ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അമേരിക്കയിലെ കോളേജ് കാമ്പസുകളെ പ്രക്ഷുബ്ധമാക്കുന്നു

വാഷിംഗ്ടൺ: അമേരിക്കൻ സർവ്വകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ദിവസം ചെല്ലുന്തോറും കൂടുതല്‍ പ്രക്ഷുബ്ധമാകുകയാണ്. പോലീസ് അടിച്ചമർത്തലും അറസ്റ്റും തുടരുന്നുണ്ടെങ്കിലും, വിദ്യാർത്ഥികൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ ടെൻ്റ് ക്യാമ്പുകളിൽ തുടരുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഹമാസുമായുള്ള ഇസ്രയേലിൻ്റെ യുദ്ധത്തിൽ വെടിനിർത്തൽ മുതൽ രാജ്യത്തിൻ്റെ സൈന്യവുമായി ബന്ധപ്പെട്ട ഇസ്രായേൽ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നത് സർവകലാശാലകളോട് ആവശ്യപ്പെടുന്നത് മുതൽ ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായം അവസാനിപ്പിക്കുന്നത് വരെ വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധം യുഎസിലുടനീളമുള്ള കോളേജ് കാമ്പസുകളിലേക്ക് വ്യാപിക്കുകയും, ഒരാഴ്ച മുമ്പ് കൊളംബിയ സർവകലാശാലയുടെ കാമ്പസിൽ നിന്ന് 100 ​​ലധികം ആളുകളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച (ഏപ്രിൽ 27) കൊളംബിയ കാമ്പസ് സമാധാനപരമായിരുന്നു എന്നും, കൂടുതല്‍ അസ്വസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല എന്നും കോളേജ് വക്താവ് പറഞ്ഞു. സതേൺ കാലിഫോർണിയ സർവകലാശാലയിലെ (യുഎസ്‌സി) ലോക്ക്ഡൗണും കനത്ത പോലീസ് സാന്നിധ്യവും…

ഇന്ത്യൻ ഭരണഘടനയും ഹിന്ദുത്വ വക്താക്കളുടെ അനന്തമായ അസ്വസ്ഥതയും

ഓരോ ജനാധിപത്യത്തിൻ്റെയും ചരിത്രത്തിൽ ചില തീയതികൾ എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു. 1992 ഡിസംബർ 6 അത്തരമൊരു തീയതിയാണ്. ഈ സംഭവം നടന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി. 1992 ഡിസംബർ 25 ന്, രാമക്ഷേത്ര പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള സ്വാമി മുക്താനന്ദും വാമദേവ് മഹാരാജും നിലവിലുള്ള ഭരണഘടന മാറ്റുന്ന വിഷയം ഉന്നയിക്കുകയും ഭരണഘടന ‘ഹിന്ദു വിരുദ്ധ’മാണെന്ന് പറയുകയും ചെയ്തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1993 ജനുവരി ഒന്നിന്, സ്വാമി മുക്താനന്ദിൻ്റെ പേരിൽ ഹിന്ദു സംഘടനകൾ ഒരു ധവളപത്രം പുറപ്പെടുവിക്കുകയും, അതിൽ ഇന്ത്യൻ ഭരണഘടനയെ ‘ഹിന്ദുവിരുദ്ധം’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ധവളപത്രത്തിൻ്റെ കവർ പേജിൽ രണ്ട് ചോദ്യങ്ങളാണ് ചോദിച്ചിരുന്നത്: ഒന്ന്, ‘ഇന്ത്യയുടെ ഐക്യവും സാഹോദര്യവും സാമുദായിക സൗഹാർദ്ദവും തകർത്തത് ആരാണ്?’ രണ്ട്: ‘ആരാണ് പട്ടിണിയും ദാരിദ്ര്യവും അഴിമതിയും നിയമലംഘനവും പ്രചരിപ്പിക്കുന്നത്?’ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകുന്നതായിരുന്നു ധവളപത്രത്തിൻ്റെ തലക്കെട്ട്,…

ഹ്യുസ്റ്റൺ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ സംഗീത സായാഹ്നം അവിസ്മരണീയമായി.

