അൽമദ്രസ അൽഇസ്‌ലാമിയ സമ്മർ ക്യാമ്പിന് സമാപനം

ദോഹ (ഖത്തര്‍): വേനലവധിക്കാലം കുട്ടികൾക്ക് ധാർമികതയുടെയും, ക്രിയാത്മകതയുടെയും, വിനോദത്തിന്റെന്റെയും പുതിയ പാഠങ്ങൾ പകർന്നു നൽകി “നൂർ സമ്മർ ക്യാമ്പ് 2025” സമാപിച്ചു. അൽ മദ്രസ അൽ ഇസ്‌ലാമിയ ഇംഗ്ലീഷ് മീഡിയമാണ് ലിറ്റിൽ ഹീറോസ്, ജൂനിയർ എക്സ്പ്ലോറർ, ശബാബ് നൂർ എന്നീ മൂന്ന് കാറ്റഗറികളിലായി ഒരു മാസം നീണ്ടു നിന്ന ക്യാമ്പ് സംഘടിപ്പിച്ചത്. ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന ക്യാമ്പിൽ വിവിധ സെഷനുകളിലായി ജസീം, ഇസ്ഹാഖ്, ഷഹീൻ, ഫാത്തിമ ജസീല, ഷെസ്മിന, ജൗഷിറ, ജാസ്മിൻ, റജീന, സുലേഖ, റുക്‌സാന, സുഫൈറ ബാനു, ഷാഹിദ, സുൽഫ, ഫൈറൂസ് എന്നിവർ കുട്ടികളുമായി സംവദിച്ചു. ഖുർആൻ പഠനം, ദൈനംദിന പ്രാർത്ഥനകൾ, പബ്ലിക് സ്പീകിങ്, സ്പോർട്സ്, സയൻസ്, ക്രാഫ്റ്റ്, അറബി ഭാഷ പരിചയം, ബീ ബോട്ട് ട്രെയിനിങ്, ഹെൽത്ത്‌, ലൈഫ് ഹാക്ക്സ്, അറബിക് കാലിഗ്രഫി, ചെസ്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളെ അടിസ്ഥാനക്കിയുള്ളതായിരുന്നു ക്യാമ്പിലെ…

യുഎഇയിൽ ജോലി ചെയ്യുന്ന ബ്ലൂ കോളർ തൊഴിലാളികൾക്ക് സന്തോഷവാർത്ത; ഇനി ശമ്പളം നേരിട്ട് ഡിജിറ്റൽ വാലറ്റിൽ എത്തും

ദുബൈ: യുഎഇയിലെ ടെലികോം കമ്പനിയായ ഡു അവരുടെ ഡിജിറ്റൽ വാലറ്റ് ഡു പേയിൽ പുതിയ സവിശേഷത അവതരിപ്പിച്ചു, അതനുസരിച്ച് ബ്ലൂ കോളര്‍ തൊഴിലാളികൾക്ക് ഇനി മുതൽ അവരുടെ ഡിജിറ്റൽ വാലറ്റിൽ നേരിട്ട് ശമ്പളം ലഭിക്കും. പ്രതിമാസം 5,000 ദിർഹത്തിൽ താഴെ വരുമാനം നേടുന്നവരും പരമ്പരാഗത ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്തവരുമായ തൊഴിലാളികൾക്ക് ഈ സേവനം പ്രയോജനപ്പെടും. ഡു പേ ആപ്പ് വഴി തൊഴിലാളികൾക്ക് അവരുടെ ശമ്പളം എളുപ്പത്തിൽ ലഭിക്കുമെന്നും പണരഹിത ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന ഒരു ഫിസിക്കൽ ഡു പേ കാർഡും ലഭിക്കുമെന്നും കമ്പനി പറയുന്നു. പണം കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഡിജിറ്റൽ കൈമാറ്റങ്ങൾക്കും പേയ്‌മെന്റുകൾക്കും എളുപ്പവഴി നൽകാനും ഈ സൗകര്യം സഹായിക്കുമെന്ന് കമ്പനി പറയുന്നു. ഡു പേ വാലറ്റ് ദൈനംദിന ചെലവുകളും ബിൽ പേയ്‌മെന്റുകളും അനുവദിക്കുക മാത്രമല്ല, കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ നാട്ടിലേക്ക് പണം അയയ്ക്കാൻ…

