യുഎസുമായുള്ള ചർച്ചകൾക്കിടയിൽ ഇറാനിയന്‍ സുപ്രീം നേതാവ് മോജ്തബയെ കാണാതായി

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി രണ്ട് മാസമായി പൊതുജനങ്ങളുടെ കാഴ്ചയിൽ നിന്ന് അപ്രത്യക്ഷനായതായി റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള സമാധാന ചർച്ചകളുടെ ഏറ്റവും നിർണായക ഘട്ടത്തിൽ അദ്ദേഹത്തെ “ബന്ധപ്പെടാൻ” കഴിയുന്നില്ല. വ്യോമാക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ അസാന്നിധ്യം ഇറാനിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കുകയും ചർച്ചകളുടെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. ഫെബ്രുവരി 28-ലെ വ്യോമാക്രമണത്തിൽ മൊജ്തബ ഖമേനിക്ക് ഗുരുതരമായി പരിക്കേറ്റതായി യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. അദ്ദേഹത്തിന് നട്ടെല്ലിനും കാൽമുട്ടിനും പരിക്കേറ്റു. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അടുത്തിടെ ആദ്യമായി ഈ പരിക്കുകൾ സ്ഥിരീകരിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ നില ഇപ്പോൾ മെച്ചപ്പെട്ടുവരികയാണെന്നും പറഞ്ഞു. തെരുവുകളിൽ അദ്ദേഹത്തിന്റെ വലിയ പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ഔദ്യോഗിക “X” അക്കൗണ്ടിൽ നിന്ന് നിരന്തരം സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്. എന്നാൽ, നിരവധി റിപ്പോർട്ടുകൾ അവകാശപ്പെടുന്നത് ഈ ചിത്രങ്ങളും പോസ്റ്റുകളും AI സൃഷ്ടിച്ചതാണെന്ന് ആണ്. മോജ്തബയുടെ അഭാവം…

‘തികച്ചും അസ്വീകാര്യം…’: ഇറാന്റെ സമാധാന നിർദ്ദേശം നിരസിച്ച് ട്രം‌പ്

വാഷിംഗ്ടണ്‍: പാക്കിസ്താന്‍ ഇറാനിലേക്ക് അയച്ച യുഎസ് സമാധാന നിർദ്ദേശം മണിക്കൂറുകൾക്കകം ഇറാന്‍ നിരസിച്ചു. ഇറാൻ യുഎസ് നിർദ്ദേശം നിരസിച്ചതോടെ ട്രംപ് തിരിച്ചടിച്ചു. ഇറാന്റെ നിലപാടിനെ അദ്ദേഹം ശക്തമായി അപലപിച്ചു. ട്രൂത്ത് സോഷ്യലില്‍ അദ്ദേഹം എഴുതി, “ഇറാന്റെ പ്രതികരണം പൂർണ്ണമായും അസ്വീകാര്യമാണ്” “ഇറാൻ പ്രതിനിധികൾ എന്ന് വിളിക്കപ്പെടുന്നവരുടെ പ്രതികരണം ഞാൻ ഇപ്പോൾ വായിച്ചു. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. അത് പൂർണ്ണമായും അസ്വീകാര്യമാണ്. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി,” ട്രം‌പ് എഴുതി. ഇതൊക്കെയാണെങ്കിലും, വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും നടക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ, ഇറാന്റെ പ്രതികരണവും ട്രംപിന്റെ പ്രത്യാക്രമണവും അവർക്കിടയിലുള്ള വിടവ് കൂടുതൽ വർദ്ധിപ്പിച്ചു. ടെഹ്‌റാൻ യുഎസ് പദ്ധതിയെ പൂർണ്ണമായും നിരസിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാൻ പറയുന്നതനുസരിച്ച്, യുഎസ് നിർദ്ദേശം കീഴടങ്ങാനുള്ള ആവശ്യമാണ്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ആ നിർദ്ദേശം ഏകപക്ഷീയമാണെന്ന് അവർക്ക്…

