യൂണിയന്‍ കൂപ്: 1,500-ൽ അധികം ഉൽപ്പന്നങ്ങള്‍; 60 ശതമാനം വരെ വിലക്കുറവ്

മൂന്ന് പ്രത്യേക പ്രൊമോഷനൽ ക്യാംപെയ്നുകള്‍ ഫെബ്രുവരിയിൽ അവതരിപ്പിച്ചു. 1500-ൽ അധികം ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ വാങ്ങാം. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയിലര്‍ യൂണിയന്‍ കൂപ് ഫെബ്രുവരിയിൽ പുതിയ പ്രൊമോഷനൽ ക്യാംപെയ്നുകള്‍ പ്രഖ്യാപിച്ചു. ഏതാണ്ട് 1500 ഉൽപ്പന്നങ്ങളിൽ ഉപയോക്താക്കള്‍ക്ക് ഇളവുകള്‍ നേടാനാകും. അവശ്യസാധനങ്ങള്‍ക്കും വീട്ടിലേക്കുള്ള മറ്റുള്ള ഉൽപ്പന്നങ്ങള്‍ക്കും 60% വരെയാണ് ഡിസ്കൗണ്ട്. ഉപയോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ നൽകുകയാണ് യൂണിയന്‍ കൂപ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു. ഡിജിറ്റലായും ഡിസ്കൗണ്ട് നേടാം ദുബായിലെ ബ്രാഞ്ചുകളിൽ മാത്രമല്ല ഫെബ്രുവരി മാസത്തെ പ്രൊമോഷൻ ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലും ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഓൺലൈന്‍ സ്റ്റോര്‍ പോലെയുള്ള ആപ്പുകളെ ആശ്രയിക്കാവുന്നതാണ്. തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിലെ പ്രൊമോഷനുകള്‍ യൂണിയന്‍ കൂപ് വരും ദിവസങ്ങളിൽ ഓൺലൈൻ, ഓഫ്‍ലൈന്‍ മീഡിയ ചാനലുകളിലൂടെ അറിയിക്കും. അന്താരാഷ്ട്ര ക്വാളിറ്റിയിൽ ഉൽപ്പന്നങ്ങള്‍ ഭക്ഷണ ഉൽപ്പന്നങ്ങളും അല്ലാത്തവയും പ്രൊമോഷന്‍ ക്യാംപെയ്നിലൂടെ വാങ്ങാം. എല്ലാ ബജറ്റിനും ഇണങ്ങുന്ന ഉൽപ്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക്…

നാട്ടില്‍ നിന്ന് തിരികെ എത്തി മൂന്നാം ദിവസം പ്രവാസി മലയാളി മരിച്ചു

മനാമ : പ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. മാള കൊച്ചുകടവ് കടപ്പറമ്പിൽ ബാവയുടെ മകൻ ഷമീർ ബാവ (45) ആണ് മരിച്ചത്. മനാമയിലെ കുവൈറ്റ് എംബസി ജീവനക്കാരനായിരുന്ന ഷമീർ ബാവയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ – സുമയ്യ. മൂന്ന് മക്കളുണ്ട്. സഹോദരന്‍ ഷബീര്‍ (ബഹ്റൈന്‍), ഷമീന (മസ്‍കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കുന്ന ഇശല്‍ നിലാവ് സീസണ്‍ 2 ഫെബ്രുവരി 9 ന് ഐസിസി അശോക ഹാളില്‍

ദോഹ: ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേര്‍ന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്‌സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ബ്രോട്ട് യു ബൈ അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് ഫെബ്രുവരി 9 ന് ഐസിസി അശോക ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുത്ത തനത് മാപ്പിളപ്പാട്ടുകളാകും ഇശല്‍ നിലാവിന്റെ സവിശേഷത. മാപ്പിളപ്പാട്ടിന് മഹത്തായ സംഭാവന നല്‍കിയ അനശ്വര പ്രതിഭകളായിരുന്ന എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, വി എം .കുട്ടി എന്നിവരുടെ തെരഞ്ഞെടുത്ത പാട്ടുകള്‍ കോര്‍ത്തിണക്കിയ മെഡലിയും ഇശല്‍ നിലാവിന് മാറ്റു കൂട്ടും. പ്രമുഖ ഗായകന്‍ ആദില്‍ അത്തുവിനൊപ്പം ഖത്തറിലെ ജനപ്രിയ ഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നിശീത , മൈഥിലി എന്നിവര്‍ പങ്കെടുക്കും. ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദെല്‍വാന്‍ ഗ്രൂപ്പ്…

