കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി മൊബൈല്‍ ഐഡി ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം ലഭിക്കുന്നതായി പാസിയുടെ മുന്നറിയിപ്പ്. മൊബൈല്‍ ഐഡി ആപ്ലിക്കേഷന്‍ കാലഹരണപ്പെട്ടതായും കൂടുതല്‍ അറിയാന്‍ സന്ദേശത്തിന് ഒപ്പമുള്ള ലിങ്കില്‍ കയറണമെന്നുമാണ് വിവിധ ഇടങ്ങളില്‍ ഉള്ള ആളുകള്‍ക്ക് ടെക്സ്റ്റ് മസേജ് ലഭിച്ചത്. ഈ അജ്ഞാത സന്ദേശം ഫോണില്‍ ലഭിക്കുന്നവര്‍ ഒരു കാരണവശാലും തുറക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. ലിങ്ക് തുറക്കുന്നവര്‍ക്ക് ഫോണിലെ വിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പാസി മുന്നറിയിപ്പ് നല്‍കി. പാസി ഉപഭോക്താക്കള്‍ക്ക് ഇത്തരം ലിങ്കുകളൊന്നും അയക്കാറില്ലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പാസി വ്യക്തമാക്കി. സലിം കോട്ടയില്‍
Category: MIDDLE EAST/GULF
ഗൾഫ് മീറ്റ് -2022 (പൊലിമ-3) സമാപിച്ചു
കുവൈറ്റ് സിറ്റി: വിട്ടുവീഴ്ചയും പരസ്പരം കരുതലും ഉണ്ടാകുമ്പോഴാണ് ലോകത്തിന് ശരിയായ സാക്ഷ്യം നൽകാൻ സാധിക്കുകയെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ഗൾഫ് രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരൽ ഇവാനിയൻ ഗൾഫ് മീറ്റ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു കതോലിക്കാ ബാവാ. ക്ഷമിച്ചു കൊണ്ട് ദൈവവഴിയിൽ നടക്കാൻ ആഗ്രഹിക്കുമ്പോൾ സഹോദരീ സഭകളെയും സമൂഹത്തെയും എല്ലാം ഉൾച്ചേർക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലിമ-3 എന്ന പേരിൽ ഓൺലൈൻ ആയാണ് സംഗമം നടത്തിയത്. പ്രവാസി ജീവിതവും ഭാവി വെല്ലുവിളികളും ഇന്നത്തെ സാഹചര്യത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ബാബുജി ബത്തേരി സെമിനാർ നയിച്ചു. പൊതുസമ്മേളനത്തിൽ ക്ലീമീസ് ബാവ അധ്യക്ഷത വഹിച്ചു. സഭയുടെ ഗൾഫ് കോർഡിനേറ്റർ ഫാ. ജോൺ തുണ്ടിയത്ത്,മുൻ കോർഡിനേറ്റർമാരായ ഫാ. ഡോ. ജോൺ പടിപുരക്കൽ, ഫാ മാത്യു കണ്ടത്തിൽ,…
എം.സി വൈ.എം – കെ. എം. ആർ. എം യുവ ടി 20 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെ. എം. ആർ. എം ന്റെ യുവജനവിഭാഗമായ എം. സി. വൈ.എം – കെ. എം. ആർ. എം സംഘടിപ്പിച്ച യുവ ടി 20 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. അബ്ബാസിയ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരം കെ. എം. ആർ. എം ആത്മീയ ഉപദേഷ്ടാവും എം. സി. വൈ. എം ഡയറക്ടറുമായ റവ.ഫാ. ജോൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി നാലാം തീയതി ഔദ്യോഗികമായ് ആരംഭിച്ച് നാല് ആഴ്ചകളായി നടത്തിയ മത്സരങ്ങൾക്ക് എം.സി.വൈ.എം പ്രസിഡന്റ് നോബിൻ ഫിലിപ്പ്,ഷിബു ജേക്കബ്, അനു വർഗീസ്, ഷിബു പാപ്പച്ചൻ, ലിബിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നല്കി. 16 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ ടീം കൊച്ചിൻ ഹാരിക്കൻസ് തുടർച്ചയായി നാലാം തവണയും വിജയികളായി.ടീം വിന്നേഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അബ്ബാസിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ…
