കുവൈറ്റില്‍ നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി

കുവൈറ്റ് സിറ്റി : ലോകത്താകെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ കോവിഡ് 19 വാക്‌സിന്റെ നാലാമത്തെ ഡോസ് നല്‍കാന്‍ കുവൈറ്റിന് പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മുന്നാം ഡോസ് നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും രാജ്യത്തെ എല്ലാവരോടും മൂന്നാം ഡോസ് സ്വീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നേരത്തെ ഗള്‍ഫ് രാജ്യമായ ബഹ്‌റിന്‍ അടക്കം നിരവധി രാജ്യങ്ങളില്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി നാലാം ഡോസ് വിതരണം ചെയ്തിരുന്നു. രാജ്യത്തെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുമാണ് പ്രധാനമായും നാലാം ഡോസ് വിതരണം ചെയ്യുന്നത്. സലിം കോട്ടയില്‍  

കുവൈറ്റില്‍ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി : രാജ്യത്ത് തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ മാനവ ശേഷി സമിതി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അംഗീകാരം നല്‍കിയതായി സമിതി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചു. ഇടത്തരം, ചെറുകിട സ്ഥാപന ഉടമകള്‍ക്ക് വര്‍ക്ക് പെര്‍മ്മിറ്റുകള്‍ പുനരാരംഭിക്കുവാനുള്ള തീരുമാനമാണ് യോഗത്തില്‍ കൈകൊണ്ടത്. നേരത്തെ അനുവദിക്കപ്പെട്ട വര്‍ക്ക് പെര്‍മിറ്റ് ക്വാട്ട, 6 വര്‍ഷം മുന്പ് ഉപയോഗിച്ച് കഴിഞ്ഞവര്‍ക്ക് മാനവ ശേഷി അധികൃതരുടെ വിലയിരുത്തലിനുശേഷം ആവശ്യമായ തൊഴിലാളികളെ കൊണ്ടു വരുന്നതിനു വീണ്ടും വിസകള്‍ അനുവദിക്കുവാനാണ് യോഗത്തില്‍ തീരുമാനമായത്. സലിം കോട്ടയില്‍  

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഞ്ചാമത് ലുലു-കേളി മെഗാ രക്തദാന ക്യാന്പ്

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (MOH) സഹകരണത്തോടെ അഞ്ചാമത് മെഗാ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. റംസാന്‍ മാസത്തില്‍ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിനായി എംഒഎച്ച് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്തദാന ക്യാന്പ് നടത്തുന്നത്. മാര്‍ച്ച് 25ന് മലാസിലെ പുതിയ ലുലു മാളില്‍ നടക്കുന്ന ക്യാന്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ നീണ്ടു നില്‍ക്കും. എംഒഎച്ചുമായി സഹകരിച്ചു കഴിഞ്ഞ നാലുതവണയും നടത്തിയ ക്യാന്പില്‍ മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനക്കാരും, വിവിധ രാജ്യക്കാരുമായി 600ല്‍ പരം ആളുകള്‍ പങ്കെടുത്തിരുന്നു. ജീവകാരുണ്യ മേഖലയില്‍ മലയാളികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ലാഘനീയവും, ഏറെ അഭിമാനം നല്‍കുന്നതുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുതൈരി പറഞ്ഞു. കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും കൈത്താങ്ങാവാറുള്ള സ്ഥാപനങ്ങളില്‍ ലുലു…

