ഓസ്റ്റിന്‍ (ടെക്സസ്): നവംബര്‍ 18 വെള്ളിയാഴ്ച അന്തരിച്ച പൊന്നമ്മ പിള്ളയുടെ ശവ സംസ്ക്കാരം നവംബര്‍ 23 ബുധനാഴ്ച ഓസ്റ്റിനിലെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നവംബര്‍ 23 ബുധനാഴ്ച രാവിലെ 9:00 മണി മുതല്‍ 10:00 മണിവരെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ (Beck’s Funeral Home, 15709 Ranch Road 620, Austin, TX 78717) പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. 10:00 മണി മുതല്‍ 11:00 മണിവരെ പ്രാര്‍ത്ഥനയും തുടര്‍ന്ന് സംസ്ക്കാരവും നടക്കും. തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെയും ഭാര്യയാണ് പരേത. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ അവര്‍ അനേക വര്‍ഷങ്ങള്‍ ന്യൂയോര്‍ക്ക് ആല്‍ബനിയില്‍ രജിസ്റ്റേഡ് നഴ്സ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷമാണ് ഏതാനും വര്‍ഷം മുന്‍പ് ഓസ്റ്റിനിലേക്ക് താമസം മാറ്റിയത്.…
Category: AMERICA
“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്” ഡിസംബർ 9 നു നൽകുന്നു; അവാർഡ് 2,500 ഡോളറും പ്രശംസാ ഫലകവും
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ECHO (Enhance Community through Harmonious Outreach) ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡ് ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ നടക്കുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ നൽകുന്നതാണ്. ന്യൂയോർക്ക് ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റാറെന്റിൽ (440 Jericho Turnpike, Jericho) നടക്കുന്ന ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകുന്ന നല്ലവരായ വ്യക്തികളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കി വരുന്ന “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്”-നു 2022-ൽ അർഹനാകുന്ന വ്യക്തിയെ ആദരിക്കുന്ന ചടങ്ങു കൂടി അന്നേ ദിവസം നടത്തപ്പെടുന്നതാണ്. അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കാൻ ECHO പ്രത്യേക അവാർഡ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അമേരിക്കയിൽ സ്ഥിര താമസം ആക്കിയിട്ടുള്ള ഇന്ത്യൻ-അമേരിക്കൻ വ്യക്‌തികൾക്കു ഈ അവാർഡിനായി…
വലിയ ടിവി, കാർ, റഫ്രിജറേറ്റർ എന്നിവ വാങ്ങുന്നത് ഒഴിവാക്കുക: ജെഫ് ബെസോസ്
സാൻഫ്രാൻസിസ്‌കോ: സാമ്പത്തിക മാന്ദ്യം മുൻനിർത്തി അവധിക്കാലത്ത് വലിയ പർച്ചേസുകൾ മാറ്റിവെക്കണമെന്ന് ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും മുന്നറിയിപ്പ് നൽകി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. പണം സുരക്ഷിതമായി സൂക്ഷിക്കാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനും അദ്ദേഹം ഉപഭോക്താക്കളെ ഉപദേശിച്ചു. സാമ്പത്തിക മാന്ദ്യം കാരണം, വിലകൂടിയ കാറുകളും ടെലിവിഷനുകളും പോലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് അദ്ദേഹം അമേരിക്കക്കാരെ ഉപദേശിച്ചു. “നിങ്ങൾ ഒരു ‘ബിഗ് സ്‌ക്രീൻ’ ടിവി വാങ്ങുന്നത് പരിഗണിക്കുന്ന വ്യക്തിയാണെങ്കിൽ, കാത്തിരിക്കാനും നിങ്ങളുടെ പണം മുറുകെ പിടിക്കാനും, അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് കാണാനും നിങ്ങൾക്ക് ആഗ്രഹം കാണും. പുതിയ ഓട്ടോമൊബൈൽ, റഫ്രിജറേറ്റർ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിലായാലും ഇതുതന്നെയാണ് സത്യം. അപകട സാധ്യത മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. അതേസമയം, തന്റെ 124 ബില്യൺ ഡോളർ ആസ്തിയുടെ ഭൂരിഭാഗവും…
ഹണ്ടര്‍ ബൈഡന്‍റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് റിപ്പബ്ലിക്കന്മാര്‍
