പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച മോദി സർക്കാരിനെ അഭിനന്ദിച്ച് ഇമ്രാൻ ഖാൻ

യുഎസിന്റെ സമ്മർദ്ദം അവഗണിച്ച് റഷ്യയിൽ നിന്ന് സബ്‌സിഡി നിരക്കിൽ എണ്ണ വാങ്ങുന്ന ഇന്ത്യയെ വീണ്ടും പ്രശംസിച്ച് പാക്കിസ്താന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്വതന്ത്രമായ വിദേശനയത്തിന്റെ സഹായത്തോടെ ഇത് നേടിയെടുക്കാനാണ് തന്റെ സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താന്‍ മുസ്ലീം ലീഗ് (എൻ) നേതൃത്വത്തിലുള്ള സർക്കാരിന്റെ “തലയില്ലാത്ത കോഴിയെപ്പോലെയുള്ള സമ്പദ്‌വ്യവസ്ഥ” യെ അദ്ദേഹം ആക്ഷേപിച്ചു. ഇന്നലെ മോദി സർക്കാർ പെട്രോൾ, ഡീസൽ വില കുറച്ച പ്രഖ്യാപനത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ധന വില കുറയ്ക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് പാക്കിസ്താന്‍ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) നേതാവ് ട്വിറ്ററിൽ കുറിച്ചു, “ക്വാഡിന്റെ ഭാഗമായിരുന്നിട്ടും ഇന്ത്യ യുഎസ് സമ്മർദ്ദത്തിൽ നിന്ന് മാറിനിൽക്കുകയും പൊതുജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്തു. കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ വാങ്ങി. ഒരു സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ നമ്മുടെ സർക്കാർ നേടിയെടുക്കാൻ ശ്രമിച്ചത് ഇന്ത്യ ചെയ്തു.”…

യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച യുവാവിന് ഏഴ് വർഷം തടവ്

ബംഗളൂരു : യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിക്ക് കർണാടക ഹൈക്കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. അയൽവാസിയായ പ്രതിയുടെ അധിക്ഷേപത്തിനും അതിക്രമത്തിനും വിധേയയായതിനു ശേഷമാണ് യുവതി ജീവിതം അവസാനിപ്പിച്ചത്. പ്രതിയായ ശാന്ത ഷെട്ടിയെ വെറുതെവിട്ട കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രതികളെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് ചാമരാജനഗർ പൊലീസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എസ്.രാച്ചയ്യ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. മരിച്ച സ്ത്രീയുടെ മാനസികാരോഗ്യം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കീഴ്‌ക്കോടതി പ്രതിയെ വെറുതെ വിട്ടതായി കോടതി നിരീക്ഷിച്ചു. ഈ കേസിലെ സർട്ടിഫിക്കേഷൻ കേവലം സാങ്കേതികതയാണെന്നും അത് തെളിവായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. “മൊഴി വിശ്വസനീയമാണെങ്കിൽ, അത് ഒരു തെളിവായി കണക്കാക്കാം. യുവതിയുടെ മരണത്തിന് മുമ്പ് രേഖപ്പെടുത്തിയ മൊഴികൾ ഇര ആധികാരികമാക്കി, അത് വ്യക്തി നല്ല മാനസികാവസ്ഥയിലാണെന്ന് തെളിയിക്കുന്നു,” കോടതി പറഞ്ഞു. പ്രതിയുടെ…

ഹൈദരാബാദിലെ ദുരഭിമാനക്കൊല: നാല് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: മിശ്ര ജാതി പ്രണയ വിവാഹത്തിന്റെ പേരിൽ 22 കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം നാലുപേരെ സിറ്റി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. നീരജ് പൻവാര്‍ എന്ന യുവാവിനെയാണ് ബീഗം ബസാർ ഏരിയയിൽ പട്ടാപ്പകല്‍ പൊതുജനങ്ങളുടെ മുന്‍പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നീരജ് പ്രണയവിവാഹം കഴിച്ച സഞ്ജനയുടെ അഞ്ച് ബന്ധുക്കളാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്‌ച രാത്രി മുത്തച്ഛനൊപ്പം ബൈക്കിൽ വരുമ്പോൾ പ്രതികൾ കത്തിയും പാറക്കല്ലുകളും ഉപയോഗിച്ച്‌ നീരജിനെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നീരജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിനു കീഴടങ്ങി. കോൽസവാഡി ബീഗം ബസാറിലെ നിലക്കടല വ്യാപാരിയായ നീരജും അതേ പ്രദേശവാസിയുമായ സഞ്ജനയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വിവാഹാഭ്യർത്ഥന സഞ്ജനയുടെ വീട്ടുകാർ അംഗീകരിച്ചില്ല. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കഴിഞ്ഞ വർഷം ഏപ്രിൽ 13ന് ഒരു ക്ഷേത്രത്തിൽ വച്ചാണ് നീരജ് സഞ്ജനയെ…