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026 ഓണാഘോഷങ്ങൾക്ക് സാംസ്കാരിക പാരമ്പര്യത്തിന്റെ സന്ദേശം പകർന്നുകൊണ്ട് ആവേശകരമായ തുടക്കം

ഫിലാഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സജീവ സാംസ്കാരിക സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026-ലെ ഓണാഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി കൊടിയേറി. വിപുലമായ പങ്കാളിത്തത്തോടെയും ആവേശകരമായ കലാസാംസ്കാരിക അന്തരീക്ഷത്തോടെയും നടന്ന ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ് സമൂഹ ഐക്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായി മാറി. അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ശ്രീ. ലെനോ സ്കറിയ സ്വാഗതപ്രസംഗം നടത്തി. പ്രവാസി മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന വലിയ സാംസ്കാരിക വേദിയായാണ് ട്രൈസ്റ്റേറ്റ് ഓണാഘോഷങ്ങൾ മാറിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീ. ജോബി ജോർജ് (എം സി) യോഗ നടപടികൾ നിയന്ത്രിച്ചു. പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ഹോണറബിൾ ഷോൺ ഡൗഗർട്ടി ഭദ്ര ദീപം കൊളുത്തി പരിപാടികൾ ഔദ്യോഗികകമായി ഉൽഘാടനം ചെയ്തു. സമൂഹ ഐക്യവും സാംസ്കാരിക പൈതൃക സംരക്ഷണവും ഇത്തരം…

ഹാൻ്റാവൈറസ് ആശങ്ക വേണ്ടെന്ന് യുഎസ് ആരോഗ്യ ഏജൻസി; മുൻകരുതൽ ശക്തം

ന്യൂയോർക് : കാനറി ഐലൻഡിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാൻ്റാവൈറസ് ബാധയെ നേരിടാൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന് സി.ഡി.സി ആക്ടിങ് ഡയറക്ടർ ജയ് ഭട്ടാചാര്യ അറിയിച്ചു. സി.എൻ.എൻ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് കോവിഡ് പോലെ ഭയപ്പെടേണ്ട സാഹചര്യമല്ലെന്നും പഴയ പ്രോട്ടോക്കോളുകൾ വഴി വൈറസിനെ പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കപ്പലിലുണ്ടായിരുന്ന 17 അമേരിക്കൻ യാത്രക്കാരെ നെബ്രാസ്കയിലെ ക്വാറൻ്റൈൻ യൂണിറ്റിലേക്ക് മാറ്റും. എന്നാൽ ഇവരെ നിർബന്ധിതമായി തടഞ്ഞുവെക്കില്ലെന്നും ആരോഗ്യപരിശോധനയ്ക്ക് ശേഷം നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുമായും (WHO) സ്പെയിനിലെ ആരോഗ്യ ഏജൻസികളുമായും ചേർന്ന് യുഎസ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. നേരത്തെ വൈറസ് ബാധയിൽ മൂന്ന് പേർ മരിച്ചിരുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്രക്കാർ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുകയാണ്.

ഡാളസിൽ യു.ഡി.എഫ് വിജയലഹരി; ആവേശം പകർന്ന് പ്രവാസി മലയാളികളുടെ ഒത്തുചേരൽ

ഡാളസ്: ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ മെയ് 10 ഞായറാഴ്ച  വൈകീട്ട്  റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്നേഹത്തിന്റെയും നേർക്കാഴ്ചയായി മാറി. ഓവർസീസ് കോൺഗ്രസ് നേതാവ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ പത്രപ്രവർത്തകൻ പി.പി. ചെറിയാൻ, ബോബൻ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമൺ, തോമസ് രാജൻ, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യു.ഡി.എഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കൾ വാചാലരായി. അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തുചേർന്ന പ്രവാസികളുടെ മനസ്സ് മുഴുവൻ കേരളത്തിന്റെ മണ്ണിലായിരുന്നു. രാഷ്ട്രീയ ചർച്ചകൾക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓർമ്മകളും പങ്കുവെച്ചപ്പോൾ ഡാളസിലെ ഈ സായാഹ്നം മറ്റൊരു…

