റിയാദ് : കേളി കലാസാംസ്‌കാരിക വേദിയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (MOH) സഹകരണത്തോടെ അഞ്ചാമത് മെഗാ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. റംസാന്‍ മാസത്തില്‍ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിനായി എംഒഎച്ച് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്തദാന ക്യാന്പ് നടത്തുന്നത്. മാര്‍ച്ച് 25ന് മലാസിലെ പുതിയ ലുലു മാളില്‍ നടക്കുന്ന ക്യാന്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ നീണ്ടു നില്‍ക്കും. എംഒഎച്ചുമായി സഹകരിച്ചു കഴിഞ്ഞ നാലുതവണയും നടത്തിയ ക്യാന്പില്‍ മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനക്കാരും, വിവിധ രാജ്യക്കാരുമായി 600ല്‍ പരം ആളുകള്‍ പങ്കെടുത്തിരുന്നു. ജീവകാരുണ്യ മേഖലയില്‍ മലയാളികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ലാഘനീയവും, ഏറെ അഭിമാനം നല്‍കുന്നതുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുതൈരി പറഞ്ഞു. കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും കൈത്താങ്ങാവാറുള്ള സ്ഥാപനങ്ങളില്‍ ലുലു…
Category: MIDDLE EAST/GULF
സേവനം യുഎഇ സമ്മാനദാനവും തീര്‍ഥാടന അവലോകനവും നടത്തി
അജ്മാന്‍: 89-മത് ശിവഗിരി തീര്‍ത്ഥാടന ത്തോടനുബന്ധിച്ചു എസ്എന്‍ഡിപി യോഗം ( സേവനം) യുഎഇ തലത്തില്‍ സംഘടിപ്പിച്ച ഗുരുദേവ കൃതികളുടെ പാരായണ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും 89- മത് തീര്‍ത്ഥാടനത്തിന്റെ അവലോകനവും മാര്‍ച്ച് 12-ാം തീയതി വൈകിട്ട് എട്ടിനു അജ്മാന്‍ സോഷ്യല്‍ സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ചു. യു.എ.ഇ യിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ 14 മത്തെ തവണയും പ്രസിഡന്റായി അധികാരമേറ്റ അഡ്വക്കേറ്റ് വൈ. എ. റഹീമിനെ എസ്എന്‍ഡിപി യോഗം യുഎഇ വൈസ് ചെയര്‍മാന്‍ ശ്രീധരന്‍ പ്രസാദും സെക്രട്ടറി കെ.എസ്.വാചസ്പതിയും ചേര്‍ന്ന് പൊന്നാട അണിയിച്ചു. നിയമ പ്രതിനിധിയും ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ സലാം പാപ്പിനിശ്ശേരി, 89 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്ന ശ്രീ.ശിവദാസന്‍ പൂവാര്‍ തീര്‍ത്ഥാടന കമ്മിറ്റി ഫൈനാന്‍സ് കണ്‍വീനറായിരുന്ന ജെ ആര്‍.സി. ബാബു തുടങ്ങിയവര്‍ക്ക് പ്രശസ്തി ഫലകം നല്കി ആദരിച്ചു. ശാരീരിക…
ശ്മശാനത്തില്‍ അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് കുവൈറ്റ് ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്റ്
കുവൈറ്റ് സിറ്റി : സ്മശാനത്തില്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ എടുക്കുന്നവര്‍ക്കെതിരെ അയ്യായിരം കുവൈറ്റ് ദിനാര്‍ പിഴ ചുമത്തുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദി വ്യക്തമാക്കി.ശ്മശാനത്തില്‍ മൊബൈല്‍, പ്രഫഷണല്‍ കാമറകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളും കായികതാരങ്ങളും സെലിബ്രിറ്റികളുടേയും സംസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വലിയ ആള്‍ക്കൂട്ടമാണ് കബര്‍സ്ഥാനിന്‍ എത്തുന്നത്. ഇത്തരത്തില്‍ ആളുകള്‍ കൂടുന്നത് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ശ്മശാനങ്ങളില്‍ മറ്റു ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി എത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. മയ്യിത്ത് സംസ്‌കരണം, കഫം ചെയ്യല്‍ തുടങ്ങിയ ചടങ്ങളുടെ പവിത്രത സംരക്ഷിക്കുവാന്‍ ആര്‍ട്ടിക്കിള്‍ 8 പ്രകാരം സര്‍ക്കാര്‍ പ്രതിക്ഞ്ഞാബന്ധമാണ്. മറ്റുള്ളവരുടെ സ്വകാര്യത പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇത് സംബന്ധമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സലിം കോട്ടയില്‍…
ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് വിദേശകാര്യസഹമന്ത്രിയെ സന്ദര്‍ശിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യസഹമന്ത്രി വലീദ് അലി അല്‍ ഖുബൈസിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍, പരസ്പര താല്‍പര്യമുള്ള കാര്യങ്ങള്‍, ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തൂന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും പങ്കെടുത്തു. സലിം കോട്ടയില്‍
നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ യുഎഇ-ഇന്ത്യ ഫോറം
ദുബായ്: ഇന്ന് യുഎഇ-ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ് ഫോറം, ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിവൃദ്ധി പ്രാപിക്കുന്ന സാമ്പത്തിക ബന്ധത്തിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ്. യുഎഇ സാമ്പത്തിക മന്ത്രാലയവും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും മാർക്വീ ഇവന്റിന് അംഗീകാരം നൽകി. പുതിയ അവസരങ്ങൾ, മേഖലകളിലുടനീളമുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള സാധ്യതകൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ, വൻകിട കോർപ്പറേഷനുകൾ, വ്യവസായങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള അനുയോജ്യമായ വേദിയായിരിക്കും ഈ ഫോറം. ഇവന്റിൽ ചർച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങളിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (Cepa) തന്ത്രപരമായ പ്രാധാന്യം ഉൾപ്പെടുന്നു: സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം; ഉഭയകക്ഷി ഭക്ഷ്യ സുരക്ഷ; വിവരസാങ്കേതികവിദ്യ; ആരോഗ്യ സംരക്ഷണ പങ്കാളിത്തം മുതലായവ ഉള്‍പ്പെടുന്നു. ഡോ താനി ബിൻ അഹമ്മദ് അൽ സെയൂദി (യുഎഇ വിദേശ വ്യാപാര സഹമന്ത്രി), അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന (ഇന്ത്യയിലെ യുഎഇ അംബാസഡർ) ഡോ. സഞ്ജയ് സുധീർ…
ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചറുമായി സഹകരിച്ച് സംഘടിപ്പിച്ച സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവല്‍ ഹൃദ്യമായി. ഇന്ത്യയുടെ വൈവിധ്യവും പ്രതാപവും സൗന്ദര്യവും വെളിപ്പെടുത്തി ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ദാര്‍ അല്‍-അതര്‍ അല്‍-ഇസ്ലാമിയ്യ മ്യൂസിയം-യര്‍മൂക്ക് കള്‍ച്ചറല്‍ സെന്ററില്‍ ശനിയാഴ്ച രാവിലെ 11ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ട് തികയാന്‍ ഇനി 25 വര്‍ഷമാണുള്ളത്. ഇപ്പോള്‍ മുതല്‍ നാം അത് ആഘോഷിക്കുകയാണ്. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടേതുകൂടിയാണ് ഈ കാലം. സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ ഉത്സവം കുവൈറ്റിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന 50,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കുന്നതായും അംബാസഡര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രണ്ടുവര്‍ഷത്തെ പ്രതിസന്ധി നിറഞ്ഞ വിദ്യാര്‍ഥി ജീവിതത്തിനുശേഷം കുട്ടികള്‍ക്ക് പൂര്‍ണ…
കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുവാന്‍ സാധ്യത
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന താമസ നിയമലംഘകര്‍ക്ക് പിഴ ഒഴിവാക്കി നിയമപരമായി മാതൃ രാജ്യങ്ങളിലേക്ക് തിരിച്ചുപോവാന്‍ അവസരമൊരുങ്ങുന്നത്. മുന്‍ കാലങ്ങളില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ച ലക്ഷ്യം നേടിയിരുന്നില്ല. പിഴ ഒഴിവാക്കുന്നതിനൊപ്പം വിമാനം ടിക്കറ്റും നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നാണ് സൂചനകള്‍. 1,30,000 പേരാണ് ഇഖാമയില്ലാതെ രാജ്യത്ത് കഴിയുന്നുണ്ട്. രാജ്യത്തെ ജനസാന്ദ്രത കുറയ്ക്കാന്‍ അനധികൃത താമസക്കാരെ തിരിച്ചയക്കുക എന്ന വഴിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സലിം കോട്ടയില്‍