ചൈന, ഇന്ത്യ, യുകെ എന്നിവയെ പിന്തള്ളി യുഎഇ AI ശേഷിയിൽ രണ്ടാം സ്ഥാനത്ത്

ദുബൈ: യുഎസ് ആസ്ഥാനമായുള്ള ഡാറ്റാ സെന്റർ സൊല്യൂഷൻസ് കമ്പനിയായ ടെക്നോളജി റിസോഴ്‌സ് ഗ്രൂപ്പിന്റെ (TRG) റിപ്പോർട്ട് പ്രകാരം, 2025 ലെ ലോകത്തിലെ ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. ദക്ഷിണ കൊറിയ, ചൈന, യുകെ, ജർമ്മനി തുടങ്ങിയ സാങ്കേതികമായി പുരോഗമിച്ച രാജ്യങ്ങളെ മറികടന്ന് യുഎഇ പ്രാദേശികമായി ഒന്നാം സ്ഥാനത്തെത്തി, അതേസമയം അമേരിക്ക പട്ടികയിൽ ഒന്നാമതെത്തി. ടെക്സസ് ആസ്ഥാനമായുള്ള TRG നടത്തിയ വിശകലനം, ദേശീയ AI സൂപ്പർ-കമ്പ്യൂട്ടിംഗ് പവർ, AI കമ്പനികളുടെ പ്രവർത്തനം, AI സംയോജനത്തിനുള്ള സർക്കാരിന്റെ സന്നദ്ധത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. AI വർക്ക്ഫോഴ്സ്, ഓരോ രാജ്യത്തെയും AI കമ്പനികളുടെ എണ്ണം, സർക്കാരിന്റെ AI സന്നദ്ധതാ സൂചിക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഓരോ രാജ്യത്തിന്റെയും മൊത്തം AI സൂപ്പർ കമ്പ്യൂട്ടിംഗ് പവറിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്കിംഗ് നിർണ്ണയിച്ചത്. NVIDIA…

കുവൈറ്റിൽ വിഷ മദ്യം നിർമ്മിച്ച് വിതരണം ചെയ്തതിന് ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ

കുവൈറ്റ്: അനധികൃത മദ്യം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു പ്രധാന ശൃംഖല കുവൈറ്റ് പോലീസ് തകര്‍ത്തു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 67 പേരെ അറസ്റ്റ് ചെയ്തു. ഒന്നാം ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. സാൽമിയ പ്രദേശത്ത് നടത്തിയ റെയ്ഡിനിടെ മെഥനോൾ കൈവശം വച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, രാജ്യത്തുടനീളമുള്ള ആറ് അനധികൃത മദ്യ ഫാക്ടറികൾ അധികൃതർ കണ്ടെത്തുകയും റെസിഡൻഷ്യൽ, വ്യാവസായിക മേഖലകളിൽ പ്രവർത്തിച്ചിരുന്ന നാല് ഫാക്ടറികൾ കൂടി ഉടൻ അടച്ചുപൂട്ടുകയും ചെയ്തു. ഓഗസ്റ്റ് 9 മുതൽ മെഥനോൾ കലർത്തിയ മദ്യം കഴിച്ച് 63 പേർക്ക് വിഷബാധയേറ്റതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അവരിൽ, കേരളത്തിലെ കണ്ണൂരിൽ നിന്നുള്ള 31 കാരനായ പ്രവാസി സച്ചിൻ മരിച്ചു. വിഷ മദ്യം കഴിച്ച 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമാണെന്നും 21 പേർക്ക്…

തൊഴിലാളികൾക്ക് ആശ്വാസമായി സ്റ്റുഡന്റ്സ് ഇന്ത്യയുടെ “സിഖായ സമ്മർ സിപ്പ്”

ദോഹ: സഫാരി ഗ്രൂപ്പിൻ്റെ  സഹകരണത്തോടെ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ “സിഖായ സമ്മർ സിപ്പ്” വിജയകരമായി സംഘടിപ്പിച്ചു. ഖത്തറിലെ കടുത്ത വേനൽക്കാലത്ത് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതോടൊപ്പം വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവനമനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും സ്റ്റുഡൻ്റ്സ് ഇന്ത്യ ‘സിഖായ’ സംഘടിപ്പിക്കാറുണ്ട്. വളണ്ടിയർമാർ വിവിധ സ്ഥലങ്ങളിൽ ലഘുഭക്ഷണം എത്തിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്തു. നൂറുകണക്കിന് തൊഴിലാളികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു. സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അമീൻ സബക്, കേന്ദ്ര കോർഡിനേറ്റർ ഷാജഹാൻ കരീം, സോണൽ കോർഡിനേറ്റർമാരായ അബ്ദുൽ ഷുക്കൂർ, അഷ്‌റഫ് മീരാൻ തുടങ്ങിയവർ നേതൃത്വം നൽകി. തൊഴിലാളികളുടെ നിരന്തരമായ സമർപ്പണത്തെയും അധ്വാനത്തെയും അംഗീകരിക്കുകയും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിൻ്റെ പ്രതീകമാണ് ഇത്തരം ചുവടുവെപ്പുകളെന്ന് സംഘാടകർ പറഞ്ഞു.