സഹോദരന്‍റെ അപകടമരണത്തെ തുടര്‍ന്ന് വിഷമത്തിലായ അനുജന് കൊല്ലം പ്രവാസി അസോസിയേഷന്‍റെ കൈത്താങ്ങ്‌

മുഹറഖില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മരണപെട്ട കൊല്ലം കരുനാഗപള്ളി സ്വദേശി ശ്രീ. രാജന്‍ ഗോപാലന്‍റെ സഹോദരന്‍ വിജയനാഥ് ഗോപാലന് കൊല്ലം പ്രവാസി അസോസിയേഷന്‍ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നല്‍കി. മരണപെട്ട രാജന്‍റെ സഹായത്താല്‍ വിസിറ്റ് വിസയില്‍ ജോലിക്കായി നാട്ടില്‍ നിന്നും മൂന്നു മാസം മുന്നേ വന്നതായിരുന്നു വിജയനാഥ്. സഹോദരന്‍റെ ആകസ്മിക നിര്യാണത്തില്‍ ബഹറൈനില്‍ തുടരുന്നതും വിസ സംബന്ധമായ കാര്യങ്ങളില്‍ താമസം നേരിടുകയും ചെയ്യുന്നതില്‍ മാനസിക വിഷമത്തിലായ വിജയനാഥിന്‍റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ കെപിഎ ഭാരവാഹികള്‍ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നല്‍കുകയായിരുന്നു. ഗുദൈബിയ ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നാരായണൻ ഏരിയ പ്രസിഡന്റ് തോമസ് ബി.കെ എന്നിവർ സന്നിഹതരായിരുന്നു.

സൗദി അറേബ്യ ജിദ്ദയിൽ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കി

റിയാദ് : സൗദി അറേബ്യ (കെഎസ്എ) ആദ്യ ഇലക്ട്രിക് പൊതുഗതാഗത ബസ് ജിദ്ദ നഗരത്തിൽ പുറത്തിറക്കിയതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (പിടിഎ) സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയും (സാപ്‌റ്റ്‌കോ) ഒപ്പുവെച്ച കരാർ നടപ്പാക്കിയാണ് ഈ ബസ് പുറത്തിറക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസിന്റെ ആദ്യ സർവീസ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ.റുമൈഹ് അൽ റുമൈഹ് ഫ്ലാഗ് ഓഫ് ചെയ്തു. ഒറ്റ ചാർജിൽ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഈ ബസിന് മറ്റ് ഇലക്ട്രിക് ബസുകളെ അപേക്ഷിച്ച് 10 ശതമാനത്തിൽ താഴെ വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നതിനാൽ ഉയർന്ന ദക്ഷതയുള്ള ആധുനിക ബസുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. സാപ്‌റ്റ്‌കോ നടത്തുന്ന ആധുനിക ഇലക്ട്രിക് പാസഞ്ചർ ബസുകൾ ജിദ്ദയിലെ പൊതുഗതാഗത റൂട്ടുകളിലെ താമസക്കാർക്ക് സേവനം നൽകും. ഖാലിദിയയെയും ബലദിനെയും…

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചു; വിമാനം സുരക്ഷിതമായി അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കി

അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ഒരു എഞ്ചിനിൽ തീപിടിത്തം കണ്ടതിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും, യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിൽ ആകെ 184 യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് B737-800 എയർക്രാഫ്റ്റ് VT-AYC ഓപ്പറേറ്റിംഗ് ഫ്ലൈറ്റ് IX 348 (അബുദാബി-കാലിക്കറ്റ്) ടേക്ക് ഓഫ് ചെയ്ത് 1000 അടി ഉയരത്തില്‍ എത്തിയ സമയം ഒരു എഞ്ചിൻ തീപിടിച്ചതിനെത്തുടർന്ന് തിരിച്ചിറക്കിയതായി ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.

