കേരളത്തിൽ ഇന്ന്, ഒക്ടോബർ 11-ന്, നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. ദേവീആരാധനയുടെയും അറിവിന്റെയും കലകളുടെയും ഉത്സവമായ നവരാത്രി ഒൻപത് ദിവസത്തെ ആരാധനയ്ക്കുശേഷം വിജയദശമിയോടെ സമാപിക്കുന്നു. ദുർഗാദേവിയുടെ വിവിധ രൂപങ്ങളെ ആരാധിക്കുന്ന ഈ ഉത്സവം നന്മയുടെ വിജയത്തെയും അറിവിന്റെ പ്രാധാന്യത്തെയും ഓർമിപ്പിക്കുന്നു. കേരളത്തിൽ നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങളായ ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. നവരാത്രിയിലെ ഒൻപത് ദിവസങ്ങളിൽ ദുർഗാദേവിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന സമ്പ്രദായം ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രചാരത്തിലുണ്ട്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂഷ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് ഈ രൂപങ്ങൾ. ഓരോ രൂപവും ശക്തി, ഭക്തി, ധൈര്യം, മാതൃസ്നേഹം, ശുദ്ധി, ആത്മീയസിദ്ധി തുടങ്ങിയ സങ്കൽപ്പങ്ങളെ പ്രതിനിധീകരിക്കുന്നു. എന്നാൽ ആരാധനാരീതികളും ഓരോ ദിവസത്തിനുള്ള പ്രാധാന്യവും പ്രദേശിക പാരമ്പര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാം. കേരളത്തിലെ പ്രധാന നവരാത്രി ആഘോഷ കേന്ദ്രങ്ങളിൽ കോട്ടയം ജില്ലയിലെ പനച്ചിക്കാട്…
Category: AMERICA
പെൻസിൽവാനിയയിൽ വീടിന് നേരെ ആക്രമണം: വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു
ഇറി (പെൻസിൽവാനിയ): യുഎസിലെ പെൻസിൽവാനിയ സംസ്ഥാനത്തുള്ള ഇറി നഗരത്തിൽ നടന്ന കൂട്ടവെടിവെപ്പിൽ അക്രമിയടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. ആക്രമണം നടക്കുമ്പോൾ വീടിന് പുറത്തുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും വെടിയേറ്റു. ഇവരാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ അക്രമി വീടിനുള്ളിലേക്ക് കടന്നു. തുടർന്ന് പൊലീസ് വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ അക്രമിയടക്കം ഒൻപത് പേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തന്റെ 28 വർഷത്തെ സർവീസിനിടയിൽ ഇത്തരമൊരു ദുരന്തം കണ്ടിട്ടില്ലെന്നും നഗരത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ ജീവഹാനി ആദ്യമായിരിക്കാമെന്നും ഇറി പൊലീസ് ചീഫ് റിക്ക് ലോ പ്രതികരിച്ചു. ആക്രമണത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ അറിയിച്ചു. പൊതുജനങ്ങൾക്ക് സുരക്ഷാഭീഷണിയില്ലെന്ന് ഇറി നഗരസഭ വ്യക്തമാക്കി.
തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് നാലു വയസ്സുകാരന്റെ ദാരുണാന്ത്യം: വളർത്തച്ഛന് 8 വർഷം തടവുശിക്ഷ
മെയ്ൻ: മെയ്ൻ സംസ്ഥാനത്ത് തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വളർത്തച്ഛന് എട്ടു വർഷം തടവുശിക്ഷ വിധിച്ചു. 37 കാരനായ റോബർട്ട് മക്കോയ് ആണ് ശിക്ഷിക്കപ്പെട്ടത്. 