കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യ സഹമന്ത്രി സൗദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുനതിനെ കുറിച്ചും ഇന്ത്യന്‍ പ്രവാസികളുടെ വിഷയങ്ങളും ചര്‍ച്ച ആയതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എംബസി ഉന്നത ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. സലിം കോട്ടയില്‍
Category: MIDDLE EAST/GULF
റെക്കിറ്റ് ബെൻകീസറില്‍ നിന്നുള്ള ഉന്നതതല സംഘം യൂണിയന്‍കോപ് സന്ദര്‍ശിച്ചു
ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‍ട്ര കണ്‍സ്യൂമര്‍ ഗുഡ്‍സ് കമ്പനിയാണ് ‘റെക്കിറ്റ്’ എന്നറിയിപ്പെടുന്ന റെക്കിറ്റ് ബെൻകീസര്‍ ദുബൈ: പ്രമുഖ അന്താരാഷ്‍ട്ര ബ്രാന്‍ഡായ റെക്കിറ്റ് ബെന്‍കീസറില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് സന്ദര്‍ശിച്ചു. ചില്ലറ വിപണന രംഗത്തെ മുന്‍നിര കമ്പനികളുമായുള്ള സഹകരണം ശക്തമാക്കാനും അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം അവര്‍ അനുവര്‍ത്തിക്കുന്ന പ്രവര്‍ത്തന രീതികളും ഭാവിയിലെ വിപുലീകരണ പദ്ധതികളും മനസിലാക്കാനും അടുത്തറിയാനുമുള്ള യൂണിയന്‍കോപിന്റെ ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം. റെക്കിറ്റ് ബെൻകീസര്‍ സിഇഒ ലക്ഷമണ്‍ നരസിംഹന്‍, ആഫ്രിക്ക & മിഡില്‍ ഈസ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് താഹിര്‍ മാലിക്, മിഡില്‍ ഈസ്റ്റ് റീജ്യണല്‍ ഡയറക്ടര്‍ തൌസീഫ് ഫൈസല്‍, യുഎഇ സെയില്‍സ് ഡയറക്ടര്‍ മുഹമ്മദ് കാംബ്രിസ്, യുഎഇ മോഡേണ്‍ ട്രേഡ് ഹെഡ് ജൊനാഥന്‍ റൈറ്റ്, ബിസിനസ് മാനേജര്‍ തിറു എന്നിവരായിരുന്നു റെക്കിറ്റ് ബെൻകീസറില്‍ നിന്ന്…
കുവൈറ്റില്‍ താമസ നിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ അവസരം
കുവൈറ്റ് സിറ്റി : താമസ നിയമലംഘകര്‍ക്ക് പിഴ അടയ്ക്കാതെ രാജ്യം വിടാന്‍ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശം സമര്‍പ്പിച്ചതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ടു ചെയ്തു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തു നിലവില്‍ 1,50,000 നിയമലംഘകര്‍ അനധികൃതമായി താമസിക്കുന്നുണ്ട്. നേരത്തെ നിരവധി തവണ പൊതുമാപ്പ് അടക്കമുള്ള ഇളവുകള്‍ നല്‍കിയിരുന്നുവെങ്കിലും ഇത്തരക്കാര്‍ രാജ്യം വിടാന്‍ തയാറായിരുന്നില്ല. അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ സിവില്‍ വേഷത്തിലെത്തിയാണ് ഫ്‌ലാറ്റുകള്‍ കയറിയും മറ്റും അനധികൃത താമസക്കാരെ പിടികൂടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അബാസിയ, ഹസാവി, മഹബൂല, ഫഹാഹീല്‍ തുടങ്ങിയ ഭാഗങ്ങളില്‍ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. സലിം കോട്ടയില്‍
ഫോക്ക് വനിതാവേദി വെബിനാര്‍ മാര്‍ച്ച് 11 ന്
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ചു ‘ഹെല്‍ത്തി ഡയറ്റ് വെല്‍ത്തി ലൈഫ്’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 11 നു (വെള്ളി) കുവൈറ്റ് സമയം വൈകുന്നേരം 5.30 മുതല്‍ ആരംഭിക്കുന്ന വെബിനാറിന് തിരുവനന്തപുരത്തെ ഡോ. ദിവ്യാസ് ഹോമിയോപ്പതി സ്‌പെഷാലിറ്റി ക്ലിനിക്ക് മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. ദിവ്യ നായര്‍ നേതൃത്വം നല്‍കുന്നു. വിവരങ്ങള്‍ക്ക്: 65839954, 99553632. സലിം കോട്ടയില്‍<
പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ചാ സദസ് മാര്‍ച്ച് 11 ന്
മനാമ : പ്രവാസി വെല്‍ഫെയര്‍, ബഹറിന്‍ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയും അവകാശങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ സദസ് ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 11 നു (വെള്ളി) വൈകുന്നേരം നാലിന് സൂം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന വെബിനാറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പ്രേമ. ജി. പിശാരടി മുഖ്യ പ്രഭാഷണം നടത്തും. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദാ റൈഹാന്‍ വിശിഷ്ടാതിഥിയായി എത്തുന്ന സംഗമത്തില്‍ ബഹറിനിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍. പ്രവര്‍ത്തിക്കുന്ന വനിതാ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു
Union Coop Receives Top Officials from Reckitt Benckiser
