‘പുലരി’ തര്‍ജ്ജമ ചെയ്ത പുസ്തകം പ്രകാശനം ചെയ്തു

‘പുലരി’ (ഉഷ നന്ദകുമാരന്‍) തര്‍ജ്ജമ ചെയ്ത ‘അനന്ത വിനായകന്‍ അനശ്വര ഭഗവാന്‍’ എന്ന തെലുഗു പുസ്തകം, വിശാഖപട്ടണം കേരള കലാസമിതിയുടെ കേരളപ്പിറവി ദിനാഘോഷവേദിയില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. ലാനയുടെയും ഫൊക്കാനയുടെയും കവിത, കഥ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉഷ, 22 വര്‍ഷത്തെ അമേരിക്കന്‍ പ്രവാസ ജീവിതത്തിനു ശേഷം കേരളത്തില്‍ തിരിച്ചെത്തി, ജി. രവീന്ദ്രനാഥ് ഈണം പകര്‍ന്ന ചിറ്റൂര്‍ കാവിലമ്മ എന്ന ഭക്തിഗാന സിഡിയ്ക്ക് വരികള്‍ എഴുതി. ‘പടിഞ്ഞാറന്‍ മഴയില്‍ കിളിര്‍ത്ത പൂക്കള്‍’ എന്ന ചെറുകഥാ സമാഹാരം പ്രസീദ്ധീകരിച്ചു. പ്രൊഫ. ബാല മോഹന്‍ദാസ് (റിട്ട. വൈസ് ചാന്‍സലര്‍, ആചാര്യ നാഗാര്‍ജ്ജുന യൂണിവേഴ്സിറ്റി) തെലുഗു ഭാഷയില്‍ രചിച്ച്, വിനയഭൂഷണ റാവു (റിട്ട. ഇംഗ്ലീഷ് ലെക്ചറര്‍) ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ‘പുലരി’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഗണപതിയുടെ കഥകളിലൂടെ ഭക്തിയും ആചാരമുറകളും പൂജാവിധികളും നേതൃപാടവും സ്വയം ഉന്നമനവും, കൂടാതെ പ്രകൃതി സംരക്ഷണവും പ്രതിപാദിക്കുന്ന…

‘യാദോം കാ സഫർ’ ആഗോള പ്രകാശനം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നടന്നു

ഷാർജ: ആറു പതിറ്റാണ്ടിലേറെ മലബാറിലെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് കടന്നുപോയ കെ.ടി.സി ബീരാനെക്കുറിച്ചുള്ള ഓർമ പുസ്തകം ‘യാദോം കാ സഫർ’ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശിതമായി. കെടിസി ബീരാനെപോലെയുള്ള നിരവധി പേരുടെ ദീർഘവീക്ഷണവും അറബി-ഉറുദു ഭാഷകൾ പ്രചരിപ്പിക്കാൻ കാണിച്ച ത്യാഗവും ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ഇമാറാത്തി ഗവേഷകനും മാധ്യമ പ്രവർത്തകനുമായ നാസർ അക്രം അഭിപ്രായപ്പെട്ടു. മലബാറിൽ നിന്നുള്ള മിക്കവർക്കും അറബി- ഉറുദു ഭാഷകൾ അറിയാമെന്നും അത് സ്വദേശികളുമായുള്ള ആശയവിനിമയ കൈമാറ്റത്തിന് ഏറെ വേഗം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാദോം കാ സഫറിന്റെ (ഓർമകളുടെ യാത്ര)യുടെ ആഗോള പ്രകാശനം നിർവഹിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാർജ ബുക്ക് ഫെയർ, ചിൽഡ്രൻസ് ആക്ടിവിറ്റീസ് മാനേജർ സിയോൺ മാജിദ് അൽ മാംരി, പുസ്തകം ഏറ്റുവാങ്ങി. 1950കളിൽ തന്നെ അറബി-ഉറുദു…

ഹംസ അറയ്ക്കലിന്‍റെ ‘നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍’ പ്രകാശനം ചെയ്തു

