ഡാളസ്: സമ്പൂർണ്ണ സാക്ഷരതയും, സാഹോദര്യവും, സഹവർത്തിത്വവും, അവകാശപ്പെടുന്ന കേരളത്തിൽ അടുത്തിടെ സംഭവിച്ച നരബലി, മനുഷ്യമാംസം ഭക്ഷിക്കുക എന്നീ സംഭവങ്ങൾ തികച്ചും അപലപനീയവും മനുഷ്യ മന:സാക്ഷിക്ക് വെറുപ്പുളവാക്കുന്നതുമാണ്. “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് സ്വാഭിമാനത്തോടെ വിളിച്ചോതുന്ന മലയാളിയുടെ അന്ധവിശ്വാസത്തിന്റെ ചുരുളഴിയുമ്പോൾ മലയാളികൾക്ക് ലോകജനതയുടെ മുന്നിൽ തലകുനിക്കേണ്ടി വരും. കേരള സംസ്ഥാനത്ത് നടമാടുന്ന ഇത്തരത്തിലുള്ള അന്ധ വിശ്വാസങ്ങളും, അനാചാരങ്ങളും തടയാനുള്ള അടിയന്തിര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നു ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് അഭിപ്രായപ്പെട്ടു. ഒക്ടോബർ 16 ഞായറാഴ്ച വൈകീട്ട് വിളിച്ചു കൂട്ടിയ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും പ്രത്യേക യോഗത്തിലാണ് മതാചാരങ്ങളുടെ മറവിൽ നടക്കുന്ന നരബലിപോലെയുള്ള ഹീനകൃത്യങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന നിയമങ്ങൾ സർക്കാർ കൈക്കൊള്ളണമെന്ന ആവശ്യം ഉന്നയിച്ചത്. ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രസിഡന്റ് സിജു വി ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ…
Category: AMERICA
അബ്രഹാം തോമസ് (കുഞ്ഞുമോന് 74) ഹ്യൂസ്റ്റണില്‍ നിര്യാതനായി
ഹ്യൂസ്റ്റണ്‍: തുമ്പമണ്‍ വടക്കേടത്ത് തൈയ്യിൽ പുത്തന്‍വീട്ടില്‍ പരേതനായ പി.ടി. തോമസിന്റേയും ഏലിയാമ്മ തോമസിന്റേയും മകന് അബ്രഹാം തോമസ് (കുഞ്ഞുമോന് – 74) അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. ചെങ്ങന്നൂര്‍ വടക്കേ പറമ്പിൽ മുക്കത്ത് കുടുംബത്തിലെ സൂസനാണ് ഭാര്യ. ഷെറിന് വെസ്ലി, അനീഷ് അബ്രഹാം എന്നിവര്‍ മക്കളാണ്. മരുമക്കള്‍: റോബ് വെസ്ലി, സിമി അബ്രഹാം. ചെറുമക്കള്‍: ഇസബെല്‍, കേലബ്, ലൂക്ക്, അരിയാന, ജിയാന. ഒക്ടോബർ 21 വെള്ളിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് കത്തീഡ്രലിൽ വൈകിട്ട് 5.30 മുതൽ 9 മണി വരെ പൊതുദർശനവും 22 ന് ശനിയാഴ്ച രാവിലെ 8.30 മുതൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ സംസ്കാര ശുശ്രൂഷയ്ക്കു ശേഷം 11 മണിക്ക് വെസ്റ്റ് ഹൈമർ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.
