പ്രവാസിശ്രീക്ക് തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍

പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിയുടെ ഉത്ഘാടനം നടന്നു. ആദ്യ ഘട്ടത്തില്‍ 10 യൂണിറ്റുകള്‍ നിലവില്‍ വന്നു. കഴിഞ്ഞ ദിവസം ബാങ്ക്സാങ്ക്തായി പാര്‍ട്ടി ഹാളില്‍ കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഉത്ഘാടന സമ്മേളനം ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. കേരള പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണന്‍ സ്ത്രീശാക്തീകരണ പ്രഭാഷണം നടത്തി. പ്രവാസിശ്രീയുടെ പ്രവര്‍ത്തന രേഖ യൂണിറ്റു കണ്‍വീനര്‍മാര്‍ക്ക് രാജി ഉണ്ണികൃഷ്ണന്‍ കൈമാറി. തുടക്കത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനിലെ വനിതാ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവാസിശ്രീ കൂട്ടായ്മ ഭാവിയില്‍ മറ്റുള്ളവര്‍ക്കും അംഗമാകാന്‍ കഴിയുന്ന തലത്തിലേക്ക് വികസിപ്പിക്കുമെന്നു പ്രസിഡന്റ് നിസാര്‍ കൊല്ലം അറിയിച്ച.…

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കെ.പി.എ.സി ലളിത അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

ബഹ്‌റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്റെ കലാ-സാഹിത്യവിഭാഗമായ സൃഷ്ടിയുടെ നേതൃത്വത്തിൽ, അന്തരിച്ച പ്രശസ്ത സിനിമാ നാടക നടി കെ.പി.എ.സി ലളിതയുടെ അനുസ്മരണ ചടങ്ങ് ഓൺലൈനായി (സൂം) സംഘടിപ്പിച്ചു. സൃഷ്ടി കൺവീനർ സന്തോഷ് കാവനാട് അദ്ധ്യക്ഷത വഹിച്ചു. ജന്മം കൊണ്ടുതന്നെ അനുഗ്രഹീതയായ ഒരു കലാകാരിയായിരുന്നു കെപിഎസി ലളിത. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളി കുടുംബങ്ങളിലെ ഒരംഗമാകാൻ ലളിതക്കു കഴിഞ്ഞു. കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് സൃഷ്ടി കോഓർഡിനേറ്റർ ശ്രീമതി സരിത സുരേഷ് പറഞ്ഞു. അനുശോചന പ്രമേയത്തെ അധികരിച്ച് കെ. പി. എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, സൃഷ്ടി കോഓര്‍ഡിനേറ്റര്‍മാരായ സ്മിത സതീഷ്, അഞ്ജലി രാജ് എന്നിവർ സംസാരിച്ചു. വെള്ളിത്തിരയില്‍ വേഷപ്പകർച്ച കൊണ്ട് വിസ്മയം തീർത്ത അതുല്യപ്രതിഭയായിരുന്നു…

കുവൈറ്റില്‍ മാര്‍ച്ച് 16 ബുധനാഴ്ച രാവിനും പകലിനും തുല്യ സമയ ദൈര്‍ഘ്യം

കുവൈറ്റ് സിറ്റി : മാര്‍ച്ച് 16 ന് ബുധനാഴ്ച കുവൈറ്റില്‍ പകലും രാത്രിയും തുല്യ ദൈര്‍ഘ്യത്തിന് സാക്ഷ്യം വഹിക്കും. ബുധനാഴ്ച സൂര്യോദയം പുലര്‍ച്ചെ 5.57 നും സൂര്യാസ്തമയം വൈകുന്നേരം 5.57 നും ആയിരിക്കുമെന്ന് അല്‍-ഒജൈരി സയന്റിഫിക് സെന്ററിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അല്‍-ജമാന്‍ അറിയിച്ചു. ഈ സമയങ്ങളില്‍ താപനിലയില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.വര്‍ഷത്തില്‍ മാര്‍ച്ചിലും സെപ്റ്റംബറിലുമാണ് ദിനവും രാവും തുല്യമായ സമയ ദൈര്‍ഘ്യം ആകുന്ന പ്രതിഭാസം സംഭവിക്കാറുള്ളത്. സലിം കോട്ടയില്‍