ദുരിതം നിറഞ്ഞ നാല് പതിറ്റാണ്ടിനുശേഷം ചന്ദ്രന്‍ നാട്ടിലേക്ക്; പെണ്‍കുട്ടികളുടെ കല്യാണം കഴിഞ്ഞതും ഭാര്യ മരിച്ചതുംഅറിഞ്ഞില്ല
കുവൈറ്റ് സിറ്റി : 38 വര്‍ഷങ്ങള്‍ക്കുശേഷം മലയാളി പ്രവാസി നാടണഞ്ഞു. കയ്പമംഗലം കാളമുറി പടിഞ്ഞാറുഭാഗം കിളിക്കോട്ട് കൊച്ചുകുട്ടന്‍ ചന്ദ്രനാണ് ഇന്ത്യന്‍ എംബസിയുടേയും കുവൈറ്റിലെ സാമുഹ്യ പ്രവര്‍ത്തകന്‍ സലിം കൊമ്മേരിയുടെ നീണ്ട പരിശ്രമത്തിനൊടുവില്‍ നാടണഞ്ഞത്. ഹൃദയ സംബന്ധമായ അസുഖം കാരണം സ്‌പോണ്‍സരുടെ കൂടെ അദാന്‍ ആശുപതിയിലെത്തിയ ചന്ദ്രന്റെ ജീവിതകഥ അറിഞ്ഞു മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് കണ്ട് ചന്ദ്രനെ തിരിച്ചറിഞ്ഞ സഹോദരന്റെ മക്കള്‍ സാമുഹ്യ പ്രവര്‍ത്തകന്‍ മൊയ്തീന്‍ ഷായെ ബന്ധപ്പെടുകയും തുടര്‍ന്ന് സലിം കൊമ്മേരി വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. ആശുപത്രിയിലെത്തിയ സലിം കൊമ്മേരി നേരില്‍ കണ്ട് കാര്യങ്ങള്‍ മനസിലാക്കുകയും ചന്ദ്രന്‍ ജോലി ചെയ്യുന്ന സ്‌പോണ്‍സറെ ബന്ധപ്പെടുകയും എംബസിയെ വിവരം അറിയിക്കുകയുമായിരുന്നു. 1983ലാണ് തൃശൂര്‍ കയ്പമംഗലം സ്വദേശി ആദ്യമായി കുവൈറ്റിലെത്തുന്നത്. വഫ്ര പ്രദേശത്ത് ആട് മേയ്ക്കല്‍ ജോലിക്കായി എത്തിയ ചന്ദ്രന് ജോലിയും ചുറ്റുപാടുകളും നാട്ടുകാരുമായോ…
നോട്ടെക്ക് എക്‌സ്‌പോ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്കിടയിലെ നവ സാങ്കേതിക വൈജ്ഞാനിക മികവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലുടനീളം സംഘടിപ്പിക്കുന്ന രണ്ടാമത് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ ‘നോട്ടെക് -22’ ന്റെ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണറും മുന്‍ സബ് കളക്ടറുമായ പ്രേം കൃഷ്ണന്‍ ഐഎഎസ് സംഗമം ഉദ്ഘാടനം ചെയ്തു. വിജ്ഞാനമാണ് ജീവിത മുന്നേറ്റത്തിന്റെ ആധാരമെന്നും വിവര സാങ്കേതിക വിദ്യകളിലൂടെ നയിക്കപ്പെടുന്ന പുതിയ ലോകത്ത് ചെറിയ ആശയങ്ങള്‍ക്ക് പോലും വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനുള്ള പ്രതലമായി നോട്ടെക് മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ആഫ്രിക്ക പോളിസി ജേര്‍ണലിന്റെ മാനേജിംഗ് എഡിറ്ററും മുന്‍ ബിബിസി വേള്‍ഡ് സര്‍വീസ് പ്രൊഡ്യൂസറുമായ ഡോ. മുഹമ്മദ് ജമീല്‍ യൂഷോ മുഖ്യാതിഥിയായിരുന്നു. ഹബീബ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ് എന്നിവര്‍ സംസാരിച്ചു.…
ലുലു എക്‌സ്‌ചേഞ്ച് ഹവല്ലിയിലും റിഗയിലും പ്രവര്‍ത്തനമാരംഭിച്ചു
