രാശിഫലം (13-01-2024 ശനി)

ചിങ്ങം: രോഷം അടക്കിനിര്‍ത്തണം. ഇന്നത്തെ അനുഭവത്തില്‍ നക്ഷത്രങ്ങളുടെ മിതമായ പ്രഭാവം പ്രകടമാകും. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായതിനാല്‍ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കേണ്ട. സംയമനം പാലിക്കുന്നത് പതിവ് ദൗത്യങ്ങളില്‍ സംഘര്‍ഷമോ കടമ്പകളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും. അമ്മയുടെ രോഗം കാരണമായുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ദുര്‍ബലനാക്കും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക. കന്നി: അപ്രതീക്ഷിത ചെലവുകളും ദഹനവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കും സാധ്യത. ആത്മ നിയന്ത്രണം പാലിക്കണം. വാദപ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചേക്കാവുന്ന ചര്‍ച്ചകള്‍ മാറ്റിവക്കുക. വിദ്യാര്‍ഥികള്‍ക്കും ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇന്ന് മന്ദഗതിയിലുള്ള പുരോഗതിയാകും ഫലം, അതിനാല്‍ എല്ലാദിവസവും ഒരുപോലെയല്ലെന്ന് കരുതി ക്ഷമ പാലിക്കുക. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരെയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് ആശ്വാസം പകരും. ഓഹരി വിപണിയില്‍ മുതല്‍മുടക്കാന്‍ നല്ല ദിവസമല്ല. തുലാം: ഇന്ന് നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും, നിങ്ങളുടെ ജീവിതത്തെ അത്…

രാശിഫലം (11-01-2024 വ്യാഴം)

ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ നല്ല ദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത്, മറ്റ് പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും, ഇത് ആരോഗ്യത്തിനും നല്ലതാണ്. കല, കായിക സാംസ്‌കാരികം എന്നിങ്ങനെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ ഇന്ന് താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ് കെടുത്തിക്കളയും. അതുകൊണ്ടുതന്നെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്‌ക്രിയത അനുഭവപ്പെടുന്നത് ഉത്‌കണ്‌ഠാകുലരാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, അപമാനം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക എന്നിവ നിങ്ങളനുഭവിക്കുന്ന ഉത്‌കണ്‌ഠയ്‌ക്ക് കാരണമാകാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. തുലാം:…

രാശിഫലം (10-01-2024 ബുധന്‍)

ചിങ്ങം: സന്തോഷകരമായി നിങ്ങൾ ഈ ദിവസം ചെലവിടും. ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്‌പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടി വൈഭവത്തെക്കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം നിങ്ങള്‍ക്ക് ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി: നിങ്ങളുടെ വിധി നിങ്ങളുടെ കൈകളിലൂടെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഉത്‌കടമായ ആഗ്രഹമായിരിക്കും ഇന്ന് നിങ്ങളെ നയിക്കുന്നത്. ഇന്ന് നിങ്ങളുടെ ഭരണപരമായ കഴിവുകള്‍ നിര്‍ദോഷമായിരിക്കും. വിജയിക്കുന്നതിനുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹം ജോലികള്‍ തീര്‍ക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും സംഘടനാപാടവത്തെ പുഷ്‌ടിപ്പെടുത്തും. തുലാം: ഇന്ന് ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് നിങ്ങള്‍ ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും…

രാശിഫലം (09-01-2024 ചൊവ്വ)

ചിങ്ങം : ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. മുന്നിലും പിന്നിലും കണ്ണുവേണം. നിങ്ങളുടെ അമ്മയുമായുള്ള ബന്ധത്തില്‍ ഇന്ന് അസ്വാരസ്യമുണ്ടാകാം.മനസ്സിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം‍. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്നം പരിഹരിക്കണം. കടലാസുജോലികളില്‍ ഏർപ്പെടുമ്പോഴും വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക. കടലാസുജോലിയിലെ ഒരു തെറ്റ് നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കുമ്പോൾ വെള്ളം നിങ്ങളെത്തന്നെ ഇല്ലാതാക്കിയേക്കും കന്നി : ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. ആത്മാഭിമാനം കുറയ്ക്കാൻ വഴിയുള്ള ഒന്നും തന്നെ നിങ്ങൾ അനുവദിക്കരുത് തുലാം: മറ്റുള്ളവരോട് വിവേചനരഹിതമായ ഒരു പ്രസ്താവന പോലും നിർബന്ധിതമാക്കുന്ന എല്ലാത്തരം കാര്യങ്ങളും കൊണ്ടുവരാൻ ബുദ്ധിമുട്ടുള്ള ദിവസമാണ് ഇന്ന്. നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു അപ്രതീക്ഷിത ദിവസം. അത്തരമൊരു വഴക്കമുള്ള നിങ്ങളുടെ സമീപനം നിങ്ങളുടേതായ യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ നിങ്ങളെ പ്രാപ്തരാക്കും. വൃശ്ചികം…

രാശിഫലം (08-01-2024 തിങ്കള്‍)

ചിങ്ങം: അനുകൂല ദിവസം. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാന്‍ സാധ്യത. മാനസികവും സാശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ ഗ്രസിക്കും. അമ്മയ്‌ക്ക് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ആരോഗ്യമുള്ള ശരീരത്തിലേ, ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: ഇന്ന് മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ…

രാശിഫലം (07-01-2024 ഞായര്‍)

