ന്യൂയോർക്ക്: മല്ലപ്പള്ളി പുന്നവേലി തേക്കനാൽ മാത്യൂ റ്റി ജോൺ (പാപ്പച്ചൻ 85 )ന്യൂയോർക്കിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മാത്യു (പൊന്നമ്മ) കുമ്പളന്താനം കാലായിൽ കുടുംബാംഗമാണ്. മക്കൾ: എലിസബത്ത് ഐസക്, അലക്സ് മാത്യു (ഇരുവരും നൂയോർക്ക്). മരുമകൻ: ഷോബി ഐസക് (ന്യൂയോർക്ക്) കൊച്ചുമക്കൾ: ക്രിസ്റ്റൃൻ ഐസക്, അലക്സിസ് എം ഐസക്. സഹോദരൻ: ഫിലിപ്പ് ടി ജോൺ (നൂയോർക്ക്). ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം മോനച്ചൻ തോമസിൻ്റെ സഹോദരീ ഭർത്താവാണ് പരേതൻ. ജൂലൈ ആറാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് സി എസ് ഐ ക്രൈസ്റ്റ് ചർച്ച്, കണക്ട്ടിക്കട്ട് ഇടവകയുടെ നേതൃത്വത്തിൽ യോങ്കേർസ് സെൻ്റ്. തോമസ് മാർത്തോമ്മാ ചർച്ചിൽ പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം വൽഹാലാ കെൻസിക്കോ സെമിത്തേരിയിൽ സംസ്കാരവും നടത്തും.
Category: AMERICA
ഓർമ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മൻ; ഐ ഒ സി (യു കെ) കവൻട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി; സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന് തുടക്കം
കവൻട്രി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ കവൻട്രി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “മീറ്റ് & ഗ്രീറ്റ് വിത്ത് ഡോ. മറിയ ഉമ്മൻ” പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളുടെ പങ്കാളിത്തവും സജീവമായ സംവാദങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി. യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി അശ്വിൻ രാജ് നന്ദി രേഖപ്പെടുത്തി. ട്രഷറർ ജയ്മോനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപേഷ് സ്കറിയയും പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന്റെ ഉദ്ഘാടനം ഡോ. മറിയ ഉമ്മൻ…
2026 ഫിഫ ലോക കപ്പ്: പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തി; ടീം റൗണ്ട് ഓഫ് 16 ലേക്ക് കടന്നു
2026 ഫിഫ ലോകകപ്പിലെ ആവേശകരമായ റൗണ്ട് ഓഫ് 32 മത്സരത്തിൽ പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തി. ടൊറന്റോയിലാണ് മത്സരം നടന്നത്. അവസാന നിമിഷങ്ങളിലെ ഒരു VAR തീരുമാനം മത്സരത്തെ വളരെയധികം വിവാദപരമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 53-ാം മിനിറ്റിൽ ക്രൊയേഷ്യ മുന്നിലെത്തി. ജോസിപ് സ്റ്റാനിസിച്ചിന്റെ മികച്ച ക്രോസിൽ നിന്ന് ഇവാൻ പെരിസിച്ച് ഗോൾ നേടി തന്റെ ടീമിന് 1-0 ലീഡ് നൽകി. ഗോളിനു ശേഷവും പോർച്ചുഗൽ സമ്മർദ്ദം തുടർന്നു. 68-ാം മിനിറ്റിൽ അവർക്ക് ഒരു പെനാൽറ്റി ലഭിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ അത് എളുപ്പത്തിൽ ഗോളാക്കി മാറ്റി, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ അദ്ദേഹത്തിന്റെ ആദ്യ ഗോൾ. സ്കോർ 1-1. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുന്നതായി തോന്നി, പക്ഷേ സ്റ്റോപ്പേജ് ടൈമിൽ പോർച്ചുഗൽ ഗോൾ നേടി. റാഫേൽ ലിയോയുടെ മികച്ച ക്രോസിൽ നിന്ന് ഗൊൺകാലോ റാമോസ് ഒരു മികച്ച ഹെഡ്ഡർ…
ഷിക്കാഗോ സീറോ മലബാർ രൂപത രജതജൂബിലി കൺവൻഷൻ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ: മാർ ജോയ് ആലപ്പാട്ട്
ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സീറോ മലബാർ രൂപതയായ ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ബൃഹത്തായ കൺവൻഷനോടെ സമാപിക്കുകയാണെന്ന് ഷിക്കാഗോ രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പത്ര സമ്മേളനത്തിൽ അറിയിച്ചു. കൺവൻഷന്റെ വിജയത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും അസാനഘട്ടത്തിലാണെന്നും മാർ ജോയ് വ്യക്തമാക്കി. ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ( ഐ.പി.സി.എൻ.എ) ഷിക്കാഗോ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നടത്തിയ മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്. അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്ററിൽ നടക്കുന്ന സമ്മേളനത്തിൽ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മൂവായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സീറോ മലബാർ സഭയുടെ ആത്മീയ നേതാക്കളും…
ലീഗ് സിറ്റി മലയാളി സമാജം ‘ആവണിത്തെന്നൽ 2026’ ഓണാഘോഷം ഓഗസ്റ്റ് 15ന്
ലീഗ് സിറ്റി (ടെക്സാസ്): ടെക്സാസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം ‘അവണിത്തെന്നൽ 2026’ ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ (Johnnie Arolfo Civic Center) വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. സമാജം പ്രവർത്തനം ആരംഭിച്ച് പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വൈവിധ്യവും പുതുമയും നിറഞ്ഞ വിനോദ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ബിജോ സെബാസ്റ്റ്യനും സെക്രട്ടറി ഡോ. ജേക്കബ് തെരുവത്തും അറിയിച്ചു. സമാജം ഇതുവരെ സംഘടിപ്പിച്ച സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ മികച്ച അംഗീകാരവും അഭിനന്ദനവും നേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പരിപാടികളും ഓണസദ്യയും ഒരുപോലെ തിരക്കുകളില്ലാതെ ആസ്വദിക്കാനാകുന്ന വിധത്തിൽ പ്രത്യേക ഹാളുകളാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കുടുംബങ്ങൾക്കും മുതിർന്നവർക്കും കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിലാണ് ആഘോഷവേദി…
സാറാമ്മ (71) ജർമനിയിൽ നിര്യാതയായി
കൊളോൺ: റാന്നി മക്കപ്പുഴ ചെറുവാഴക്കുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ (71) ജൂലൈ രണ്ടാം തിയതി വ്യാഴാഴ്ച രാവിലെ ജർമനിയിൽ വെച്ച് നിര്യാതയായി. 45-ൽ പരം വർഷങ്ങൾ ജർമനിയിൽ നേഴ്സ് ആയി ജോലി ചെയ്തു വിശ്രമ ജീവിതത്തിലായിരുന്നു പരേത. റാന്നി കഞ്ഞിക്കാവിൽ കുടുബാംഗമാണ്. മക്കൾ: ഡോണാ, ഡെക്സി, ഡാർവിൻ. ശവസംസ്കാരം പിന്നീട്. For more information: John thomas 972 898 0525
രവി തനവാല അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സിന്റെ പുതിയ സി.എഫ്.ഒ
പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ ‘പാപ്പ ജോൺസിൽ’ നിന്ന് മലയാളി വേരുകളുള്ള രവി തനവാല പ്രശസ്ത വസ്ത്രവ്യാപാര ശൃംഖലയായ ‘അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സിൻ്റെ’ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേൽക്കുന്നു. 2026 ഓഗസ്റ്റ് 3 മുതൽ അദ്ദേഹം പുതിയ പദവിയിൽ നിയമിതനാകും. കഴിഞ്ഞ 25 വർഷമായി കമ്പനിയിലുള്ള മൈക്ക് മാത്തിയാസിന് പകരക്കാരനായാണ് രവി തനവാല ഈ സ്ഥാനത്തേക്ക് എത്തുന്നത്. മാത്തിയാസ് കമ്പനിയുടെ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് മാറും. മുമ്പ് പാപ്പ ജോൺസിന്റെ നോർത്ത് അമേരിക്കൻ പ്രസിഡന്റായും സി.എഫ്.ഒ ആയും സേവനമനുഷ്ഠിച്ചിട്ടുള്ള രവി, 2024-ൽ കമ്പനിയുടെ താൽക്കാലിക സി.ഇ.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് മുൻപ് നൈക്കി, കൺവേഴ്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെയും ധനകാര്യ-ഓപ്പറേഷൻസ് വിഭാഗങ്ങളിൽ അദ്ദേഹം നിർണായക നേതൃപദവികൾ വഹിച്ചിട്ടുണ്ട്.
അമേരിക്കയിൽ അഞ്ച് ദിവസത്തിനിടെ 10,000ത്തിലധികം കുടിയേറ്റക്കാരെ ICE അറസ്റ്റ് ചെയ്തു.തടങ്കൽ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 63,000 കടന്നു.
