ഡാളസ്: റാന്നി അങ്ങാടി കരികുറ്റി മണിമലേത്തു എം റ്റി എബ്രഹാമിന്റെ (കുട്ടായി) ഭാര്യ അച്ചാമ്മ എബ്രഹാം (അമ്മിണി -87) നിര്യാതയായി. ശവസംസ്കാരം പിന്നീട്. പരേത റാന്നി താമ്രത്തു കുടുംബാംഗമാണ്. മക്കൾ: രമണി, ലളിത, ജോളി, സുമ, സുജ. മരുമക്കൾ: കുഞ്ഞവറാച്ചൻ തെക്കേമുറി റാന്നി, രാജു പരത്തോടത്തിൽ റാന്നി, ബാബു പടിക്കൽ ആലപ്പുഴ,പരേതനായ സജു കണ്ടത്തിൽപറമ്പിൽ മാന്നാർ സാബു തെക്കേ ഏറത്തുമണ്ണിൽ ഇരവിപേരൂർ (എല്ലാവരും അമേരിക്കയിൽ). ചരമ വാർത്ത അറിയിച്ചത്: സാബു ഡാളസ് ഫോൺ 7817861498
Category: OBITUARY
മാത്യു അലക്സ് (സാബു- 59) നിര്യാതനായി
ഡാളസ്: ആനിക്കാട് പേക്കുഴിമേപ്രത്ത് പരേതനായ അലക്സാണ്ടറുടെ മകൻ മാത്യു അലക്സ് (സാബു- 59) ജൂലൈ 9 ഞയറാഴ്ച രാവിലെ 5 മണിക്ക് (ഇന്ന് രാവിലെ) നിര്യാതനായി. ശവസംസ്കാരം ജൂലൈ 11 ചൊവ്വാഴ്ച മൂന്നു മണിക്ക് ആനിക്കാട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ വെച്ച് നടത്തപ്പെടും. പരേതൻ ദോഹ ഖത്തർ എന്നിവിടങ്ങളിൽ ജോലി ചെയ്തു വിശ്രമാർത്ഥം പെരുമ്പാവൂരിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ: മിനി അലക്സ് മക്കൾ: കെസിയ, ഷെറിൻ മരുമക്കൾ: ജസ്റ്റിൻ & ജോൺസ് പരേതന്റെ ഏക സഹോദരൻ അലക്സ് മാത്യു (ഷാജി) കുടുംബസമേതം ടെക്സാസ് ഹാരീസ് കൗണ്ടയിലുള്ള സ്പ്രിങ് സിറ്റിയിൽ താമസിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക്: അനിൽ മാത്യു ഡാളസ് 972 849 3611
തലവടി ചുണ്ടൻ ഓഹരി ഉടമ സിബി ജോർജിൻ്റെ മാതാവ് ലീലാമ്മ ജോർജ്ജ് അന്തരിച്ചു
തലവടി:തോട്ടയ്ക്കാട്ട് പറമ്പിൽ ടി.വി ജോർജ്ജ്കുട്ടിയുടെ ഭാര്യ ലീലാമ്മ ജോർജ് ( 74) അന്തരിച്ചു. സംസ്ക്കാരം പിന്നീട്.പരേത പാമ്പാടി കല്ലുപുരയിൽ കുടുംബാംഗമാണ്. മക്കൾ: സുജ, സുനി, സിബി (മൂവരും ഷാർജ) മരുമക്കൾ:ചെങ്ങന്നൂർ പാണ്ടനാട് വെങ്ങശ്ശേരിയിൽ റെജി, നിരണം വാണിയപുരയിൽ ലിജോ, അടൂർ പെരിങ്ങനാട് റെജി നിവാസിൽ പരേതനായ റെജി.
ചാത്തന്നൂർ കാരംകോട് വലിയവീട്ടിൽ എ രാജൻ (87) അന്തരിച്ചു
കാൽഗറി: ചാത്തന്നൂർ, കാരംകോട് വലിയവീട്ടിൽ ശാന്തിഭവനിൽ എ. രാജൻ (87) അന്തരിച്ചു .ഭാര്യ പുന്നമൂട് കോയിപ്പള്ളിൽ കുടുംബാംഗമായ അന്തരിച്ച മറിയക്കുട്ടി രാജൻ. പരേതൻ കാൽഗറിയിൽ സ്ഥിരതാമസമാക്കിയ മലയാളി റോയ് അലക്സിന്റെ പിതാവാണ് . മക്കൾ: റോയ് അലക്സ് (മഞ്ജു അലക്സ് ) കാൽഗറി , രഞ്ജി അലക്സ് (ജൂബി അലക്സ് ) ഖത്തർ . കൊച്ചുമക്കൾ: ജോനാഥൻ അലക്സ് , ജെസ്സീക്ക അലക്സ് ,ജോർഡൻ അലക്സ്. സംസ്കാരം ചാത്തന്നൂർ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയിൽ ജൂലൈ 10 തിങ്കളാഴ്ച .
