ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. നിങ്ങളുടെ ആരോഗ്യം ഉത്കണ്‌ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദ്ദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. ഇന്ന് നിങ്ങൾ ആരുടെയും ചെയ്‌തികൾക്ക് കാരണം കണ്ടെത്താൻ ശ്രമിക്കരുത്. എന്നാൽ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസ്സും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർദ്ധിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം: നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലി സ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതും നിങ്ങൾക്ക് ജീവന്‍ നല്‍കുന്നതുമാകും. മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പ്രശംസയും ഉത്തേജനവും ഏതാണ്ട് ഉറപ്പാണ്. സഹപ്രവർത്തകരുടെ സഹകരണവും ഉറപ്പാണ്. വൃശ്ചികം:…
Category: ASTROLOGY
ഇന്നത്തെ രാശിഫലം (2023 സെപ്തംബര്‍ 10 ശനി)
ചിങ്ങം : നിങ്ങൾക്ക് നിഗൂഢത ഭേദിക്കാനുള്ള കഴിവുണ്ട്. എന്നാൽ ഇന്ന് നിങ്ങളുടെ സ്വാധീനത്തിന് അങ്ങേയറ്റം വിശ്രമം കൊടുക്കുകയാണ് നല്ലത്. ഇല്ലെങ്കിൽ വലിയ ബിസിനസുകൾക്ക് മുന്നിൽ നിങ്ങൾക്ക് ചില വലിയ ഡീലുകൾ നഷ്‌ടപ്പെടുത്തേണ്ടി വന്നേക്കാം. കന്നി : നിങ്ങളുടെ സർഗാത്മകത ഇന്ന് ഉച്ചത്തിൽ സംസാരിക്കും. ഇന്ന് നിങ്ങൾ അനുയോജ്യമായ ഫർണിച്ചറുകൾ അല്ലെങ്കിൽ പുരാതന വസ്‌തുക്കൾ ഉപയോഗിച്ച് നിങ്ങളുടെ വീട് അലങ്കരിക്കും. തുലാം : ഇത് നിങ്ങൾക്ക് ശോഭയുള്ളതും തിളക്കമുള്ളതുമായ ഒരു ദിവസമാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നല്ലതാണ്. വൈകുന്നേരങ്ങളിൽ നിങ്ങൾ ഇഷ്‌ടപ്പെടുന്ന എല്ലാവർക്കുമായി ഒരു ഷോപ്പിങ് ആഘോഷം നടത്താൻ നിങ്ങൾക്ക് തോന്നിയേക്കാം, അതിനായി നല്ലൊരു തുക ചെലവഴിക്കേണ്ടി വരും. വൃശ്ചികം : സ്വന്തമായി ജോലി ചെയ്യുക എന്നതാണ് ഇന്ന് നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബിസിനസുകാർക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തികഞ്ഞ പുനഃസമാഗമത്തോടെ ആയിരിക്കും…
ഇന്നത്തെ രാശിഫലം (2023 സെപ്തംബര്‍ 9, ശനി)
ചിങ്ങം : ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. പ്രവൃത്തിസ്ഥാനത്ത് വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം തേടിയെത്തുകയും ചെയ്യും. കന്നി : ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം : വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക് ഇന്ന് അന്ത്യം കുറിക്കും. അവ കോടതി മുഖാന്തിരമോ പരസ്‌പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്‌ധമായ അവസ്ഥകളിൽ നിന്നും രക്ഷപെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യും. വൃശ്ചികം : ഇന്ന് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം ശാന്തവും ലളിതവുമായിരിക്കും.…
ഇന്നത്തെ രാശിഫലം (2023 സെപ്തംബര്‍ 8 വെള്ളി)
ചിങ്ങം : പ്രബലരായ സിംഹരാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കള്‍ ഇന്ന് നിങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരും. പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസയാത്ര തിരക്കുകളില്‍നിന്നും വിടുതൽ നല്‍കും. സമയവും തിരമാലകളും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്ന് ഓര്‍ക്കുക. അതുകൊണ്ട് വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. ബിസിനസിലും സാമ്പത്തികനിലയിലും നേട്ടമുണ്ടാകും. കന്നി : നല്ലൊരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാനവര്‍ധനവോ പ്രമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും. തുലാം : ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യത. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രയ്‌ക്കോ തീര്‍ഥയാത്രയ്‌ക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന സമയം ഉണ്ടാകാം.…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 7 വ്യാഴം)
ചിങ്ങം : നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പൈതൃക സ്വത്ത് ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും, സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും ഇന്ന് നല്ല ദിവസമാണ്. കന്നി : നിര്‍മ്മലമായ ദിവസം. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കി ഭാഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ കണ്ടുമുട്ടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. വിദേശത്തേക്ക് പോകാൻ അവസരം ലഭിക്കും. വിദൂരദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകട്ടെ ഇത്. തുലാം : പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത് എന്ന കാര്യം ഓര്‍മിക്കുക. ക്രൂരമായ…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 4, തിങ്കള്‍)