സേവനം യുഎഇ സമ്മാനദാനവും തീര്‍ഥാടന അവലോകനവും നടത്തി

അജ്മാന്‍: 89-മത് ശിവഗിരി തീര്‍ത്ഥാടന ത്തോടനുബന്ധിച്ചു എസ്എന്‍ഡിപി യോഗം ( സേവനം) യുഎഇ തലത്തില്‍ സംഘടിപ്പിച്ച ഗുരുദേവ കൃതികളുടെ പാരായണ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും 89- മത് തീര്‍ത്ഥാടനത്തിന്റെ അവലോകനവും മാര്‍ച്ച് 12-ാം തീയതി വൈകിട്ട് എട്ടിനു അജ്മാന്‍ സോഷ്യല്‍ സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ചു. യു.എ.ഇ യിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ 14 മത്തെ തവണയും പ്രസിഡന്റായി അധികാരമേറ്റ അഡ്വക്കേറ്റ് വൈ. എ. റഹീമിനെ എസ്എന്‍ഡിപി യോഗം യുഎഇ വൈസ് ചെയര്‍മാന്‍ ശ്രീധരന്‍ പ്രസാദും സെക്രട്ടറി കെ.എസ്.വാചസ്പതിയും ചേര്‍ന്ന് പൊന്നാട അണിയിച്ചു. നിയമ പ്രതിനിധിയും ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ സലാം പാപ്പിനിശ്ശേരി, 89 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്ന ശ്രീ.ശിവദാസന്‍ പൂവാര്‍ തീര്‍ത്ഥാടന കമ്മിറ്റി ഫൈനാന്‍സ് കണ്‍വീനറായിരുന്ന ജെ ആര്‍.സി. ബാബു തുടങ്ങിയവര്‍ക്ക് പ്രശസ്തി ഫലകം നല്കി ആദരിച്ചു. ശാരീരിക…

ശ്മശാനത്തില്‍ അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് കുവൈറ്റ് ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്റ്

കുവൈറ്റ് സിറ്റി : സ്മശാനത്തില്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ എടുക്കുന്നവര്‍ക്കെതിരെ അയ്യായിരം കുവൈറ്റ് ദിനാര്‍ പിഴ ചുമത്തുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദി വ്യക്തമാക്കി.ശ്മശാനത്തില്‍ മൊബൈല്‍, പ്രഫഷണല്‍ കാമറകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളും കായികതാരങ്ങളും സെലിബ്രിറ്റികളുടേയും സംസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വലിയ ആള്‍ക്കൂട്ടമാണ് കബര്‍സ്ഥാനിന്‍ എത്തുന്നത്. ഇത്തരത്തില്‍ ആളുകള്‍ കൂടുന്നത് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ശ്മശാനങ്ങളില്‍ മറ്റു ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി എത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. മയ്യിത്ത് സംസ്‌കരണം, കഫം ചെയ്യല്‍ തുടങ്ങിയ ചടങ്ങളുടെ പവിത്രത സംരക്ഷിക്കുവാന്‍ ആര്‍ട്ടിക്കിള്‍ 8 പ്രകാരം സര്‍ക്കാര്‍ പ്രതിക്ഞ്ഞാബന്ധമാണ്. മറ്റുള്ളവരുടെ സ്വകാര്യത പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇത് സംബന്ധമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സലിം കോട്ടയില്‍…

ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് വിദേശകാര്യസഹമന്ത്രിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യസഹമന്ത്രി വലീദ് അലി അല്‍ ഖുബൈസിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍, പരസ്പര താല്‍പര്യമുള്ള കാര്യങ്ങള്‍, ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തൂന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും പങ്കെടുത്തു. സലിം കോട്ടയില്‍  

നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ യുഎഇ-ഇന്ത്യ ഫോറം

ദുബായ്: ഇന്ന് യുഎഇ-ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ് ഫോറം, ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിവൃദ്ധി പ്രാപിക്കുന്ന സാമ്പത്തിക ബന്ധത്തിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ്. യുഎഇ സാമ്പത്തിക മന്ത്രാലയവും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും മാർക്വീ ഇവന്റിന് അംഗീകാരം നൽകി. പുതിയ അവസരങ്ങൾ, മേഖലകളിലുടനീളമുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള സാധ്യതകൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ, വൻകിട കോർപ്പറേഷനുകൾ, വ്യവസായങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള അനുയോജ്യമായ വേദിയായിരിക്കും ഈ ഫോറം. ഇവന്റിൽ ചർച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങളിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (Cepa) തന്ത്രപരമായ പ്രാധാന്യം ഉൾപ്പെടുന്നു: സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം; ഉഭയകക്ഷി ഭക്ഷ്യ സുരക്ഷ; വിവരസാങ്കേതികവിദ്യ; ആരോഗ്യ സംരക്ഷണ പങ്കാളിത്തം മുതലായവ ഉള്‍പ്പെടുന്നു. ഡോ താനി ബിൻ അഹമ്മദ് അൽ സെയൂദി (യുഎഇ വിദേശ വ്യാപാര സഹമന്ത്രി), അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന (ഇന്ത്യയിലെ യുഎഇ അംബാസഡർ) ഡോ. സഞ്ജയ് സുധീർ…

