ഇന്ദുഗോപൻ, ഉണ്ണി ആർ., ചലച്ചിത്ര നിർമ്മാതാവ് ആനന്ദ് ഏകർഷി എന്നിവർക്ക് പത്മരാജൻ പുരസ്‌കാരം

തിരുവനന്തപുരം: പത്മരാജൻ ട്രസ്റ്റ് ഏർപ്പെടുത്തിയ 33-ാമത് പി. പത്മരാജൻ പുരസ്‌കാരത്തിന് എഴുത്തുകാരായ ജി.ആർ. ഇന്ദുഗോപൻ, ഉണ്ണി ആർ., ചലച്ചിത്ര സംവിധായകൻ ആനന്ദ് ഏകർഷി എന്നിവരെ തിരഞ്ഞെടുത്തു. ‘ആട്ടം’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമായ അവാർഡുകൾ നേടിയിട്ടുണ്ട് ആനന്ദ് ഏകർഷി. 40,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഇന്ദുഗോപൻ മികച്ച നോവലിസ്റ്റിനുള്ള അവാർഡ് നേടിയപ്പോൾ ‘അനോ’ എന്ന കൃതിക്ക് മികച്ച എഴുത്തുകാരനായി (ചെറുകഥ) ഉണ്ണിയെ തിരഞ്ഞെടുത്തു . യഥാക്രമം ₹20,000, ₹15,000 എന്നിങ്ങനെയാണ് അവാര്‍ഡ് തുക. . എയർ ഇന്ത്യ എക്സ്പ്രസ് ഏർപ്പെടുത്തിയ (40 വയസ്സിന് താഴെയുള്ള) മികച്ച നവാഗത എഴുത്തുകാരനുള്ള പ്രത്യേക അവാർഡ് എംപി ലിപിൻ രാജ് നേടി. സാഹിത്യകാരൻ വി.ജെ.ജെയിംസ് ചെയർമാനും എഴുത്തുകാരായ കെ.രേഖ, പ്രദീപ് പനങ്ങാട് എന്നിവരും അടങ്ങുന്ന ജൂറിയാണ് സാഹിത്യ പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്, ചലച്ചിത്ര നിർമ്മാതാക്കളായ ശ്യാമപ്രസാദും, ശ്രുതി…

കെഎൽഎസ്‌ – ലാന സം‌യുക്ത സമ്മേളനം അത്യുജ്വലമായി

ഡാളാസ് : ടെക്സാസ്‌ റാഞ്ചിൽ നോർത്ത് അമേരിക്ക സാഹിത്യ സംഘടനകൾ ( കെ എൽ എസ്‌ – ലാന ) സിനിമ-സാഹിത്യ ക്യാമ്പ്മെ യ് 10 ,11 , 12 തീയതികളിൽ കേരള ലിറ്റററി സൊസൈറ്റിയും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി വിന്റർ ഹേവൻ റാഞ്ചിൽ സംഘടിപ്പിച്ചു. നൂതനവും വൈവിദ്യമാര്‍ന്നതുമായ ഈ ക്യാമ്പ് കേരള ലിറ്റററി സൊസൈറ്റി ആതിഥേയത്വം വഹിച്ചു.മെയ് പത്താം തീയതി വെള്ളിയാഴ്ച്ച കെ എൽ എസ് പ്രസിഡൻറ് ഷാജു ജോണിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പ്രമുഖ ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്റണി ഉത്ഘാടനം ചെയ്തു. തുടർന്ന് തമ്പി ആന്റണി പ്രധാന കഥാപാത്രമായി അഭിനയിച്ചതും കേരള ക്രിട്ടിസ് അവാർഡ് നേടിയതുമായ ‘ഹെഡ്മാസ്റ്റർ’ എന്ന സിനിമ പ്രദർശനം ചെയ്‌യുകയുണ്ടായി. ( മണ്മറഞ്ഞ സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപിള്ളയുടെ പ്രശസ്ത നോവലായ പൊതിച്ചോറാണ്‌ മൂലകഥ). സിനിമ ഒരു…

നവാഗത എഴുത്തുകാരികള്‍ക്ക്‌ കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ അവാര്‍ഡ്‌

തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് കമലാ സുരയു ചെറുകഥാ അവാര്‍ഡിന്‌ രചനകള്‍ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന്‌ ശേഷം ആദ്യമായി, പുസ്തക്മായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ്‌ മത്സരത്തിന്‌ പരിഗണിക്കുക. ലഭിക്കുന്ന രചനകള്‍ പ്രഗത്ഭരുടെ പുരസ്ക്കാര നിര്‍ണ്ണയ സമിതി പരിശോധിച്ച്‌, യോഗ്യരായ ആഞ്ച്‌ പേരുടെ പ്രാഥഥിക പട്ടിക തയ്യാറാക്കും. അതില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിയ്ക്ക്‌ പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ്‌ ലഭിക്കും. യോഗ്യതാ ലിസ്റ്റില്‍ പെട്ട മറ്റ്‌ നാല്‌ പേര്‍ക്കും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന “സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്” സ്മരണാഞ്ജലിയില്‍ പ്രമുഖ സാംസ്ക്കാരിക നായകരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ്‌ സമ്മാനിക്കും. മത്സരത്തിനുള്ള രചനകളുടെ നാല്‌ കോപ്പികള്‍ 2024 ജൂണ്‍ 20 നകം ലഭിക്കത്തക്ക വിധം…

ഫൊക്കാന 2024-ലെ ദേശീയ കൺവെൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു

ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി പുസ്തകപ്രദർശനം നടത്തുന്നു. മലയാള സാഹിത്യത്തിന്റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി, മലയാള ഭാഷാ സ്‌നേഹികളെ പ്രോത്സാഹിപ്പിക്കുവാനാണ് നോർത്ത് അമേരിക്കയിലും കാനഡയിലും ഉളള മലയാളി എഴുത്തുകാരുടെ പുസ്തക പ്രദർശനം നടത്തുന്നത്. അതിലേക്ക് അമേരിക്കൻ മലയാളികൾക്കു സുപരിചിതനായ എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ മേൽവിലാസത്തിൽ എഴുത്തുകാരുടെ ഓരോ പുസ്തകം അയച്ചു തരുവാൻ താല്പര്യപ്പെടുന്നു. ഫൊക്കാന സാഹിത്യസമ്മേളനത്തിൽ എല്ലാ ഭാഷാസ്‌നേഹികളും പങ്കെടുത്ത്, കൺവൻഷൻ വിജയിപ്പിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു. കൃതികൾ അയയ്‌ക്കേണ്ട വിലാസം: M.N. Abdutty…

24 എഴുത്തുകാർക്ക് 2023 ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു

ന്യൂഡൽഹി: ഇംഗ്ലീഷ് എഴുത്തുകാരൻ നീലം ശരൺ ഗൗറും ഹിന്ദി നോവലിസ്റ്റ് സഞ്ജീവും ഉൾപ്പെടെ 24 എഴുത്തുകാർക്ക് 2023ലെ സാഹിത്യ അക്കാദമി അവാർഡ് ചൊവ്വാഴ്ച ലഭിച്ചു. സാഹിത്യോത്സവിൽ നാഷണൽ അക്കാദമി ഓഫ് ലെറ്റേഴ്സിൻ്റെ 70-ാം വാർഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്. ഒൻപത് കവിതാ പുസ്തകങ്ങൾ, ആറ് നോവലുകൾ, അഞ്ച് ചെറുകഥകൾ, മൂന്ന് ഉപന്യാസങ്ങൾ, ഒരു സാഹിത്യപഠനം എന്നിവ ഉൾപ്പടെയുള്ള സാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം. “മുജെ പെഹ്ചാനോ” എന്ന നോവലിന് സഞ്ജീവ്, “റിക്വീം ഇൻ രാഗ ജാങ്കി” എന്ന പുസ്തകത്തിന് ഗൗർ എന്നിവർക്ക് അവാർഡ് ലഭിച്ചു. സാദിഖ നവാബ് സാഹെർ ഉറുദുവിലെ “രാജ്ദേവ് കി അമ്റായി” എന്ന പുസ്തകത്തിനാണ് അവാർഡ് നേടിയത്, പഞ്ചാബിയിലെ “മൻ ദി ചിപ്പ്” എന്ന കവിതാ പുസ്തകത്തിനാണ് സ്വർണ്ണജിത് സാവിക്ക് അവാർഡ് ലഭിച്ചത്. വിജയ് വർമ ​​(ഡോഗ്രി), വിനോദ് ജോഷി (ഗുജറാത്തി), മൻഷൂർ ബനിഹാലി (കാശ്മീരി),…