ദിവ്യാ ജോൺ (33) കാൽഗറിയിൽ അന്തരിച്ചു
കാൽഗറി: ദിവ്യാ ജോൺ (33) കാൽഗറിയിൽ ജൂലൈ 6 വ്യാഴാഴ്ച രാവിലെ അന്തരിച്ചു. കാൽഗറിയുടെ കലാ സാംസ്കാരിക വേദികളിൽ നിറസാന്നിധ്യം ആയിരുന്ന കലാകാരിയായിരുന്ന ദിവ്യാ ജോൺ തൃശ്ശൂർ ഇരിങ്ങാലക്കുട കൂനൻ ഹൗസ് കുടുംബാംഗമാണ്. ഭർത്താവ് ജോൺ തോമസ്. പരേതയുടെ പിതാവ് പോൾ ജോർജ് (സന്തോഷ്) എറണാകുളം കാക്കനാട് ആനപ്പുഴ കുടുംബാംഗമാണ്. മാതാവ് ഹിൽഡ, ഏക സഹോദരൻ ഡേവ്സ്. പൊതുദർശനം, ശവസംസ്കാരം എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ പിന്നീട് .
പി.സി.എൻ.എ.കെ ജനറൽ സെക്രട്ടറി രാജു പൊന്നോലിയുടെ മാതാവ് ശോശാമ്മ ഏബ്രഹാം നിത്യതയിൽ
ഫ്ളോറിഡ: ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക കുടുംബാഗം പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലില്‍ പരേതനായ കെ.വി. ഏബ്രഹാമിന്റെ ഭാര്യയും ഐ.പി.സി ജനറൽ കൗൺസിൽ അംഗവും മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ ജനറൽ സെക്രട്ടറിയുമായ രാജു പൊന്നോലിയുടെ മാതാവ് ശോശാമ്മ ഏബ്രഹാം (89) നിര്യാതയായി. പത്തനംതിട്ട മുളമൂട്ടില്‍ മുണ്ടുകോട്ടയ്ക്കല്‍ കുടുംബാംഗമാണ്. മറ്റ് മക്കള്‍: പരേതനായ ജോസ് പൊന്നോലില്‍, സാം പൊന്നോലില്‍ , പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ (ഐപിസി മിഡ് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് ), ബാബു പൊന്നോലില്‍, മാത്യൂ പൊന്നോലില്‍, മേഴ്സി തോമസ് (എല്ലാവരും യു.എസ്.എ). മരുമക്കള്‍: ആലീസ് ഏബ്രഹാം, മേഴ്സി സാം, കൊച്ചുമോള് ജെയിംസ്, വത്സമ്മ ബാബു, മിനി ഏബ്രഹാം, പാസ്റ്റര്‍ സാമുവേല്‍ തോമസ് , സിബി ഏബ്രഹാം. (എല്ലാവരും യു.എസ്.എ) നെല്ലിക്കമണ്‍ ഐ.പി.സി യുടെ ആരംഭകാല അംഗവും ചാന്തുകാവ് സഭയുടെ സ്ഥാപകാംഗവുമായി രുന്ന ഭർത്താവ്…
ചിന്നമ്മ കുരുവിള ഫ്ലോറിഡായിൽ നിര്യാതയായി
ഫോർട്ട് ലോഡർഡൽ: റാന്നി അങ്ങാടി പേരങ്ങാട്ട് പരേതനായ പി എം കുരുവിളയുടെ ഭാര്യ ചിന്നമ്മ കുരുവിള(95 വയസ്സ്) സൗത്ത് ഫ്ലോറിഡായിൽ നിര്യാതയായി. മാത്യു കുരുവിള (രാജൻ ഫ്ലോറിഡാ), പരേതയായ ഏലിയാമ്മ എബ്രഹാം(മോനി)), പരേതയായ ആനി ഉമ്മൻ, ജോളി ആട്ടപ്പള്ളിൽ (ഫ്ലോറിഡാ) എന്നിവർ മക്കളും സാറാമ്മ കുരുവിള (തങ്കമ്മ), വി. എ. എബ്രഹാം, മോഹൻ ഉമ്മൻ, അലക്സ് ആട്ടപ്പള്ളിൽ എന്നിവർ മരുമക്കളും ആണ്. എബി, ജെയ്സൺ,സീന, സെറീനാ,ഷാലിൻ, ജോഷുവ, ജെറി, ഡയാന, ഡെസ്റ്റിൻ എന്നിവർ കൊച്ചുമക്കളും വിജി, വിൻസെന്റ്, ലിനി, ജീന, ജയിമി, റീബ എന്നിവർ അവരുടെ പങ്കാളികളും റെയ്ചെൽ, ആദി, ലൂക്ക, ഒലിവിയ എന്നിവർ വലിയ കൊച്ചു മക്കളും ആണ്. കഴിഞ്ഞ 30 വർഷത്തിലധികമായി അമേരിക്കയിൽ മക്കളോടൊപ്പമായിരുന്ന പരേത സൗത്ത് ഫ്ലോറിഡായിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. സൗത്ത് ഫ്ലോറിഡാ മാർ തോമാ ഇടവകയിലെ സേവികാ…