2025 ലെ ഗവൺമെന്റ് സപ്പോർട്ട് സൂചികയിൽ 16-ാം സ്ഥാനം നേടി യുഎഇ പുതിയ ചരിത്രം സൃഷ്ടിച്ചു

ദുബൈ: 2025 ലെ ഗവൺമെന്റ് സപ്പോർട്ട് സൂചികയിൽ 16-ാം സ്ഥാനത്തേക്ക് കുതിച്ചുകൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആഗോള നേതൃത്വത്തിൽ ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടു. 2024 ലെ 43-ാം സ്ഥാനത്ത് നിന്ന് 27 സ്ഥാനങ്ങളുടെ വലിയൊരു കുതിച്ചു ചാട്ടമാണിത്. ഗവൺമെന്റ് സപ്പോർട്ട് സൂചിക: സർക്കാർ നൽകുന്ന പിന്തുണയെ ജിഡിപിയുടെ അനുപാതമായി ഇത് അളക്കുന്നു. പൊതു സാമ്പത്തിക വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ കാര്യക്ഷമതയുടെയും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ കഴിവിന്റെയും സൂചകമാണിത്. പ്രധാന കാരണങ്ങളും ശ്രമങ്ങളും: ഫെഡറൽ ഗവൺമെന്റും തദ്ദേശ ധനകാര്യ വകുപ്പുകളും തമ്മിലുള്ള വിശകലന ഉപകരണങ്ങളുടെ ഏകോപിത ശ്രമങ്ങളും ഉപയോഗവും. സാമ്പത്തിക ഡാറ്റയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും സുസ്ഥിരതയും സാമ്പത്തിക സന്തുലിതാവസ്ഥയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. സുതാര്യതയും കൃത്യമായ സാമ്പത്തിക റിപ്പോർട്ടിംഗും വിവരമുള്ള തീരുമാനമെടുക്കലിനെ അറിയിക്കുന്നു. യുഎഇയുടെ പൊതു സാമ്പത്തിക ഭരണത്തിൽ അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെയാണ് ഈ…

ഏഷ്യാ കപ്പിൽ വിജയം ലക്ഷ്യമിട്ട് യുഎഇ ക്രിക്കറ്റ് ടീം; ആത്മവിശ്വാസം വിജയമാക്കി മാറ്റാനുള്ള ധൈര്യം ടീമിനുണ്ടെന്ന് മുഖ്യ പരിശീലകന്‍

ദുബൈ: ഏഷ്യാ കപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുഎഇ ക്രിക്കറ്റ് ടീം നിർണായക ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. യുഎഇ ടീമിന്റെ മുഖ്യ പരിശീലകൻ ലാൽചന്ദ് രജ്പുത്തിന്റെ ലക്ഷ്യം ടീമിന്റെ ആത്മവിശ്വാസം വിജയമാക്കി മാറ്റുക എന്നതാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടെസ്റ്റ് ടീമുകൾക്കെതിരെ അടുത്തിടെ വിജയിച്ചതിന് ശേഷം, ടൂർണമെന്റിലെ വലുതും ശക്തവുമായ ടീമുകളെ വെല്ലുവിളിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. യുഎഇ ടീം പാക്കിസ്താനും അഫ്ഗാനിസ്ഥാനും എതിരായ ത്രിരാഷ്ട്ര പരമ്പരയിൽ കളിക്കും. ഈ ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ കളിക്കാർക്ക് സമ്മർദ്ദത്തിൽ അവരുടെ കഴിവുകൾ പരീക്ഷിക്കാനുള്ള അവസരം നൽകുന്നുവെന്ന് പരിശീലകൻ രജ്പുത് പറയുന്നു. ഏഷ്യാ കപ്പിന് മുന്നോടിയായി ടീമിന് അനുഭവപരിചയവും വേഗതയും വർദ്ധിപ്പിക്കാനുള്ള അവസരമാണിത്. ഏഷ്യാ കപ്പിൽ ഇന്ത്യ, പാക്കിസ്താന്‍, ഒമാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് യുഎഇ. ടി20യിൽ എന്തും സംഭവിക്കാമെന്നും ഏത് ശക്തമായ ടീമിനെയും പരാജയപ്പെടുത്തി ടീമിന് അത്ഭുതപ്പെടുത്താൻ കഴിയുമെന്നും ലാൽചന്ദ് രജ്പുത്…