മീന സത്യൻ (75) ഡാളസിൽ അന്തരിച്ചു

ഡാളസ്: മെസ്ക്വിറ്റില്‍ താമസിക്കുന്ന പ്രമുഖ പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ സജീവ പ്രവർത്തകനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സത്യൻ മണിയുടെ പത്നിയാണ് പരേതയായ മീന. നീണ്ട കാലമായി ഡാളസിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സത്യൻ മണിയും കുടുംബവും കേരള അസോസിയേഷൻ്റെ വലിയ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്. മീന സത്യൻ്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി പ്രസിഡണ്ട് എബ്രഹാമിന്റെ അനുശോചന കുറിപ്പിൽ പറയുന്നു സംസ്കാര ശുശ്രൂഷകൾ: 2026 മേയ് 14, വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മണി സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182. വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഡാളസിലെ മലയാളി സമൂഹവും പങ്കുചേരുന്നു. കൂടുതൽ വിവരങ്ങൾക്ക്…

റവ. സാൻജോ പി വർഗീസ് അച്ചന്റെ പിതാവ് സുവി. വർഗ്ഗീസ് ജോർജ് (രാജു ഉപദേശി) നിര്യാതനായി

ഡിട്രോയിറ്റ്: മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ ഇടവക വികാരി റവ. സാൻജോ പി വർഗീസ് അച്ചന്റെ പിതാവും മാർത്തോമ സഭയിലെ സുവിശേഷകനും ആയിരുന്ന വർഗീസ് ജോർജ് (69) വെല്ലൂർ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ നിര്യാതനായി. തെള്ളിയൂർ ശാലേം മാർത്തോമ ഇടവകാംഗമാണ്. കാരമല എബനേസർ ഇടവകയുടെ സുവിശേഷകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സന്നദ്ധ സുവിശേഷ സംഘം മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മുൻ ഓർഗനൈസർ, സന്നദ്ധ സുവിശേഷ സംഘം മുൻ ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാർത്തോമ സഭയുടെ അഭയം പദ്ധതി വിജയകരമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് തെള്ളിയൂർ മാർത്തോമ പള്ളിയിൽ വച്ച് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 586-366-1731

കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മാത്യദിനാഘോഷം ഭക്തിപൂര്‍വ്വം നടത്തി

ഡാളസ്: മെയ് 10ാം തീയതി ഞായറാഴ്ച കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ ദേവാലയത്തില്‍ ഭക്തിപൂര്‍വ്വവും സന്തോഷപൂര്‍വ്വവുമായി മാത്യദിനം ആഘോഷിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് എല്ലാ അമ്മമാര്‍ക്കു വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും, കുടുംബത്തിന്‍റേയും സമൂഹത്തിന്‍റേയും വളര്‍ച്ചയില്‍ അമ്മമാര്‍ വഹിക്കുന്ന നിര്‍ണായകമായ പങ്ക് ഈ അവസരത്തില്‍ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. മാത്യത്വം വലിയൊരു ദാനവും അനുഗ്രഹവുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതൊടൊപ്പം നമ്മില്‍ നിന്നു വേര്‍പ്പെട്ടു പോയ അമ്മമാരെ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്ന് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ അമ്മമാര്‍ക്കും റോസാപ്പൂക്കള്‍ നല്‍കി ആദരിച്ചു. വിമന്‍സ് ഫോറത്തിലെ എല്ലാ വനിതകളും തുടര്‍ന്ന് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഒന്നിച്ചു കൂടി ഫോട്ടോകള്‍ എടുക്കുകയും സൗഹ്യദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത് ഈവര്‍ഷത്തെ മാത്യദിനാഘോഷം കൂടുതല്‍ ആനന്ദപ്രദമാക്കി. ദേവാലയ ട്രസ്റ്റിമാരുടെ സംയുക്ത നേത്യത്വത്തില്‍ മാത്യദിനാഘോഷം ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു.

