ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ (Dallas Citywide Fellowship) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മിഷൻ സംഗമം-2026’ ജൂൺ 27 ശനിയാഴ്ച രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ ഗാർലന്റിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ (Comfort Full Gospel Church, 3255 Broadway Blvd, Garland, TX 75043) വെച്ച് നടക്കും. അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്നതാണ് മിഷൻ സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ദീർഘകാലമായി വടക്കേ ഇന്ത്യയിൽ മിഷനറിയായി പ്രവർത്തിക്കുന്ന ‘മസീഹ് മണ്ഡലി’ സഭയുടെ പ്രസിഡന്റ് പാസ്റ്റർ സജി മാത്യു സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. സമീപകാല സർവേ കണക്കുകൾ പ്രകാരം, സഭാസ്ഥാപനം, ചാരിറ്റി, വിവിധ പരിശീലന പരിപാടികൾ, കമ്മ്യൂണിറ്റി സേവനങ്ങൾ തുടങ്ങി വിവിധ സുവിശേഷീകരണ മേഖലകളിലായി നൂറിലധികം വ്യക്തികളോ സംഘടനകളോ ഡാളസിൽ…
Category: AMERICA
വിശ്വാസത്തിന്റെ പേരിൽ സ്വവർഗ വിവാഹം നടത്താൻ വിസമ്മതിച്ച ടെക്സസ് ജഡ്ജിക്ക് 6.4 ലക്ഷം ഡോളർ നഷ്ടപരിഹാരം
ടെക്സാസ് :ക്രിസ്ത്യൻ മതവിശ്വാസത്തിന് വിരുദ്ധമായതിനാൽ സ്വവർഗ വിവാഹങ്ങൾ നടത്തിക്കൊടുക്കാൻ വിസമ്മതിച്ച ടെക്സസിലെ വനിതാ ജഡ്ജിക്ക് നിയമപോരാട്ടത്തിൽ വൻ വിജയം. ജഡ്ജി ഡയാൻ ഹെൻസ്ലിക്കാണ് ടെക്സസിലെ ജില്ലാ കോടതി 6,40,000 ഡോളർ (ഏകദേശം 5.3 കോടി രൂപ) നഷ്ടപരിഹാരവും കോടതിച്ചെലവും അനുവദിച്ചത്. മതവിശ്വാസത്തിന്റെ പേരിൽ സമലൈംഗിക വിവാഹങ്ങൾ നടത്തുന്നതിൽ നിന്ന് മാറിനിൽക്കുന്ന ജഡ്ജിമാർക്കെതിരെ അന്വേഷണം നടത്തുന്നതിനോ അച്ചടക്ക നടപടിയെടുക്കുന്നതിനോ ടെക്സസ് സ്റ്റേറ്റ് കമ്മീഷന് കോടതി സ്ഥിരമായ വിലക്കേർപ്പെടുത്തുകയും ചെയ്തു. 2023-ൽ തന്റെ മതവിശ്വാസം ചൂണ്ടിക്കാട്ടി സ്വവർഗ വിവാഹം നടത്തിക്കൊടുക്കാൻ വിസമ്മതിച്ച ജഡ്ജി ഡയാൻ ഹെൻസ്ലിക്ക്, പകരം അതേ തുകയ്ക്ക് വിവാഹം നടത്തിക്കൊടുക്കാൻ തയ്യാറുള്ള മറ്റ് ഓഫീസർമാരുടെ ലിസ്റ്റ് അപേക്ഷകർക്ക് നൽകിയിരുന്നു. പൊതുജനങ്ങളിൽ നിന്ന് ആർക്കും പരാതി ഇല്ലായിരുന്നിട്ടും, ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സ്റ്റേറ്റ് കമ്മീഷൻ ഇവർക്ക് പരസ്യ താക്കീത് നൽകി. ഇതിനെതിരെയാണ് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന സംസ്ഥാന നിയമപ്രകാരം…
മിഡ്ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ കമ്മ്യൂണിറ്റി ഔട്ട്റീച്ച് ശ്രദ്ധേയമായി
ന്യൂജേഴ്സി: മിഡ്ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ ഔട്ട്റീച്ച് നേതൃത്വം കൊടുത്ത ചാരിറ്റി സംരംഭത്തിൽ മിഡ്ലാൻഡ് പാർക്ക് ചിൽഡ്രൻസ് ലവ് ഫണ്ടിന്റെ വാർഷിക ലവ് ഫെസ്റ്റ് ധനസമാഹരണ പരിപാടിയിൽ നിരവധി ദേവാലയ അംഗങ്ങൾ വോളന്റീർ ആയി സ്തുത്യർഹമായ സേവനത്തിലൂടെ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി. ഫണ്ട്റൈസിംഗ് പരിപാടി നടന്ന വേദിയിൽ സ്ഥലം വൃത്തിയാക്കാനും, വേദി പുനഃസ്ഥാപിക്കാനും വോളന്റീർസ് സഹായഹസ്തമായി. സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ ഔട്ട്റീച്ച് കോഓർഡിനേറ്റർ ജെറീഷ് വർഗീസ് നേതൃത്വം കൊടുത്ത ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ ഇടവകാംഗങ്ങളായ അജു തര്യൻ, സുനിത വർഗീസ്, അലിസൺ തര്യൻ, വിജു ജോൺ, മനു ജോർജ്, ജോൺ കുര്യൻ, ജിനേഷ് തമ്പി, സഞ്ജയ് ഉമ്മൻ, ഷേർളി തങ്കച്ചൻ, ജോഷ്വ മനു, ഐയ്ഡൻ തമ്പി, ജെന്ന കുര്യൻ,എലിയാന സഞ്ജയ്, ബഥനി തങ്കച്ചൻ എന്നിവർ പങ്കെടുത്തു മിഡ്ലാൻഡ് പാർക്ക് ചിൽഡ്രൻസ് ലവ് ഫണ്ട്…
ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണി ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാനയുടെ കണ്ണീർ പൂക്കൾ.
ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണിയും അമേരിക്കൻ ഇന്ത്യക്കാരുടെ സാമുഖ്യ സാംസ്കാരിക മേഘലയിൽ നിറസാനിധ്യവും ആയിരുന്ന ആൻ പിള്ളൈ നിര്യാതയായി. ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ. മറ്റുള്ളവരെ സഹായിക്കുന്നതിലും നിരവധി സംഘടനകളിൽ നേതൃത്വം നൽകിയും സാമൂഹിക പ്രവർത്തനം നടത്തിയ ആൻ പിള്ളൈ KAGW, FOKANA, FIA, NCAIA and NFIA തുടങ്ങിയ സംഘടനകളിൽ സജീവ സാനിദ്യമായിരുന്നു. ആൻ പിള്ളൈ നേതൃത്വ പാടവത്തിന്റെ ഭലമായും കൂടെയാണ് ഇന്ത്യ ഗവൺമെൻറ് മായി സഹകരിച്ചു U.S. ഗവൺമെൻറ് CGFNS ഇന്ത്യയിൽ ആരംഭിക്കുന്നത്. ഈ ചരിത്ര തീരുമാനമാണ് ഇന്ത്യൻ നഴ്സുമാർക്ക് വളരെ അധികം ചാൻസുകൾ അമേരിക്കയിൽ ലഭിക്കുകയും ഇന്ത്യൻ സമൂഹത്തിന് അമേരിക്കയിൽ നിരവധി ജോലികൾ ലഭിക്കുവാനും ഇടയായി. സമൂഹത്തിൽ നിരവധി സ്ത്രികൾക്ക് മാതൃകകാട്ടിയ സാമുഖ്യ പ്രവർത്തനത്തോടൊപ്പം നല്ല ഒരു അമ്മയായും അമ്മുമ്മയായും തിളങ്ങിയ…
ടെസ്ല കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി വയോധിക മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കേസ്
ഹൂസ്റ്റൺ :ടെസ്ല കാർ നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറി 76 കാരിയായ മാർത്ത ആവില എന്ന വയോധിക മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ ടെക്സസിലെ ഒരു കുടുംബം കോടതിയെ സമീപിച്ചു. ടെസ്ലയുടെ ‘ഫുൾ സെൽഫ് ഡ്രൈവിംഗ്’ (FSD) സാങ്കേതികവിദ്യയുടെ തകരാറാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് മകൾ ജെന്നിഫർ ബാർബറാണ് കേസ് ഫയൽ ചെയ്തത്. കുറഞ്ഞത് 1 ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരമാണ് കുടുംബം ആവശ്യപ്പെടുന്നത്. അപകടസമയത്ത് വാഹനം ഓട്ടോമാറ്റിക് മോഡിലായിരുന്നുവെന്ന് ഡ്രൈവർ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ സാങ്കേതികവിദ്യയുടെ പിഴവല്ല, മറിച്ച് ഡ്രൈവർ ആക്സിലറേറ്റർ 100 ശതമാനവും അമർത്തി കാറിന്റെ വേഗത മണിക്കൂറിൽ 117 കിലോമീറ്റർ വരെ ഉയർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ടെസ്ല മേധാവി ഇലോൺ മസ്കും കമ്പനി അധികൃതരും എക്സ് (X) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. അപകടത്തിൽ ജെന്നിഫറിന്റെ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ…
സോമർസെറ്റ് സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ ഒരുക്കം; ജൂൺ 26-ന് കൊടിയേറും
