ഷാർജയിലെ പുതിയ വിനോദസഞ്ചാരപദ്ധതികളുടെ പ്രവർത്തനവും പുരോഗതിയും വിലയിരുത്തി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷൂറൂഖ്) ചെയർപേഴ്‌സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി. ഷുറൂഖിന്റെ നേതൃത്വത്തിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച അൽ ഹിറ ബീച്ച്, നിലവിൽ നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ആഡംബര ആതിഥേയ കേന്ദ്രമായ സെറായി വിംഗ് – ബെയ്ത് ഖാലിദ് ബിൻ ഇബ്രാഹിം ഹോട്ടൽ എന്നീ കേന്ദ്രങ്ങളാണ് ബുദൂർ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഷുറൂഖ് ആക്ടിംഗ് സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീറടക്കമുള്ള ഔദ്യോഗികസംഘം സന്ദർശിച്ചത്. ഷാർജയെ ലോകത്തെ മുൻനിര വിനോദസഞ്ചാര – നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വിനോദകേന്ദ്രങ്ങൾ വിഭാവനം ചെയ്തിട്ടുള്ളതെന്നും സംരംഭകരെയും നിക്ഷേപകരെയും സന്ദർശകരെയുമെല്ലാം ഒരുപോലെ ഉൾക്കൊള്ളുന്ന, അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടങ്ങളിലുണ്ടാവുമെന്നും ബുദൂർ അൽ ഖാസിമി പറഞ്ഞു. ഷാർജ അൽ ഫിഷ്റ്റ് പ്രദേശത്ത് ഡിസംബറിൽ നിർമാണം പൂർത്തീകരിച്ച അൽ ഹിറ ബീച്ച്…
Category: MIDDLE EAST/GULF
കൊല്ലം പ്രവാസി അസോസിയേഷന്‍ കുട്ടികളുടെ പാര്‍ലമെന്‍റ് രൂപീകരിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് പാര്‍ലമെന്‍റ് രൂപീകരിച്ചു. സല്‍മാനിയ സഗയ്യ ഹാളില്‍ നടന്ന രൂപീകരണ യോഗത്തില്‍ ചില്‍ഡ്രന്‍സ് വിംഗ് കണ്‍വീനര്‍ അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗം കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉത്‌ഘാടനം ചെയ്തു. കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ചില്‍ഡ്രന്‍സ് പാര്‍ലമെന്റിനെ സംബന്ധിച്ച് വിഷയാവതരണം നടത്തി. പുതിയ തലമുറയെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും സമൂഹത്തെയും കുടുംബത്തെയും നയിക്കാനുതകുന്ന തരത്തില്‍ വളര്‍ത്തിയെടുക്കേണ്ടതിന്‍റെയും ആവശ്യകതയിലൂന്നിയാണ് കെപിഎ കുട്ടികള്‍ക്കായി പാര്‍ലമെന്റ് രീതിയില്‍ പ്രവര്‍ത്തന കൂട്ടായ്മ തുടങ്ങാന്‍ തീരുമാനിച്ചത് എന്ന് പ്രസിഡന്റ് നിസാര്‍ കൊല്ലം അറിയിച്ചു. തുടര്‍ന്ന് കുട്ടികളുമായി നടന്ന സംവാദത്തിനു ശേഷം ചില്‍ഡ്രന്‍സ് പാര്‍ലമെന്‍റ് ക്യാബിനറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സ്പീക്കര്‍ : ലക്ഷ്മി അനോജ് ഡെപ്യൂട്ടി സ്‌പീക്കർ : സന ഫാത്തിമ പ്രൈം മിനിസ്റ്റർ : മുഹമ്മദ്…
ഫ്ളൈ നാസ് ഖത്തര്‍ ലോഞ്ചിംഗ് ശ്രദ്ധേയമായി
ദോഹ: സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയില്‍ സര്‍വീസ് നടത്തുന്ന ഏക ബഡ്ജറ്റ് എയര്‍ലൈന്‍ ആയ ഫ്ളൈ നാസ് ഖത്തര്‍ ലോഞ്ചിംഗ് ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി . ഷര്‍ഖ് വില്ലേജ് ആന്റ് സ്പായില്‍ നടന്ന ചടങ്ങില്‍ ഖത്തറിെല സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഖത്തര്‍ ടൂറിസം, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങിയവയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നിരവധി ട്രാവല്‍ ആന്റ് ടൂറിസം പ്രൊഫഷണലുകളും പങ്കെടുത്തു. ഖത്തറിലെ സൗദി അംബാസഡര്‍, പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ചടങ്ങില്‍ സംസാരിച്ച ഫ്ളൈ നാസ് ഇന്റര്‍നാഷണല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഇലാഹ് സുലൈമാന്‍ അല്‍ ഈദി ഫ്‌ളൈ നാസ് പിന്നിട്ട വഴികളിലേക്ക് വെളിച്ചം വീശി. ഫ്ളൈ നാസ് കഴിഞ്ഞ നവംബറില്‍ റിയാദിലെ കിംഗ് ഖാലിദ്…
നോർക്ക സേവനങ്ങൾക്ക് ജി എസ് ടി ഏർപ്പെടുത്തിയത് പിന്‍ വലിക്കണം : കള്‍ച്ചറല്‍ ഫോറം
പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി നല്‍കി വരുന്ന വിവ്ധ സേവനങ്ങൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. ജി.എസ്.ടി ആക്റ്റ് പ്രകാരം എല്ലാ സര്‍ക്കാര്‍ സേവങ്ങള്‍ക്കും ജി.എസ്.ടി ബാധകമാണെന്നതിന്റെ മറ പിടിച്ച് കഴിഞ്ഞ ദിവസമാണ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ്സ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയ്ക്ക് 18 ശതമാനം നിരക്ക് വര്‍ദ്ദിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിലവിലെ 315 രൂപയിൽ നിന്ന് ഫെബ്രുവരി ഒന്ന് മുതൽ 372 രുപ യായാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഇത് സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളാവുന്ന ബഹുഭൂരിപക്ഷം താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് അധിക ബാധ്യത അടിച്ചേല്പിക്കുന്നതാണ് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. ഈ നീക്കത്തില്‍ നിന്നും സര്‍ക്കാറുകൾ പിന്മാറണം. നിലവില്‍ ആകര്‍ഷണീയത കുറഞ്ഞ വിവിധ പദ്ധതികളില്‍ ഗള്‍ഫ് നാടുകളിലെ സന്നദ്ധ സംഘടനകളുടെ…
വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യം: കൾച്ചറൽ ഫോറം
ദോഹ: വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യമാണെന്ന് കൾച്ചറൽ ഫോറം നടത്തിയ ഓപ്പൺ ഫോറം.റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കൾച്ചറൽ ഫോറം ഹാളിൽ നടത്തിയ ഓപ്പൺ ഫോറത്തിലാണ് അഭിപ്രായമുയർന്നത്. നാനാത്വത്തെ നില നിർത്തുന്നതിലാണ് ഇന്ത്യയുടെ ഏകത്വം കുടികൊള്ളുന്നത്. ലോകത്തെങ്ങുമില്ലാത്ത വിധത്തിൽ അനേകം വൈവിധ്യങ്ങളുള്ള ജനത ഒരു ഇന്ത്യയായിരിക്കുന്നത് വൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണഘടന ഉള്ളത് കൊണ്ടാണ്.ഭരണഘടനയുടെ ആമുഖം പോലും ഇന്ത്യ ഏങ്ങനെ ആയിത്തീരണമെന്നതിലേക്കുള്ള ചൂണ്ട് പലകയാണ്. നീതിയും സ്വാതന്ത്ര്യവും അവസര സമത്വവുമാണ് ഭരണഘടനയുടെ കാതൽ. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റം ഭരണഘടന ഉറപ്പ് നൽകുന്ന ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. ഓപൺ ഫോറത്തിൽ അൻവർ ഹുസൈൻ വാണിയമ്പലം വിഷയം അവതരിപ്പിച്ചു. കൾച്ചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റുമാരായ ചന്ദ്രമോഹൻ, ഷാനവാസ് ഖാലിദ്, സെക്രട്ടറിമാരായ അനീസ് മാള, അഹ്മദ് ഷാഫി, സ്റ്റേറ്റ് കമ്മിറ്റിയംഗം കെ.ടി മുബാറക് എന്നിവർ…
ഫ്‌ളൈ നാസ് ദോഹ ഓഫീസ് ഉദ്ഘാടനം ചെയ്തു
ദോഹ: സൗദി അറേബ്യയുടെ ബജറ്റ് കരിയറായ ഫ്‌ളൈ നാസ് ദോഹ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബി റിംഗ് റോഡില്‍ ഫരീജ് അബ്ദുല്‍ അസീസില്‍ ആര്യാസ് റസ്റ്റോറന്റിന് എതിര്‍വശമായാണ് ഓഫീസ് തുറന്നത്. ഫ്‌ളൈ നാസ് ഇന്റര്‍നാഷണല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്ല സുലൈമാന്‍ അല്‍ ഈദി, സീനിയര്‍ പ്ലാനിംഗ് & ബൈലാട്ടറല്‍ എഗ്രിമെന്റ് മാനേജര്‍ അബ്ദുല്ല മന്‍സൂര്‍ അല്‍ മൂസ, അല്‍റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് അല്‍റഈസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സമയത്താണ് ഫ്‌ളൈ നാസ് ദോഹാ സര്‍വീസ് ആരംഭിച്ചതെന്നും പ്രതികരണം ആശാവഹമാണെന്നും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച അബ്ദുല്ല സുലൈമാന്‍ അല്‍ ഈദി പറഞ്ഞു. ഫ്‌ളൈ നാസ് സീനിയര്‍ സ്ട്രാറ്റജിക്ക് & കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ മൂസ ബഹരി, ഗ്രൗണ്ട് ഓപ്പറേഷന്‍ സീനിയര്‍ മാനേജര്‍ ഫഹദ് അല്‍ഖഹ്ത്താണി, ഗള്‍ഫ് ആന്‍ഡ് മിഡിലീസ്റ്റ്…