2025 മെയ് മാസത്തിലാണ് സംഭവം നടക്കുന്നത്. റോബർട്ട് മക്കോയിയും നാലു വയസ്സുകാരനായ ജാസ്പർ സ്മിത്തും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്ന സമയത്ത്, കുട്ടി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ലോഡഡ് ആയ തോക്ക് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ബെഡ്റൂമിൽ വെച്ച് തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്ന് കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. കോടതിയിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് റോബർട്ട് മക്കോയ്ക്ക് 17 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഇതിൽ 9 വർഷം സസ്പെൻഡ് ചെയ്തു. ബാക്കി 8 വർഷം തടവും തുടർന്ന് 6 വർഷത്തെ പ്രൊബേഷനും അദ്ദേഹം അനുഭവിക്കണം. പ്രൊബേഷൻ കാലയളവിൽ 6 വയസ്സിന് താഴെയുള്ള കുട്ടികളുമായി ഇടപഴകാനോ തോക്കുകളും വെടിക്കോപ്പുകളും കൈവശം വെക്കാനോ അദ്ദേഹത്തിന് അനുവാദമില്ല.…
‘വെറുതെ പാടിയ പക്ഷി’ – പ്രകാശനം ചെയ്തു
പുന്നയൂര്ക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ കവിതാസമാഹാരം ‘വെറുതെ പാടിയ പക്ഷി’, കവി മധുസൂദനൻ നായർ സാഹിത്യ അക്കാദമി പ്രസിഡണ്ട് കല്പറ്റ നാരായണനു നൽകി പ്രകാശനം ചെയ്തു. മഹാകവി നാലപ്പാട്ട് നാരായണ മേനോന്റെ 139-ാമത് ജന്മദിനത്തിൽ പുന്നയൂർക്കുളം, കുന്നത്തൂർ മന ഹെറിറ്റേജിൽ നടന്ന ചടങ്ങിൽ ടി. മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. പി.ആർ നാഥൻ, ആലങ്കോട് ലീലാ കൃഷ്ണൻ, ടി. കൃഷ്ണദാസ്, ഉമ്മർ അറക്കൽ, ബാഹുലേയൻ താമരശ്ശേരി, സക്കറിയ തുടങ്ങിയവർ പങ്കെടുത്തു. സതീഷ്കുമാർ എ.കെ. സ്വാഗതവും സരിത അശോകൻ നാലപ്പാട്ട് നന്ദിയും പറഞ്ഞു. അബ്ദുൾ പുന്നയൂർക്കുളത്തിന്റെ നേതൃത്വത്തിൽ പുന്നയൂർക്കുളത്തും പരിസരത്തുമുള്ള എഴുത്തുകാരുടെ പുസ്തക പ്രദർശനവും നടന്നു.
“ഹിന്ദു” – സംസ്കാരമോ, മതമോ?: ജയശങ്കര് പിള്ള
“ചരിത്ര ഏടുകളിൽനിന്ന് മാനവികതയുടെ വടവൃക്ഷത്തിലേക്ക്” മനുഷ്യചരിത്രം പരിശോധിക്കുമ്പോൾ മതങ്ങളും സംസ്കാരങ്ങളും മനുഷ്യന്റെ ജീവിതത്തെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ മതത്തിന്റെ പേരിൽ മനുഷ്യർ പരസ്പരം പോരടിക്കുകയും യുദ്ധങ്ങളും അധിനിവേശങ്ങളും ഭീകരതയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യജീവിതത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു: മനുഷ്യനെ മനുഷ്യനായി കാണാനും പ്രകൃതിയെയും സർവചരാചരങ്ങളെയും ആദരിക്കാനും, ബഹുമാനിയ്ക്കാനും,പകർന്നുനൽകുവാനും ഒരു വിശാലമായ ജീവിതദർശനം നമുക്ക് ആവശ്യമില്ലേ? ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈന്ദവ സംസ്കാരത്തിന്റെ ചരിത്രത്തെയും ദാർശനിക പാരമ്പര്യത്തെയും അതിന്റെ മാനവികതിയേയും, സാധ്യതകളെയും നാം പരിശോധിക്കേണ്ടത്. ഈ പഠനാക്രമത്തിൽ ഉയരുന്ന മറ്റൊരു അർത്ഥവത്തായ ചോദ്യമാണ് , “ഹിന്ദു” ഒരു മതം മാത്രമാണോ?! അതോ മതത്തിന്റെ അതിരുകൾക്കപ്പുറം വ്യാപിച്ചുകിടക്കുന്ന ഒരു സംസ്കാരവും ജീവിതദർശനവുമാണോ?! ഹൈന്ദവ പാരമ്പര്യത്തിന്റെ വേരുകൾ അന്വേഷിക്കുമ്പോൾ നാം അഖണ്ഡഭാരതീയ ഉപഭൂഖണ്ഡത്തിന്റെ പ്രാചീന ചരിത്രത്തിലേക്കാണ് കടന്നുചെല്ലുന്നത്. ക്രിസ്തുവിന് മുമ്പ്…
കുട്ടികളുടെ ആത്മവിശ്വാസവും പ്രസംഗശേഷിയും വളർത്താൻ കെ.എച്ച്.എൻ.എയുടെ ‘യുവവാണി’; ഒക്ടോബർ 10ന് തുടക്കം
