കുവൈറ്റ്: കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്), ഡോ. സുകുമാര്‍ അഴീക്കോടിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗുരുസാഗര പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. രചനാ സാഹിത്യ മേഖലയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിക്കാണ് പുരസ്‌കാരം നല്‍കുക. 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കുവൈറ്റില്‍ താമസക്കാരായിരുന്ന മലയാളി എഴുത്തുകാരില്‍ നിന്നുമാണ് മലയാള സാഹിത്യ രചനകള്‍ അവാര്‍ഡിനായി ക്ഷണിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച സൃഷ്ടികളാണ് അവാര്‍ഡിനായി പരിഗണിക്കുക. ലഭിക്കുന്ന നാമനിര്‍ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സാഹിത്യപ്രതിഭക്ക് സുകുമാര്‍ അഴീക്കോട് സ്മാരക ഗുരുസാഗര പുരസ്‌ക്കാരം സമ്മാനിക്കും. അപേക്ഷകര്‍ തങ്ങളുടെ മികവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍, അവാര്‍ഡിന് പരിഗണിക്കേണ്ട രചന സാഹിത്യത്തിന്റെ പ്രസിദ്ധീകരിച്ച കോപ്പി എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ 2022 ഏപ്രില്‍ 30 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. രചയിതാവിനു സ്വന്തമായോ , രചയിതാവിനു വേണ്ടി…
Category: MIDDLE EAST/GULF
കോവിഡാനന്തരകാലത്തിന്റെ പുതു പ്രതീക്ഷകള്‍ ഉണര്‍ത്തി ഫിലിം ഇവന്റ് മീറ്റ് ശ്രദ്ധേയമായി
അബുദാബി : യുഎഇ പ്രവാസ മലയാളി കലാകാരന്‍മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് യുഎഇ റെഡ് എക്‌സ് മീഡിയ യുടെ ബാനറില്‍ ഒരുക്കിയ ‘ഫിലിം ഇവന്റ് മീറ്റ് 2022’ എന്ന പരിപാടി ശ്രദ്ധേയമായി. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലാണ് വര്‍ണാഭമായ പരിപാടി അരങ്ങേറിയത്. കോവിഡ് കാലത്തിനു ശേഷം അബുദാബിയില്‍ നിറഞ്ഞ സദസോടെയാണ് ഫിലിം ഇവന്റ് ഒരുക്കിയ പരിപാടി അരങ്ങേറിയത്. നൂറോളം കലാപ്രതിഭകളാണ് വിവിധ കലാ ആവിഷ്‌കാരങ്ങളുമായി വേദികളെ വര്‍ണാഭമാക്കിയത്. സൗമ്യ , രമ്യ എന്നിവരുടെ നൃത്തത്തോടെ യാണ് കലാ വിരുന്നുകള്‍ക്കു തുടക്കമായത്. അന്‍സര്‍ വെഞ്ഞാറമൂട്, ഷാഫി മംഗലം ഒന്നിച്ച ശബ്ദാനുകരണം, ഫിലിം ഇവന്റ് കലാ കാരന്മാര്‍ അണിനിരന്ന നൃത്ത, സംഗീത വിരുന്നു എന്നിവയെല്ലാം ആസ്വാദകര്‍ക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. ഫിലിം ഇവന്റ് പ്രസിഡന്റ് ഫിറോസ് എം കെ അധ്യക്ഷനായ ചടങ്ങില്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍…
ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ്ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രിയെ സന്ദര്‍ശിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കുവൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി ഡോ. റാണ അബ്ദുല്ല അബ്ദുല്‍റഹ്മാന്‍ അല്‍ ഫാരിസുമായി കൂടിക്കാഴ്ച നടത്തി. ഐടി, ടെലികോം മേഖലകളിലെ സഹകരണവും ഇന്ത്യന്‍ പ്രവാസികളുടെ വിഷയങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ എംബസി ഉന്നത ഉദ്യോഗസ്ഥരും മന്ത്രാലയം പ്രതിനിധികളും പങ്കെടുത്തു. സലിം കോട്ടയില്‍