ന്യൂയോർക്: അമേരിക്കയിൽ ഡോണൾഡ് ട്രംപ് സർക്കാരിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രതിദിനം കുറഞ്ഞത് 2,000 പേരെ വീതം അറസ്റ്റ് ചെയ്യാനാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടെ ഐസ് തടങ്കൽ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 63,000 കടന്നു. ക്രിമിനൽ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു. എന്നാൽ, കോടതി ഉത്തരവുകൾ ലംഘിച്ചും സഭാംഗങ്ങളെപ്പോലും തടവിലാക്കിയും നടത്തുന്ന ഈ കൂട്ട അറസ്റ്റുകൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ലാഹോർ മിൻഹാജ് സർവകലാശാലയിൽ അന്താരാഷ്ട്ര മത സമ്മേളനത്തിലേക്ക് മുഖ്യ പ്രഭാഷകനായി ഫാ. ഡോ. ജോസഫ് വർഗീസിന് ക്ഷണം; സമ്മേളനം ഒക്ടോബര് 24, 25 തീയതികളിൽ
ന്യൂയോർക്ക്: പാക്കിസ്താനിലെ ലാഹോറിൽ നടക്കുന്ന ലോക മതങ്ങളെക്കുറിച്ച ഒമ്പതാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കാൻ (ICWR-2026) ഫാ. ഡോ. ജോസഫ് വർഗീസിനെ ക്ഷണിച്ചു. ന്യൂയോർക്ക് റോക്ക്ലൻഡ് ഹോളി സോഫിയ കോപ്റ്റിക് സ്കൂൾ ഓഫ് തിയോളജിയിലെ ലിറ്റർജിക്കൽ സ്റ്റഡീസ് അഡ്ജങ്ക്ട് പ്രൊഫസറാണ് ഫാ.ഡോ. ജോസഫ് വർഗീസ് . ‘മുറിവേറ്റ ലോകത്തിന് സൗഖ്യം: മതപരമായ ഉത്തരവാദിത്തവും ഐക്യദാർഢ്യവും പ്രവർത്തനവും’ (‘Healing a Wounded World: Religious Responsibility, Solidarity and Action’) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യ പ്രമേയം. ഒക്ടോബർ 24, 25 തീയതികളിലാണ് അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്. വ്യത്യസ്ത മതങ്ങളുടെ തിയോളജി സംബന്ധിച്ച ഗവേഷണവും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള സമാധാന അന്തരീക്ഷം ശക്തമാക്കുന്നതിനുമായി വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ പണ്ഡിതരെയും ഗവേഷകരെയും അണിനിരത്തിയാണ് മിൻഹാജ് യൂണിവേഴ്സിറ്റിയിലെ ‘സ്കൂൾ ഓഫ് റിലീജിയൻ ആൻഡ് ഫിലോസഫി’ വർഷം തോറും…
വത്തിക്കാന്റെ വിലക്ക് ലംഘിച്ച് മെത്രാൻ വാഴ്ച; കത്തോലിക്കാ സഭയിൽ വീണ്ടും പിളർപ്പ്?
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായ പരിശുദ്ധ പിതാവിന്റെ കർശനമായ വിലക്കുകളും മുന്നറിയിപ്പുകളും കാറ്റിൽപ്പറത്തി പാരമ്പര്യവാദികളായ കത്തോലിക്കാ പുരോഹിതരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ‘പത്താം പീയൂസിന്റെ സഭ’ (SSPX) നാല് പുതിയ മെത്രാന്മാരെ വാഴിച്ചു. കത്തോലിക്കാ സഭയുടെ നിയമങ്ങൾക്ക് വിരുദ്ധമായ ഈ നടപടി സഭയിൽനിന്നുള്ള സ്വയം പുറത്താകലിന് (ശീശ്മ/Excommunication) കാരണമാകുമെന്ന് വത്തിക്കാൻ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിലാണ് ഈ നാടകീയ നീക്കം. മുന്നറിയിപ്പുകൾ അവഗണിച്ച് എക്കോണിലെ ചടങ്ങുകൾ ആർച്ച്ബിഷപ് ലെഫേബ്രിൻറെ പിൻഗാമികളെന്ന പേരിൽ അറിയപ്പെടുന്ന ഈ സമൂഹത്തിന്റെ സിരാകേന്ദ്രമായ സ്വിറ്റസർലണ്ടിലെ എക്കോണിൽ (Ecône) വെച്ചായിരുന്നു വിവാദപരമായ മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ബിഷപ്പ് അൽഫോൻസോ ദേ ഗലറേത്ത (Alfonso de Galarreta) മുഖ്യ കാർമ്മികത്വം വഹിച്ച ചടങ്ങിൽ ബിഷപ് ബെർണാഡ് ഫെല്ല (Bernard Fellay) സഹകാർമ്മികനായി. 1988 ജൂൺ 30-ന് വത്തിക്കാന്റെ അനുമതിയില്ലാതെ ആർച്ച്ബിഷപ് ലെഫേബ്ര് അഭിഷേകം ചെയ്ത…