ചിങ്ങം: ആനന്ദപ്രദമായ ദിവസം. മാനസികമായി വളരെ സന്തോഷത്തിലായിരിക്കും. ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ നിങ്ങൾ ജോലിസ്ഥലത്ത് ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിക്കും. പ്രശ്‌നങ്ങള്‍ ഏറെനേരം മനസിൽ വച്ചുകൊണ്ടിരിക്കാതിരിക്കുക. ഇത് നിങ്ങളുടെ സ്വൈര്യം കെടുത്തിയേക്കാം. കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയാകും. ജോലിസ്ഥലത്ത് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരെ നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്യും. തുലാം: ഇന്ന് നിങ്ങൾ ഒരു പ്രോജക്‌ട് ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തീകരിക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും അധികാരികളും നിങ്ങളുടെ ജോലിയിലുള്ള സാമർഥ്യം കണ്ട് പ്രചോദനമുൾക്കൊള്ളും. നിങ്ങൾക്ക് ഒരു പ്രൊമോഷനോ, ശമ്പള വർധനവോ ലഭിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം. വൃശ്ചികം: ഒരു നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും…

രാശിഫലം (06-01-2024 ശനി)

ചിങ്ങം : ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. കുടുംബ ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും കൂടുതല്‍ ദൃഢമാക്കുക. കുടുംബത്തില്‍ നിന്നും സഹകരണങ്ങള്‍ പ്രതീക്ഷിക്കാം. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് നല്ല സമയമാണ്. കന്നി : ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. മറ്റുള്ളവരുമായി സൗമ്യമായി പെരുമാറാന്‍ നിങ്ങള്‍ക്കാകും. ഏറ്റെടുത്ത ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മധുര പലഹാരങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുങ്ങും. സാമ്പത്തിക ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യത. വിദ്യാര്‍ഥികള്‍ക്ക് ഇത് നല്ല സമയമണ്. തുലാം : സാമ്പത്തിക ഇടപാടില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുക. നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസിക നിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ക്ക് ഉറച്ച തീരുമാനങ്ങള്‍ എടുക്കാനാകും.…

രാശിഫലം (04-01-2024 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. എന്നാൽ നിങ്ങളുടെ ചെലവുകൾ ഉയരാൻ സാധ്യത. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നല്‍കാൻ സാധ്യതയുണ്ട്. കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസം ഇന്ന് നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും നിങ്ങൾക്ക് തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം നിങ്ങൾക്ക് മികച്ചതാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ പ്രതിഫലം നിങ്ങൾ ഉടൻ കൊയ്തെടുക്കും. തുലാം: നിങ്ങളുടെ മോശം മനോഭാവവും, മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം ശ്രദ്ധിച്ച് മാത്രം നടത്തുക. ജോലിയില്‍ ഒരു മോശമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള…

രാശിഫലം (03-01-2024 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. ജീവിത വിജയത്തിനായി വേണ്ടത്ര പരിശ്രമം നടത്തേണ്ടതുണ്ട്. പരിശ്രമം നിങ്ങളെ വിജയത്തില്‍ എത്തിക്കും. കന്നി: നിങ്ങള്‍ക്ക് ഇന്ന് ഏറെ ഗുണകരമായ ദിവസമായിരിക്കും. നിങ്ങളുടെ ബുദ്ധിയും കഴിവും മറ്റുള്ളവരില്‍ പ്രചോദനമുണ്ടാക്കും. പ്രണയിനികള്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. കുടുംബത്തിനൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങളില്‍ ചിലത് ഏറ്റെടുക്കേണ്ടതായി വന്നേക്കും. തുലാം: ഇന്ന് നിങ്ങള്‍ക്ക് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല, എന്നാല്‍ നിങ്ങള്‍ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാല്‍ നിങ്ങളുടെ ശ്രമങ്ങള്‍ ഫലപ്രദമാകുക തന്നെ ചെയ്യും. വൃശ്ചികം: നിങ്ങള്‍ ഇന്ന് ജോലി സ്ഥലത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടത്തും. നിങ്ങളുടെ പരിശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പോകുന്നവയല്ല. നിങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും സഹായങ്ങള്‍ ചെയ്യേണ്ടതായി വരും. ധനു: ഇന്ന് നിങ്ങള്‍ക്ക് ഏറെ ഗുണകരമായ ദിവസമായിരിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കും.…

രാശിഫലം (01-01-2024 തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ഗുണകരമായ ദിവസമാണ്. നിങ്ങളുടെ മുഴുവന്‍ ജോലികളും അനായാസം ചെയ്‌ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സര്‍ക്കാര്‍ ഇടപാടുകളില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. കൂടുതല്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ അധികാരം വര്‍ധിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. കന്നി: നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരും. വിവിധ കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ കൂടുതല്‍ പ്രകോപിതനാകാന്‍ സാധ്യതയുണ്ട്. ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടി വരും. സുഹൃത്തുക്കളെ പോലും നിങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സാധ്യത. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. ആരോഗ്യം ശ്രദ്ധിക്കണം. തുലാം: ജീവിതത്തില്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ സുഖഭോഗങ്ങളും നിങ്ങളില്‍ ഇന്ന് എത്തിചേരും. ജോലി കാര്യത്തില്‍ ഏതാനും ചില പ്രയാസങ്ങള്‍ ഉണ്ടാകും. പുതിയ ജോലി തെരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യത. ഇക്കാര്യത്തില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനം കൈക്കൊള്ളണം.…