വാഷിംഗ്ടണ്‍: ഹണ്ടര്‍ ബൈഡന്‍റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചും അതില്‍ ബൈഡനുള്ള പങ്കിനെക്കുറിച്ചും ഇതിനകം തന്നെ ആരംഭിച്ചിരിക്കുന്ന അന്വേഷണങ്ങൾ ഊര്‍ജ്ജിതപ്പെടുത്തുമെന്നു റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍. യൂ എസ് പ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കിയതിനു പുറകെ സഭയിലെ ഓവര്‍സൈറ്റ് കമ്മിറ്റി ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്‍ നേതാവ് ജയിംസ് കോമര്‍ അറിയിച്ചു. ജോ ബൈഡന്‍ വൈസ് പ്രസിഡന്‍റായിരുന്ന സമയത്ത് മകനു വഴി വിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്നും റിപ്പബ്ലിക്കന്മാര്‍ ആരോപിച്ചു.ഇക്കാര്യത്തില്‍ പ്രസിഡന്‍റ് അമേരിക്കന്‍ ജനതയോടു നുണ പറഞ്ഞുവെന്നും ബൈഡന്‍ കുടുംബത്തിന്‍റെ ഇടപാടുകള്‍ ദേശീയസുരക്ഷയ്ക്കു ഭീഷണിയാണെന്നും കൂട്ടിച്ചേര്‍ത്തു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഹണ്ടര്‍ ബൈഡനെതിരേ അന്വേഷണമുണ്ടെങ്കിലും കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല.റിപ്പബ്ലിക്കൻ പാർട്ടി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നു വൈറ്റ്ഹൗസ് പ്രതികരിച്ചു.
കൊളറാഡോയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്ക്
വാഷിംഗ്ടൺ: കൊളറാഡോയില്‍ സ്വവർഗ്ഗാനുരാഗ നിശാക്ലബ്ബായ ക്ലബ് ക്യൂവിൽ ശനിയാഴ്ച നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 11:57 മുതൽ നിരവധി 911 ടെലഫോണ്‍ കോളുകൾ അധികാരികൾക്ക് ലഭിച്ചുവെന്നും സംഭവത്തോട് പ്രതികരിച്ചുവെന്നും കൊളറാഡോ സ്പ്രിംഗ്സ് പോലീസ് ലെഫ്റ്റനന്റ് പമേല കാസ്ട്രോ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 3430 നോർത്ത് അക്കാദമി ബൊളിവാർഡിലെ അറിയപ്പെടുന്ന എൽജിബിടിക്യു+ നൈറ്റ്ക്ലബ്ബായ ക്ലബ് ക്യൂവിലാണ് വെടിവെപ്പ് നടന്നതെന്നും, വിവരം ലഭിച്ചയുടനെ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തിയെന്നും അക്രമിയെ കീഴ്പ്പെടുത്തിയെന്നും പമേല കാസ്ട്രോ പറഞ്ഞു. 22 കാരനായ ആൻഡേഴ്സൺ ലീ ആൽഡ്രിച്ച് എന്ന 22-കാരനെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ വരെ ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിൽ എഫ്ബിഐയും സഹായിക്കുന്നുണ്ട്. കെട്ടിടത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് പോലീസിന് ഇതുവരെ അറിവായിട്ടില്ല,…
ഇന്ത്യന്‍-അമേരിക്കന്‍ സുനിൽ കുമാറിനെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റായി നിയമിച്ചു
മാസച്യുസറ്റ്സ്: ഇന്ത്യൻ അമേരിക്കൻ വംശജന്‍ സുനിൽ കുമാറിനെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റായി നിയമിച്ചു. 1852ലാണ് സ്വകാര്യ ഗവേഷണങ്ങൾക്കായുള്ള ഈ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ അമേരിക്കൻ യൂണിവേഴ്സിറ്റി പ്രസിഡന്റാകുന്നത്. ജോൺ ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റും പ്രിന്‍സിപ്പാളുമായ കുമാർ, 2023 ജൂലൈ ഒന്നിന് ചുമതലയേല്‍ക്കും. നിലവിലെ പ്രസിഡന്റ് ആന്റണി പി മൊണാക്കോ വിരമിക്കുന്ന സ്ഥാനത്തേക്കാണ് കുമാറിന്റെ നിയമനം. 2016-ല്‍ ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ ഡീൻ ആയി പ്രവര്‍ത്തിച്ചിരുന്നു. മംഗലാപുരം യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയത്. പിന്നീട് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് എടുത്തു. 1996ൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിൽ നിന്നാണ് പിഎച്ച്ഡി ലഭിച്ചത്. പിന്നീട്, സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ അധ്യാപകനായി കരിയർ ആരംഭിച്ചു.
