ഹൂസ്റ്റൺ: തിരുവല്ലയിൽ നിന്ന് എത്തിയ അവർ ഒന്നിച്ചു കൂടി. നാടിന്റെ കഥകളും ഓർമകളും ഒരുമിച്ചു പങ്കുവച്ചു. ഗൃഹാതുരത്വം നിറഞ്ഞു നിന്ന ആ മനോഹര ദിനത്തിൽ ആട്ടവും പാട്ടും എല്ലാമായി അവർ ഒത്തൊരുമിച്ച് ഓണം കൊണ്ടാടി. അങ്ങനെ സ്റ്റാഫോർഡ് ഒരു കൊച്ചു തിരുവല്ലയായി മാറി. തിരുവല്ലയുടെ സ്നേഹവും സൗഹൃദവും പൈതൃകവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഹൂസ്റ്റൺ മേഖലയിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം സ്റ്റാഫോർഡിലെ APNA MAX റെസ്റ്റോറന്റിൽ വിപുലമായ പരിപാടികളോടെ നടന്നു. കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന ആഘോഷം അക്ഷരാർത്ഥത്തിൽ പ്രവാസ ഭൂമിയിൽ ഒരു കൊച്ചു തിരുവല്ലയും അവിടുത്തെ ഓണാഘോഷവും ആയി മാറി. നിശ്ശബ്ദ പ്രാർത്ഥനയോടെയാണ് ആഘോഷത്തിന് തുടക്കമായത്. ഫ്രണ്ട്സ് ഓഫ് തിരുവല്ല സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട് സ്വാഗതപ്രസംഗം നടത്തി. “ഫ്രണ്ട്സ് ഓഫ് തിരുവല്ല ഒരു സംഘടന മാത്രമല്ല, ഹൂസ്റ്റൺ പ്രദേശത്ത് ജീവിക്കുന്ന അനേകം തിരുവല്ലക്കാരുടെ ഒരു…
Category: AMERICA
“ജനകീയ അടിത്തറ തകർന്ന കമ്യൂണിസ്റ്റു പാർട്ടി”: ജയശങ്കര്‍ പിള്ള
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ കോർപറേറ്റ് വ്യതിയാനവും തകർന്നുകൊണ്ടിരിക്കുന്ന ജനകീയ അടിത്തറയും കേരളത്തിന്റെ സാമൂഹിക – രാഷ്ട്രീയ ചരിത്രത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിർണായകമായ സ്ഥാനമുണ്ട്. തൊഴിലാളി, കർഷക, അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു പ്രസ്ഥാനമായാണ് കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയം വളർന്നത്. ഭൂമിയില്ലാത്തവരുടെ അവകാശം, തൊഴിലാളികളുടെ സംഘടനാശക്തി, വിദ്യാഭ്യാസം, സാമൂഹിക നീതി, പൊതുവിതരണം തുടങ്ങിയ മേഖലകളിൽ ഇടതുപക്ഷം സൃഷ്ടിച്ച രാഷ്ട്രീയ ഇടപെടലുകൾ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ അവഗണിക്കാനാവാത്തതാണ്. എന്നാൽ ഒരു പ്രസ്ഥാനം അധികാരത്തിന്റെ ദീർഘകാല അനുഭവത്തിലേക്ക് കടക്കുമ്പോൾ അതിന്റെ അടിസ്ഥാന ആശയങ്ങളും സംഘടനാ സ്വഭാവവും ജനങ്ങളുമായുള്ള ബന്ധവും മാറുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ ഇരുപത് വർഷത്തെ കേരളത്തിലെ ഇടതു രാഷ്ട്രീയത്തെ വിലയിരുത്തുമ്പോൾ ഈ ചോദ്യം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പ്രത്യേകിച്ച് ഭരണസാരഥ്യം വഹിച്ചവരെയും, നേതൃത്വത്തെയും ചുറ്റിപ്പറ്റി ശക്തമായി ഉയരുന്നു. ഒരിക്കൽ തൊഴിലാളിയുടെ വീട്ടുമുറ്റത്തും കർഷകന്റെ വയലിലും സാധാരണക്കാരന്റെ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്
