ദോഹ: ജി സി സി രാജ്യങ്ങളടക്കം കേരളത്തിലെയും പുറത്തുമുള്ള അരലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ ഖത്തറിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾ സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടി. അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ മുഹമ്മദ് അസീം രിദ് വാൻ (ക്ലാസ് 1), ആസിയ അൽ ഹസനി (ക്ലാസ് 2), അസ്സ മർയം ഹസറുദ്ദീൻ (ക്ലാസ് 3), മുഹമ്മദ് റംദാൻ (ക്ലാസ് 6) എന്നിവരാണ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടിയത്. അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ പതിനാലു കുട്ടികൾ എ പ്ലസ് ഗ്രേഡ് നേടിയപ്പോൾ വക്‌റ ശാന്തി നികേതൻ മദ്‌റസയിലെ പത്തു പേരും അൽ മദ്‌റസ അൽ ഇസ്‌ലാമിയ അൽഖോറിലെ അഞ്ചു വിദ്യാർത്ഥികളും അൽ മദ്‌റസ അൽ ഇസ്‌ലാമിയ മദീന ഖലീഫയിലെ മൂന്നു വിദ്യാർത്ഥികളും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. ഖുർആൻ, ഹദീസ്, ചരിത്രം, കല,…
Category: MIDDLE EAST/GULF
പ്രവാസികളെ പരിഗണിക്കാത്ത ബഡ്ജറ്റ്: പ്രവാസി വെൽഫെയർ
ദോഹ: പതിവുപോലെ പ്രവാസികളെ പരിഗണിക്കാത്ത ബഡ്ജറ്റ് ആണ് ഇത്തവണയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രവാസലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വിശിഷ്യാ മിഡിൽ ഈസ്റ്റിൽ, പ്രവാസി സമൂഹത്തെ വലിയതോതിൽ ബാധിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിലും അത്തരം കാര്യങ്ങൾ പരിഗണിക്കാതിരുന്നത് ഖേദകരമാണ്. പ്രവാസി പുനരധിവാസം വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിനുള്ള സംവിധാനം തുടങ്ങിയ നിരന്തര ആവശ്യങ്ങൾ പോലും പരിഗണിക്കപ്പെട്ടിട്ടില്ല. പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള യാതൊരു പരിഗണനയും ബഡ്ജറ്റിൽ ഇല്ല. ക്രമാതീതമായി തുടരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാഡ്ജറ്റിൽ സംവിധാനങ്ങളും ഇല്ലാത്തത് രാഷ്ട്രീയ ലാഭം മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനങ്ങൾക്ക് നൽകുന്ന നീക്കിയിരിപ്പിലും പദ്ധതികളിലുമുള്ള വേർതിരിവ് അപലപനീയമാണ്. കേരളത്തോട് തുടരുന്ന അവഗണനയും നീതികരിക്കാൻ ആവില്ല. വയനാടിന് പ്രത്യേക പാക്കേജ് ഇല്ലാത്തത് സങ്കടകരമാണ്. ആഡംബര വസ്തുക്കൾക്കുള്ള നികുതിയിളവും ആവശ്യ സാധനങ്ങൾക്കുള്ള വിലക്കയറ്റവും സാധാരണക്കാരനോടുള്ള നിലപാട് വ്യക്തമാക്കുന്നതാണെന്നും…
എയര്‍ ഇന്ത്യയുടെ ഡൽഹി-ടെൽ അവീവ് വിമാന സർവീസുകൾ മാര്‍ച്ച് 2 മുതല്‍ പുനരാരംഭിക്കും
ദോഹ (ഖത്തര്‍): ഡല്‍ഹി-ടെൽ അവീവ് നോൺ-സ്റ്റോപ്പ് വിമാന സര്‍വീസ് മാര്‍ച്ച് 2 മുതല്‍ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ ബുധനാഴ്ച അറിയിച്ചു. അന്താരാഷ്ട്ര റൂട്ടുകൾ വികസിപ്പിക്കുന്നതിനും ഇന്ത്യയ്ക്കും ഇസ്രായേലിനുമിടയിലുള്ള യാത്രാ ഓപ്ഷനുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള എയർലൈനിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു. ആഴ്ചയില്‍ അഞ്ച് ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുക. ഈ വിമാനങ്ങൾ ബിസിനസ് ക്ലാസിൽ 18 ഫ്ലാറ്റ് ബെഡ് സീറ്റുകളും ഇക്കണോമി ക്ലാസിൽ 238 വിശാലമായ സീറ്റുകളും വാഗ്ദാനം ചെയ്യുന്നു. നേരിട്ടുള്ള സർവീസ് ഡൽഹിക്കും ടെൽ അവീവിനും ഇടയിലുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എയർ ഇന്ത്യ പറയുന്നതനുസരിച്ച്, ഫ്ലൈറ്റ് AI139 തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് 3.55 ന് (IST) പുറപ്പെട്ട് ടെൽ അവീവിൽ വൈകുന്നേരം 7:25 ന് (പ്രാദേശിക സമയം) എത്തിച്ചേരും. മടക്ക…