സ്വയംഭൂ ശിവലിംഗം ജ്ഞാനവാപിയിൽ മാത്രമേയുള്ളൂ; അലഹബാദ് ഹൈക്കോടതിയിൽ ഹിന്ദു പക്ഷം

ലഖ്‌നൗ: വാരണാസിയിലെ തർക്കത്തിലുള്ള ജ്ഞാനവാപി ഘടനയെക്കുറിച്ച് ആദി വിശ്വേശ്വരന്റെ സ്വയംഭൂ ജ്യോതിർലിംഗം ജ്ഞാനവാപിയിൽ ഉണ്ടെന്ന് അലഹബാദ് ഹൈക്കോടതിയിൽ വെള്ളിയാഴ്ച ഹിന്ദു പക്ഷം അവകാശപ്പെട്ടു. വജുഖാനയിൽ കണ്ടെത്തിയ ശിവലിംഗം വിശ്വേശ്വരന്റെ ശിവലിംഗമല്ലെന്ന് അലഹബാദ് ഹൈക്കോടതിയിൽ പ്രതിഭാഗം അഭിഭാഷകനായ വിജയ് ശങ്കർ റസ്‌തോഗി പറഞ്ഞു. അത് താരകേശ്വരര്‍ മഹാദേവനാണ്. ആദി വിശ്വേശ്വരന്റെ സ്വയംഭൂ ശിവലിംഗം ജ്ഞാനവാപി ഘടനയുടെ മധ്യ താഴികക്കുടത്തിന് തൊട്ടുതാഴെ ഏകദേശം 100 അടി താഴ്ചയിലാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംഭൂ എന്നാൽ സ്വയം പ്രത്യക്ഷപ്പെട്ടത്, അതായത് സൃഷ്ടിക്കപ്പെടാത്തത്. ശിവന്റെ രൂപത്തെ പ്രതിനിധീകരിക്കുന്ന സ്വയംഭൂ ശിവലിംഗമായാണ് ആദി വിശ്വേശ്വരനെ കണക്കാക്കുന്നത് എന്ന് പറയപ്പെടുന്നു. പുരാണങ്ങൾ അനുസരിച്ച്, കാശിയിലെ ശിവലിംഗം 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്, ഏറ്റവും പഴക്കം ചെന്നതാണ്. ജ്യോതിർലിംഗങ്ങൾക്ക് ഒരു നീണ്ട ചരിത്രമുണ്ട്, വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഹിന്ദു ഗ്രന്ഥങ്ങളിൽ അത് വിവരിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് വാരണാസിയിലെ…

ശിവലിംഗത്തെക്കുറിച്ച് പോസ്റ്റിട്ട രത്തൻ ലാലിന് ഡൽഹി തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: ഡൽഹി സർവകലാശാല പ്രൊഫസർ രത്തൻ ലാലിന് തീസ് ഹസാരി കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചു. ഗ്യാൻവാപിയിലെ വാജുഖാനയിൽ കണ്ടെത്തിയ ശിവലിംഗത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ ചരിത്ര പ്രൊഫസറെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ രത്തൻ ലാലിന് കോടതി ജാമ്യം അനുവദിച്ചു. പ്രഫ. ഡോ. രത്തൻ ലാലിനെതിരെ സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് ഡൽഹി പോലീസിൽ പരാതി നൽകിയത്. വിവരമനുസരിച്ച്, വടക്കൻ ഡൽഹിയിലെ മോറിസ് നഗർ സൈബർ സെൽ പോലീസ് സ്റ്റേഷനിൽ പ്രൊഫസർ രത്തൻ ലാലിനെതിരെ സെക്ഷൻ 153 എ, 295 എ എന്നിവ പ്രകാരം കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് രത്തൻ ലാലിനെതിരെ പരാതി നല്‍കിയത്. പ്രൊഫസറെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡിയു ഇടതുപക്ഷ വിദ്യാർത്ഥികളും വെള്ളിയാഴ്ച രാത്രി മോറിസ് നഗർ സൈബർ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സിവിൽ…