ഹ്യുസ്റ്റൺ : സെന്റ് തോമസ് മാർത്തോമ്മാ ഇടവക ഹ്യുസ്റ്റൺ ധനശേഖരണാർത്ഥം നടത്തിയ ചിത്ര വർണ്ണം എന്ന സംഗീത സായാഹ്നം അവിസ്മരണീയ നിമിഷമായി. ഹ്യുസ്റ്റൺ ഇമ്മാനുവേൽ സെന്ററിൽ വെച്ച് നടത്തപ്പെട്ട സംഗീത സായാഹ്നം ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ. ഡി. സി മഞ്ജുനാഥ് ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഫോർട്ട്‌ ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, മുൻ മാർത്തോമ്മ സഭാ സെക്രട്ടറിയും, വികാരി ജനറാളും ആയ റവ.ഡോ. ചെറിയാൻ തോമസ്, ഇടവക വികാരി റവ.സോനു വർഗീസ്, ആതുര സേവന രംഗത്തെ വ്യവസായി പി. ടി ഐസക് ആൻഡ് ലീലാമ്മ ഐസക് (ഡാളസ്), പ്രോഗ്രാം കൺവീനർ ജോൺസൺ ജോർജ് എന്നിവർ പങ്കെടുത്തു. മലയാള ചലച്ചിത്ര ഗാന ലോകത്തെ അതുല്യ പ്രതിഭ കെ.എസ് ചിത്ര, പ്രമുഖ…

മിഷേൽ ആൻ ദാനിയേൽ ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024- 2026 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ചിക്കാഗോയിൽ നിന്നുള്ള മിഷേൽ ആൻ ദാനിയേൽ മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിൽ നിന്നാണ് മിഷേൽ ജനവിധി തേടുന്നത്. ഡോ. കല ഷഹി നയിക്കുന്ന പാനലിൽ യുവജനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുള്ളത് സന്തോഷം നൽകുന്നുവെന്ന് മിഷേൽ പറഞ്ഞു. പെൻസിൽവാനിയ ഈസ്റ്റ് സ്ട്രോഡ്സ് ബർഗ് യൂണിവേഴ്സിറ്റിയിൽ ഫിനാൻസ് & മാർക്കറ്റിംഗിൽ സ്കോളർഷിപ്പ് ലഭിച്ച് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് മിഷേൽ ആൻ ദാനിയേൽ. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ മെമ്പർ ആയ മിഷേൽ അറിയപ്പെടുന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൻ്റെ ഉടമ കൂടിയാണ്. ഇന്ത്യയിൽ വിവിധയിനം ഫാഷൻ ഷോകളിൽ പങ്കെടുത്ത മിഷേൽ ഒരു അഡാർ ലവ് എന്ന സിനിമയിലെ നായികമാരിൽ ഒരാളായിരുന്നു. എടക്കാട് ബെറ്റാലിയൻ, ധമ്മക, തുടങ്ങിയ സിനിമകളിലും ഐ. ലവ് യു എന്ന ഷോർട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. 2016…

ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റ്; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ന്യൂയോർക്ക്: മെയ് 25, 26 തീയതികളിൽ ന്യൂയോർക്കിലെ ക്വീൻസിൽ നടക്കുന്ന മുപ്പത്തിനാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. നീണ്ട പതിന്നാല് വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിലെ കേരളാ സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബ് ആതിഥേയത്വം വഹിക്കുന്ന വോളീബോൾ മാമാങ്കമാണ് മെമ്മോറിയൽ ഡേ വീക്കെൻഡിൽ സ്പോർട്സ് പ്രേമികളെ ആവേശത്തിന്റെ ആറാട്ടിൽ എത്തിക്കുന്നത്. 1970-കളുടെ തുടക്കം മുതൽ 1987 വരെ വോളീബോൾ ചരിത്രത്തിൽ ഇന്ത്യയിലെ ഇതിഹാസമായിരുന്ന ജിമ്മി ജോർജിന്റെ ഓർമ്മകൾ നിലനിർത്തുവാൻ 1990-ൽ അമേരിക്കയിലെ വോളീബോൾ പ്രേമികൾ രൂപം കൊടുത്തതാണ് “ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ ടൂർണമെൻറ്”. വോളീബോൾ കളിയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ 32-മത്തെ വയസ്സിൽ ഇറ്റലിയിൽ വച്ച് ഒരു കാർ അപകടത്തിൽ 1987 നവംബർ 30-ന് അകാലമായി കൊഴിഞ്ഞു പോയ ഒരു ഇതിഹാസമായിരുന്നു ജിമ്മി ജോർജ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽപ്പെട്ട…

ഷിക്കാഗോ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 4, 5 തിയ്യതികളില്‍

ഷിക്കാഗോ: ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 മെയ് 4, 5 (ശനി, ഞായർ) തിയ്യതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് വെരി. റവ. സ്‌കറിയ തേലാപ്പള്ളി കോറപ്പിസ്‌കോപ്പ നേതൃത്വം നൽകും. എല്ലാ വിശ്വാസികളും പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ.ഫാ. മാത്യു കരുത്തലയ്ക്കൽ, അസോസിയേറ്റ് വികാരി റവ. ഫാ. ലിജു പോൾ എന്നിവർ സ്‌നേഹപൂർവ്വം അഭ്യര്‍ത്ഥിച്ചു. 2024 മെയ് 4-ാം തിയതി ശനിയാഴ്ച വൈകിട്ട് 6:30ന് സന്ധ്യാ പ്രാർത്ഥന, തുടർന്ന് 7:30ന് വചനശുശ്രുഷ, പ്രദക്ഷിണം, ആശിർവാദം, സ്‌നേഹവിരുന്ന് എന്നീ പരിപാടിയും മെയ് 5-ാം തീയതി ഞായറാഴ്ച രാവിലെ 8 :30ന് പ്രഭാതപ്രാർത്ഥന, 9:30ന് വി. മൂന്നിന്മേൽ കുർബാന തുടർന്ന് പ്രദക്ഷിണം, ചെണ്ടമേളം, ആശിർവാദം, സ്‌നേഹവിരുന്ന്, ലേലം, കൊടിയിറവ് എന്നീ പരിപാടികളുമായി പെരുന്നാൾ…

ബാങ്കുകളുടെ പരാജയം അമേരിക്കയില്‍ തുടര്‍ക്കഥയാകുന്നു; രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കും അടച്ചു പൂട്ടി

ഫിലഡല്‍‌ഫിയ: അമേരിക്കയിലെ ബാങ്കുകളുടെ പരാജയം തുടർകഥയാകുകയാണ്. ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കാണ് ഒടുവിൽ അടച്ചു പൂട്ടിയത്. കഴിഞ്ഞ വർഷം നവംബർ മൂന്നിന് സിറ്റിസൺസ് ബാങ്ക് അടച്ചതിന് പിന്നാലെയാണ് റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും പ്രവർത്തനം നിർത്തിയത്. യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്കിന്റെ പരാജയമാണിത്. പ്രതിസന്ധിക്ക് ശേഷം ബാങ്ക് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കൈമാറി. പെൻസിൽവാനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുൾട്ടൺ ബാങ്ക് ഈ ബാങ്കിനെ ഏറ്റെടുക്കാൻ തയ്യാറായി രംഗത്തെത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂർണമായും അപ്രത്യക്ഷമായി. റിപ്പബ്ലിക് ബാങ്കിൻ്റെ 32 ശാഖകളും ഫുൾട്ടൺ ബാങ്ക് എന്ന പേരിൽ പ്രവർത്തനം പുനരാരംഭിക്കും. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകർക്കും അവരുടെ നിക്ഷേപങ്ങൾ ചെക്ക് ബുക്ക് വഴിയോ എടിഎം വഴിയോ ഫുൾട്ടൺ ബാങ്ക് ശാഖകളിൽ നിന്ന് പിൻവലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിൽ നിന്ന് വായ്പ എടുത്ത ആളുകൾ തിരിച്ചടവ് തുടരണം.…

