2026 ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ലയണൽ മെസ്സിയും ലാമിനെ യമലിന്റെയും പഴയ ഒരു ഫോട്ടോ വീണ്ടും വാർത്തകളിൽ ഇടം നേടി. കുഞ്ഞ് യമലിനൊപ്പം മെസ്സിയുടെ ഫോട്ടോ ഷൂട്ട് ഇപ്പോൾ ചരിത്രമായി മാറിയിരിക്കുകയാണ്. ഫൈനലിന് മുമ്പ്, വൈറലായ ഈ ഫോട്ടോയെക്കുറിച്ചും യമലിനെക്കുറിച്ചും മെസ്സി ആദ്യമായി തുറന്നു പറഞ്ഞു. ഫൈനലിന് മുമ്പ് അമേരിക്കയിൽ നടന്ന ഒരു പരിപാടിയിൽ, ടോം ബ്രാഡി ലയണൽ മെസ്സിയോട് കുഞ്ഞ് ലാമിൻ യമലിനൊപ്പം ബാത്ത് ടബ്ബിലെ പ്രശസ്തമായ ഫോട്ടോയെക്കുറിച്ച് പരാമർശം നടത്തി. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് യുണിസെഫിന്റെ ഫോട്ടോഷൂട്ടിനിടെ എടുത്തതാണ് ഈ ഫോട്ടോ. ആ സമയത്ത്, യമൽ ഒരു കൊച്ചു കുഞ്ഞായിരുന്നു, മെസ്സി തന്റെ കരിയർ ആരംഭിക്കുന്നതേയുള്ളൂ. ഈ നിമിഷം ഓർമ്മിച്ചുകൊണ്ട്, ലോക കപ്പ് ഫൈനലിൽ ഇരുവരും ഒരു ദിവസം പരസ്പരം നേരിടുമെന്ന് ആരും സങ്കൽപ്പിച്ചിട്ടുണ്ടാകില്ലെന്ന് മെസ്സി പറഞ്ഞു. ഈ നിമിഷം തനിക്ക്…
Category: AMERICA
ഫിഫ ലോക കപ്പ് 2026: ഫ്രാൻസും ഇംഗ്ലണ്ടും അവരുടെ മാനം രക്ഷിക്കാൻ പോരാടും; സെമിഫൈനൽ തോൽവികൾക്ക് ശേഷം ഇരു ടീമുകളും അഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കും
2026 ലോക കപ്പിൽ മൂന്നാം സ്ഥാനക്കാർക്കായി ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം വെങ്കല മെഡൽ നേടുന്നതിനെക്കുറിച്ചല്ല. ഇരു ടീമുകളും ടൂർണമെന്റ് വിജയത്തോടെ അവസാനിപ്പിക്കാൻ നോക്കുന്നു. നിരവധി പ്രമുഖ കളിക്കാരുടെയും പരിശീലകരുടെയും ഭാവിയും ശ്രദ്ധാകേന്ദ്രമാകും. ഫൈനലിലെത്തുക എന്ന സ്വപ്നവുമായി ടൂർണമെന്റിൽ പ്രവേശിക്കുന്ന ടീമുകൾക്ക് ലോക കപ്പിലെ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം പലപ്പോഴും ഏറ്റവും കടുപ്പമേറിയതായി കണക്കാക്കപ്പെടുന്നു. ഫ്രാൻസും ഇംഗ്ലണ്ടും സമാനമായ പ്രതീക്ഷകളോടെയാണ് ടൂർണമെന്റിൽ പ്രവേശിച്ചത്. എന്നാൽ, സെമിഫൈനലിൽ പരാജയപ്പെട്ടതിന് ശേഷം ഇരു ടീമുകളും ഇപ്പോൾ വെങ്കല മെഡലിനായി മത്സരിക്കും. ജൂലൈ 19 ന് ഫ്ലോറിഡയിലെ മിയാമി ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കളിക്കാർക്കും പിന്തുണക്കാർക്കും ഒരു നല്ല സന്ദേശം അയക്കുന്നതിന് ഇരു ടീമുകളും ഒരു വിജയത്തോടെ ടൂർണമെന്റ് അവസാനിപ്പിക്കാൻ ആഗ്രഹിക്കും. ഈ മത്സരം ഫ്രാൻസിന് പല തരത്തിലും സവിശേഷമാണ്. മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്സായിരിക്കും അവസാനമായി ഫ്രാൻസിനെ…
സാംസ്കാരിക സ്ഥാപനങ്ങളിലെ ദുരുഹതകൾ: കാരൂർ സോമൻ, (ചാരുംമൂടൻ)
കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് നടത്തിയ പ്രഖ്യാപന ങ്ങളിൽ ഒന്ന് ‘സാഹിത്യ അക്കാദമി അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾ പരിശോധിക്കും, ആളുകൾക്ക് വേണ്ടി സ്ഥാപനം പ്രവർത്തിക്കേണ്ടതില്ല, സ്ഥാപനങ്ങൾക്കുവേണ്ടി ആളുകൾ പ്രവർത്തിക്കണം’. ഈ വാക്കുകൾ ഒരു പ്രഭാതത്തുടി പ്പുപോലെ സാഹിത്യ സാംസ്കാരിക രംഗത്തുള്ളവർ കാണുന്നു. അടിച്ചമർത്തപ്പെട്ട എഴു ത്തുകാരന്റെ ശിരസ്സ് ഉയരട്ടെ, മനസ്സ് നിർഭയമാകട്ടെ. ഇത് കേവലം പൊള്ളയായ വാക്കുകളല്ല ഒരു സാംസ്കാരിക മന്ത്രിയുടെ ഹൃദയ വിശാലതയും സാംസ്കാരിക വീക്ഷണവുമായി കാണുന്നു. കഴിഞ്ഞ കാലങ്ങളിൽ അതുല്യ പ്രതിഭകളെ അകറ്റി നിറുത്തി രാജകീയമായ പ്രോത്സാഹനമാണ് ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി കേരളത്തിലാകമാനം നടന്നത്. അനാവശ്യമായ നിരവധി നിയമനങ്ങൾ പോലെ സർക്കാർ ചിലവിൽ കൊടുത്തിട്ടുള്ള പുരസ്കാര, പദവികൾ പുനരന്വേഷണം നടത്തുമോ അതോ ഒരു സംസ്ക്കാരത്തെ കശാപ്പ് ചെയ്തവരുടെ അധീശത്വത്തിന് മുന്നിൽ നട്ടെല്ല് വളയുമോ? സാഹിത്യ അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള…
ശോശാമ്മ വർക്കി വേലങ്ങാട്ട് (പൊന്നമ്മ-95)അന്തരിച്ചു.
ഹൂസ്റ്റൺ: കോട്ടയം മാങ്ങാനം വേലങ്ങാട്ട് ശോശാമ്മ വർക്കി (പൊന്നമ്മ-95 അന്തരിച്ചു. മാരാമൺ താഴേക്കളത്തൂർ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ വി കെ വർക്കി (കൊച്ചിൻ ഡോക്. ലേബർ ബോർഡ് റിട്ട.ലേബർ ഓഫീസർ, വേലങ്ങാടൻ മത്സര വള്ളം ഉടമ) മക്കൾ: ഷാജി വേലങ്ങാടൻ (ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം, ഹൂസ്റ്റൺ), റെജി, ഷേർളി, കൊച്ചുമോൻ. മരുമക്കൾ: ഉഷ ഷാജി കോട്ടയം കല്ലുപാലത്തിങ്കൽ (ഹൂസ്റ്റൺ), അനില പണ്ടാരക്കുന്നേൽ (പുതുപ്പള്ളി), എ എം മാണി ആര്യൻകുളത്ത് (കഞ്ഞിക്കുഴി), ഷൈനി വർക്കി പന്ത്രണ്ടുപറയിൽ (വിജയപുരം പഞ്ചായത്ത് പ്രസിഡണ്ട്). കൊച്ചുമക്കൾ: റിക്കി,ജിക്കി, റോക്കി, നിക്കി,നേഹ,ഷോമ, രേഷ്മ. ജൂലൈ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.
ഇന്ത്യ-യുഎസ് ബന്ധം തകർക്കാൻ ട്രംപ് ശ്രമിക്കുന്നു: വിമർശനവുമായി സുഹാസ് സുബ്രഹ്മണ്യം
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ വിദേശനയങ്ങളും വ്യാപാര താരിഫുകളും ഇന്ത്യ-യുഎസ് ബന്ധത്തിന് തിരിച്ചടിയാകുന്നുവെന്ന് യുഎസ് കോൺഗ്രസ് അംഗം സുഹാസ് സുബ്രഹ്മണ്യം. ട്രംപ് ഭരണകൂടത്തിന്റെ വിദേശനയം പൂർണ്ണ പരാജയമാണെന്നും, ലോകരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയ ട്രംപ് ഏകാധിപതികളുമായുള്ള ബന്ധം മാത്രമാണ് ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഗോള വെല്ലുവിളികളെ നേരിടാൻ ന്യൂഡൽഹിയുമായി ശക്തമായ പങ്കാളിത്തം ആവശ്യമാണെന്ന് വ്യക്തമാക്കിയ സുബ്രഹ്മണ്യം, പാകിസ്ഥാനിലെ ജനാധിപത്യ തകർച്ചയിൽ ട്രംപ് ഭരണകൂടം കാണിക്കുന്ന മൃദുസമീപനത്തിലും ആശങ്ക രേഖപ്പെടുത്തി.