പി ആർ സരോജിനി അമ്മ അന്തരിച്ചു
മന്ത്ര ഡയറക്ടർ ബോർഡ് അംഗവും മീഡിയ ഇൻ ചാർജുമായ രഞ്ജിത് ചന്ദ്രശേഖറിന്റെ മാതാവ് ആറുനൂറ്റിമംഗലം അരിശ്ശേരി പുത്തൻപുരയിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ പി ആർ സരോജിനിയമ്മ (79) അന്തരിച്ചു. അജിത വെള്ളുർ, രേഖ തലയോലപ്പറമ്പ്, സജിത്ത് സി നായർ (കുവൈറ്റ്), രഞ്ജിത്ത് സി USA, എന്നിവർ മക്കളാണ്. പരേതനായ ജഗദീഷ്, പദ്മകുമാർ, അനിത, സബിത എന്നിവർ മരുമക്കൾ. സംസ്കാര ചടങ്ങുകൾ ജൂലൈ 3 തിങ്കളാഴ്ച തിങ്കൾ ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
ഡാളസിൽ അന്തരിച്ച പാസ്റ്റർ വർഗീസ് ജോൺ (85) പൊതുദർശനം ഇന്ന്
ഡാളസ്: ഡാളസിൽ അന്തരിച്ച കുളക്കട പൂവ്വക്കര വീട്ടിൽ പരേതരായ യോഹന്നാൻ – കുട്ടിയമ്മ ദമ്പതികളുടെ മകൻ പാസ്റ്റർ വർഗീസ് ജോൺ (85) പൊതുദർശനം ജൂൺ 30 നു വൈകീട്ട് 6 :30 മുതൽ 9 വരെ ഗാർലാൻഡ് ലാവോൺ ഡ്രൈവിലുള്ള ഫസ്റ്റ് അറ്റ് ഫയർവീൽ ചർച്ചിൽ വെച്ചും സംസ്കാര ശുശ്രൂഷ ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മുതൽ ഫസ്റ്റ് അറ്റ് ഫയർവീൽ ചർച്ചിൽ നടത്തപ്പെടും 1972 – 1988 കാലയളവിൽ എറണാകുളം ജില്ലയിലെ വിവിധ സഭകളിൽ കർതൃ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരനും, കവിയും ആയിരുന്ന പാസ്റ്റർ വർഗ്ഗീസ് ജോണിന്റെ ധാരാളം ലേഖനങ്ങളും , കവിതകളും ആനു കാലിക ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളായ “ആഴത്തിലെ ചെറു മുത്തുകൾ” എന്ന കവിതാ – ചെറുകഥാ സമാഹാരവും , “എന്റെ ഉത്തമ ഗീതങ്ങൾ” എന്ന…
എം.എസ്. വർഗീസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: വർഗീസ് എസ് മുണ്ടുതറ (എം. എസ് വർഗീസ് 80) ഡാളസിൽ ജൂൺ 28 ബുധനാഴ്ച രാവിലെ അന്തരിച്ചു . പുനലൂർ പെരുമ്പെട്ടി മുണ്ടുതറ കുടുംബാംഗമാണ്. ഛത്തീസ്ഗഡ് കോൾ മൈൻസ് ഉദ്യോഗസ്ഥനായിരുന്നു. ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച അംഗമാണ്. ഭാര്യ :റേച്ചൽ വർഗീസ് മക്കൾ:അനിൽ വർഗീസ് ബിലാസ്പൂർ ഛത്തീസ്ഗഡ് ഇന്ത്യ, ആൻസി വർഗീസ് സുനിൽ വർഗീസ് ഭട്ഗോവൻ ഛത്തീസ്ഗഡ് അഞ്ജു സുനിൽ മോനു ഐസക് (സാക്സി ടെക്സാസ്) കൊച്ചുമക്കൾ നിഷാൻ വർഗീസ്, ഇഷാൻ വർഗീസ്,ഓസ്റ്റിൻ എസ്.വർഗീസ്.അഷിൻ എസ്.വർഗീസ് മാത്യു ഐസക്ക്,ഡാനിയൽ ഐസക്ക്,സാറാ ഐസക്ക് ഫ്യൂണറൽ സർവീസ് :ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മണിക് സെഹിയോൻ മാർത്തോമാ ചര്‍ച്ച , പ്ലാനോ തുടർന്നു ലൈക്വ്യൂ സെമെട്രയിൽ (2343 ലൈക് റോഡ് ലാവോൺ) സംസ്കാരം. LIve streaming www.provisiontv.in കൂടുതൽ വിവരങ്ങൾക്കു: മോനു ഐസക്:.972 836 3639
