കിയ പണം തിരികെ തന്നില്ല: സുഹൃത്തിന്റെ വീടിനു മുന്പില് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി
കൊച്ചി: സാമ്പത്തിക തര്‍ക്കത്തിനിടെ കാലടിയില്‍ ഓട്ടോ ഡ്രൈവര്‍ സുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കി. കരമാല്ലൂര്‍ സ്വദേശിയായ ഷാജിയാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന് മുന്പില് വച്ചാണ് സംഭവം. ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കല്‍ സ്വദേശി ജോര്‍ജിന്റെ വീടിനുമുന്നില്‍ വച്ചാണ് സംഭവം നടന്നത്. പെട്രോള്‍ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്‍പ് ജോര്‍ജിന്റെ ഡ്രൈവറായിരുന്നു ഷാജി. പത്തനംതിട്ട സ്വദേശിയായ ജോര്‍ജ് കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജോര്‍ജിന് സ്വന്തം വീട് പണയം വച്ച് ഷാജി വന്‍തുക നല്‍കിയിരുന്നു. ഈ പണം തിരിച്ചുനല്‍കാതെ വന്നതോടെ ഷാജിയുടെ വീട് ജപ്തി ഭീഷണിയിലാണ്. പണം ആവശ്യപ്പെട്ട് പല തവണ ഷാജി ജോര്‍ജിനെ സമീപിച്ചിരുന്നു. ഇന്നും പണം ചോദിച്ച് വീട്ടിലെത്തിയ ഷാജി ജീവനൊടുക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. സിനിമാരംഗത്ത് ഉള്ളവരെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് കോടതിക്ക് നല്കി. നേരത്തെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ആറു മാസത്തെ സമയം വിചാരണ കോടതി തള്ളിയിരുന്നു. റിപ്പോര്ട്ടിന്മേല് കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തുടരന്വേഷണം തടയണമെന്നും എഫ്.ഐ.ആര് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട നടനും കേസിലെ പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം സാവകാശം തേടിയിരുന്നു.
യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിച്ചു. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.- മുഖ്യമന്ത്രി അറിയിച്ചു. ”യുക്രൈയിനില്‍ നിന്ന് ഡെല്‍ഹിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ആദ്യ വിമാനം രാവിലെ 9.30ന് ഡെല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍…
വനിതാ നേതാക്കളോട് പുരുഷ നേതാക്കള്‍ മോശമായി പെരുമാറുന്നു, പരാതി പറഞ്ഞിട്ടും രക്ഷയില്ല: പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനവുമായി മന്ത്രി ആര്.ബിന്ദു
കൊച്ചി: പാര്‍ട്ടിയിലെ ചില പുരുഷ നേതാക്കള്‍ വനിതാ നേതാക്കളോട് മോശമായി പെരുമാറുന്നുവെന്ന വിമര്‍ശനവുമായി മന്ത്രി ആര്. ബന്ദു. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കള്‍ക്ക് മോശം സമീപനമാണുള്ളത്. ഇതേക്കുറിച്ച് പരാതി പറഞ്ഞാലും പരിഗണിക്കാറില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നു. ഖേദത്തോടെയാണ് ഇതേക്കുറിച്ച് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വളരെ ഖേദത്തോടെയാണ് ഇക്കാര്യം പറയേണ്ടി വരുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വന്നയിടത്തും പുരുഷാധിപത്യം തുടരുകയാണെന്നും ബിന്ദു പറഞ്ഞു. ആലപ്പുഴയില്‍ നിന്നുള്ള ഒരു നേതാവും സമാനമായ പരാതി സമ്മേളനത്തില്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. വനിതാപ്രവര്‍ത്തരുടെ പരാതികളും ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.
മൂവാറ്റുപുഴ മാറാടിയില്‍ വീണ്ടും അപകടം: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാലായില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറു മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു ഇവര്‍. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. മീനാക്ഷി അമ്മാളും ഭാഗ്യലക്ഷ്മിയും സംഭവ സ്ഥസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. എന്നാല്‍ ഇവിടെ സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്പീഡ് ബ്രേക്കര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ വേണമെന്നും…
മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപന്യാസ മത്സരം
കൊച്ചി: ഭാരത അപ്പസ്തോലന് മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഉപന്യാസ മത്സരം നടത്തുന്നു. ‘മാര്‍ത്തോമാ ശ്ലീഹ പ്രഘോഷിച്ച സുവിശേഷത്തിന്റെ സ്വാധീനം ഭാരത സംസ്കാരത്തില്‍’ എന്നതാണ് വിഷയം. മാര്‍ച്ച് 20 വരെ രജിസ്ട്രേഷന് നടക്കും. മലയാളത്തിലാണ് ഉപന്യാസങ്ങള്‍ തയ്യാറാക്കേണ്ടത്. ദേശഭ-ജാതി വ്യത്യാസമില്ലാതെ എല്ലാവര്ക്കും മത്സരത്തില്‍ പങ്കെടുക്കാം. എ-4 പേപ്പറില്‍ 6-8 പേജുകള്‍ വരെ ദൈര്‍ഘ്യമാകാം. ഒന്നാം സമ്മാനമായി 15,000 രൂപയും പ്രശസ്തി പത്രവും നല്‍കും. 10,000 രുപയും പ്രശസ്തി പത്രവുമാണ് രണ്ടാം സമ്മാനം. 75,00 രൂപയും പ്രശസ്തി പത്രവുമാണ് മൂന്നാം സമ്മാനം. അഞ്ച് പേര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ടാകും. നിലവാരം പുലര്‍ത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കേണ്ട വിലാസം: കോ-ഓഡിനേറ്റര്‍, ഉപന്യാസ മത്സരം, സെന്റ് തോമസ് ചര്‍ച്ച്, മലയാറ്റൂര്‍-683587 ഫോണ്‍: 9031486682.