പ്രവാസി വെല്‍ഫെയര്‍ സ്വാതന്ത്ര്യ ദിന സദസ്സ്

സ്വാതന്ത്ര്യം നിഷേധിക്കുന്ന വ്യവസ്ഥിതികളോട് പൊരുതിക്കൊണ്ടേയിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ്‌ ഓരോ സ്വാതന്ത്ര്യ ദിനവുമെന്ന് പ്രവാസി വെല്‍ഫെയര്‍ വിവിധ ജില്ലാക്കമറ്റികള്‍ക്ക് കീഴില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സ് അഭിപ്രായപ്പെട്ടു. നാനാത്വത്തില്‍ ഏകത്വമാണ്‌ നമ്മുടെ ഇന്ത്യയുടെ കാമ്പ്. ഈ വൈവിദ്യമാണ്‌ നമ്മുടെ ദേശീയതയും. ഈ ഐക്യവും സാഹോദര്യബോധവും വിദ്വേഷം കലര്‍ത്തി തകര്‍ക്കാനാണ്‌ വിദ്വേഷ രാഷ്ട്രീയക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്ര ശില്പികള്‍ വിഭാവന ചെയ്ത സഹവര്‍ത്തിത്വത്തിന്റെ സുന്ദരമായ ഇന്ത്യ രൂപപ്പെടുത്താനും ഭരണഘടന സം രക്ഷിക്കാനും നമുക്ക് ബാധ്യതയുണ്ട്. ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്കാരം എന്നത് ബഹുസ്വരതയെ അംഗീകരിക്കാത്ത വംശീയ ശക്തികളുടെ കാഴ്ചപ്പാടാണ്‌. സ്വതന്ത്ര ജനാധിപത്യ രാജ്യം പൗരനു ഒന്നാമതായി ഉറപ്പ് നല്‍കുന്നതാണ്‌ പൗരത്വം. ഒരു വ്യക്തിയുടെ അവകാശവും സ്വാതന്ത്ര്യവും നിര്‍ണ്‍നയിക്കുന്നത് പൗരത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌. ജാതിയും മതവും പൗരത്വത്തിന്റെ മാനദണ്ഢമല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ്‌ ഇന്ത്യയുടെ ആത്മാവ്. വംശീയതയുടെ പേരില്‍ പൗരത്വം റദ്ദാക്കുന്നതും…

നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സെൻട്രൽ കമ്മിറ്റി അംഗത്തിന് സ്നേഹോഷ്മളമായ യാത്രയയപ്പ്

ബഹ്റൈന്‍: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സ്ഥാപക സെൻട്രൽ കമ്മിറ്റി അംഗം ശ്രീ നാരായണന് കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് നാരായണന് ഉപഹാരം കൈമാറി. കെപിഎ സെക്രട്ടറി ശ്രീ അനിൽകുമാർ ആശംസകൾ അറിയിച്ചു. കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സ്ഥാപക വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു. ഗുദൈബിയ ഏരിയ കോർഡിനേറ്ററായും സ്പോർട്സ് വിംഗ് കൺവീനറായും അദ്ദേഹം നടത്തി വന്ന പ്രവർത്തനങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ…

ഇന്ത്യൻ സ്വാതന്ത്ര്യദിനം: സി.ഐ.സി. സെമിനാർ സംഘടിപ്പിച്ചു

ദോഹ : എഴുപത്തി ഒമ്പതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ഇൻഡസ്ട്രിയൽ ഏരിയ ഘടകങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ചരിത്രവും വർത്തമാനവും എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു. ഇൻഡസ്ട്രിയൽ ഏരിയ നോർത്ത് യൂണിറ്റ് പ്രസിഡൻ്റ് സയ്യിദ് ഇസ്മായിൽ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ ഖത്തർ അസിസ്റ്റന്റ് ഡയറക്ടർ അനീസ് കൊടിഞ്ഞി വിഷയമവതരിപ്പിച്ചു. പ്രണാമങ്ങളുടെ പിൻ ബലത്തിൽ മൾട്ടി മീഡിയയുടെ സഹായത്തോടെ സ്വാതന്ത്ര്യ സമരത്തിന്റെ നാൾവഴികളും ചരിത്ര വർത്തമാന യഥാർഥ്യങ്ങളും വിശദമായി അനാവരണം ചെയ്യപ്പെട്ടു. സി.ഐ.സി. റയ്യാൻ സോൺ ആക്ടിംഗ് സെക്രട്ടറി മുഹമ്മദ്‌ റഫീഖ് തങ്ങൾ സൗത്ത് യൂണിറ്റ് പ്രസിഡൻ്റ് ഹാഷിം എന്നിവർ സംസാരിച്ചു. കെ.കെ. ബഷീർ സ്വാഗതം പറഞ്ഞു.