കുവൈറ്റ് സിറ്റി : ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ 28-ാമത്തെയും 29-ാമത്തെയും ശാഖകള്‍ ഹവല്ലിയിലും റിഗയിലും പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പുതിയ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷം കുവൈറ്റ് ത്വരിതഗതിയിലുള്ള സാന്പത്തിക വളര്‍ച്ച നേടുകയാണെന്നും ബിസിനസിന് അനുകൂലമായ മികച്ച അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നും അദീബ് അഹമ്മദ് പറഞ്ഞു. കുവൈറ്റിലുടനീളമുള്ള പ്രധാന സ്ഥലങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നൂതനവും കാര്യക്ഷമവും കൂടുതല്‍ സൗകര്യപ്രദവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന കന്പനിയുടെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഈ വര്‍ഷത്തില്‍ നാല് ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെന്പാടുമുള്ള അതിവേഗവും വിശ്വസനീയവുമായ പണ കൈമാറ്റവും വിദേശ വിനിമയ സേവനങ്ങളുമാണ് ലുലു എക്‌സ്‌ചേഞ്ച് വാഗ്ദാനം ചെയ്യുന്നത്. മണി എക്‌സ്‌ചേഞ്ച് മേഖലയില്‍ ഡിജിറ്റലൈസ് ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ലുലു എക്‌സ്‌ചേഞ്ചെന്നും മികച്ച സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച ലുലു ആപ്പുകള്‍ ഉപഭോക്താക്കള്‍ ഇരു…
വേറിട്ടൊരു തായിഫ് യാത്രയുടെ അനുഭവങ്ങളുമായി അംബാസഡര്‍ ടാലെന്റ് അക്കാഡമി
ജിദ്ദ : പ്രവാസ ജീവിതത്തിലെ ഒഴിവു ദിവസങ്ങള്‍ മാനസിക ഉല്ലാസത്തിനും സന്തോഷ നിമിഷങ്ങള്‍ തീര്‍ക്കാനും എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് തെളിയിക്കുന്നതായിരുന്നു അംബാസഡര്‍ ടാലെന്റ് അക്കാദമി നടത്തിയ തായിഫ് വിനോദ യാത്ര. ജിദ്ദയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയുള്ള സൗദിയുടെ ഗാര്‍ഡര്‍ സിറ്റി എന്നറിയപ്പെടുന്ന തായിഫിലേക്കുള്ള യാത്ര പഠന, വിനോദ യാത്രയായി. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ യാത്രയില്‍ അണി നിരന്നപ്പോള്‍ യാത്ര കൂടുതല്‍ ആനന്ദകരമാക്കാന്‍ സാധിച്ചു. തായിഫിലെ ‘വാദി മിത്‌ന’ യിലുള്ള ചരിത്ര സ്ഥലങ്ങളും കൃഷിയിടങ്ങളും സന്ദര്‍ശിച്ചു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായിരുന്നു അബ്ദുല്ല ഇബ്‌നു അബ്ബാസ് (റ) തങ്ങളുടെ പേരിലറിയപ്പെടുന്ന പള്ളിയില്‍ ജുമുഅ നിസ്‌കാരം കഴിഞ്ഞു തൊട്ടടുത്തുള്ള ന്ധമസ്ജിദ് ഹുനൂദ്ന്ധ, തായിഫിലെ മൃഗശാല, റുദഫ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ചു. യാത്രയിലുടനീളം കുട്ടികളടക്കം വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. അക്ബര്‍ അല്ലിക്കല്‍, മാനു ടി.പി , ജോമോന്‍, അഷ്‌റഫ് പട്ടാരി,…
‘അമ്മയും അച്ഛനും’ മ്യൂസിക്കല്‍ ആല്‍ബം ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ: ജോ ആന്റ് ജി മീഡിയയുടെ ബാനറില്‍ ദിപു ജോസഫ് നിര്‍മിച്ച് ജോജിന്‍ മാത്യു സംഗീതവും സംവിധാനവും നിര്‍വഹിച്ച അച്ഛനമ്മമാര്‍ക്കുള്ള സംഗീതസമര്‍പ്പണമായ ‘അമ്മയും അച്ഛനും’ മ്യൂസിക്കല്‍ ആല്‍ബം ദോഹയില്‍ പ്രകാശനം ചെയ്തു. ആല്‍ബത്തിന്റെ നിര്‍മാതാവ് ദീപു ജോസഫില്‍ നിന്നും സി.ഡി ഏറ്റുവാങ്ങി ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജനാണ് പ്രകാശനം ചെയ്തത്. അച്ചനമ്മമാരുടെ സ്‌നേഹം ഓര്‍മിപ്പിക്കുന്ന ഈ ആല്‍ബം വരികളുടെ മനോഹാരിത കൊണ്ടും, സ്വരമാധുര്യം കൊണ്ടും സംഗീതം കൊണ്ടും മുന്നിട്ട് നില്‍ക്കുന്ന സൃഷ്ടിയാണെന്നും ഇത് ജനങ്ങള്‍ ഇരുകൈയ്യും സ്വീകരിക്കുമെന്നും പി.