യുവര്‍ ബ്രേക് ഫാസ്റ്റ്, ദെയര്‍ സുഹൂര്‍ പദ്ധതിക്ക് പിന്തുണയാകും. ഈ പദ്ധതിയുടെ അഞ്ചാം സെഷനാണ് ഇപ്പോള്‍ നടക്കുന്നത്. സമൂഹത്തിൽ ഇടപെടുന്ന പദ്ധതിക്ക് സഹകരണമാകും പുതിയ പങ്കാളിത്തം. യൂണിയന്‍ കൂപ് (Union Coop) കോടോപ്യ (CoTopia) യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. യൂണിയന്‍ കൂപ്പിന്‍റെ ഹാപ്പിനസ് ആൻഡ് മാര്‍ക്കറ്റിങ് വകുപ്പ് ഡയറക്ടര്‍ ഡോ. സുഹൈൽ അൽ ബസ്‍തകിയും കോടോപ്യ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫൗണ്ടേഷൻ സി.ഇ.ഒ യൂസഫ് അൽ ഒബൈദ്‍ലിയും ചേര്‍ന്നാണ് അൽ വര്‍ഖാ സിറ്റി മാളിൽ വച്ച് ധാരണാപത്രത്തിൽ ഒപ്പിട്ടത്. രാജ്യത്തെ മറ്റു പ്രധാനപ്പെട്ട സാമൂഹിക സഹകരണ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിര്‍ണായകമാണ് ധാരണാപത്രമെന്ന് ഡോ. സുഹൈൽ അൽ ബസ്‍തകി പറഞ്ഞു. സമൂഹസേവനത്തിൽ CoTopia വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ്. “Your breakfast, their Suhoor” എന്ന പദ്ധതിക്ക് വളരെ അധികം പിന്തുണ അത് നൽകും — അദ്ദേഹം…
Category: MIDDLE EAST/GULF
Union Coop എന്നാൽ വിശ്വാസം; 2022-ൽ 2,95,000 ഓര്‍ഡറുകള്‍
മൊത്തം ഡിജിറ്റൽ പ്ലാറ്റ്‍ഫോമിലെ ഉൽപ്പന്നങ്ങളുടെ എണ്ണം 87,000 എത്തി. എപ്പോഴും പുതുക്കുന്ന ഇൻവെന്‍ററിയാണ് Union Coop-ന് ഉള്ളത്. ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലൂടെ ദുബായ് ആസ്ഥാനമായുള്ള Union Coop 2022-ൽ പൂര്‍ത്തിയാക്കിയത് 2,95,000 ഓര്‍ഡറുകള്‍. ഭക്ഷണവും മറ്റ് പര്‍ച്ചേസുകളും ഇതിൽ ഉൾപ്പെടുന്നു. Union Coop സ്മാര്‍ട്ട് സ്റ്റോര്‍ നിലവിൽ 87,000 ഉൽപ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നു തന്നെ ഹൈപ്പര്‍മാര്‍ക്കറ്റ് പര്‍ച്ചേസ് അനുഭവം ഉപയോക്താക്കള്‍ക്ക് നൽകുകയാണ് ലക്ഷ്യമെന്ന് Union Coop പറയുന്നു. മെറ്റാവെഴ്സിൽ Union Coop Perfect Store എന്ന പേരിൽ പുതിയ സ്റ്റോര്‍ തുടങ്ങാനും പദ്ധതിയുണ്ട്. അഞ്ച് ലക്ഷം ഡൗൺലോഡുകള്‍ Union Coop സ്മാര്‍ട്ട് ഓൺലൈൻ സ്റ്റോറിൽ 2,75,600 കസ്റ്റമേഴ്സ് ആണ് രജിസ്ട്രേഡ് യൂസര്‍മാരായിട്ടുള്ളത്. മൊത്തം അഞ്ച് ലക്ഷം ഡൗൺലോഡുകളും എത്തി. ഒരുപാട് ചോയ്സുകള്‍ 45 മിനിറ്റിനുള്ളിൽ ഡെലവറി ഉറപ്പാക്കുന്ന Express Delivery സര്‍വീസ് Union Coop Smart Store-ലും…
ബഹ്‌റൈൻ ലാല്‍കെയേഴ്സിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു
ബഹ്റൈനിലെ സാമൂഹ്യ സാസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമായ ബഹ്റൈന്‍ ലാല്‍ കെയേഴ്സിന് 2023 – 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റ് എഫ്.എം ഫൈസലിന്‍റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു യോഗത്തില്‍ വെച്ച് അംഗങ്ങള്‍ 2023 – 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി ജഗത് കൃഷ്ണകുമാർ (കോഓര്‍ഡിനേററര്‍) എഫ്.എം ഫൈസൽ (പ്രസിഡണ്ട്), ഷൈജു കമ്പ്രത്ത് (സെക്രട്ടറി), അരുൺ ജി നെയ്യാർ (ട്രഷറര്‍) ഡിറ്റോ ഡേവിസ്, തോമസ് ഫിലിപ്പ് (വൈസ് പ്രസിഡണ്ടുമാര്‍) ഗോപേഷ് മേലൂട്, വിഷ്ണു വിജയൻ (ജോയന്‍റ് സെക്രട്ടറിമാര്‍) എന്നീ ഭാരവാഹികളേയും പ്രജിൽ പ്രസന്നൻ, വൈശാഖ് , ജ്യോതിഷ് എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു . ഇതിന് പുറമേ…
കരിയർ ഗൈഡൻസ് പ്രോഗ്രാം ശ്രദ്ധേയമായി
ദോഹ: ഖത്തറിൽ ജോലിയന്വേഷിക്കുന്നവർക്കായി കൾച്ചറൽ ഫോറം കണ്ണൂർ കല്യാശ്ശേരി മണ്ഡലവും ഖത്തർ ഹൈറിങ്ങും ചേർന്ന് നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം ശ്രദ്ധേയമായി. നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറിലെ ജോലി സാധ്യതകൾ, സിവി എങ്ങനെ തയ്യാറാക്കാം, ഇന്റർവ്യൂ തയ്യാറെടുപ്പുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത ട്രെയിനർ സക്കീർ ഹുസൈൻ ക്ലാസ് എടുത്തു . കൾച്ചറൽ ഫോറം കണ്ണൂർ ജില്ല പ്രസിഡന്റ് ശുഐബ് അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു .കൾച്ചറൽ ഫോറം കല്യാശ്ശേരി പ്രസിഡന്റ് നജ്‌ല നജീബ് സ്വാഗതവും വൈസ് പ്രസിഡന്റ് റസാഖ് സമാപനവും നടത്തി .ഖത്തറിലെ മാറിവരുന്ന ജോലി സാഹചര്യങ്ങളിൽ വെബ്സൈറ്റുകളുടെയും സമൂഹമാധ്യമങ്ങളുടെയും ഇടപെടലുകളും അവയുടെ ഉപയോഗവും ഖത്തറിലെ പ്രമുഖ ഓൺലൈൻ ജോബ് പോർട്ടലായ ഖത്തർ ഹൈറിങ് പ്രതിനിധി റഷീഖുദീൻ റഷീദ് സംസാരിച്ചു.നൂറോളം പേർ പങ്കെടുത്ത പരിപാടി കൾച്ചറൽ കല്യാശ്ശേരി മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ…
ഞൊണ്ടത്ത് പറമ്പില്‍ വാഹിദ് (55) ഖത്തറില്‍ നിര്യാതനായി
കിഴുപ്പിളളിക്കര: ദോഹയിൽ ഖത്തരി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഞൊണ്ടത്ത് പറമ്പിൽ വാഹിദ് (55) താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ അടിയന്തിര ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. രണ്ടരപ്പതിറ്റാണ്ടായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. തൃശൂർ കിഴുപ്പിള്ളിക്കര കല്ലുംകടവ് ഞൊണ്ടത്തുപറമ്പിൽ പരേതനായ അബൂബക്കറിന്റെ മകൻ ആണ്. മാതാവ്: സുലൈഖ, ഭാര്യ: വാഹിദ. മക്കൾ: നിയാസ് (എയറോനോട്ടിക്കൽ വിദ്യാർത്ഥി), താജുദീൻ, വഹദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി. കബറടക്കം ജനുവരി 19 വ്യാഴാഴ്ച കിഴുപ്പിള്ളിക്കര ജുമാ മസ്ജിദ് കബര്‍സ്ഥാനിൽ വെച്ച് നടന്നു. കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തർ സജീവ പ്രവർത്തകനും, തൃശൂർ ജില്ലാ സൗഹൃദ വേദി ആരംഭകാല മെമ്പറും ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത്…
പ്രവാസി ഭാരതി കേരള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