ഹംസ അറയ്ക്കല്‍ രചിച്ച് ഗ്രീന്‍ ബുക്സ് പ്രസീദ്ധീകരിച്ച ‘നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍ (പഠനം)’, കേരള സാഹിത്യ അക്കാദമിയില്‍ എഴുത്തുകാരനും ഡി.വൈ.എസ്പി (ക്രൈം ബ്രാഞ്ച്, കോഴിക്കോട്) യുമായ സുരേന്ദ്രന്‍ മങ്ങാട്ട്, എന്‍. മൂസക്കുട്ടിക്ക് (വിവര്‍ത്തകന്‍) നല്‍കി പ്രകാശനം ചെയ്തു. ഗ്രീന്‍ ബുക്സ് എഡിറ്റര്‍ ഡോ. വി. ശോഭ അദ്ധ്യക്ഷയും കവി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയും ആയിരുന്നു. സീരിയല്‍-സിനി ആര്‍ട്ടിസ്റ്റ് ഷൈജന്‍ ശ്രീവത്സം അവതാരകനായി. പ്രസാദ് കാക്കശ്ശേരി പുസ്തകം പരിചയപ്പെടുത്തി. ജെ. ആര്‍ പ്രസാദ്, സുരേഷ് എം. ജി, എന്‍ ബി മോഹനന്‍, അബ്ദുള്‍ അനീസ് കെ. ടി, അബ്ദുള്‍ റസാഖ് എം.എ, ബാഹുലേയന്‍ പളളിക്കര, എ.എസ് മുഹമ്മദ് കുഞ്ഞി, കയ്യുമ്മു കോട്ടപ്പടി, സി.വി സലാം, കുട്ടിയാനം മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. ഹംസ അറയ്ക്കല്‍ മറുപടി പറഞ്ഞു. ഷൈജന്‍ ശ്രീവത്സം സ്വാഗതവും, കെടിഡി കിരണ്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെന്‍‌ഗ്വിനുകളുടെ വന്‍‌കരയില്‍’ എന്ന കൃതിക്ക് ബാലസാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: അമ്പലക്കര സി രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർത്ഥം സരോവരം ബുക്‌സ് ഏർപ്പെടുത്തിയ പ്രശസ്‌തമായ ബാലസാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെന്‍‌ഗ്വിനുകളുടെ വന്‍‌കരയില്‍’ എന്ന സാഹിത്യകൃതിക്ക്. പ്രശസ്ത കവി കല്ലറ അജയൻ, കവിയും അദ്ധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ, എഴുത്തുകാരൻ കിരഞ്ജിത്ത് യു ശർമ എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണ് ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡ് നേടിയ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ബഹുമതിക്ക് പുറമെ ശ്രീജിത്ത് മൂത്തടത്തിന് 5,000 രൂപയും അംഗീകാര സർട്ടിഫിക്കറ്റും ലഭിക്കും. നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മുത്തേടത്ത് തൃശൂർ ജില്ലയിലെ ചേർപ്പിലുള്ള സിഎൻഎൻ ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ കൂടിയാണ്. നവംബർ അഞ്ചിന് പഴമ്പാലക്കോട് സേവാസംഗമം ഹാളിൽ നടക്കുന്ന ചടങ്ങിൽ തരോര്‍ എം.എൽ.എ പി.പി.സുമോദ് അവാർഡ് സമ്മാനിക്കും.

മലയാള സാഹിത്യകാരൻ എസ് കെ വസന്തന് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം: സാഹിത്യരംഗത്ത് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് എഴുത്തുകാരനും പണ്ഡിതനുമായ എസ്.കെ.വസന്തനെ തിരഞ്ഞെടുത്തു. ഇന്ന് (2023 നവംബർ 1 ബുധൻ) തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപിച്ചത്. ധർമരാജ് അടാട്ട്, ഖദീജ മുംതാസ്, പി.സോമൻ, കേരള സാഹിത്യ അക്കാദമി മെമ്പർ സെക്രട്ടറി സി.പി.അബൂബക്കർ എന്നിവർ അംഗങ്ങളായ അനിൽ വള്ളത്തോൾ അദ്ധ്യക്ഷനായ സമിതിയാണ് 88 കാരനായ ഡോ. വസന്തനെ അവാർഡിനായി തിരഞ്ഞെടുത്തത്. നോവൽ, ചെറുകഥ, ഉപന്യാസം, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ ഒന്നിലധികം വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കൃതികളിലൂടെ ഡോ. വസന്തൻ പണ്ഡിതന്മാരുടെയും പുസ്തക പ്രേമികളുടെയും ശ്രദ്ധ നേടിയിട്ടുണ്ടെന്ന് ജൂറി കണ്ടെത്തി. അദ്ദേഹത്തിന്റെ പ്രധാന കൃതികളായ കേരള സംസ്കാര ചരിത്ര നിഘണ്ടു , നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, കാൽപ്പാടുകൾ തുടങ്ങി അമ്പതോളം പുസ്‌തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. എന്‍റെ ഗ്രാമം,…