ചിങ്ങം : ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും ഇന്ന്. ലക്ഷ്യസാക്ഷാത്കരണത്തിനുവേണ്ടി നിങ്ങളിന്ന് പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. എല്ലാ പ്രധാന കാര്യങ്ങളിലും നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ വ്യാപൃതരാകും. ഒരു തീര്‍ഥാടനം ആസൂത്രണം ചെയ്യാനും ഇടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും ചില വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിഷമിപ്പിച്ചേക്കും. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കന്നി : ഒരു ശക്തിക്കും ഇന്ന് നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. മനസിൽ താരതമ്യേന വിപ്ലവകരമായ ഒരു ആശയം മുളപൊട്ടും. സുഹൃത്തുക്കൾ നിങ്ങൾക്ക് വരാൻപോകുന്ന സ്വപ്‌നങ്ങളുടെ ഒരു രൂപരേഖ കാണിച്ചുതന്നിട്ടുണ്ടാകും. അത് വളരെ അപ്രായോഗികമാണെന്ന് അപ്പോൾ നിങ്ങൾ കരുതിയിട്ടുമുണ്ടാകും. എന്നാൽ ഇപ്പോൾ നിങ്ങൾ ആ സ്വപ്‌നം ഒന്ന് പരീക്ഷിച്ച് നോക്കാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക. കാര്യങ്ങൾ അത്ര ലളിതമായിരിക്കില്ല. അവയുടെ അനന്തരഫലങ്ങളും പ്രതീക്ഷിക്കുന്നതുപോലെ ആയിക്കൊള്ളണമെന്നില്ല.…
ഇന്നത്തെ രാശിഫലം (03-09-2023 ഞായര്‍)
ചിങ്ങം : മറ്റുള്ളവരെ സഹായിക്കാന്‍ ഇന്ന് നിങ്ങൾ സന്നദ്ധനായിരിക്കും. പരിശ്രമത്തിൽ വിജയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ഫലങ്ങൾ നേടുന്നതിന് കഠിനമായി അധ്വാനിക്കണം. കന്നി : നിങ്ങളുടെ ധൈര്യം ഇന്ന് എല്ലാവരെയും ആകർഷിക്കും. എന്നാലും ചില കാര്യങ്ങൾ പ്രതികൂലമായി ബാധിക്കും. വലിയ മത്സരത്തിനൊടുവിൽ നിങ്ങളുടെ വ്യക്തിത്വം നന്നായി മെച്ചപ്പെടും. കുട്ടികളുടെ പഴയ വസ്‌തുക്കൾ നിങ്ങളിൽ പുഞ്ചിരി ഉണർത്തും. തുലാം : അവസാനം ഇന്ന് നിങ്ങളുടെ പ്രേമഭാജനത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തയ്യാറാകും. ജീവിതപങ്കാളിയെ ആകർഷിക്കാനായി നിങ്ങളുടെ രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. പഴയ സന്തോഷം നിറഞ്ഞ ഓർമകൾ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കുകയും വികാരപരമായി കൂടുതൽ അവരോട് അടുക്കാൻ ശ്രമിക്കുകയും ചെയ്യും. വൃശ്ചികം : പങ്കാളിയോട് നേരിൽ സംസാരിക്കാതെ കണ്ണുകൾകൊണ്ട് ഒരായിരം വാക്കുകൾ ഇന്ന് നിങ്ങൾ സംസാരിക്കും. നിങ്ങളുടെ ജോലിയിലുള്ള കഴിവും വൈധഗ്ധ്യവും പലരുടെയും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ച് പറ്റുകയും…
ഇന്നത്തെ രാശിഫലം (2023 സെപ്തംബര്‍ 2, ശനി)
ചിങ്ങം : ഇന്ന് ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. സംയമനത്തോടെയുള്ള പെരുമാറ്റവും ചിന്തയും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി : പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ ദേഷ്യം നിറഞ്ഞ ശകാരവാക്കുകളെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. കുടുംബവുമായി ഉണ്ടാകാനിടയുള്ള തര്‍ക്കം അല്ലെങ്കിൽ ഒരു ചർച്ച നിങ്ങളെ ദുഃഖിതരാക്കും. അധിക ചെലവുകൾ ഉണ്ടാകും. തുലാം : കൃത്യമായി ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെ കാര്യങ്ങൾ നടക്കും. ശാരീരികവും മാനസികവുമായ ഊർജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. പ്രശസ്‌തിയും അംഗീകാരവും…
ഇന്നത്തെ രാശിഫലം (2023 സെപ്തംബര്‍ 1 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങൾ നല്ല ശാരീരികവും മാനസികവുമായ അവസ്ഥ ആസ്വദിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത്. കച്ചവടത്തില്‍ നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ നിങ്ങൾക്ക് സാധ്യതയുണ്ട്. കന്നി: ബിസിനസ്സ് പങ്കാളികളില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. അത് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും. ശരിക്കും മനസ്സിന്‍റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക. തുലാം: നിങ്ങളുടെ സൃഷ്‌ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സാഹിത്യ രചനയിലാണ് നിങ്ങള്‍ക്ക് താത്‌പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദ്ദാന്തരീക്ഷം നിങ്ങളുടെ ഉൽപ്പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക…
ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 31 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമല്ലാത്ത ദിവസമായിരിക്കും. ജീവിത പങ്കാളിയുമായി കലഹത്തിന് സാധ്യതയുണ്ട്. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായ ഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. ഇന്ന് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ സഹായ മനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്. തുലാം: ഇന്ന് നിങ്ങള്‍ വളരെയധികം സന്തോഷമുള്ളവരാകും. സൗമ്യ പെരുമാറ്റം കൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടെയും അപരിചിതരുടെയും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. എന്നാല്‍ തൊഴിലില്‍ അധ്വാനത്തിന് അനുസരിച്ച് നേട്ടം ഉണ്ടാകില്ല.…