നടുമുറ്റം ഖത്തർ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ദോഹ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിയാദ മെഡിക്കല്‍ സെൻ്ററുമായി സഹകരിച്ച് നടുമുറ്റം ഖത്തർ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സി റിംഗ് റോഡിലെ റിയാദ മെഡിക്കല്‍ സെൻ്ററിലാണ് വെളളിയാഴ്ച രാവിലെ മുതല്‍ സ്ത്രീകൾക്കും കുട്ടികൾക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഐ സി ബി എഫ് ആക്റ്റിംഗ് പ്രസിഡന്‍റ് വിനോദ് നായർ, ഐ സി ബി എഫ് മെഡിക്കല്‍ ക്യാമ്പ് കൺവീനർ രജനി മൂർത്തി, ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗം കുൽദീപ് കൌർ, റിയാദ മെഡിക്കല്‍ സെൻ്റർ ജനറൽ മാനേജർ ജംഷീർ ഹംസ,റിയാദ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അബ്ദുൽ കലാം, ഐ എസ് സി പ്രതിനിധി വർക്കി ബോബൻ ,നടുമുറ്റം പ്രസിഡന്‍റ് സജ്ന സാക്കി, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി , കൾച്ചറൽ ഫോറം പി ആർ സെക്രട്ടറി മുഹമ്മദ് റാഫി തുടങ്ങിയർ ബിസിനസ് സെഷനിൽ…
കൊല്ലം പ്രവാസി അസ്സോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യയുടെ 74മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സഗയാ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കിഷോർ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകൻ കെ. ആർ നായർ മുഖ്യപ്രഭാഷണം നടത്തി. ട്രെഷറർ രാജ് കൃഷ്ണൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും അസി. ട്രെഷറർ ബിനു കുണ്ടറ നന്ദിയും അറിയിച്ചു സെക്രട്ടറി അനോജ് മാസ്റ്റർ സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കലാ സാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ആശംസകൾ നേർന്നു
അബുദാബി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നു. യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, “പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അഭിനന്ദന സന്ദേശം അയച്ചു.” വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഈ അവസരത്തിൽ സമാനമായ സന്ദേശങ്ങൾ അയച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അബുദാബിയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ അബുദാബിയിൽ ത്രിവർണ പതാക ഉയർത്തി. അബുദാബിയിൽ നിന്നുള്ള ഇന്ത്യൻ…
യൂണിയന്‍ കൂപ് കോടോപ്യയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു
യുവര്‍ ബ്രേക് ഫാസ്റ്റ്, ദെയര്‍ സുഹൂര്‍ പദ്ധതിക്ക് പിന്തുണയാകും. ഈ പദ്ധതിയുടെ അഞ്ചാം സെഷനാണ് ഇപ്പോള്‍ നടക്കുന്നത്. സമൂഹത്തിൽ ഇടപെടുന്ന പദ്ധതിക്ക് സഹകരണമാകും പുതിയ പങ്കാളിത്തം. യൂണിയന്‍ കൂപ് (Union Coop) കോടോപ്യ (CoTopia) യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. യൂണിയന്‍ കൂപ്പിന്‍റെ ഹാപ്പിനസ് ആൻഡ് മാര്‍ക്കറ്റിങ് വകുപ്പ് ഡയറക്ടര്‍ ഡോ. സുഹൈൽ അൽ ബസ്‍തകിയും കോടോപ്യ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫൗണ്ടേഷൻ സി.ഇ.ഒ യൂസഫ് അൽ ഒബൈദ്‍ലിയും ചേര്‍ന്നാണ് അൽ വര്‍ഖാ സിറ്റി മാളിൽ വച്ച് ധാരണാപത്രത്തിൽ ഒപ്പിട്ടത്. രാജ്യത്തെ മറ്റു പ്രധാനപ്പെട്ട സാമൂഹിക സഹകരണ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിര്‍ണായകമാണ് ധാരണാപത്രമെന്ന് ഡോ. സുഹൈൽ അൽ ബസ്‍തകി പറഞ്ഞു. സമൂഹസേവനത്തിൽ CoTopia വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ്. “Your breakfast, their Suhoor” എന്ന പദ്ധതിക്ക് വളരെ അധികം പിന്തുണ അത് നൽകും — അദ്ദേഹം…