സ്റ്റാൻഫോർഡ് സര്‍വ്വകലാശാല ലോകത്തെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി എമിറാത്തി വനിതയെ തിരഞ്ഞെടുത്തു
അബുദാബി: പ്രശസ്ത അമേരിക്കൻ സര്‍വ്വകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് സ്റ്റാൻഫോർഡ് ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ നിന്ന് അറബ് അക്കാദമിക് പ്രൊഫസര്‍ ബദ്രിയ അൽ ജുനൈബിയെ തിരഞ്ഞെടുത്തു. മാധ്യമ വിഭാഗത്തില്‍ 160,000-ലധികം ഗവേഷകരിൽ നിന്നാണ് അൽ-ജുനൈബിയെ തിരഞ്ഞെടുത്തത്. ലോകമെമ്പാടും സജീവമെന്ന് കരുതപ്പെടുന്ന 8 ദശലക്ഷത്തിലധികം ശാസ്ത്രജ്ഞരിൽ നിന്നാണ് ഈ അറബ് വനിതയെ തിരഞ്ഞെടുത്തത്. യുഎഇ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിലെ ക്രിയേറ്റീവ് ഇൻഡസ്ട്രീസ് വിഭാഗത്തിലെ പ്രൊഫസറാണ് പ്രൊഫസർ ബദ്രിയ അൽ ജുനൈബി. അൽ-ജുനൈബി യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദവും അമേരിക്കയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പബ്ലിക് റിലേഷൻസിലും സോഷ്യൽ മീഡിയയിലും മികച്ച വിജയം കൈവരിച്ച അവരെ 2004-ൽ യൂണിവേഴ്സിറ്റി ഓഫ് സ്റ്റാൻഫോർഡ് ആദരിച്ചിട്ടുണ്ട്. യുഎസ്, കാനഡ, ബ്രിട്ടൻ എന്നിവയുൾപ്പെടെ പല രാജ്യങ്ങളിലെയും ശാസ്ത്ര ജേണലുകളിൽ 78…
തഴയും തോറും തരംഗമാകും തരൂര്‍ (സുമോദ് നെല്ലിക്കാല)
മലയാളിക്ക് ഞണ്ടിന്റെ സ്വഭാവമാണെന്നുള്ള പഴംചൊല്ല് അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു മലയാളി കോണ്‍ഗ്രസ് പ്രസിഡന്റ് ആവാന്‍ കഴിവുള്ളവനാകുക എന്നത് ചെറിയ കാര്യമല്ല. ഒരുപക്ഷെ ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന പ്രതിഭാസം. പക്ഷെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഞങ്ങള്‍ക്ക് ലഭിക്കാത്ത സ്ഥാനമാനമൊന്നും നിങ്ങള്‍ക്കും വേണ്ട. അതല്ലെങ്കില്‍ ഞങ്ങള്‍ക്കൊട്ടു തിന്നാനും പറ്റില്ല, നിന്നെക്കൊണ്ടു തീറ്റിക്കത്തുമില്ല. അല്ല പിന്നെ. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്ട്ര പ്രസിഡന്റ് മാത്രമല്ല അന്താരാഷ്ട്ര പ്രസിഡന്റ് ഉണ്ടെങ്കില്‍ അതിനു പോലും ഗോഗ്യനാണ് ശശി തരൂരെന്ന് അറിവില്ലാഞ്ഞല്ല. ഇനിയും ഇതുപോലെ യോഗ്യനായ ഒരാള്‍ മലയാളത്തില്‍ നിന്ന് ഉടനെ എങ്ങും ഉണ്ടാകുമെന്നു വിചാരിച്ചിട്ടുമില്ല. പക്ഷെ തങ്ങളേക്കാള്‍ പുറകെ മെമ്പര്‍ഷിപ്പ് എടുത്ത ഒരാള്‍ നേതൃത്വ സ്ഥാനത്തു വന്നാലുണ്ടാവുന്ന ഒരു മനപ്രയാസം. അത്ര മാത്രമേ ഉള്ളു. പാട്ട വിളക്കുകള്‍ക്കിടയില്‍ ഇലക്ട്രിക്ക് ബള്‍ബ് വന്നപോലെ ആയിരുന്നു തരൂരിന്റെ രംഗ…
പെണ്ണമ്മ വർഗീസ് നിര്യാതയായി
ഡാളസ്: കായംകുളം കൃഷ്ണപുരം കാപ്പിൽ പള്ളിയുടെ തെക്കേതിൽ ഷിബു ഭവനിൽ വർഗീസ് നൈനാന്റെ ഭാര്യ പെണ്ണമ്മ വർഗീസ് (72) നിര്യാതയായി. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക സൗത്ത് വെസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മറ്റിയുടെ സെക്രട്ടറിയും, ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകാംഗവുംമായ എബി ജോർജിന്റെ ഭാര്യാ മാതാവാണ്. സംസ്കാരം ഒക്ടോബർ 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ശുശ്രുഷകൾക്ക് ശേഷം കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിൽ. മക്കൾ: ഷാജി വർഗീസ്, ഷിബു വർഗീസ്, ഷീബ ജോർജ്. മരുമക്കൾ: ലാലി, മിനി, എബി ജോർജ് കൊച്ചു മക്കൾ: സുബിൻ, ഷോൺ, ഷീമ, സ്റ്റെസെൻ, ഐഷ് ലി, ഐലൻ, എയ്ഡൺ സംസ്കാര ശുശ്രുഷകൾ www.tinyurl.com/pennammavarghese എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.