Year of Community ദേശീയ പുരോഗതിക്ക് ഉതകുന്ന തീരുമാനമെന്ന് യൂണിയൻ കോപ് സി.ഇ.ഒ
സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സാമൂഹിക അടിത്തറ മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ, 2025 വർഷം ഇയർ ഓഫ് കമ്മ്യൂണിറ്റി ആയി പ്രഖ്യാപിച്ചത് നിർണ്ണായകമായി ചുവടാണെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി. സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സാമൂഹിക അടിത്തറ മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി നിർമ്മിച്ചിരിക്കുന്ന അടിസ്ഥാനഘടകമാണ് സമൂഹങ്ങൾ. സാമൂഹിക അവബോധം നൽകുന്നതിലൂടെ സമൂഹത്തിന്റെ വിവിധ മേഘലകളിലുള്ളവർക്ക് വൈവിധ്യപൂർണമായ ഭാവി നൽകാനും അതിനായി പ്രോചോദനം നൽകാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ റിപ്പബ്ലിക് ഡേ ആഘോഷിച്ചു
ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ചർച്ചാ സംഗമം സംഘടിപ്പിച്ചു. റയ്യാൻ സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ബി.ഫ് മാനേജിങ് കമ്മിറ്റി മെമ്പർ ആയി മത്സരിക്കുന്ന റഷീദ് അഹമ്മദ് മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു. മുഹമ്മദ് റഫീഖ് തങ്ങൾ വിഷയമവതരിപ്പിച്ചു, സുബുൽ അബ്ദുൽ അസീസ്, ഷെറിൻ ഷബീർ, ഇബ്രാഹിം അബൂബക്കർ, ഹാഷിം, സാഫിർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു, സിദ്ദിഖ് വേങ്ങര നന്ദി പ്രകാശിപ്പിച്ചു.
പുസ്തകപ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു
ദോഹ (ഖത്തര്‍): ദോഹയിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹന ഫാത്തിമയുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം ‘When the quite finds you’ ഖത്തറിൽ പ്രകാശനം ചെയ്യപ്പെടുന്നു. ജനുവരി 30, വ്യാഴം വൈകീട്ട് 7 മണി മുതൽ ഹിലാൽ അരോമ ദർബാർ ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ ദോഹയിലെ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഹാർമണി ഖത്തർ, ഇന്ത്യൻ ഓഥേഴ്‌സ് ഫോറവുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഹാർമോണിയം ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. ദോഹയിലെ കലാ-സാഹിത്യാസ്വാദകരെയെല്ലാം ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പര: ഡോ. കെ.സി. സാബു
ദോഹ: പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പരയാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളെന്ന് ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി.സാബു അഭിപ്രായപ്പെട്ടു. വാക്കുകള്‍ക്ക് മനുഷ്യനെ വളര്‍ത്താനും തകര്‍ക്കാനും കഴിയുമെന്നും ക്രിയാത്മകമായ രീതിയില്‍ വാക്കുകളെ എങ്ങനെ പ്രയോഗിക്കണമെന്നാണ് വിജയമന്ത്രങ്ങള്‍ ഉദ്‌ഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദോഹയിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ വിജയമന്ത്രങ്ങളുടെ എട്ടാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചോദനം ഓരോരുത്തരേയും അനിവാര്യമായ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നു. മാറ്റമാണ് പുരോഗതിയുടെ വഴിയെന്നും നാം ഓരോരുത്തരും വിചാരിച്ചാല്‍ മാറ്റം സാധ്യമാണെന്നും തിരിച്ചറിയുന്നതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗത കൂടും. വ്യത്യസ്ത ജീവിത സാഹചര്യങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിക്കുവാനും ജീവിതവിജയം നേടാനും പ്രചോദനമാകുന്ന പാഠങ്ങളാല്‍ ശ്രദ്ധേയമായ പരമ്പരയാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്‍വിബിഎസ് സ്ഥാപകരായ മനോജ് സാഹിബ് ജാനും ബേനസീര്‍ മനോജും ചേര്‍ന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍…
കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 76 മത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി , റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു മധുര വിതരണം നടത്തി. ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ,കെപിഎ ട്രഷറർ മനോജ് ജമാൽ, കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി, സെൻട്രൽ കമ്മറ്റി അംഗങ്ങളായ കിഷോർ കുമാർ, സജീവ് ആയൂർ, രഞ്ജിത്ത് ആർ പിള്ള, സജി കുളത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
വെറുപ്പിനെതിരെ സ്നേഹത്തിന്റെ പാലം പണിയുക : ടി. ആരിഫലി
ദോഹ: വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയെയും മുസ്‌ലിം വെറുപ്പിനെയും പ്രതിരോധിക്കാൻ ജനഹൃദയങ്ങളിലേക്ക് സ്നേഹത്തിൻ്റെ പാലങ്ങൾ പണിയുകയാണ് പരിഹാരമെന്ന് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാൻ ടി. ആരിഫലി പ്രസ്താവിച്ചു. ഖത്തറിലെ മലയാളി പ്രവാസികൾക്ക് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം വിരുദ്ധ പൊതുബോധം മാറ്റിയെടുക്കാനും മുസ്‌ലിം സമൂഹത്തിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്താനും പരിശ്രമിക്കുകയാണ് മുസ്‌ലിം സമുദായത്തിന്റെ പ്രഥമ ഉത്തരവാദിത്തം. മുസ്‌ലിംകൾ സ്വയം ഗുണപരമായ മാറ്റത്തിന് തയാറാവണം. ദൈവിക സന്മാർഗമനുസരിച്ച് മാതൃകാ വ്യക്തിത്വങ്ങളായി മാറണം. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമ്പോഴാണ് മനുഷ്യൻ്റെ ദൗത്യം പൂർത്തിയാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവം സംവിധാനിച്ച അതിമഹത്തായ സ്ഥാപനമാണ് കുടുംബം. കുടുംബവും വിവാഹവും പാരതന്ത്ര്യവും ബാധ്യതയും ശല്യവുമല്ല. ‘എൻ്റെ ശരീരം എൻ്റെ സ്വാതന്ത്ര്യം’ എന്ന വ്യക്തികേന്ദ്രീകൃത ലിബറൽ ചിന്താഗതി മൂല്യങ്ങളുടെ നിരാസമാണ്. കുടുംബ സംവിധാനത്തിൻ്റെ തകർച്ചയാണ് ലിബറലിസത്തിൻ്റെ ഫലം. മദ്യവും മയക്കുമരുന്നും ഗണ്യമായി വ്യാപിക്കുന്നതിൻ്റെ…
വെടിനിർത്തലിൻ്റെ പശ്ചാത്തലത്തിൽ വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ദോഹ (ഖത്തര്‍): ദുർബലമായ വെടിനിർത്തൽ കരാറിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഫലസ്തീനികളെ വടക്കൻ ഗാസയിൽ നിന്ന് മാറ്റിനിർത്തുന്നതിനിടെ ഇസ്രായേൽ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ കരാർ വെല്ലുവിളികൾ നേരിടുന്നതിനാൽ പിരിമുറുക്കം ഉയരുന്നതോടൊപ്പം കുടിയൊഴിപ്പിക്കപ്പെട്ട താമസക്കാരുടെ മടങ്ങിവരവും വൈകുകയാണ്. ഇസ്രായേൽ നടത്തിയ വെടിവയ്പിൽ ഒരു ഫലസ്തീൻകാരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദുർബലവും ആഴ്‌ച പഴക്കമുള്ളതുമായ വെടിനിർത്തലിന് കീഴിൽ വടക്കൻ ഗാസ മുനമ്പിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിൽ ഫലസ്തീനികൾ ഒത്തുകൂടിയപ്പോഴാണ് അപകടങ്ങൾ സംഭവിച്ചത്. വെടിനിർത്തൽ കരാർ പ്രകാരം, നെത്സാരിം ഇടനാഴി വഴി വടക്കൻ ഗാസയിലെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ ഫലസ്തീനികളെ അനുവദിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നു. എന്നാല്‍, കരാറിൻ്റെ ഭാഗമായി മോചിപ്പിക്കപ്പെടേണ്ട ഒരു ബന്ദിയെ ഹമാസ് മോചിപ്പിക്കുന്നതുവരെ അവർ ഈ നീക്കം വൈകിപ്പിച്ചു. വിയോജിപ്പ് കൂടുതൽ…