വാഷിങ്ടൺ:വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കെതിരെ മുന്നറിയിപ്പുമായി മുൻ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി മാറിയേക്കാമെന്ന് അവർ വ്യക്തമാക്കി. വിപുലമായ AI സിസ്റ്റങ്ങൾ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പുതിയൊരു ഫെഡറൽ ഏജൻസി രൂപീകരിക്കാൻ കോൺഗ്രസിനോട് ഹാരിസ് ആവശ്യപ്പെട്ടു. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് AI സുരക്ഷയ്ക്കായി ആഗോള മാനദണ്ഡങ്ങളും അന്താരാഷ്ട്ര കരാറും നടപ്പിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അവർ അഭ്യർത്ഥിച്ചു. ഏറ്റവും പുതിയ AI മോഡലുകളുടെ വികസനം മന്ദഗതിയിലാക്കണമെന്ന് ആന്ത്രാപിക് (Anthropic) സി.ഇ.ഒ ഡാരിയോ അമോഡി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹാരിസിന്റെ പ്രതികരണം. ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ, ഇലോൺ മസ്ക് എന്നിവരും ഇതിനെ പിന്തുണച്ചിട്ടുണ്ട്. AI സുരക്ഷാ ആശങ്കകളെ ‘വ്യാജപ്രചാരണം’ എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വികസനം മന്ദഗതിയിലാക്കുന്നത് ചൈനയ്ക്ക് മേൽക്കോയ്മ നൽകുമെന്ന വാദവുമായി ഇതിനെ എതിർത്തു. വൈദ്യശാസ്ത്ര…
വാഷിംഗ്ടണില്‍ കേരളത്തനിമ നിറച്ച് ‘ഓണം വൈബ്സ് 2026’; താരമായി ‘വാഷിംഗ്ടണ്‍ ഗജരാജൻ’
വിർജീനിയ: കേരളത്തിന്റെ ഓണപ്പെരുമയും കലാ-സാംസ്കാരിക പൈതൃകവും അമേരിക്കൻ മണ്ണിൽ പുനരാവിഷ്കരിച്ച് കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിങ്ടൺ (KCSMW) സംഘടിപ്പിച്ച ‘ഓണം വൈബ്സ് 2026’ ശ്രദ്ധേയമായി. സെപ്റ്റംബർ 5-ന് നോർത്തേൺ വിർജീനിയയിൽ നടന്ന ആഘോഷത്തിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. മുഖ്യ സ്പോൺസർ സലിൽ ശങ്കരൻ, KCS പ്രസിഡന്റ് ഷെല്ലി പ്രഭാകരൻ, പ്രഥമ വനിത ബീന ഷെല്ലി, സെക്രട്ടറി ലേഖ നായർ, , എന്റർടെയ്ൻമെന്റ് ചെയർ സുജിത് കുമാർ, എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ രുചികൊണ്ട് മാത്രമല്ല, സ്നേഹപൂർവവും സൗഹൃദപരവുമായ വിളമ്പൽ കൊണ്ടും അതിഥികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. സംഗീതം, ഗാനങ്ങൾ, നൃത്തങ്ങൾ, ഫാഷൻ ഷോ, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികൾ ആഘോഷത്തിന് നിറപ്പകിട്ടേകി. മെഗാ തിരുവാതിരയും കാണികളുടെ മനംകവർന്നു. അടുത്തിടെ ഫൊക്കാന കൺവെൻഷന്റെ…
സദ്ദാം ഹുസൈൻ ഭരണകാലത്തെ മുൻ ഇറാഖി രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അമേരിക്കയിൽ അറസ്റ്റിൽ