എന്‍ ബാബുരാജന്‍ പറഞ്ഞു ആല്‍ബത്തിന്റെ യുട്യൂബ് റിലീസിംഗ് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ നിര്‍വ്വഹിച്ചു. ആല്‍ബത്തിന്റെ ആശയം മനോഹരമാണെന്നും സമകാലിക ലോകത്ത് ഏറെ പ്രസക്തമാണെന്നും സിയാദ് ഉസ്മാന്‍ പറഞ്ഞു. ചടങ്ങില്‍ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ അതിഥിയായിരുന്നു. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ്…
ആഘോഷപ്പൊലിമയില്‍ രാജ്യം; ദേശീയദിനം ആഘോഷിച്ച് സ്വദേശികളും വിദേശികളും
കുവൈറ്റ് സിറ്റി : അറുപതൊന്നാമത് ദേശീയദിനം ആഘോഷിച്ച് കുവൈറ്റ്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ആഘോഷങ്ങളില്ലാതെയായിരുന്നു ദേശീയദിനം കടന്ന് പോയത്. രാജ്യത്തിന്റെ ഓരോ മുക്കുമൂലയിലും ആഘോഷങ്ങളായിരുന്നു. പ്രായഭേദമന്യേ കുട്ടികളും പുരുഷന്മാരും സ്ത്രീകളും ആഘോഷത്തില്‍ പങ്കാളികളായി.വെള്ളിയാഴ്ച ഉച്ച മുതല്‍ കുവൈറ്റ് ടവറിന് സമീപമുള്ള ഗള്‍ഫ് റോഡിലേക്ക് ആളുകള്‍ ഒഴുകിത്തുടങ്ങി. മണിക്കൂറുകള്‍ കൊണ്ട് ജനനിബിഡമായ ഗള്‍ഫ് റോഡിലേക്കുള്ള ഗതാഗതം ട്രാഫിക് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. വാട്ടര്‍ ഗണ്ണുകള്‍ നിരോധിച്ചിരുന്നുവെങ്കിലും റോഡിന്റെ ഇരു വശത്തും കുവൈറ്റ് പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളും സ്ത്രീകളും അണിനിരന്ന് വാഹനത്തിലേക്ക് വാട്ടര്‍ ഗണ്ണുകള്‍ ഉപയോഗിച്ച് ജലം പരസ്പരം ജലം ചീറ്റുന്നത് ആഘോഷപരിപാടികളിലെ പ്രധാന ഇനമായി മാറി. നേരത്തെ ഫോം സ്‌പ്രേകള്‍ ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്‌പ്രേ നിരോധിച്ചതോടെയാണ് ജലത്തോക്കുകള്‍ പകരമെത്തിയത്. വാഹനങ്ങളും റോഡുകളും ദേശീയ പതാകകള്‍ കൊണ്ടും അമീറിന്റെയും കിരീടാവകാശിയുടേയും ചിത്രങ്ങളാലും…
സൗദി സ്ഥാപക ദിനം ആഘോഷിച്ചു
ജിദ്ദ: സൗദി സ്ഥാപക ദിനത്തില്‍ അംബാസിഡര്‍ ടാലെന്റ്റ് അക്കാദമിയിലെ പഠിതാക്കള്‍ ഒത്തുച്ചേര്‍ന്നു. അവിചാരിതമായി വീണു കിട്ടിയ അവധി ദിവസം ചെങ്കടലിന്റെ തീരത്തുള്ള വില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാടിയും പറഞ്ഞും ഭക്ഷണം പാകം ചെയ്തും മത്സരങ്ങള്‍ സംഘടിപ്പിച്ചും കുടുംബ സമേതം സ്ഥാപക ദിനം ഉപയോഗപ്പെടുത്തി. ന്ധപ്രവാസം കടന്നു പോയ വഴികള്‍ന്ധ എന്ന വിഷയത്തില്‍ ചീഫ് ഫാക്കല്‍റ്റി നസീര്‍ വാവ കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി . അഹമ്മദ് കബീര്‍ ഗാനമാലപിച്ചു. മൊയ്തീന്‍, ജാബിര്‍ കോട്ടയം, അഡ്വ. ഷംശുദ്ധീന്‍, ആര്‍ പി ഷംശുദ്ധീന്‍ കണ്ണൂര്‍, നഷ്രിഫ് തലശേരി എന്നിവര്‍ സംസാരിച്ചു . പ്രവാസ ജീവിതത്തില്‍ നമ്മെ അലട്ടുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ വിഷയമാക്കി അഷ്‌റഫ് മട്ടന്നൂര്‍ നടത്തിയ ആരോഗ്യ പരിശീലന ക്ലാസ് വേറിട്ടൊരു അനുഭവമായി. കെ.ടി മുസ്തഫ പെരുവള്ളൂര്‍