ഐസിഎഫ് കുവൈറ്റ് സിറ്റി സെന്‍ട്രലിന് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: ‘ഐസിഎഫ് പ്രവാസത്തിന്റെ അഭയം’ എന്ന പ്രമേയവുമായി നടന്നു വരുന്ന ‘കണക്ട് 2022’ മെന്പര്‍ഷിപ്പ് കാന്പയിന്റെ ഭാഗമായി ഐസിഎഫ് കുവൈറ്റ് സിറ്റി സെന്‍ട്രല്‍ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദലി സഖാഫി പട്ടാന്പി (പ്രസിഡന്റ്), സാദിഖ് കൊയിലാണ്ടി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ബാദുഷ മുട്ടനൂര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും പ്രസിഡന്റുമാരായി ഉസ്മാന്‍ കോയ മായനാട് (സംഘടന), അബ്ദുറസാഖ് മുസ്ലിയാര്‍ പുത്തൂപാടം (ദഅവ), ഇബ്‌റാഹീം മുസ്ലിയാര്‍ വെണ്ണിയോട് (സര്‍വീസ്, വെല്‍ഫെയര്‍), മുഹമ്മദ് സഖാഫി തിരുവനന്തപുരം (പി.ആര്‍, അഡ്മിന്‍), ഉബൈദ് ഹാജി മായനാട് (മീഡിയ, പബ്ലിക്കേഷന്‍), ഉമര്‍ ഹാജി തളിപ്പറന്പ് (വിദ്യാഭ്യാസം) സെക്രട്ടറിമാരായി ജാഫര്‍ ചപ്പാരപ്പടവ് (സംഘടന), റാശിദ് ചെറുശോല (ദഅവ), ശുഐബ് മുട്ടം (സര്‍വീസ്, വെല്‍ഫെയര്‍), നിസാര്‍ ചെന്പുകടവ് (പി.ആര്‍ അഡ്മിന്‍), അബ്ദുറഊഫ് വെണ്ണക്കോട് (മീഡിയ, പബ്ലിക്കേഷന്‍), അബ്ദുസലാം വിളത്തൂര്‍ (വിദ്യാഭ്യാസം) എന്നിവരെയും തെരഞ്ഞെടുത്തു. മുഹമ്മദലി…
പവലിയനുകള്‍ കയറി ഇറങ്ങിയത് എട്ടുതവണ; ദുബായില്‍ ‘എക്സ്പോ മാന്‍’ ആയി മലയാളി
ദുബായി: എക്സ്പോ 2020 ദുബായ് മഹാമേളയുടെ വാതിലുകള്‍ അടയാന്‍ ഇനി ഒരു ദിനംകൂടി മാത്രമാണ് ബാക്കിയുള്ളത്. 192 രാജ്യങ്ങളുടെ സാംസ്‌കാരിക-സാമ്പത്തിക തനിമകള്‍ വിളിച്ചോതുന്ന 266 പവലിയനുകളാണ് എക്സ്പോയില്‍ സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കിയിരുന്നത്. ഈ പവലിയനുകള്‍ എട്ടു തവണ കയറി ഇറങ്ങി എക്സ്പോ മാനായി മാറിയിരിക്കുകയാണ് മലയാളിയായ ഷംസീര്‍. ഒരു കുടക്കീഴില്‍ ലോകരാജ്യങ്ങളെ അടുത്തറിയാന്‍ കിട്ടിയ അവസരം പരമാധി മുതലെടുത്തിരിക്കുകയാണ് ഈ യുവാവ്. ഒമാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഷംസീര്‍ നാലര മാസത്തോളമായി ദുബായി എക്സ്പോയില്‍ ചുറ്റികറങ്ങുകയാണ്.
പ്രവാസിശ്രീ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ വനിതാ വേദിയായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ ബഹ്‌റൈന്‍ മാതൃദിനാഘോഷത്തിന്റെ ഭാഗമായി സൽമാബാദ് അൽഹിലാൽ ആശുപത്രിയുമായി ചേർന്ന് ഏപ്രിൽ 1 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ സല്‍മാബാദ് അല്‍ഹിലാല്‍ ആശുപത്രിയില്‍ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സാധാരണ പരിശോധനകള്‍ക്കു പുറമേ കിഡ്നി, കരള്‍ പരിശോധനകള്‍ ഉള്‍പ്പടെ ഡോക്ടറുടെ വിദഗ്ധോപദേശവും സൗജന്യമായി നടത്തുന്നു. വനിതകൾക്ക് വേണ്ടി അല്‍ഹിലാല്‍ ആശുപത്രിയിലെ സീനിയര്‍ ലേഡി ഡോക്ടര്‍ ഡോ. പ്രിത്വി രാജ് പങ്കെടുക്കുന്ന ‘പ്രീ ആന്‍ഡ് പോസ്റ്റ്നാറ്റല്‍’ എന്ന വിഷയത്തില്‍ ഹെൽത്ത് സെമിനാറും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39043910, 33738091 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പ്രവാസിശ്രീ ഭാരവാഹികള്‍ അറിയിച്ചു.