മലയാളിക്ക് അഭിമാനമായി കഥകളി കലാരൂപം ന്യൂയോർക്ക് സിറ്റി തിയേറ്ററിൽ മാർച്ച് 15 മുതൽ 31 വരെ; ഡോ. കലാമണ്ഡലം ജോണിൻറെ ലൈവ് പെർഫോമൻസ്

ന്യൂയോർക്ക്: മലയാളികളുടെ പൈതൃക കലാരൂപമായ കഥകളിക്ക് ന്യൂയോർക്കിലും അംഗീകാരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങളാണ് മാർച്ച് 15 മുതൽ 31 വരെയുള്ള രണ്ടാഴ്ചക്കാലം പത്ത് കഥകളി കാലാവതരണത്തിലൂടെ ന്യൂയോർക്കിലെ ബ്രോഡ് വേ ഷോയ്ക്ക് തത്തുല്യമായി തിയേറ്റർ ഫോർ ദി ന്യൂ സിറ്റി (Theater For The New City, 155 First Avenue, New York, NY 10003) തിയേറ്ററിൽ അരങ്ങേറുവാൻ പോകുന്നത്. ലൈവ് പെർഫോമൻസ് ആർട്ട് ഗണത്തിൽപ്പെടുത്തി കഥകളി എന്ന കലാരൂപം ബൈബിളിൽ പ്രതിപാദിക്കുന്ന മോശയുടെ കാലത്ത് ജീവിച്ചിരുന്ന ഈജിപ്ഷ്യൻ രാജാവ് ഫറവോൻറെ ജീവിതവുമായി കോർത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ പ്രകടനമാണ് ഡോ. കലാമണ്ഡലം ജോൺ കാഴ്ചവെക്കുന്നത്. തിയേറ്റർ പ്രകടനങ്ങളുടെ കലാകാരനായ യഹൂദ വംശജൻ മിഷാ ഷൽമാൻ (Misha Shulman) എന്ന ആർട്ടിസ്റ്റാണ് പ്രസ്തുത കാലാവതരണത്തിന്റെ തിരക്കഥാകൃത്ത്. കഥകളി അവതരണത്തിൽ വേഷം കെട്ടി മുദ്രകൾ അവതരിപ്പിക്കുന്ന കലാകാരൻ…

കേരള അവാർഡുകൾ രാജ്ഭവനിൽ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സമ്മാനിച്ചു

തിരുവനന്തപുരം: സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള അവാർഡുകൾ ബുധനാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. പരമോന്നത സിവിലിയൻ ബഹുമതിയായ കേരള ജ്യോതി പ്രമുഖ സാഹിത്യകാരൻ ടി.പത്മനാഭന് സമ്മാനിച്ചു. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സർക്കാർ അദ്ദേഹത്തെ പരമോന്നത സിവിലിയൻ ബഹുമതിയായി തിരഞ്ഞെടുത്തു. കേരള പ്രഭാ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ജസ്റ്റിസ് (റിട്ട.) എം.ഫാത്തിമ ബീവിക്ക് സമ്മാനിച്ചു. അവരുടെ അനന്തരവൻ അബ്ദുൾ ഖാദർ ആദരം ഏറ്റുവാങ്ങി. നടരാജ കൃഷ്ണമൂർത്തി (സൂര്യ കൃഷ്ണമൂർത്തി) എന്നിവരും കേരള പ്രഭ അവാർഡിന് അർഹരായി. പുനലൂർ സോമരാജൻ (സാമൂഹിക സേവന മേഖല), വി.പി.ഗംഗാധരൻ (ആരോഗ്യ മേഖല), രവി ഡി.സി (വ്യവസായ വാണിജ്യ മേഖല), കെ.എം.ചന്ദ്രശേഖർ (സിവിൽ സർവീസ് മേഖല), പണ്ഡിറ്റ് രമേഷ് നാരായൺ (കല, സംഗീതം) എന്നിവർക്ക് കേരളശ്രീ…

മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരം: കവിതകള്‍ അയക്കേണ്ട അവസാന തിയ്യതി 2024 മാർച്ച്‌ 10