ജയിലില്‍ അത്താഴം കഴിക്കാതെ നവജ്യോത് സിംഗ് സിദ്ദു

ന്യൂഡല്‍ഹി: സുപ്രീം കോടതി ശിക്ഷിച്ച ഒരു വർഷത്തെ തടവുകാലത്ത് പഞ്ചാബ് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് പ്രതിദിനം 40-60 രൂപ ലഭിക്കും. ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിതിയയും മയക്കുമരുന്ന് കേസിൽ തടവിൽ കഴിയുന്ന അതേ ജയിലാണിത്. എന്നാല്‍, ഇരുവരുടേയും ബാരക്കുകൾ വ്യത്യസ്തമാണ്. താൻ ഇതിനകം ഭക്ഷണം കഴിച്ചുവെന്ന് പറഞ്ഞാണ് സിദ്ദു വെള്ളിയാഴ്ച അത്താഴം ഒഴിവാക്കിയതെന്ന് ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. പക്ഷേ അദ്ദേഹം കുറച്ച് മരുന്ന് കഴിച്ചു. “ജയിലിൽ അവർക്ക് പ്രത്യേക ഭക്ഷണ ക്രമീകരണങ്ങളൊന്നുമില്ല. ഒരു പ്രത്യേക ഭക്ഷണം ഒരു ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് ഒന്നുകിൽ ജയിൽ കാന്റീനിൽ നിന്ന് വാങ്ങാം, അല്ലെങ്കിൽ സ്വയം ഉണ്ടാക്കാം. കഠിന തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ സിദ്ദു ജയിൽ മാനുവൽ അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. എന്നാൽ, ആദ്യ മൂന്ന് മാസം പരിശീലനം നൽകും. ജയിൽ മാന്വൽ അനുസരിച്ച്, അവിദഗ്ധ തടവുകാരന്…

കാശി വിശ്വനാഥ ക്ഷേത്രം-ജ്ഞാനവാപി മസ്ജിദ് വിഷയത്തിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ജൂലൈ ആറിലേക്ക് മാറ്റി

പ്രയാഗ്‌രാജ്: കാശി വിശ്വനാഥ ക്ഷേത്രം-ജ്ഞാനവാപി മസ്ജിദ് വിഷയത്തിൽ വാദം കേൾക്കുന്നത് അലഹബാദ് ഹൈക്കോടതി ജൂലൈ ആറിലേക്ക് മാറ്റി. വാരണാസിയിലെ അഞ്ജുമാൻ ഇൻതസാമിയ മസ്ജിദും മറ്റ് അനുബന്ധ വിഷയങ്ങളും സമർപ്പിച്ച ദൈർഘ്യമേറിയ ഹർജി പരിഗണിച്ച ജസ്റ്റിസ് പ്രകാശ് പാഡിയ കേസിന്റെ വാദം കേൾക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റി. നിലവിൽ ഗ്യാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പുരാതന ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1991-ലാണ് വാരണാസി ജില്ലാ കോടതിയില്‍ യഥാർത്ഥ കേസ് ഫയൽ ചെയ്തത്. ഉത്തർപ്രദേശ് നിയമസഭ പാസാക്കിയ 1983ലെ ഉത്തർപ്രദേശ് ശ്രീ കാശി വിശ്വനാഥ ക്ഷേത്ര നിയമം 1983 ജനുവരി 28ന് നിലവിൽ വന്നതായി ക്ഷേത്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിജയ് ശങ്കർ റസ്‌തോഗി വാദിച്ചു. ആക്ടിലെ സെക്ഷൻ 4-ലെ ഉപവകുപ്പ് 9-ൽ പരാമർശിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ നിർവചനത്തെ അദ്ദേഹം ആശ്രയിച്ചു. വാരണാസി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ…