ദോഹ: ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതി കേരള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ് ക്‌ളബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ആണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഖത്തറില്‍ നിന്നും പി.എന്‍.ബാബുരാജന്‍, ഡോ.ശുക്കൂര്‍ കിനാലൂര്‍, ഡോ. ഷീല ഫിലിപ്പോസ്, ഡോ. മുഹമ്മദുണ്ണി ഒളകര, ജി.ബിനുകുമാര്‍, നാസര്‍ കറുകപ്പാടത്ത് ,അമാനുല്ല വടക്കാങ്ങര എന്നിവര്‍ക്ക് പുരസ്‌കാരം . ഖത്തറിലെ കൈരളി പ്രതിനിധി, സംസ്‌കൃതി ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് , ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് പി.എന്‍. ബാബുരാജനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങളും മാനുഷിക സേവന മനോഭാവവും കൈമുതലാക്കിയ അദ്ദേഹം ഖത്തറിലെ പൊതുരംഗത്തെ നിറ സാന്നിധ്യമാണ്. സംരംഭകത്വത്തിന്റെ പുതിയ മാതൃക സമ്മാനിച്ച ദിശാബോധമുള്ള വ്യവസായി എന്ന നിലക്കാണ് അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍…
കെ.പി.എ. ബഹ്‌റൈൻ സ്നേഹസ്പർശം എട്ടാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെയും പ്രവാസി ശ്രീയുടെയും നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച എട്ടാമത് കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ നായർ ഉത്‌ഘാടനം ചെയ്തു. കെ.പി. എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ച ചടങ്ങിന് വൈ. പ്രസിഡന്റ് കിഷോർ കുമാർ സ്വാഗതം പറഞ്ഞു, ട്രെഷറർ രാജ് കൃഷ്ണൻ , സെക്രെട്ടറി സന്തോഷ് കാവനാട്, അസ്സി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ 70 ഓളം പ്രവാസികൾ രക്തദാനവും, പ്ളേറ്റ്ലറ്റ് ദാനവും നടത്തി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, നവാസ് കരുനാഗപ്പള്ളി, നിഹാസ്, നാരായണൻ, സൽമാബാദ് ഏരിയ പ്രസിഡന്റ് ലിനീഷ് പി. ആചാരി…
യുഎഇയുടെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ജനുവരി ഒന്നിന് ആരംഭിക്കും
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) 2023 ജനുവരി 1 ഞായറാഴ്ച മുതൽ നിർബന്ധിത യുഎഇ തൊഴിലില്ലായ്മ ഇൻഷുറൻസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മെയ് മാസത്തിൽ ആദ്യം പ്രഖ്യാപിച്ച പുതിയ പദ്ധതിയിൽ ജോലി നഷ്ടപ്പെട്ട പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് മാസം വരെ നഷ്ടപരിഹാരം നൽകുമെന്ന് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീം ജീവനക്കാരെ അവരുടെ കരിയർ യാത്രയിൽ പിന്തുണയ്ക്കുന്ന കുറഞ്ഞ ചെലവിൽ തൊഴിൽ സുരക്ഷാ വല സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു, തൊഴിലുടമകൾക്ക് യാതൊരു ചെലവും കൂടാതെ അവർക്ക് തൊഴിൽ സ്ഥിരത നൽകുന്നു. യുഎഇയിലെ തൊഴിലില്ലായ്മ ഇൻഷുറൻസിന്റെ നേട്ടങ്ങളും ചെലവുകളും വിശദീകരിക്കുന്നതിനായി MOHRE ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ശമ്പളത്തിനനുസരിച്ച് യുഎഇ പൗരന്മാർക്കും പ്രവാസികൾക്കും ലഭ്യമായ രണ്ട് വിഭാഗത്തിലുള്ള ഇൻഷുറൻസ് MOHRE വീഡിയോയിൽ വിശദീകരിക്കുന്നു. ആദ്യ വിഭാഗത്തിന്…