നോർത്ത് അമേരിക്കയിലെ മലയാളി കുട്ടികളുടെയും യുവതലമുറയുടെയും പ്രസംഗശേഷി, ആശയവിനിമയ മികവ്, ആത്മവിശ്വാസം, നേതൃത്വപാടവം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) സൗത്ത് ഈസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യുവവാണി – Voice of the Next Generation’ പരിപാടിക്ക് ഒക്ടോബർ 10 ശനിയാഴ്ച തുടക്കമാകും. പബ്ലിക് സ്പീക്കിംഗ്, ഡിബേറ്റ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ പരിശീലന പരിപാടി മൂന്നാം ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാർത്ഥികൾക്കായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും ഈസ്റ്റേൺ സമയം ഉച്ചയ്ക്ക് 2 മുതൽ 3 വരെയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പൊതുവേദികളിൽ സംസാരിക്കാനും സ്വന്തം ആശയങ്ങൾ വ്യക്തമായും ഫലപ്രദമായും അവതരിപ്പിക്കാനും വിമർശനാത്മകമായി ചിന്തിക്കാനും ആരോഗ്യകരമായ സംവാദങ്ങളിൽ പങ്കെടുക്കാനും അവസരമൊരുക്കുകയാണ് യുവവാണിയുടെ പ്രധാന ലക്ഷ്യം. സ്കൂൾ, കോളേജ് പഠനകാലത്തും തുടർന്നുള്ള ഔദ്യോഗിക ജീവിതത്തിലും പ്രയോജനപ്പെടുന്ന ആശയവിനിമയശേഷിയും…
എൽ നിനോ ഭീഷണി ശക്തമാകുമോ?; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂടിനും വരൾച്ചയ്ക്കും പ്രളയത്തിനും സാധ്യത; കാലാവസ്ഥാ വ്യതിയാനത്തിൽ ആശങ്ക
ന്യൂഡൽഹി: പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആഗോള കാലാവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. എൽ നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്ന സാഹചര്യമുണ്ടായാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അസാധാരണമായ ചൂട്, കടുത്ത വരൾച്ച, അതിതീവ്ര മഴ, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ പ്രതിസന്ധികൾ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. സമുദ്രത്തിലെ താപനില വർധിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ചൂടും ഉയരുന്നത് കൃഷി, കുടിവെള്ള ലഭ്യത, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. ലോക കാലാവസ്ഥാ സംഘടനയായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ എൽ നിനോ–സതേൺ ഓസിലേഷൻ (ENSO) പ്രതിഭാസത്തിലെ മാറ്റങ്ങൾ നിരീക്ഷിച്ചുവരികയാണ്. എൽ നിനോ ശക്തമായാൽ അതിന്റെ പ്രത്യാഘാതങ്ങൾ പസഫിക് സമുദ്രത്തിൽ മാത്രം ഒതുങ്ങില്ല. ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, അമേരിക്കൻ ഭൂഖണ്ഡങ്ങൾ എന്നിവിടങ്ങളിലെ മഴയുടെയും താപനിലയുടെയും സ്വാഭാവിക ക്രമത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാം. ആഗോള…
സോഷ്യൽ സെക്യൂരിറ്റി പെൻഷൻ വിതരണ തീയതികളിൽ മാറ്റം
വാഷിംഗ്ടൺ ഡി സി : സോഷ്യൽ സെക്യൂരിറ്റി പെൻഷൻ വിതരണ സമയക്രമത്തിൽ വരും മാസങ്ങളിൽ അപൂർവ്വമായ ചില മാറ്റങ്ങൾ വരുത്തി. 5.6 കോടിയിലധികം വിരമിച്ച ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമാണ് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യം ലഭിക്കുന്നത്. പ്രതിമാസം ശരാശരി 2,084 ഡോളറാണ് ഇവർക്ക് ലഭിക്കുന്ന തുക. നവംബർ 11-ലെ വിമുക്തഭട ദിന പൊതു അവധി പ്രമാണിച്ചാണ് നവംബറിലെ തീയതികളിൽ മാറ്റം വരുത്തിയത്.നവംബറിലെ മാറ്റം: മാസത്തിലെ 1 മുതൽ 10 വരെയുള്ള തീയതികളിൽ ജനിച്ചവർക്ക് നവംബർ 11-ന് ലഭിക്കേണ്ട തുക നവംബർ 10 ചൊവ്വാഴ്ച തന്നെ ലഭിക്കും. നവംബർ 1 ഞായറാഴ്ച ആയതിനാൽ നവംബറിലെ ആനുകൂല്യം ഒക്ടോബർ 30 വെള്ളിയാഴ്ച വിതരണം ചെയ്യും. ഇതുമൂലം ഒക്ടോബറിൽ രണ്ട് തവണയും നവംബറിൽ തുകയും ലഭിക്കില്ല.ഡിസംബർ 1-നും ഡിസംബർ 31-നും (ജനുവരി 1 അവധിയായതിനാൽ) തുക വിതരണം ചെയ്യും.