പാക്കിസ്താന് ‘ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്ന്’: ജോ ബൈഡൻ
വാഷിംഗ്ടൺ: പാക്കിസ്താന് ഉത്തരവാദിത്വമില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ “ഏറ്റവും അപകടകരമായ” രാഷ്ട്രങ്ങളിലൊന്നാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു. ലോസ് ഏഞ്ചലസിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ്സ് കാമ്പെയ്ൻ കമ്മിറ്റി റിസപ്ഷനിലാണ് ബൈഡന് ഈ പരാമർശങ്ങൾ നടത്തിയത്. ചൈനയെയും റഷ്യയെയും അദ്ദേഹം വിമർശിച്ചു. ചൈനയെയും വ്ളാഡിമിർ പുടിന്റെ റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് ബൈഡൻ സംസാരിക്കുന്നതിനിടെയാണ് പാക്കിസ്താനെക്കുറിച്ചുള്ള പരാമർശം. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താൻ പാക്കിസ്താനെ കണക്കാക്കുന്നുവെന്ന് പറഞ്ഞാണ് ബൈഡൻ പ്രസംഗം അവസാനിപ്പിച്ചത്. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ ശ്രമത്തിന് തിരിച്ചടിയായി ബൈഡന്റെ പരാമർശം വിലയിരുത്തപ്പെടുന്നു. യുഎസിന്റെ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് ഈ അഭിപ്രായങ്ങൾ വരുന്നത്. 48 പേജുള്ള രേഖയിൽ പാക്കിസ്താനെക്കുറിച്ച് പരാമർശമില്ല. ചൈനയും റഷ്യയും യുഎസിന് ഉയർത്തുന്ന ഭീഷണിക്ക് അടിവരയിടുന്ന കോൺഗ്രസ് നിർബന്ധിത നയരേഖ…
കാണാതായ മാതാവിന്റെ മൃതദേഹം മകന്റെ കാറിലെ ട്രങ്കിൽ
ഹംബിൾ (ടെക്സസ് ): ടെക്സസ്സിലെ ഹംബിൾ അപ്പാർട്മെന്റിൽ നിന്നും വ്യാഴാഴ്ച കാണാതായ 49 വയസ്സുള്ള അമ്മ മിഷേലിന്റെ മൃതദേഹം 17 കാരനായ മകൻ ടൈലർ റോയൻസ് ഓടിച്ചിരുന്ന കാറിന്റെ ട്രങ്കിൽ കണ്ടെത്തി. വെള്ളിയാഴ്ച നെബ്രാസ്കയിൽ 750 മൈൽ അകലെ പോലീസിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ അതിവേഗത്തിൽ കാറോടിച്ചു നിയന്ത്രണം നഷ്ടപ്പെട്ടു മരത്തിൽ ഇടിച്ചു നിന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഇന്നു (ഒക്ടോ 15) നടത്തിയ വാർത്താസമ്മേളനത്തിൽ പോലീസ് അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും വ്യാഴാഴ്ച ഇവരെ കാണാനില്ല എന്ന പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വടക്കൻ ഹ്യൂസ്റ്റണിലെ ഹംബിളിലാണ് അവരെ അവസാനമായി കണ്ടത്. ഹ്യൂസ്റ്റൺ അധികൃതരും വെള്ളിയാഴ്ച നെബ്രാസ്കയിൽ മിഷേലിന്റെ കാർ അപകടത്തിൽ പെട്ടതായി സ്ഥിരീകരിച്ചു .പോലീസ് വാഹനം പരിശോധിച്ചപ്പോൾ ട്രങ്കിനുള്ളിൽ കണ്ടെത്തിയ മൃതദേഹം മിഷേലിന്റെതാണെന്നും പോലീസ്…
രാജീവൻ നായർ (70) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ നായർ (70) ഹൂസ്റ്റണിൽ ഒക്ടോബര്‍ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (സൗദി അറേബ്യ) ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം ഹൂസ്റ്റണിൽ പിന്നീട്. ഭാര്യ: ശോഭന രാജീവൻ, പെയര്‍ലാന്‍ഡ് (Davita). മകൻ: ചിത്തന് രാജീവൻ, മകൾ: ചേതന രാജീവൻ. മരുമക്കൾ: സുബി, പത്മമരാജ്.