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി മരിച്ചു
റിയാദ്: വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മലയാളി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി ഭരതൻ മധു (56) ആണ് റിയാദിൽ മരിച്ചത്. 30 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന മധു പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയിരുന്നു. ഒമ്പത് മാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് പുതിയ തൊഴിലുടമയുടെ കീഴിൽ ജോലികൾ ആരംഭിച്ചത്. വാഹനമോടിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. റെഡ് ക്രസന്റ് ആംബുലൻസിൽ നാഷണൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം അതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ അയക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാടും ജലീൽ ആലപ്പുഴയും രംഗത്തുണ്ട്. ഭാര്യ: ബിന്ദു, മക്കൾ: അഭിനവ് കൃഷ്ണ, അധിനഫ് കൃഷ്ണ.
ഗൾഫിലെ ക്രിസ്ത്യൻ പ്രവാസി സമൂഹം ക്രിസ്മസ് ആഘോഷിച്ചു
ജിദ്ദ: സൗദി അറേബ്യയിലുൾപ്പെടെ മേഖലയിലുടനീളം ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഗൾഫ് മേഖലയിൽ താമസിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ സമൂഹം ആവേശത്തിലാണ്. പണ്ട് ചില രാജ്യങ്ങളിൽ പരസ്യമായും മറ്റു ചില രാജ്യങ്ങളിൽ സ്വകാര്യമായുമാണ് ആഘോഷം നടത്തിയിരുന്നത്. എന്നാല്‍, ‘വിഷൻ 2030’ വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നുമുള്ള കൂടുതൽ വിദേശ പ്രവാസികളെ ആകർഷിക്കുന്നു. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം അവിടത്തെ പ്രവാസികള്‍ക്ക് ഇതൊരു പുതിയ അനുഭവമാണ്. പ്രാദേശിക പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസ് ആദ്യത്തെ ക്രിസ്മസ് പതിപ്പ് പ്രത്യേകമായി പ്രാധ്യാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഏതാനും വർഷങ്ങൾക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് സൗദി ഇത്തവണ അറേബ്യയിലെ ക്രിസ്മസ് ഷോപ്പിംഗ് വ്യത്യസ്ഥമായിരുന്നു. മതപരമായ സഹിഷ്ണുതയുടെ വർദ്ധിച്ചുവരുന്ന സംസ്കാരത്തെയും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക പരിവർത്തനത്തിന്റെ വേഗതയും വ്യാപ്തിയും അതില്‍ പ്രതിഫലിപ്പിച്ചതായി വിവിധ അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഈ വർഷം ക്രിസ്മസ് ഇനങ്ങൾ നന്നായി വിറ്റുപോകുന്നുണ്ടെന്നും സൗദി അറേബ്യയിൽ…