മിശ്രവിവാഹത്തിന്റെ പേരിൽ ദുരഭിമാനക്കൊല; യുവാവിനെ റോഡിൽ കുത്തിക്കൊന്നു

ഹൈദരാബാദ്: വെള്ളിയാഴ്ച രാത്രി ബീഗം ബസാറിൽ ഇതര ജാതിയിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ച യുവാവിനെ അഞ്ച് പേർ ചേർന്ന് കുത്തിക്കൊന്നു. ബിസിനസുകാരനായ നീരജ് പി കഴിഞ്ഞ വർഷം യുവതിയുടെ വീട്ടുകാരുടെ എതിർപ്പിന് വിരുദ്ധമായി വിവാഹം കഴിച്ചിരുന്നു. ഭാര്യയുടെ കുടുംബാംഗങ്ങളാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ജ്ഞാനവാപി കേസ്: ശിവലിംഗം കണ്ട പ്രദേശം സീൽ ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: വാരാണസിയിലെ വിവാദമായ ജ്ഞാനവാപി മസ്ജിദ് കേസ് സുപ്രീം കോടതി ജില്ലാ ജഡ്ജിക്ക് കൈമാറി. വുളുവിന് തർക്കസ്ഥലത്ത് സൗകര്യമൊരുക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. അതോടൊപ്പം ശിവലിംഗത്തിന്റെ പ്രദേശം പൂർണമായും സീൽ ചെയ്യണം. ഒരു സ്ഥലത്തിന്റെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിന് വിലക്കില്ലെന്ന് മുസ്ലീം പക്ഷത്തിന്റെ ഹരജി കേട്ട ശേഷം ജസ്റ്റിസ് ചന്ദ്രചൂഡ് സിംഗ് പറഞ്ഞു. യഥാർത്ഥത്തിൽ, ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നതിന് വ്യക്തമായ നിരോധനമുണ്ടെന്ന് മുസ്ലീം പക്ഷത്തിന്റെ അഭിഭാഷകൻ അഹമ്മദി ചോദ്യം ചെയ്തിരുന്നു. എന്തിനാണ് കമ്മീഷൻ രൂപീകരിച്ചത്? അവിടെ എന്താണെന്ന് നോക്കാനായിരുന്നോ? ജസ്റ്റിസ് ചന്ദ്രചൂഡ് സിംഗ് ആണ് ഇത് സംബന്ധിച്ച നിരീക്ഷണം നടത്തിയത്. സർവേയിംഗ് കമ്മീഷൻ റിപ്പോർട്ട് ചോർന്നതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. കമ്മീഷൻ റിപ്പോർട്ട് ചോർത്തരുതെന്നും ജഡ്ജിക്ക് മുമ്പാകെ മാത്രമേ റിപ്പോർട്ട് സമർപ്പിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. മാധ്യമങ്ങളിലെ ചോർച്ച തടയണമെന്ന് വാദത്തിനിടെ…

ഡൽഹിയിൽ ശക്തമായ ഇടിമിന്നലോട് കൂടിയ ചെറിയ മഴ; ഉഷ്ണ തരംഗത്തിൽ നിന്നും ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും താല്‍ക്കാലിക ആശ്വാസം

ന്യൂഡല്‍ഹി: തലസ്ഥാനമായ ഡൽഹിയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം ചെറിയ മഴ പെയ്തത് ഡൽഹിക്കാർക്ക് ചൂടിൽ നിന്ന് അൽപ്പം ആശ്വാസം ലഭിച്ചു. ഉത്തർപ്രദേശ്, ഹരിയാന എന്നിവയുടെ സമീപ പ്രദേശങ്ങളിലും ഡൽഹി-എൻസിആർ മേഖലയിലും നേരിയതോ മിതമായതോ ആയ തീവ്രതയോടെ ഇടിമിന്നലുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിരുന്നു. തുടർന്ന് ഡൽഹിയിലെ പലയിടത്തും ശക്തമായ ഇടിമിന്നലോട് കൂടിയ ചെറിയ മഴയും പെയ്തു. മഴയ്ക്ക് ശേഷം ഡൽഹിയിലെ കാലാവസ്ഥ അൽപം ആശ്വാസം നൽകി. എന്നാൽ, ചൂടിന് ശമനമായിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലെ താപനില 46 ഡിഗ്രി സെൽഷ്യസാണ്.