കാൽഗറി റൺ റൈഡേഴ്സ് അതിന്റെ വിജയഗാഥ തുടരുന്നു
കാൽഗറി : C&DCL 40-ഓവറിലെയും & ടൈറ്റൻസ് പ്രീമിയർ ലീഗിലെയും ചാമ്പ്യന്മാരായിക്കൊണ്ട് റൈഡേഴ്സ് ക്രിക്കറ്റ് ക്ലബ് (Run Riders Cricket Club) 2022 ൽ അതിന്റെ വിജയഗാഥ തുടരുന്നു. ഒക്ടോബർ 2-ന് റൈലി പാർക്കിൽ (Riley Park) നടന്ന 2022 C&DCL 40 ഓവർ ചാമ്പ്യൻഷിപ്പിൽ റൺ റൈഡേഴ്സ് ആൽഫ (Run Riders Alpha) ടീം വിജയിച്ചതോടെ ഒരു പുതിയ അദ്ധ്യത്തിനു റൺ റൈഡേഴ്സ് ക്രിക്കറ്റ് ക്ലബ് അവിടെ തുടക്കം കുറിക്കുകയുണ്ടായത്. റൺ റൈഡേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ തുടക്കം മുതൽ അതിൽ ഭഗവാക്കായിരുന്ന അനേകർക്ക് നിർവൃതിയിടെയും, സംതൃപ്തിയും, സന്തോഷവും നിറഞ്ഞ ഒരു അവസരമായിരുന്നു അത്. കഠിനമായ റെഗുലർ സീസണിന് ശേഷം, ആൽഫ ടീം പ്ലേഓഫുകളിൽ എല്ലാ പ്രതിബന്ധതകളും പൊരുതി മറികടന്നു, സെമി-ഫൈനൽ കാൽഗറി സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. ചാംപ്യൻഷിപ് മത്സരത്തിൽ 40-ഓവർ ഡിവിഷൻ-2ലെ ഏറ്റവും മികച്ച ടീമും, റെഗുലർ…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 16): ജോണ്‍ ഇളമത
പോപ്പ് ജൂലിയസ് രണ്ടാമന്, മൈക്കെലാഞ്ജലോയെ റോമിലേക്ക് ക്ഷണിച്ചു. ജൂലിയസ് പിതാവിനെപ്പറ്റിയാണ് ഈയിടെ ഇറ്റലിയിലാകെ സംസാരം. പ്രത്യേകിച്ചും ശില്പികള്ക്കും ചിത്രകാരന്മാര്ക്കും വാസ്തുശില്പ പ്രഗത്ഭര്‍ക്കുമിടയില്‍. നവോത്ഥാന ഘട്ടം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിക്കാനാണ് തിരുമനസ്സിന്റെ തീവ്ര യത്നം. പക്ഷേ, പോപ്പിനെപ്പറ്റി പല കിംവദന്തികളും കേള്‍ക്കുന്നുണ്ട്. നേരില്‍ ഇതുവരെ കണ്ടിട്ടില്ല. റാഫേല്‍ വരച്ച അദ്ദേഹത്തിന്റെ ഒരു ചിത്രം ഈ അടുത്ത കാലത്ത് റോമിലെ സാന്താമറിയ ഡെല്‍ പോപ്പോളോ ബസിലിക്കയില്‍ കണ്ടപ്പോള്‍ മുതല്‍ മൈക്കെലാഞ്ജലോ കരുതിയിരിക്കുകയായിരുന്നു അദ്ദേഹത്തെ കാണാന്‍. എന്നാല്‍, തിരുമനസ്സിനെപ്പറ്റി കേള്‍ക്കുന്നതൊക്കെ സത്യമാണെന്നാര്‍ക്കറിയാം! പൊതുജനം പലവിധമല്ലോ. മുക്കിന്റെ തുമ്പത്ത് ദേഷ്യവും പൊട്ടിത്തെറിച്ച് പരിസരബോധമില്ലാതെ വെറികെട്ട സംസാരവും പ്രവൃത്തിയുമൊക്കെയാണ് അദ്ദേഹത്തിന്റേതെന്നാണ് പൊതുവേ സംസാരം. പക്ഷേ, ഏറെ പേര് ഇതുതന്നെ പറയുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും! അതിനു ശേഷം ഈയിടെ അവിചാരിതമായി ഫ്ലോറന്‍സിലെ പ്രശസ്ത യുവ ചിത്രകാരനായ അഗ്നോളോ ബ്രോണ്‍സ്സിനോയെ കണ്ടു. അവനും ഇതുതന്നെയാണ് പറയുന്നത്. അവന് എന്നോട്…