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു
വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ന് (ഞായറാഴ്ച) ട്രംപ് വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. അക്രമത്തിന് പ്രേരിപ്പിച്ചതിന് മുൻ പ്രസിഡന്റിനെതിരായ 22 മാസത്തെ സസ്‌പെൻഷൻ നീക്കുന്നതായി ഇലോൺ മസ്‌ക് പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളില്‍ ട്രംപിന്റെ ഒരിക്കൽ ബ്ലോക്ക് ചെയ്‌ത ട്വിറ്റർ അക്കൗണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ടു. നേരത്തെ അക്രമത്തിന് പ്രേരിപ്പിച്ചതിന്റെ പേരിൽ ആജീവനാന്ത വിലക്കിന് വിധേയനായ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമോ എന്നതിനെക്കുറിച്ച് വോട്ടു ചെയ്യാൻ മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റിന്റെ ഉപയോക്താക്കളോട് ആവശ്യപ്പെട്ട് ട്വിറ്റർ സിഇഒ മസ്‌ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. സർവേ പ്രകാരം, 15 ദശലക്ഷത്തിലധികം ട്വിറ്റർ ഉപയോക്താക്കൾ വോട്ടെടുപ്പിൽ പങ്കെടുത്തു. അതില്‍ 51.8 ശതമാനം പേർ പുനഃസ്ഥാപിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. 2024-ൽ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച ട്രംപ്, മസ്‌കിനെ പുകഴ്ത്തുകയും…
ഫൊക്കാന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തനോദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിച്ചു
തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന 2023 മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തന ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ ഗ്ലോബൽ കേരള ഇനീഷ്യേറ്റീവ് കേരളീയം വർക്കിംഗ് ചെയർമാൻ ജി.രാജമോഹൻ അധ്യക്ഷത വഹിച്ചു. കേരളീയം സെക്രട്ടറി ജനറൽ എൻ ആർ ഹരികുമാർ ,ഫൊക്കാനയുടെ സ്ഥാപക ജനറൽ സെക്രട്ടറി മധു നായർ , കേരളീയം ട്രഷറർ ജി.അജയകുമാർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി . ഇൻറ്റർനാഷണൽ ലെയ്സൺ സെക്രട്ടറി ലാലു ജോസഫ് സ്വാഗതവും, ട്രിവാൻഡ്രം ക്ലബ് മുൻ പ്രസിഡൻ്റ് ബാബു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു ഫൊക്കാന കേരളചരിത്രത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയെന്നും , അമേരിക്കൻ പ്രവാസികൾ സ്വന്തം…
ടെക്‌സാസ് കപ്പ് എവർ റോളിംഗ് ട്രോഫി: എഫ്സിസി ജേതാക്കൾ; 14 ഗോളടിച്ചു ടോം വാഴേക്കാട്ട്