സോമർസെറ്റ്, ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, ഭാരതത്തിന്റെ അപ്പസ്തോലനും , ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. 2026 ജൂൺ 26 മുതൽ ജൂലൈ 6 വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ ആത്മീയ നവീകരണത്തിന്റെയും കുടുംബസംഗമത്തിന്റെയും വിശ്വാസ സാക്ഷ്യത്തിന്റെയും മഹത്തായ വേദിയാകും. ദേവാലയ വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരിയുടെ നേതൃത്വത്തിലാണ് തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. “കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്ന് സന്തോഷിച്ചുല്ലസിക്കാം.” (സങ്കീർത്തനം 118:24) എന്ന വചനമാണ് ഇത്തവണത്തെ തിരുനാൾ സന്ദേശം. ജൂൺ 26 (വെള്ളി) – കൊടിയേറ്റം & പിതാക്കന്മാരുടെ ദിനം: വൈകുന്നേരം 7:30-ന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമ്മികൻ: റവ. ഫാ. കെവിൻ മുണ്ടയ്ക്കൽ). തുടർന്ന് 8:45-ന് കൊടിയേറ്റം, ലദീഞ്ഞ്. (നേതൃത്വം: സെൻറ് തോമസ് വാർഡ്). ജൂൺ…
വിവാഹരാത്രിയിൽ വധുവിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ
ഷിക്കാഗോ: വിവാഹരാത്രിയിൽ നവദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട വധുവിന്റെ കേസിൽ ഒളിവിൽ പോയ ഭർത്താവ് 13 വർഷങ്ങൾക്ക് ശേഷം പിടിയിലായി. 2012-ൽ നടന്ന ഈ ദാരുണ സംഭവത്തിൽ അർണോൾഡോ ജിമെനെസ് (44) എന്നയാളെയാണ് ഇന്റർപോളിന്റെയും മെക്സിക്കൻ അധികൃതരുടെയും സഹായത്തോടെ എഫ്.ബി.ഐ അറസ്റ്റ് ചെയ്ത് യു.എസിൽ എത്തിച്ചത്. 2012 മേയ് 11-നായിരുന്നു അർണോൾഡോ ജിമെനെസും എസ്ട്രെല്ല കരേര (26) എന്ന യുവതിയും തമ്മിലുള്ള വിവാഹം. വിവാഹ സൽക്കാരത്തിന് ശേഷം കരേരയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ, ഇലිනോയിസിലെ ബർബങ്കിലുള്ള അപ്പാർട്ട്മെന്റിലെ ബാത്ത് ടബ്ബിൽ കരേരയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹ റിസപ്ഷൻ സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മരണസമയത്തും യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. യുവതിയെ കാറിനുള്ളിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാത്ത് ടബ്ബിലേക്ക് മാറ്റിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം മെക്സിക്കോയിലേക്ക് കടന്ന…
ഇറാൻ ആണവ പരിശോധന നിരസിച്ചാല്‍ കരാര്‍ അവസാനിക്കും; ട്രംപിന്റെ മുന്നറിയിപ്പ് വീണ്ടും വിവാദത്തില്‍
അന്താരാഷ്ട്ര ആണവ പരിശോധകർക്ക് ഇറാൻ പ്രവേശനം അനുവദിച്ചില്ലെങ്കിൽ, അമേരിക്ക അവരുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിൽ ആണവ പദ്ധതി സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ വീണ്ടും വാർത്തകളിൽ നിറയുന്നു. അന്താരാഷ്ട്ര ആണവ പരിശോധകരെ ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ പരിശോധിക്കാൻ അനുവദിച്ചില്ലെങ്കിൽ, ചർച്ചാ പ്രക്രിയ അമേരിക്ക നിർത്തിവച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമായി പ്രസ്താവിച്ചു. പെൻസിൽവാനിയയിലെ ഒരു