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചറുമായി സഹകരിച്ച് സംഘടിപ്പിച്ച സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവല്‍ ഹൃദ്യമായി. ഇന്ത്യയുടെ വൈവിധ്യവും പ്രതാപവും സൗന്ദര്യവും വെളിപ്പെടുത്തി ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ദാര്‍ അല്‍-അതര്‍ അല്‍-ഇസ്ലാമിയ്യ മ്യൂസിയം-യര്‍മൂക്ക് കള്‍ച്ചറല്‍ സെന്ററില്‍ ശനിയാഴ്ച രാവിലെ 11ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ട് തികയാന്‍ ഇനി 25 വര്‍ഷമാണുള്ളത്. ഇപ്പോള്‍ മുതല്‍ നാം അത് ആഘോഷിക്കുകയാണ്. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടേതുകൂടിയാണ് ഈ കാലം. സ്‌പ്ലെന്‍ഡേഴ്‌സ് ഓഫ് ഇന്ത്യ ഉത്സവം കുവൈറ്റിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന 50,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കുന്നതായും അംബാസഡര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രണ്ടുവര്‍ഷത്തെ പ്രതിസന്ധി നിറഞ്ഞ വിദ്യാര്‍ഥി ജീവിതത്തിനുശേഷം കുട്ടികള്‍ക്ക് പൂര്‍ണ…

കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുവാന്‍ സാധ്യത

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന താമസ നിയമലംഘകര്‍ക്ക് പിഴ ഒഴിവാക്കി നിയമപരമായി മാതൃ രാജ്യങ്ങളിലേക്ക് തിരിച്ചുപോവാന്‍ അവസരമൊരുങ്ങുന്നത്. മുന്‍ കാലങ്ങളില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ച ലക്ഷ്യം നേടിയിരുന്നില്ല. പിഴ ഒഴിവാക്കുന്നതിനൊപ്പം വിമാനം ടിക്കറ്റും നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നാണ് സൂചനകള്‍. 1,30,000 പേരാണ് ഇഖാമയില്ലാതെ രാജ്യത്ത് കഴിയുന്നുണ്ട്. രാജ്യത്തെ ജനസാന്ദ്രത കുറയ്ക്കാന്‍ അനധികൃത താമസക്കാരെ തിരിച്ചയക്കുക എന്ന വഴിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സലിം കോട്ടയില്‍  

കുവൈറ്റില്‍ കമ്പനികള്‍ക്കെതിരെയുള്ള പരാതികള്‍ ഇനി സഹേല്‍ ആപ്പ് വഴി

കുവൈറ്റ് സിറ്റി : സര്‍ക്കാര്‍ ഇലക്ട്രോണിക് സേവനങ്ങളുടെ ഏകീകൃത ജാലകമായ സഹേല്‍ ആപ്ലിക്കേഷനില്‍ തൊഴില്‍ പരാതികള്‍ അന്വേഷിക്കുന്നതിനുള്ള സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഇതോടെ സ്വകാര്യ മേഖലയിലെ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വദേശിയും വിദേശിയുമായ ഏതൊരു തൊഴിലാളിക്കും തൊഴിലുടമക്കെതിരെ പരാതി നല്‍കുവാന്‍ സാധിക്കും. ആപ്ലിക്കേഷന്‍ വഴി പരാതിയുടെ സ്റ്റാറ്റസും പുരോഗതിയും തൊഴിലാളിക്കു തന്നെ പരിശോധിക്കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സഹല്‍ ആപ്ലിക്കേഷന്‍ വഴി രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ഒരൊറ്റ ക്ലിക്കിലൂടെ നിരവധി സേവനങ്ങളാണ് നല്‍കുന്നത്. ഒരു സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് നാവിഗേറ്റ് ചെയ്തും ഇടപാട് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോക്താവിനെ പ്രാപ്തമാക്കുന്നതിന് മള്‍ട്ടി-സ്റ്റെപ്പ് സേവനങ്ങള്‍ നല്‍കുന്നതിനു പുറമേ, ആപ്ലിക്കേഷനില്‍ ഒരു കോണ്‍ടാക്റ്റ് ബോക്‌സ് സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഇ-സേവനങ്ങള്‍ക്കായുള്ള സേവന…