ഡാളസ് : അമേരിക്കയിൽ മലയാള ഭാഷ സ്നേഹികളുടെ മൗലിക സൃഷ്ടികളിലൂടെ സർഗവാസനയുള്ള കവികളെ പ്രോൽസാഹിപ്പിക്കുവാനായി ഡാലസ്സിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെ എൽ എസ്സ്) ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ ശ്രീ.മനയിൽ ജേക്കബിന്റെ സ്മരണാർത്ഥം വാർഷിക അവാർഡ്‌ നൽകപ്പെടുന്ന കവിതാ പുരസ്കാരത്തിനു കവിതകൾ അയയ്ക്കാനുള്ള തീയതി മാർച്ച്‌ 10 വരെ നീട്ടിയിരിക്കുന്നു. മനയിൽ ചിറ്റാർ കുടുംബമാണ്‌ ഈ വിശിഷ്ട അവാർഡ്‌ സ്പൊൺസർ ചെയ്യുന്നത്‌. വിജയിയ്ക്കു ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും ഫലകവും പ്രശസ്തിപത്രവും ഏപ്രിൽ മാസത്തിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുതെന്ന് പൊതു നിബന്ധനകളുണ്ട് . മലയാളപദ്യ- ഗദ്യകവിതകൾ ആണു പരിഗണിക്കപ്പെടുന്നത്‌. അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. ഒരു വർഷം അയച്ചു…

കേരളാ ലിറ്റററി സൊസൈറ്റി ഡാളസിന്റെ പ്രവര്‍ത്തനോദ്ഘാടനവും “കാവ്യ പൊന്‍പുലരി”യും ഫെബ്രുവരി 24-ന്

ഡാളസ്:‌ കേരളാ ലിറ്റററി സൊസൈറ്റി ഡാളസ് ഫെബ്രുവരി 24 നു പ്രവർത്തോദ്ഘാടനവും “കാവ്യ പൊൻപുലരി “എന്ന പരിപാടിയും മുഖ്യാഥിതിയായ പ്രശസ്ത എഴുത്തുക്കാരൻ ഡോ. ജോർജ് ഓണക്കൂർ നിർവഹിക്കും. സൂം (zoom) സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച (2-24-24) രാവിലെ 10 മണിക്ക് (CST) /11മണി (EST) എന്ന സമയത്ത്. അമേരിക്കൻ എഴുത്തുക്കാരും സാഹിത്യ പ്രവർത്തകരുമായ ജെ. മാത്യൂസ്,(ജനനി പത്രാധിപൻ ), ശങ്കർ മന (ലാന, പ്രസിഡന്റ്‌ ) എന്നിവർ ആശംസകൾ അറിയിക്കും. എല്ലാ സാഹിത്യപ്രേമി കളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ പ്രവർത്തക സമിതി അറിയിച്ചു. കാനഡയിൽ നിന്നും, അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലും വസിക്കുന്ന കവികൾ ഇതിൽ പങ്കെടുത്തു കവിതകൾ അവതരിപ്പിക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കേരളാ ലിറ്റററി സോസൈറ്റിക്ക് നവ നേതൃത്വം

ഡാളസ് : കേരള ലിറ്റററി സൊസൈറ്റിയുടെ 2024-25 വർഷത്തെക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. ജനുവരിയിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. ഷാജു ജോൺ (പ്രസിഡന്റ്‌ ), ഹരിദാസ്‌ തങ്കപ്പൻ (സെക്രട്ടറി ), സിജു വി ജോർജ് (വൈസ് പ്രസിഡന്റ്‌ ), സാമുവൽ യോഹന്നാൻ (ജോയിന്റ് സെക്രട്ടറി ), സി. വി ജോർജ് (ട്രഷറർ), അനശ്വർ മാമ്പിള്ളി (ജോയിന്റ് ട്രഷറർ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍. പുതിയ നേതൃത്വത്തിന്റെ ആദ്യ പരിപാടിയായി ഫെബ്രുവരി 24ന് “പ്രവർത്തനോദ്ഘാടനവും കാവ്യപ്പൊൻപുലരിയും” നടക്കുന്നതായിരിക്കും. സൂം മീറ്റിംഗ് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മുഖ്യാതിഥിയായി പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ പങ്കെടുക്കും. അമേരിക്കൻ എഴുത്തുകാരും സാഹിത്യ പ്രവർത്തകരുമായ ജെ. മാത്യൂസ്, ശങ്കർ മന (ലാന, പ്രസിഡന്റ്‌) എന്നിവർ ആശംസകൾ അറിയിക്കും. എല്ലാ സാഹിത്യപ്രേമികളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ പ്രവർത്തക സമിതി അറിയിച്ചു. അമേരിക്കയിൽ…