ജോണ്‍ ഇളമതയുടെ ചരിത്ര നോവലുകള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍

ജോണ്‍ ഇളമതയുടെ ഏഴ്ചരിത്ര നോവലുകൾ ഷാർജയിലെ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് പ്രകാശനം ചെയ്യപ്പെടും. കൈരളി ബുക്സിന്റെ (കണ്ണൂര്‍) പവലിയനിലായിരിക്കും ഈ നോവലുകള്‍ ലഭ്യമാകുക. മോശ, നന്മമാണിക്യം, ബുദ്ധൻ, മരണമില്ലാത്തവരുടെ താഴ്‌വര, സോക്രട്ടീസ്, മാർക്കോപോളോ, കഥ പറയുന്ന കല്ലുകൾ എന്നീ ചരിത്ര നോവലുകളാണ് പുസ്തക മേളയില്‍ നിന്ന് വാങ്ങാവുന്നത്. ഒറ്റ പാക്കേജ് ആയോ അല്ലെങ്കിൽ ഒറ്റ കോപ്പിയായോ ഇവ ലഭ്യമാണ്. എല്ലാ അക്ഷര സ്നേഹികള്‍ക്കും പുസ്തക മേളയിലേക്ക് സ്വാഗതം.

പത്മരാജന്‍ സാഹിത്യ, സിനിമാ അവാര്‍ഡുകള്‍ക്കൊപ്പം പ്രഥമ ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാര്‍ഡും സമ്മാനിച്ചു

‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ പുരസ്‌കാരം കെ. എന്‍ പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം കരസ്ഥമാക്കി തിരുവനന്തപുരം: സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ വർഷത്തെ പത്മരാജൻ അവാർഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍  മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്രസംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവർ പത്മരാജന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. സംവിധായകൻ ടി.വി. ചന്ദ്രൻ അവാർഡുകള്‍ സമ്മാനിച്ചു. ഈ വര്‍ഷം മുതൽ നൽകുന്ന മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള  ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡ് കെ എൻ പ്രശാന്തിന് സമ്മാനിച്ചു. പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം’ ആണ് അവാർഡിനർഹമായത്. സാറാ…

സി.എസ്.ആര്‍ മികവിനുള്ള മഹാത്മാ അവാര്‍ഡ് 2023 യു.എസ്.ടിക്ക്

സമഗ്രമായ സിഎസ്ആർ പ്രവർത്തനങ്ങൾ, സാമൂഹിക പരിവർത്തനം എന്നിവയിലൂടെ യു.എസ്.ടിക്ക് വീണ്ടും പുരസ്‌ക്കാരത്തിളക്കം തിരുവനന്തപുരം, 26 ഒക്ടോബര്‍ 2023:  കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി മേഖലയിലെ സുസ്ഥിരവും ഫലപ്രദവുമായ സംഭാവനയ്ക്ക് നല്‍കുന്ന മഹാത്മ അവാര്‍ഡ് 2023, പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫമേഷന്‍സ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിക്ക്. ഈ വലിയ അംഗീകാരത്തിലൂടെ ആഗോള വ്യവസായ രംഗത്തെ സി.എസ്.ആര്‍ മേഖലയില്‍ യു.എസ്.ടി മുന്‍പന്തിയിലെത്തിയിരിക്കുകയാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പ് നല്‍കി വരുന്ന പുരസ്‌ക്കാരം മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ സമ്മാനിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, പരിസ്ഥിതി, ദുരിതാശ്വാസം തുടങ്ങിയ സാമൂഹിക വിഷയങ്ങളില്‍ യു.എസ്.ടി നിരന്തരം നടത്തുന്ന ഇടപെടലുകളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്.’ജീവിത പരിവർത്തനം സാധ്യമാക്കുക’ എന്ന ലക്ഷ്യത്തോടെ 1999ല്‍ ആരംഭിച്ച കമ്പനിയാണ് യു.എസ്.ടി. സാമൂഹ്യമൂല്യങ്ങള്‍ നിലനിര്‍ത്താനായി നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കമ്പനി നിരന്തരം നടത്തി വരുന്നു. ഇന്ത്യയിലെയും മെക്‌സിക്കോയിലെയും 32,000 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മികവിനായി നടത്തുന്ന ‘അഡോപ്റ്റ് എ…