കരുണാമയനായ ഒരു മനുഷ്യൻ: ഷാഹുൽ പണിക്കവീട്ടിൽ
‘കാലം സാക്ഷി’! ‘തുറന്നിട്ട വാതിലി’ലൂടെ നോക്കൂ.. അവിടെ ഒരു ജനക്കൂട്ടത്തെ കാണുന്നില്ലേ… ഉമ്മൻചാണ്ടി അവിടെയുണ്ട്. അതായിരുന്നു 53 വർഷത്തെ അവസ്ഥ. 2023 ജൂലൈ 18ന് നനഞ്ഞ കണ്ണുകളും ഇടറുന്ന നെഞ്ചുമായ് പെരുമഴയിലും പാതിരാത്രിയിലും പൊതു നിരത്തിൽ പതിനായിരങ്ങൾ കാത്തു നിൽക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അചേതന ശരീരം ഒരുനോക്കു കാണുവാൻ…. അന്ത്യയാത്രയും ജനനിബിഡമായിരുന്നു. 1970കളിൽ ഞങ്ങൾ ഉശിരോടെ ഏറ്റു വിളിച്ച മുദ്രാവാക്യത്തിലെ ആദർശ രാഷ്ട്രീയ നായകന്മാരിൽ ഒരാൾ, കേരളം ആവേശപൂർവ്വം ഏറ്റെടുത്ത കോൺഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വം വിടവാങ്ങി …എന്റെ ഹൃദയം നീറുകയായിരുന്നു. ചാറ്റൽ മഴയിലും ഉരുകുകയായിരുന്നു. ഒരു പൊതുപ്രവർത്തകനു വേണ്ടതായ പാഠങ്ങൾ തുറന്നു വച്ച ആ ജീവിതപുസ്തകത്തിൽ ഉണ്ടായിരുന്നു. ആ ചടുലതയും എളിമയും സഹായ സന്നദ്ധതയും സംയമനവും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച പ്രിയങ്കരനായ നേതാവ് ഇനി ഇല്ല എന്ന യാഥാർത്ഥ്യത്തോട് സമരസപ്പെടുന്ന മനസ്സ്.. ജനിച്ചാൽ മരണം ഉറപ്പ് എന്ന ബോധ്യം.…
പൊതുഭാരമാകാനുള്ള (Public Charge) നിയമത്തിൽ നിർണായക മാറ്റം: ബൈഡൻ ഭരണകൂടത്തിന്റെ 2022 ചട്ടം റദ്ദാക്കി; സെപ്റ്റംബർ 18 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ
അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (Department of Homeland Security – DHS) പൊതുഭാരമാകാനുള്ള (Public Charge) വിലയിരുത്തലുമായി ബന്ധപ്പെട്ട് 2022-ൽ ബൈഡൻ ഭരണകൂടം നടപ്പിലാക്കിയിരുന്ന ചട്ടം റദ്ദാക്കിക്കൊണ്ടുള്ള അന്തിമ ചട്ടം (Final Rule) പുറത്തിറക്കി. ഇതോടെ, കുടിയേറ്റ നിയമത്തിൽ കോൺഗ്രസ് ഉദ്ദേശിച്ചിരുന്ന രീതിയിൽ അപേക്ഷകരുടെ സാമ്പത്തിക സ്വയംപര്യാപ്തത കൂടുതൽ വിപുലമായി വിലയിരുത്തുന്നതിനുള്ള അധികാരം യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസിന് (USCIS) വീണ്ടും ലഭിക്കും. അമേരിക്കൻ കുടിയേറ്റ-പൗരത്വ നിയമമായ Immigration and Nationality Act (INA) പ്രകാരം, വിസയ്ക്കോ, അമേരിക്കയിൽ പ്രവേശനത്തിനോ, സ്ഥിരതാമസത്തിനായുള്ള (Adjustment of Status) അപേക്ഷയോ സമർപ്പിക്കുന്ന ഒരാൾ ഭാവിയിൽ ഏതെങ്കിലും സമയത്ത് പൊതുഭാരമാകാൻ (Public Charge) സാധ്യതയുണ്ടെന്ന് കണ്ടെത്തിയാൽ, അദ്ദേഹത്തെയോ അവളെയോ അമേരിക്കയിൽ പ്രവേശിപ്പിക്കാതിരിക്കാനോ സ്ഥിരതാമസം നിഷേധിക്കാനോ നിയമം അനുവദിക്കുന്നു. 2022-ലെ ബൈഡൻ ഭരണകൂടത്തിന്റെ ചട്ടം പ്രകാരം, പൊതുഭാരമാകാനുള്ള സാധ്യത വിലയിരുത്തുമ്പോൾ…
യുഎസിൽ പാരസൈറ്റ് ബാധ പടരുന്നു: പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിന് മുൻപ് നന്നായി കഴുകി വൃത്തിയാക്കണമെന്ന് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പടർന്നുപിടിക്കുന്ന പാരസൈറ്റ് (പരാദ ജീവി) ബാധയെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ‘സൈക്ലോസ്പോറിയാസിസ്’ എന്ന ഈ രോഗബാധ ഇതിനകം നാനൂറിലധികം ആളുകളിലാണ് സ്ഥിരീകരിച്ചത്. അണുബാധയ്ക്ക് കാരണമായ മലിനമായ ഭക്ഷ്യവസ്തു ഏതാണെന്ന് കണ്ടെത്താൻ സിഡിസി , എഫ്ഡിഎ എന്നീ ഏജൻസികൾ സംയുക്തമായി ശ്രമിച്ചുവരികയാണ്. ഇതിനായി ആവശ്യമായ എല്ലാ വിഭവങ്ങളും ഏജൻസികൾക്ക് നൽകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിൻ ലീവിറ്റ് അറിയിച്ചു. മിഷിഗൺ, ഒഹായോ, കെന്റക്കി, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിശോധന നടത്താത്തവർ നിരവധിയുള്ളതിനാൽ യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്ന് സിഡിസി മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ഇത്തരം രോഗബാധകൾ ഇലക്കറികൾ, പച്ചമരുന്നുകൾ, ബെറി പഴങ്ങൾ എന്നിവയിലൂടെയാണ് പടരാറുള്ളത്. മേയ് മാസത്തിന് ശേഷമാണ് രോഗബാധ വൻതോതിൽ വർദ്ധിച്ചത്. കടുത്ത വയറിളക്കം, കഠിനമായ ക്ഷീണം,…
ഫിലഡൽഫിയ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന് ആവേശമായി ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ
ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സംഗീതത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ അതിഗംഭീരമായി അരങ്ങേറാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് 22-ന് ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ ഓഡിറ്റോറിയത്തിൽ (Cannstatter, 9130 Academy Road, Philadelphia) നടക്കുന്ന ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണനും അദ്ദേഹത്തിന്റെ സംഗീതസംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതനിശയുണ്ടാകും. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ഇടംപിടിച്ചിട്ടുള്ള അനേകം ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഉൾപ്പെടെ വൈവിധ്യമാർന്ന ഗാനങ്ങളാൽ പ്രശസ്തനായ ബിജു നാരായണൻ, തന്റെ മധുരശബ്ദത്തിലൂടെ ഓണാഘോഷ വേദിയെ സംഗീതത്തിന്റെ ഉത്സവമാക്കി മാറ്റുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. കുടുംബസമേതം എത്തുന്ന പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഹൃദയസ്പർശിയായ സംഗീതവിരുന്നായിരിക്കും ഈ ലൈവ് കോൺസർട്ട്. സംഗീതപരിപാടിക്കൊപ്പം കേരളത്തിന്റെ തനത് കലാസാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന മെഗാ തിരുവാതിര, ചെണ്ടമേളം,…
കെ.എച്ച്.എൻ.എയുടെ രാമായണ മാസാചരണം
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) കഴിഞ്ഞ ഏതാനും വർഷങ്ങളായി കർക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും ഓൺലൈനായി രാമായണ പാരായണം സംഘടിപ്പിച്ചുവരുന്നു. അതിന്റെ തുടർച്ചയായി ഈ വർഷവും കർക്കിടക മാസത്തിലെ 31 ദിവസവും അമേരിക്കയിലും കാനഡയിലുമായി താമസിക്കുന്ന ഭക്തജനങ്ങളുടെ നേതൃത്വത്തിൽ രാമായണ പാരായണം നടത്തും. ഓരോ ദിവസത്തെയും പാരായണം ഓരോരുത്തർ വീതം ഏറ്റെടുത്ത് സൂം മുഖേന നിർവഹിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് പേരുകൾ ക്ഷണിച്ച ആദ്യ ദിവസങ്ങളിൽ തന്നെ എല്ലാ ദിവസങ്ങളിലേക്കുമുള്ള അവസരങ്ങളും പൂർണമായത് ഈ സംരംഭത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയുടെ തെളിവാണെന്ന് സംഘാടകർ അറിയിച്ചു. 2026 ജൂലൈ 17 വെള്ളിയാഴ്ച രാത്രി 8:30ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ രാമായണ പാരായണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ന്യൂയോർക്കിൽ നിന്നുള്ള ജയപ്രകാശ് നായരും രാധാമണി നായരും ചേർന്നാണ് പാരായണ പരിപാടികൾ ഏകോപിപ്പിക്കുന്നത്.…