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പിസിആര്‍ പരിശോധനകള്‍ റദ്ദു ചെയ്യണം

കുവൈറ്റ് സിറ്റി : കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പിസിആര്‍ പരിശോധനകള്‍ റദ്ദു ചെയ്യണമെന്ന് പാര്‍ലിമെന്റ് അംഗം ഡോ. ഹമദ് അല്‍ മതാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമാണ് . നിലവില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് പ്രവേശിക്കുന്നതിനായി നിശ്ചിത കാലയളവില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ അനുദിനം കുറയുകയാണ്. അടുത്ത മാസങ്ങളില്‍ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിസിആര്‍ നിബന്ധന പിന്‍വലിക്കാതിരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സലിം കോട്ടയില്‍  

കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന്

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച നാലാമത് മൈക്രൊ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന് നടക്കും. ജനുവരി 20, 21 തീയതികളിലായി നടന്ന ഫെസ്റ്റിവലില്‍ പൂര്‍ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണു മല്‍സരിച്ചത്. നിഷാന്ത് ജോര്‍ജ് സംവിധാനം ചെയ്ത ‘Judges please note… Chest No-1 56 inch on stage” മികച്ച ചിത്രമായി തെരഞ്ഞെടുത്തിരുന്നു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്ത ‘Day 378’മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വര്‍ഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രന്‍ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു (Light),, മികച്ച എഡിറ്ററായി സൂരജ് എസ് പ്ലാത്തോട്ടത്തില്‍ (Treasure Hunt), മികച്ച നടനായി വിനോയ് വില്‍സണ്‍ (‘ഖൗ(‘Judges please note… Chest No-1 56 inch on…

റഷ്യ-ഉക്രൈൻ പ്രതിസന്ധിയിൽ മധ്യസ്ഥത വഹിക്കാൻ സൗദി അറേബ്യ

റിയാദ്: ഉക്രേനിയൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിക്കാൻ സൗദി അറേബ്യ തയ്യാറാണെന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തില്‍ പറഞ്ഞു. പ്രതിസന്ധി അവസാനിപ്പിച്ച് സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങൾക്ക് രാജ്യത്തിന്റെ പിന്തുണ കിരീടാവകാശി വാഗ്ദാനം ചെയ്തു. ഇന്നലെ രാത്രിയിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചത്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക…

അബുദാബിയില്‍ കണ്ണൂര്‍ ഫെസ്റ്റ് മാര്‍ച്ച് 5, 6 തീയതികളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അബുദാബി: കെഎംസിസി കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കണ്ണൂര്‍ ഫെസ്റ്റ്’ മാര്‍ച്ചു 5 ,6 തീയതികളില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ അരങ്ങേറും. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആണ് ഫെസ്റ്റ് നടക്കുക. ‘കണ്ണൂര്‍ പെരുമയുടെ തക്കാരം’ എന്ന പേരില്‍ ജില്ലയുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യേകതകള്‍ വിശദീകരിക്കുന്ന നിരവധി പ്രദര്‍ശനങ്ങളും കലാപരിപാടികളും ഫെസ്റ്റിവെലിന്റെ പ്രത്യേകതയായിരിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന പതാകയുയര്‍ത്തലോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ഭാഗമാകുന്ന കലാ കായിക മത്സരങ്ങള്‍, കണ്ണൂരിന്റെ തനത് ഭക്ഷണ പാനീയങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റാളുകള്‍, യുഎഇയിലെയും നാട്ടിലെയും കലാകാര·ാര്‍ അണിനിരക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം ഫെസ്റ്റിലുണ്ടാകും. ശനിയാഴ്ച ഉച്ചക്ക് സൗജന്യ കോവിഡ് പരിശോധനയും സെന്ററില്‍ നടക്കും. ശനി ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 വരെയും ഞായര്‍ രാവിലെ 9 മുതല്‍ രാത്രി…