Reckitt Benckiser, trading as ‘Reckitt’, is a British multinational consumer goods company headquartered in Slough, England. Dubai, UAE: The largest Consumer Cooperative in the UAE – Union Coop received a delegation from Reckitt Benckiser, a very prevalent international brand as part of the cooperative’s endeavors to strengthen partnerships with leading companies in the field of retail trade and to familiarize them with the advanced work mechanisms that they currently follow per the international standards and their plans to expand and spread in the future. Mr. LAXMAN NARASIMHAN – the CEO,…
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; കുവൈറ്റില്‍ വിദേശി അറസ്റ്റില്‍
കുവൈറ്റ് സിറ്റി : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത വിദേശിയെ കുവൈറ്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. അബാസിയയില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ പ്രിന്റിംഗ് മെഷീന്‍ സജ്ജീകരിച്ചാണ് ആവശ്യക്കാര്‍ക്കായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി കൊടുത്തിരുന്നത്. ഓയില്‍ റിഫൈനറി പോലുള്ള നിയന്ത്രിതമായ പ്രദേശത്തേക്കുള്ള തിരിച്ചറിയല്‍ രേഖയാണ് ഇയാള്‍ അനധികൃതമായി നിര്‍മിച്ചത്. സ്ഥാപനങ്ങളുടെ വ്യാജ മുദ്രയും സീലും ഒപ്പും ഉള്‍പ്പെടുത്തിയിയാണ് കാര്‍ഡുകള്‍ തയാറാക്കുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിലുള്ള വ്യാജ കാര്‍ഡ് പിടിക്കപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്. ദിവസവും നിരവധി വ്യാജ കാര്‍ഡുകളാണ് ഇയാള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്. വ്യാജ കാര്‍ഡുകള്‍ക്ക് നൂറ് ദിനാര്‍ വരെ ഈടാക്കിയിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ മുറിയില്‍ നിന്ന് ഡെലിവറിക്ക് തയാറായ നിലയില്‍ നിരവധി ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറി.…
രൂപക്ക് റിക്കാര്‍ഡ് തകര്‍ച്ച; നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രത്യേകിച്ച് കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒരു ദിനാറിന് 252 രൂപയാണ് മാര്‍ച്ച് ഏഴിലെ വിനിമയ നിരക്ക്. ദിനാറിന്റെ മൂല്യം 252 രൂപക്ക് മുകളില്‍ കടക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഏറ്റവും മികച്ച റേറ്റാണ് ഇന്നു രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യത്തെ മിക്ക എക്‌സ്‌ചേഞ്ചുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളം കിട്ടിയതും മെച്ചപ്പെട്ട നിരക്കും ഒത്തുവന്നതോടെ കൈയിലുള്ളതും കടം വാങ്ങിയും നാട്ടിലേക്കു അയയ്ക്കുകയാണു പലരും. നിലവിലെ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ ദിനാറിന് 260 മുകളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വിനിമയ നിരക്കിന്റെ ഈ ചാഞ്ചാട്ടം…
14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കി വെച്ച് യൂണിയന്‍ കോപ്
ദുബൈ: യുഎഇയിലെ (UEA) ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop), മാര്‍ച്ച് മാസത്തിലെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കിവെച്ചു. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ലഭിക്കുക. എല്ലാ ശാഖകളിലും ദുബൈയിലെ എല്ലാ സെന്ററുകളിലും കോഓപ്പറേറ്റീവ് വര്‍ഷം മുഴുവന്‍ സ്ഥിരമായി പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങാറുണ്ടെന്നും ഉപഭോക്താക്കളുടെ സന്തോഷത്തിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള മാര്‍ക്കറ്റിങ് പദ്ധതിയുടെ ഭാഗമാണിതെന്നും യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. മാര്‍ച്ച് മാസത്തിലെ 14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യതേര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ഉള്ളത്. മാര്‍ച്ച് മാസത്തിലെ എല്ലാ പ്രൊമോഷണല്‍ ക്യാമ്പയിനുകളും കോഓപ്പറേറ്റീവിന്റെ വാട്‌സാപ്പ് സര്‍വീസ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വെബ്‌സൈറ്റുകള്‍, ടെക്‌സ്റ്റ്…
ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കാരുണ്യ സ്പര്‍ശം അഞ്ചാം ഘട്ടം നടന്നു
കുവൈറ്റ്: ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സാന്ത്വന പദ്ധതി ‘കാരുണ്യ സ്പര്‍ശം’ അഞ്ചാം ഘട്ടം ഫെബ്രുവരി 27-നു ഞായറാഴ്ച രാവിലെ പത്തിനു വലിയന്നൂര്‍ ഹോളി മൗണ്ടില്‍ വച്ച് നടന്നു. വലിയന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് , പാര്‍ത്ഥന്‍ ചങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രിനില്‍ മതുക്കോത്ത്, യൂത്ത് കോണ്‍ഗ്രസ് ചേലോറ മണ്ഡലം സെക്രട്ടറി അതുല്‍ നാരായണന്‍, ഒ.ഐ.സി.സി കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം മഹമൂദ് പെരുമ്പ, ഷാജി കെ വി, കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സലിം കോട്ടയില്‍