ക്‌നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു ക്‌നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്കാണ് മെയ് അഞ്ചാം തിയതി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ മുഴുവൻ ക്‌നാനായ കത്തോലിക്കാർക്കായി 2006 ഏപ്രിൽ മുപ്പതാം തിയതിയാണ് ചിക്കാഗോ രൂപതയിൽ ക്‌നാനായ റീജിയൺ സ്ഥാപിക്കുന്നത്. ഫാ. എബ്രഹാം മുത്തോലത്തിനെ റീജിയന്റെ ആദ്യ ഡിറക്ടറായി നിയമിക്കുകയും അനേകം ക്‌നാനായ പള്ളികൾ സ്ഥാപിക്കുവാൻ അദ്ദേഹം നേതൃത്വം നൽകുകയും ചെയ്‌തു. 2014 മുതൽ ഫാ. തോമസ് മുളവനാൽ ക്‌നാനായ റീജിയന്റെ ഡിറക്ടറും വികാരി ജനറാളുമായി സ്തുത്യർഹമായി സേവനമനുഷ്ഠിക്കുന്നു. വളർച്ചയുടെ ഭാഗമായി ക്‌നാനായ റീജിയനിൽ ഇന്ന് അഞ്ചു ഫൊറോനാകളിലായി 15 ഇടവക ദേവാലയങ്ങളും 8 മിഷനുകളുമുണ്ട്. ചെറുപുഷ്‌പ…

സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ രജതജൂബിലി ആഘോഷങ്ങളും ഫാമിലി കോണ്‍ഫറന്‍സും സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: സീറോ മലബാര്‍ സഭയുടെ അമേരിക്കയിലെ അത്മായ സംഘടനയായ സീറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലിയാഘോഷങ്ങളും, ദേശീയ കുടുംബ സംഗമവും ഈ വര്‍ഷം സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്നു. ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്‍റെ ആത്മീയനേതൃത്വത്തില്‍ നടക്കുന്ന ഈ മഹാകുടൂംബമേളക്കു ആതിഥ്യമരുളുന്നതിനുള്ള നിയോഗം രൂപതാസ്ഥാപനത്തിനുമുമ്പേതന്നെ അമേരിക്കയിലെ ആദ്യത്തെ സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷനും, എസ്. എം. സി. സി. യുടെ ദശവല്‍സരാഘോഷങ്ങളും വന്‍ജനപങ്കാളിത്തത്തോടെ നല്ലരീതിയില്‍ നടത്തി മാതൃകയായ ഫിലാഡല്‍ഫിയായ്ക്കു തന്നെ. എസ്. എം. സി. സി. യുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദേശീയ കൂടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. ദേശീയതലത്തിലും, രൂപതാതലത്തിലും എസ്. എം. സി. സി. യുടെ വളര്‍ച്ചക്ക് വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്‍റെ പ്രഥമ…

ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച പുരോഗമനം

ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. മുൻ‌കൂർ രജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് ഏപ്രിൽ 30 ചൊവ്വാഴ്ച അവസാനിക്കുന്നതിനാൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തുന്നതിന് ഏപ്രിൽ 30-നകം രജിസ്റ്റർ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു. ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. എന്നാൽ എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ രജിസ്ട്രേഷൻ ടീം എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ കുടുംബ സംഗമമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വൈദികരും അൽമായരും ഈ സമ്മേളനത്തിൽ പങ്കെടുക്കും. ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ ആത്മീയ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരുക്കങ്ങൾ നടത്തുന്നു. ഫാ. അബു പീറ്റർ (കോൺഫറൻസ് കോർഡിനേറ്റർ), ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ),…