ഡാളസ്: ഡാളസിൽ നടന്ന ഒൻപതാമത് ടെക്സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ഓപ്പൺ സോക്കർ ടൂർണമെന്റിൽ ഫുടബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ്സിസി) ജേതാക്കളായി. ന്യൂയോർക്ക് ചലഞ്ചേഴ്‌സാണ് റണ്ണേഴ്‌സ് ആപ്പ്. ഡാളസിലെ മലയാളി സോക്കർ ക്ലബായ എഫ്‌സിസി ആഭിമുഖ്യത്തിലായിരുന്നു ടൂർണമെന്റ്. എട്ടു ടീമുകളാണ് പങ്കെടുത്തത്. ഹൂസ്റ്റൺ സ്‌ട്രൈക്കേഴ്‌സ്, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് എന്നിവർ സെമി ഫൈനലിൽ വരെയെത്തി പുറത്തായി. എഫ്സിസി ക്കുവേണ്ടി 14 ഗോളടിച്ചു ടോം വാഴേക്കാട്ട് മികച്ച സ്‌ട്രൈക്കർക്കുള്ള ഗോൾഡൻ ബൂട്ട് നേടി. റൂബൻ കടന്തോട് (എഫ്സിസി) ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള എവിപി ട്രോഫിയും, ന്യൂയോർക്ക് ചലഞ്ചേഴ്‌സിന്റെ ഗ്ലാഡിൻ ബെസ്റ് ഡിഫൻഡർക്കുള്ള ട്രോഫിയും നേടിയപ്പോൾ യോഹാൻ കോവൂർ (എഫ്സിസി) ടൂർണമെന്റിലെ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടു. എഫ്‌സിസിയിലെയും ന്യൂയോർക്കിന്റെയും യുവതാരങ്ങളുടെ മികച്ചപ്രകടനം ഇത്തവണ ശ്രദ്ധേയമായി. ജേതാക്കൾക്കുള്ള ട്രോഫി ടൂർണമെന്റിന്റെ പ്രധാന സ്പോൺസറുമാരായ ഷിനു പുന്നൂസ്…
വർണാഞ്ജലി നാട്ട്യാല സംഘടിപ്പിച്ച നടന സംഗമം 2022 കാണികൾക്ക് നവാനുഭൂതി പകർന്നു
ടൊറോണ്ടോ: വര്‍ണ്ണാഞ്ജലി നാട്ട്യാലയുടെ പത്താം വാർഷിക ആഘോഷംആയ ‘നടന സംഗമം 2022’ കാണികൾക്ക് കലാ സാംസ്കാരിക വിരുന്ന് നൽകികൊണ്ട് വളരെ ചിട്ടയോടെ സെന്റന്നിയേൽ ബിൽഡിംഗ് തിയേറ്ററിൽ നടന്നു. ശ്രീമതി വർണ പനീയത്ത് സരസ്വതി ശ്ലോകം ചൊല്ലി തുടങ്ങിവെച്ച നൃത്ത സന്ധ്യയിൽ അലാറിപ്പൂ, ഗണപതി സ്തുതി തുടക്കം കുറിച്ചതിനു ശേഷം മോഹിനിയാട്ടം, വർണം, കൗതുവം വേദിയിൽ സമയാ സമയത്ത് അരങ്ങേറി. നൃത്തം പഠിക്കാൻ എത്തുന്ന വിദ്യാർത്തികൾക്കു മാനസികമായി തയാറെടുക്കേണ്ടത് എങ്ങനെ എന്നുള്ളതിനെ നാടക രൂപത്തിൽ അവതരിപ്പിച്ചത് ആൾക്കൂട്ടത്തിന്റെ മനം കവർന്നു. കാനഡയിലെ മലയാളികൾക്കിടയിലെ സാമൂഹ്യ പ്രവർത്തകനും, പരിപാടിയുടെ ഗ്രാൻഡ് സ്പോണ്സറുമായ മനോജ് കർത്താ കലാകാരന്മാർക്കും , കലാകാരികൾക്കും സമ്മാനദാനം നിർവഹിച്ചു . ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി ടൊറോണ്ടോയുടെ വിവിധ പ്രദേശങ്ങളിൽ ആളുകൾ എത്തിച്ചേർന്നിരുന്നു . 25 കൊല്ലം നൃത്തച്ചുവടുകളെ നെഞ്ചോടു ചേർത്ത് പിടിച്ചുകൊണ്ട് വർണാഞ്ജലി നാട്ട്യാല മുന്നോട്ട്…