പര്യടനത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിച്ച ട്രംപ്, പരിശോധനാ വ്യവസ്ഥകൾ ഇറാൻ അംഗീകരിച്ചതായി പറഞ്ഞു, പരിശോധകർക്ക് പ്രവേശനം അനുവദിക്കാൻ ഇറാൻ തയ്യാറല്ലെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു പരിശോധനാ ക്രമീകരണത്തിൽ ധാരണയിലെത്തിയതിന് യുഎസിന്റെ പക്കൽ ശക്തമായ തെളിവുകൾ ഉണ്ടെന്ന് ട്രംപ് പറഞ്ഞു. അങ്ങനെയല്ലെങ്കിൽ, നിലവിലെ മീറ്റിംഗുകൾ ഉടൻ റദ്ദാക്കാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിശോധനകൾ എപ്പോൾ ആരംഭിക്കുമെന്ന് ചോദിച്ചപ്പോൾ,…
ട്രംപിന് സ്വന്തം പാർട്ടിയിൽ നിന്ന് തിരിച്ചടി!; ഇറാൻ യുദ്ധം തടയാനുള്ള നിർദ്ദേശത്തിന് അംഗീകാരം
ഇറാനുമായുള്ള ഏതെങ്കിലും തരത്തിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ തടയുന്ന ഒരു പ്രമേയം യുഎസ് സെനറ്റ് അംഗീകരിച്ചു. ശ്രദ്ധേയമായി, ചില റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളും ഭരണകൂടത്തിനെതിരെ വോട്ട് ചെയ്തു. വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്വന്തം പാർട്ടിയിലെ ചിലരിൽ നിന്ന് തന്നെ അഭിപ്രായവ്യത്യാസം നേരിടേണ്ടി വന്നു. ഇറാനുമായുള്ള ഏതെങ്കിലും സൈനിക സംഘർഷം രൂക്ഷമാകുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ തടയുന്ന ഒരു പ്രമേയം യുഎസ് സെനറ്റ് അംഗീകരിച്ചു. ചില റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ പോലും ഭരണകൂടത്തിനെതിരെ വോട്ട് ചെയ്തതിനാൽ, ഈ തീരുമാനം അമേരിക്കൻ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സന്ദേശമായി കണക്കാക്കപ്പെടുന്നു. യുഎസ് സെനറ്റിൽ 50-നെതിരെ 48 വോട്ടുകൾക്കാണ് പ്രമേയം പാസായത്. രസകരമെന്നു പറയട്ടെ, നാല് റിപ്പബ്ലിക്കൻ സെനറ്റർമാരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സൂസൻ കോളിൻസ്, ലിസ മുർകോവ്സ്കി, ബിൽ കാസിഡി, റാൻഡ് പോൾ എന്നിവരാണവര്‍. ഡെമോക്രാറ്റിക്…
കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച ഓൾ അമേരിക്ക വടംവലി മത്സരം സീസൺ 3 ആവേശോജ്ജ്വലമായി
ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി സീസൺ 3 മത്സരത്തിൽ ‘ന്യൂയോർക്ക് കിംഗ്സ്’, ‘ഹ്യൂസ്റ്റണ്‍ ബ്രദേഴ്സ്’ ഓറഞ്ചിനെ തോല്പിച്ച് വിജയികളായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ന്യൂയോർക്ക് കിംഗ്സ് തന്നെയായിരുന്നു ജേതാക്കൾ. റോസ് ഹിൽ സീറോ മലബാർ ചർച്ച് മൈതാനിയിൽ പ്രത്യേകം ക്രമീകരിച്ച പന്തലിൽ നടന്ന മത്സരത്തിൽ പത്ത് ടീമുകളാണ് പങ്കെടുത്തത്. ഹ്യൂസ്റ്റണ്‍ ബ്രദേഴ്സ് ബ്ലൂ’ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ‘ചിക്കാഗോ അരീകര അച്ചായൻസ് ‘ നാലാം സ്ഥാനവും നേടി. വാശിയേറിയ മത്സരങ്ങൾ വീക്ഷിക്കാൻ കുടുംബസമേതം ആബാലവൃദ്ധം ജനങ്ങൾ എത്തിയിരുന്നു. വിജയികൾക്ക് ഒന്നാം സമ്മാനം ട്രോഫിയും 5000 ഡോളർ ക്യാഷ് അവാർഡ്, രണ്ടാം സമ്മാനം ട്രോഫിയും 3000 ഡോളർ ക്യാഷ് അവാർഡ്,മൂന്നാം സമ്മാനം ട്രോഫിയും 2000 ഡോളർ ക്യാഷ് അവാർഡ്, നാലാം സമ്മാനം ട്രോഫിയും 1000 ഡോളർ ക്യാഷ് അവാർഡ് എന്നിങ്ങനെയായിരുന്നു. ചാക്കോച്ചൻ, ജിനു കുടിലിൽ…