ടീ ടൈം പ്രസന്റ്സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ഫ്ളയര്‍ റിലീസ് ചെയ്തു

ദോഹ: ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേര്‍ന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ബ്രോട്ട് യു ബൈ അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് ഫ്ളയര്‍ റിലീസ് ചെയ്തു .റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ റേഡിയോ ഫൗണ്ടര്‍മാരും മാനേജിംഗ് ഡയറക്ടര്‍മാരുമായ അമീറലി, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടിയുടെ മുഖ്യ പ്രായോജകരായ ദെല്‍വാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് മൗലക്കിരിയത്തിന് നല്‍കിയാണ് ഫ്ളയര്‍ പ്രകാശനം ചെയ്തത്. അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി, ട്രാവല്‍ പാര്‍ട്ണര്‍ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, റസ്റ്റോറന്റ് പാര്‍ട്ണര്‍മാരായ ഇന്ത്യന്‍ കോഫീ ഹൗസ് മാനേജര്‍ അനീഷ് മോന്‍, ഓപറേഷന്‍സ് മാനേജര്‍ നാരായണന്‍, റാഗ് മാനേജിംഗ് ഡയറക്ടര്‍…

യൂണിയൻ ബജറ്റ് പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ച: കൾച്ചറൽ ഫോറം

ദോഹ: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പരിഗണിക്കാതിരുന്നത് കാലങ്ങളായി പ്രവാസികളോടുള്ള സമീപനത്തിന്‍റെ ബാക്കിപത്രമാണെന്നും ബജറ്റിൽ പ്രവാസികളെ അവഗണിച്ചത് പ്രതിഷേധാർഹമാണെന്നും കൾച്ചറൽ ഫോറം ഖത്തർ. പോയവർഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് എട്ടുലക്ഷത്തിലധികം കോടി രൂപ രാജ്യത്തേക്ക് എത്തിച്ച പ്രവാസികളോടാണ് യൂണിയന്‍ ഗവൺമെൻ്റ് ഈ വിധത്തില്‍ അവഗണന കാണിച്ചത്. കേവലം അഞ്ചു കോടി രൂപ പ്രവാസി വനിതകൾക്കായി നീക്കിവെച്ചു എന്നതൊഴിച്ചാല്‍ രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയ്ക്ക് നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനായി എന്തെങ്കിലും പദ്ധതിയോ പരാമർശമോ ബജറ്റിൽ ഉൾപെടുത്താതിരുന്നത് കാലങ്ങളായി പ്രവാസികളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അവഗണനയുടെയും നീതികേടിൻ്റെയും തുടർച്ച തന്നെയാണെന്നും കൾച്ചറൽ ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Bodour Al Qasimi tours Shurooq’s latest developments at Al Heera Beach and the nearing completion of the luxurious ‘Serai Wing, Bait Khalid Bin Ibrahim’

Bodour Al Qasimi, Chairperson of the Sharjah Investment and Development Authority (Shurooq), recently paid a visit to the Al Heera Beach, a newly opened beachfront destination located in the Al Fisht area of Sharjah, which was officially opened in December 2022. Additionally, she also visited the final constructions of the Serai Wing, Bait Khalid Bin Ibrahim, a premier heritage-inspired luxury development located in the Heart of Sharjah, which was originally the residence of pearl merchant Khalid Bin Ibrahim over a century ago. This project offers an unparalleled experience for those…

ഫ്‌ളൈ നാസ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഇലാഹ് സുലൈമാന്‍ അല്‍ ഈദിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ: ഫ്‌ളൈ നാസ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഇലാ ഹ് സുലൈമാന്‍ അല്‍ ഈദിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു . ഫ്‌ളൈ നാസിന്റെ ഖത്തര്‍ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് ഷര്‍ഖ് വില്ലേജ് ആന്റ് സ്പാ യില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. ഫ്‌ളൈ നാസ് ഖത്തര്‍ ജി.എസ്.എ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ , മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.