എടത്വാ: മഴ തുടരുന്നതു മൂലം ദുരിതവും വർദ്ധിക്കുന്നു. കിണറുകള്‍ കവിഞ്ഞ് ഒഴുകുന്നത് മൂലം ശുദ്ധജല ക്ഷാമം രൂക്ഷം.
ഭൂരിഭാഗം കിണറുകള്‍ കവിഞ്ഞ് ഒഴുകിയത് മൂലം ശുദ്ധജല ക്ഷാമം രൂക്ഷമാണ്. കിണർ വറ്റിക്കുന്ന പ്രവൃത്തി സാധാരണക്കാർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. 20ലിറ്റർ വെള്ളമടങ്ങിയ ജാർ 60 രൂപയ്ക്കാണ് പ്രദേശവാസികൾ വാങ്ങുന്നത്. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങള്‍ വരാതായി.
പകർച്ച വ്യാധി ഉൾപ്പടെ ഉണ്ടാകാൻ സാധ്യതയുള്ളതായും ജീവന് പോലും ഭീഷണി നേരിടുന്ന അവസ്ഥയുമായതിനാൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എംഎൽഎ ശ്രീ. റെജി ചെറിയാന് നിവേദനം അയച്ചു.