ഒമാനിൽ പൊതുസ്ഥലങ്ങളിൽ നോമ്പ് തുറ അനുവദനീയമല്ല
മസ്‌കത്ത്: ഈ വർഷവും പൊതുസ്ഥലങ്ങളില്‍ നോമ്പു തുറ അനുവദനീയമല്ലെന്ന് ഒമാൻ കൊവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. പള്ളികളിലും മറ്റ് പൊതുസ്ഥലങ്ങളിലും സമൂഹ നോമ്പ് തുറ നിരോധിച്ചു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് നോമ്പുകാലത്ത് തറാവീഹ് നിസ്‌കാരം അനുവദനീയമാണ്. 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. കോവിഡ് രോഗ വ്യാപ്തി കുറഞ്ഞെങ്കിലും അടച്ചിട്ട ഹാളുകളിലും മറ്റും മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ തുടരണം. പള്ളിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. പനി ഉള്‍പ്പടെയുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സമൂഹ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കരുത്. റമദാനോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക വ്യാപാരമേളകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണം. മറ്റ് പരിപാടികളും സമ്മേളനങ്ങളും 70 ശതമാനം ശേഷിയിൽ നടത്താമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
ലോകത്തെ ഒന്നാം നമ്പർ സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ ആകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്: പിയൂഷ് ഗോയൽ
അബുദാബി: ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ ഉയർന്നുവെന്നും ഒന്നാം സ്ഥാനം നേടുകയാണ് ലക്ഷ്യമെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഉന്നത തല പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി യുഎഇ സന്ദര്‍ശിക്കവെ അബുദാബിയിലെ യുഎഇ-ഇന്ത്യ സ്റ്റാർട്ട്-അപ്പ് ഫോറം 2022-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഞങ്ങൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ്, എന്നാൽ ലോകത്തിലെ ഒന്നാം നമ്പർ സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ ആകുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം,” ഗോയൽ പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. യുഎഇ സംരംഭക ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ഡോ അഹമദ് ബെല്‍ഹൊള്‍ അല്‍ ഫലാസിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലും യുഎഇയിലും…
ദുബായ് എക്സ്പോ: കർട്ടൻ വീഴുംമുമ്പ് ജനത്തിരക്കേറുന്നു
ദുബായ് എക്‌സ്‌പോ 2020 ന്റെ സമാപന ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോള്‍ 192 രാജ്യങ്ങളിൽ നിന്നുള്ള പവലിയനുകൾ സന്ദർശിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ പവലിയനിൽ തിരക്കേറിയിരുന്നു. മണിക്കൂറുകളോളം ക്യൂ നിന്നാലാണ് ഇന്ത്യൻ പവലിയനിലേക്ക് കടക്കാന്‍ സാധിക്കുക. എങ്കിലും സന്ദർശകരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ ദിവസങ്ങളിൽ നാല് മണിക്കൂർ ക്യൂവിൽ നിന്ന ശേഷമാണ് ഇന്ത്യൻ പവലിയനിലേക്ക് കടക്കാൻ സാധിച്ചത്. പലരും ഓൺലൈനിൽ ബുക്ക് ചെയ്യുകയും ടൈം സ്ലോട്ട് വാങ്ങുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ എക്‌സ്‌പോ വേദികളിലെത്താൻ മെട്രോ, ബസ് സർവീസുകൾ നീട്ടും. സമാപന ദിവസം രാത്രിയും പകലും മുഴുവൻ സമയ മെട്രോ സർവീസുകൾ നടത്തുമെന്ന് ദുബായ് മെട്രോ അറിയിച്ചു.
കാലിക്കുപ്പികള്‍ കളയേണ്ട , തിരികെ നല്‍കി സൗജന്യ ബസ് യാത്ര നടത്താം
അബുദാബി :ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചു നല്‍കിയാല്‍ സൗജന്യ ബസ് യാത്ര നടത്താം .അബുദാബിയിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നതു. പോയിന്റ്‌സ് ഫോര്‍ പ്ലാസ്റ്റിക് എന്ന പദ്ധതി അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ തിരികെ നല്‍കുന്നത് അനുസരിച്ചു ലഭിക്കുന്ന പോയിന്റ്‌സുകള്‍ അബുദാബിയിലെ പൊതുഗതാഗത ബസുകളില്‍ യാത്രക്കായി ഉപയോഗിക്കാം. പ്രകൃതിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്ലിങ് നു വിധേയമാക്കാനാണ് പദ്ധതി. ഇന്‍ട്രാഗേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ , അബുദാബി പരിസ്ഥിതി വകുപ്പ് ,വെയിസ്റ്റ് മാനേജ്മെന്റ് സെന്റര്‍ , ഡി ഗ്രേഡ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡി ഗ്രേഡിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന മെഷീനില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കുന്‌പോള്‍ പോയിന്റുകള്‍ നല്‍കും. 600 മില്ലി ലിറ്ററില്‍ കുറഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു പോയിന്റും, 600 നു മുകളിലുള്ള കുപ്പികള്‍ക്ക് രണ്ടു പോയിന്റും പകരം നല്‍കും. ഓരോ പോയിന്റിനും 10 ഫില്‍സ് ആണ് മൂല്യം…