പത്മരാജൻ ട്രസ്റ്റുമായി സഹകരിച്ച് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡും ഈ വര്‍ഷം മുതൽ പത്മരാജൻ അവാർഡുകളുടെ ഭാഗമാകും. തിരുവനന്തപുരം: വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റും മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സഹകരണം പ്രഖ്യാപിച്ചു. സഹകരണത്തിന്‍റെ ഭാഗമായി ഇനി മുതൽ എല്ലാവർഷവും പത്മരാജൻ അവാർഡുകള്‍ക്കൊപ്പം എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡും നൽകും. പ്രഥമ ‘എയർ ഇന്ത്യ എക്‌സ്‌പ്രസ് ടെയ്‌ൽസ് ഓഫ് ഇന്ത്യ’ പുരസ്‌കാരത്തിന് കെ എൻ പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം’ ആണ് അർഹമായിരിക്കുന്നത്. മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്ര സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. സാറാ…

പൈതൃക വഴികളിൽ മാർഗ ദീപമായി മോളി കുര്യൻ വർഗീസ് എഴുതിയ ‘ദി നസ്രാണീസ്’

മോളി കുര്യൻ വർഗീസ് (B. Sc, R.N., B. S. N.) രചിച്ച ‘നസ്രാണീസ്’ -സെന്റ് തോമസ് സിറിയൻ ക്രിസ്ത്യൻസ് ഓഫ് കേരള, ഇന്ത്യ-എന്ന പുസ്തകം ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ നസ്രാണി സമൂഹത്തിന്റെ പൈതൃകത്തെക്കുറിച്ചും ഈ സമുദായത്തിന്റെ വേറിട്ടതും സവിശേഷതയാർന്നതുമായ സാംസ്കാരിക തനിമ, അവയുടെ അർത്ഥങ്ങൾ എന്നിവയെ കുറിച്ചും വിശദമായ വിവരണങ്ങൾ നൽകുന്നു. ഭാവി തലമുറകൾ തങ്ങളുടെ ചരിത്രം പഠിക്കുകയും പൈതൃകത്തിൽ അഭിമാനിക്കുകയും ചെയ്യുന്നതിനൊപ്പം 1,950 വർഷത്തിലേറെയായി തലമുറകളായി പിന്തുടരുന്ന പാരമ്പര്യങ്ങൾ പിന്തുടരാനും പുസ്തകം പ്രചോദനമാകും. ക്രിസ്റ്റ്യാനിറ്റിയുടെ തുടക്കവും അപ്പോസ്‌തോലന്മാർ ലോകമെങ്ങും ക്രിസ്റ്റ്യാനിറ്റിയെ പ്രഘോഷിച്ചതും യൂറോപ്പിലെ വിശുദ്ധയുദ്ധത്തിൻറെ (കുരിശുയുദ്ധം) ഹ്രസ്വ ചരിത്രവും പുസ്തകത്തിൽ ചുരുക്കമായി പ്രതിപാദിക്കുന്നു . ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിശാലവും വൈവിധ്യമാർന്നതുമായ സ്വഭാവം , സംസ്കാരം, ചരിത്രം, ഇന്ത്യൻ ജനത പിന്തുടരുന്ന വിവിധ മതങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ആഗോള വീക്ഷണം ഈ പുസ്തകം നൽകുന്നു. പണ്ട് കാലത്ത്…