കുവൈറ്റില്‍ കമ്പനികള്‍ക്കെതിരെയുള്ള പരാതികള്‍ ഇനി സഹേല്‍ ആപ്പ് വഴി
കുവൈറ്റ് സിറ്റി : സര്‍ക്കാര്‍ ഇലക്ട്രോണിക് സേവനങ്ങളുടെ ഏകീകൃത ജാലകമായ സഹേല്‍ ആപ്ലിക്കേഷനില്‍ തൊഴില്‍ പരാതികള്‍ അന്വേഷിക്കുന്നതിനുള്ള സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഇതോടെ സ്വകാര്യ മേഖലയിലെ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വദേശിയും വിദേശിയുമായ ഏതൊരു തൊഴിലാളിക്കും തൊഴിലുടമക്കെതിരെ പരാതി നല്‍കുവാന്‍ സാധിക്കും. ആപ്ലിക്കേഷന്‍ വഴി പരാതിയുടെ സ്റ്റാറ്റസും പുരോഗതിയും തൊഴിലാളിക്കു തന്നെ പരിശോധിക്കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സഹല്‍ ആപ്ലിക്കേഷന്‍ വഴി രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ഒരൊറ്റ ക്ലിക്കിലൂടെ നിരവധി സേവനങ്ങളാണ് നല്‍കുന്നത്. ഒരു സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് നാവിഗേറ്റ് ചെയ്തും ഇടപാട് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോക്താവിനെ പ്രാപ്തമാക്കുന്നതിന് മള്‍ട്ടി-സ്റ്റെപ്പ് സേവനങ്ങള്‍ നല്‍കുന്നതിനു പുറമേ, ആപ്ലിക്കേഷനില്‍ ഒരു കോണ്‍ടാക്റ്റ് ബോക്‌സ് സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഇ-സേവനങ്ങള്‍ക്കായുള്ള സേവന…
അബുദാബി എക്‌സ്പ്രസ്- പുതിയ ബസ് സര്‍വീസിന് തുടക്കമാകുന്നു
അബുദാബി: എമിറേറ്റില്‍ അതിവേഗ പൊതുഗതാഗത സംവിധാനം ഒരുക്കി പുതിയ ബസ് സര്‍വീസിന് തുടക്കമാകുന്നു. അബുദാബി എക്‌സ്പ്രസ് എന്ന പേരിലാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ആരംഭിക്കുന്നത്. സ്വകാര്യ ഗതാഗത കമ്പനികളായ അല്‍ ഗസല്‍ ട്രാന്‍സ്പോര്‍ട്ട്, എമിരേറ്റ്‌സ് ടാക്‌സി എന്നീ കമ്പനികളാണ് നോണ്‍ സ്റ്റോപ്പ് എക്‌സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് ഇന്റഗ്രെറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. രണ്ടു ഘട്ടത്തിലായി ആരംഭിക്കുന്ന സര്‍വീസിന്റെ ആദ്യ ഘട്ടത്തില്‍ മുസഫ വ്യവസായ മേഖലയില്‍ നിന്നും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലേക്കും , ഖലീഫ സിറ്റി, ബനിയസ് ഷഹാമ , അല്‍ ഫലാഹ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അബുദാബി നഗരത്തിലേക്ക് നേരിട്ടുമാണ് സര്‍വീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തില്‍ അല്‍ഐനില്‍ അഞ്ചു സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ 680 ട്രിപ്പുകളാണ് ഉണ്ടാകുക. 64 പുതിയ ബസുകള്‍ ഇതിനായി വാങ്ങിയിട്ടുണ്ട്. അനില്‍ സി. ഇടിക്കുള
കുവൈറ്റില്‍ പ്രതിദിന കോവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു
കുവൈറ്റ് സിറ്റി : കോവിഡ് പ്രതിദിന കേസുകളുടെ അറിയിപ്പുകള്‍ അടുത്തയാഴ്ച മുതല്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. ഒദ്യോഗികമായി കണക്കുകള്‍ പുറത്തു വിടില്ലെങ്കിലും കോവിഡ് കേസുകളുടെ പ്രതിദിന സ്ഥിതിവിവരക്കണക്കുകള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിലേറെയായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 747 ദിവസമായി പ്രതിദിന റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ സംഭാവന നല്‍കിയ എല്ലാ സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് ടീമുകള്‍ക്കും അല്‍-സനദ് നന്ദി പറഞ്ഞു. 2020 ഫെബ്രുവരി 24 നാണ് രാജ്യത്ത് ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. സലിം കോട്ടയില്‍