പ്രവാസി ജീവനക്കാര്‍ക്കായി പിഎഫ് മോഡല്‍ സന്പാദ്യ പദ്ധതിയുമായി ദുബായ്

ദുബായ്: പൊതുമേഖലയിലെ പ്രവാസി ജീവനക്കാര്‍ക്കായി സന്പാദ്യ പദ്ധതി അവതരിപ്പിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ 2020ല്‍ സ്വദേശികള്‍ക്കായി ആരംഭിച്ച പദ്ധതിയുടെ ചുവടു പിടിച്ചാണ് പ്രവാസികള്‍ക്കുള്ള പദ്ധതി തയ്യാറാക്കുന്നത്. പ്രവാസികള്‍ക്ക് സേവന കാലാവധി കഴിയുന്‌പോള്‍ നല്‍കുന്ന ഏന്‍ഡ് ഓഫ് സര്‍വീസ് ബെനഫിറ്റ്‌സ് നു പുറമെയാണ് സന്പാദ്യ പദ്ധതി തയ്യാറാക്കുന്നത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ ചേരുന്നതിന് അവസരമുണ്ടെങ്കിലും നിര്‍ബന്ധമില്ലെന്നു അറിയിച്ചിട്ടുണ്ട്. പ്രവാസി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സന്പാദ്യം പരമാവധി വര്‍ധിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സാന്പത്തിക വിപണിയിലെ വിവിധ സന്പാദ്യ പദ്ധതികളുടെ ഭാഗമാകാനാണ് ഇതിലൂടെ ജീവനക്കാര്‍ക്ക് അവസരം ലഭിക്കുക. അനില്‍ സി ഇടിക്കുള  

കോവിഡ് മുന്‍നിര പോരാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് മൂന്നിന്

കുവൈറ്റ് സിറ്റി : വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ കോവിഡ് പ്രതിരോധത്തില്‍ പങ്കെടുത്ത കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അരി, പഞ്ചസാര, പാല്‍, വെജിറ്റബിള്‍ ഓയില്‍, ടൊമാറ്റോ, പേസ്റ്റ്, കോഴി ഇറച്ചി തുടങ്ങി നിരവധി വിഭവങ്ങള്‍ അടങ്ങുന്ന കിറ്റാണ് നല്‍കുക. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ആരോഗ്യ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളില്‍ ജോലി ചെയ്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും റേഷന്‍ ലഭിക്കും. നേരത്തെ ദേശീയ ദിന അവധിദിനങ്ങള്‍ കണക്കിലെടുത്ത് സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് 6 മുതല്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെ എത്ര ജീവനക്കാര്‍ക്കാണ് സൗജന്യ റേഷന്‍ വിതരണം ഉണ്ടാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സലിം കോട്ടയില്‍  

പ്രവാസി കുടുംബിനികളുടെ കൂട്ടായ്മ ‘പ്രവാസിശ്രീ’ ക്ക് തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍

പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പ്രവാസ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു കൂട്ടായ്മ രൂപം കൊള്ളുന്നത്‌. പ്രവാസ ജീവിതത്തില്‍ വനിതകളുടെ ശക്തീകരണത്തിലൂടെ കുടുംബ ജീവിതം സുരക്ഷിതമാക്കുകയും ഉത്തമമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം വെക്കുന്നത്. ഓരോ 10 വനിതകള്‍ ചേര്‍ന്നുള്ള യൂണിറ്റുകള്‍ ആയിട്ടാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇതുവരെ പത്തോളം യൂണിറ്റുകള്‍ രൂപീകരിച്ചു കഴിഞ്ഞു. തുടക്കത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനിലെ വനിതാ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവാസിശ്രീ കൂട്ടായ്മ ഭാവിയില്‍ മറ്റുള്ളവര്‍ക്കും അംഗമാകാന്‍ കഴിയുന്ന തലത്തിലേക്ക് വികസിപ്പിക്കും. കുടുംബ സംഗമങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഡനിംഗ്, കൃഷി, പാചകം, കലാ-കായിക പ്രവര്‍ത്തനങ്ങള്‍, ചെറുകിട സമ്പാദ്യപദ്ധതി തുടങ്ങിയവ പ്രവാസിശ്രീയുടെ പ്രവര്‍ത്തന മേഖലകള്‍ ആണ്. പ്രവാസിശ്രീയുടെ ഒദ്യോഗിക ഉത്ഘാടനം മാർച്ച് 4…