‘അശ്ലീല ചിത്രങ്ങളിൽ സ്കൂൾ യൂണിഫോം ഉപയോഗിക്കുന്നത് നിരോധിക്കണം’; ശക്തമായ ആവശ്യവുമായി ബ്രിട്ടനിലെ വിദ്യാർത്ഥിനികൾ
ലണ്ടൻ: അശ്ലീല ചിത്രങ്ങളിലും ലൈംഗികതയെ പ്രമേയമാക്കുന്ന വിനോദ പരിപാടികളിലും സ്കൂൾ യൂണിഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ബ്രിട്ടനിലെ കൗമാരക്കാരായ വിദ്യാർത്ഥിനികൾ രംഗത്ത്. സ്കൂൾ യൂണിഫോമുകളെ ലൈംഗിക ആകർഷണത്തിന്റെ പ്രതീകമായി ചിത്രീകരിക്കുന്നത് കുട്ടികളുടെ ലൈംഗികവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പെൺകുട്ടികളുടെ സുരക്ഷിതത്വബോധത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമാണ് വിദ്യാർത്ഥിനികളുടെ ആരോപണം. ഓക്സ്ഫോർഡ്ഷെയറിലെ ബിസെസ്റ്ററിലുള്ള ദി കൂപ്പർ സ്കൂളിലെ വിദ്യാർത്ഥിനികളാണ് ഈ വിഷയത്തിൽ ശക്തമായ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇവർ ആരംഭിച്ച ഓൺലൈൻ നിവേദനത്തിന് ഇതിനകം 26,000ത്തിലധികം പേരുടെ പിന്തുണ ലഭിച്ചതായാണ് റിപ്പോർട്ട്. സ്കൂൾ യൂണിഫോമുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാർത്ഥികളുടെയും വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നതാണെന്നും അവയെ ലൈംഗികതയുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സ്കൂളിലെ ‘ലിറ്റിൽ ഫെമിനിസ്റ്റ് ബുക്ക് ക്ലബ്’ അംഗങ്ങളാണ് ഈ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. യൂണിഫോമിന്റെ യഥാർഥ അർഥവും പ്രാധാന്യവും സമൂഹം തിരിച്ചറിയണമെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. 15 വയസ്സുകാരിയായ അയ്ലിൻ പറയുന്നതനുസരിച്ച്, സ്കൂൾ യൂണിഫോം…
നാനാ പടേക്കർ: അഭിനയത്തിന്റെ കരുത്തും ജീവിതത്തിന്റെ ലാളിത്യവും (വി. രാജേഷ് മോഹൻ റാവു)
ഇന്ത്യൻ സിനിമയിൽ സ്വന്തം അഭിനയശൈലി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു നാനാ പടേക്കർ. 2026 ഒക്ടോബർ 8-ന് 75-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചുവെന്ന വാർത്ത സിനിമാലോകത്തെയും അദ്ദേഹത്തിന്റെ ആരാധകരെയും ദുഃഖത്തിലാഴ്ത്തി. നായകവേഷങ്ങളിലും പ്രതിനായകവേഷങ്ങളിലും ഹാസ്യകഥാപാത്രങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹം. സിനിമയിലെ താരപരിവേഷത്തിനപ്പുറം കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് അഭിനയിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. മുഖഭാവങ്ങളിലും സംഭാഷണങ്ങളിലും ശരീരഭാഷയിലും ഒരുപോലെ ശക്തമായ സാന്നിധ്യം അറിയിച്ച നാനാ പടേക്കർ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം സ്വന്തമാക്കി. 1951-ൽ മഹാരാഷ്ട്രയിൽ ജനിച്ച നാനാ പടേക്കറുടെ യഥാർഥ പേര് വിശ്വനാഥ് പടേക്കർ എന്നായിരുന്നു. മറാത്തി നാടക വേദിയിലൂടെ കലാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലേക്ക് കടന്നു. 1978-ൽ പുറത്തിറങ്ങിയ ഗമൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാജീവിതത്തിന് തുടക്കമായത്. തുടർന്ന് മറാത്തി നാടകങ്ങളിലും ഹിന്ദി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. തുടക്കകാലം മുതൽതന്നെ അഭിനയത്തിലെ…