ന്യൂജേഴ്സിയിൽ ചരിത്രം കുറിച്ച് സീറോ മലബാർ സഭ: ഒരേ ഇടവകയിൽ നിന്ന് രണ്ട് ഡീക്കന്മാർ പൗരോഹിത്യത്തിലേക്ക്

പാറ്റേഴ്‌സൺ (ന്യൂജേഴ്‌സി): പ്രവാസി മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അഭിമാന നിമിഷമായി ന്യൂജേഴ്സിയിലെ പാറ്റേഴ്സൺ സെന്റ് ജോർജ് ദേവാലയത്തിൽ ചരിത്ര സംഭവം ഒരുങ്ങുന്നു. ഒരേ ഇടവകയിൽ വളർന്ന രണ്ട് മലയാളി യുവാക്കൾ ഒരേസമയം പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുന്നു എന്ന അപൂർവ്വ നേട്ടത്തിനാണ് വിശ്വാസിസമൂഹം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഡീക്കൻ സാം കുട്ടപ്പശ്ശേരിയും ഡീക്കൻ മൈക്കിൾ ജെയിംസുമാണ് വിശുദ്ധ പൗരോഹിത്യം സ്വീകരിക്കുന്നത്. പാറ്റേഴ്‌സണിലെ ഗെറ്റി അവന്യൂവിലുള്ള സെന്റ് ജോർജ് ദേവാലയത്തിൽ ശനിയാഴ്ച രാവിലെ പത്തിനാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുക. ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. ഇടവകയുടെ പ്രാരംഭ ഘട്ടത്തിൽ പത്തു വർഷത്തോളം സേവനം ചെയ്ത മാർ ജോയ് ആലപ്പാട്ട്, അന്ന് തന്റെ കീഴിൽ വിശ്വാസ പരിശീലനം നേടിയ രണ്ട് മക്കളെ വൈദികരായി അഭിഷേകം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള…

മെഡികെയർ തട്ടിപ്പ്: മുൻ എൻ എഫ് എൽ താരം ജോയൽ റൂഫസ് ഫ്രെഞ്ചിനു 16 വര്‍ഷം ജയില്‍ ശിക്ഷ

മിസിസിപ്പി: ഏകദേശം 200 ദശലക്ഷം ഡോളറിന്റെ മെഡികെയർ തട്ടിപ്പ് കേസിൽ മുൻ എൻ എഫ് എൽ താരം ജോയൽ റൂഫസ് ഫ്രഞ്ചിനെ (Joel Rufus French) യുഎസ് കോടതി 16 വർഷത്തിലധികം (196 മാസം) തടവിന് ശിക്ഷിച്ചു. മിസിസിപ്പിയിൽ നിന്നുള്ള 48-കാരനായ ഇദ്ദേഹം, 1999-2002 കാലഘട്ടത്തിൽ സിയാറ്റിൽ സീഹോക്സ്, ഗ്രീൻ ബേ പാക്കേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇദ്ദേഹം എട്ട് ഡ്യൂറബിൾ മെഡിക്കൽ എക്യുപ്‌മെന്റ് (DME) കമ്പനികൾ സ്വന്തമാക്കുകയും, ടെലിമെഡിസിൻ കമ്പനികളുമായി ചേർന്ന് വ്യാജ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഓർത്തോട്ടിക് ബ്രേസുകൾ (Orthotic Braces) ആവശ്യമില്ലാത്ത രോഗികൾക്ക് നൽകിയതായി കാണിച്ച് മെഡികെയർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്‌സ് (VA) എന്നിവയിൽ നിന്ന് പണം തട്ടിയെടുത്തതായാണ് കേസ്. രോഗികളോ വെറ്ററൻസോ ആവശ്യപ്പെടാത്ത ഉപകരണങ്ങൾക്കായി തുക ഈടാക്കി, പലരും അൽഷിമേഴ്സ്, ഡിമെൻഷ്യ രോഗികളായിരുന്നു. 16 വർഷത്തിലധികം തടവിന് പുറമെ,…