ഡിട്രോയിറ്റ്: സദ്ദാം ഹുസൈൻ ഭരണകൂടത്തിന് കീഴിൽ ഉന്നത ഇറാഖി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിരുന്നതായി സംശയിക്കുന്ന വ്യക്തി ഫെഡറൽ അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായി. റആദ് അലൻബാഗി എന്നയാളാണ് പിടിയിലായത്. ഫെഡറൽ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് ആണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മിഷിഗണിലെ ഫാർമിംഗ്ടൺ ഹിൽസ് പ്രദേശത്തുവെച്ചാണ് അറസ്റ്റ് നടന്നത്.ഫാർമിംഗ്ടൺ ഹിൽസിലെ അറിയപ്പെടുന്ന ഒരു ഉന്നത റെസിഡൻഷ്യൽ മേഖലയായ കൺട്രി റിഡ്ജ് സർക്കിൾ പ്രദേശത്താണ് റആദ് അലൻബാഗി താമസിച്ചിരുന്നത്. അലൻബാഗിയുടെ മുൻകാല രഹസ്യാന്വേഷണ പ്രവർത്തനങ്ങളെക്കുറിച്ചോ സേവന കാലയളവിനെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ എച്ച്.എസ്.ഐ (HSI) ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.\ഫെഡറൽ ഏജൻസിയുടെ ഡിട്രോയിറ്റ് ഓഫീസാണ് ഇദ്ദേഹത്തിന്റെ പശ്ചാത്തലം സംബന്ധിച്ച നിർണായക വിവരങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്
ന്യൂയോർക്ക് സബ്വേ ട്രാക്കിൽ രണ്ട് യുവസുഹൃത്തുക്കൾക്ക് ദാരുണാന്ത്യം; ട്രെയിൻ എത്തുന്നതിന് നിമിഷങ്ങൾ മുമ്പ് പാളത്തിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ന്യൂയോർക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ സബ്വേ സ്റ്റേഷനടുത്തായിരുന്നു സംഭവം നടന്നത്. ഇരുവരും ട്രാക്കിലിരിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂജേഴ്സി സ്വദേശികളായ 24 വയസ്സുള്ള മലൈക ചിത്രെ (Malaika Chitre), നവം കൗൾ (Navam Kaul) എന്നിവരാണ് മരിച്ചത്. ഇരുവരും റട്ഗേഴ്സ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരും ദീർഘകാല സുഹൃത്തുക്കളുമായിരുന്നുവെന്ന് പറയുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച പുലർച്ചെ 3.14ഓടെ ലോവർ മന്‍ഹാട്ടനിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്വേ സ്റ്റേഷനിലായിരുന്നു അപകടം. തെക്കോട്ടു പോയിരുന്ന നമ്പർ 4 ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും ട്രാക്കിൽ ഇരിക്കുന്നതായി ദൃശ്യങ്ങളിൽ കാണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ലോക്കോ പൈലറ്റ് ഇരുവരും ട്രാക്കില്‍ ഇരിക്കുന്നത് കണ്ടിരുന്നു. എന്നാല്‍, അടിയന്തരമായി ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. ഇരുവരും എങ്ങനെ ട്രാക്കിലെത്തിയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഒരാൾ ട്രാക്കിലേക്ക് വീണതിനെ…
സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ ജോർജ് വർഗീസ് (രാജുച്ചായൻ) ഡാളസ്സിൽ അന്തരിച്ചു
ഡാലസ് സി.എസ്.ഐ. കോൺഗ്രിഗേഷന്റെ സജീവ അംഗവും വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷററുമായിരുന്ന ജോർജ് വർഗീസ് (രാജുച്ചായൻ) സെപ്തംബര്‍ 14 തിങ്കളാഴ്ച രാത്രി ഡാളസ്സിൽ അന്തരിച്ചു സഭയോടും വിശ്വാസസമൂഹത്തോടും ആഴമായ പ്രതിബദ്ധതയും വിനയവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ എന്ന നിലയിൽ സഭയുടെ പ്രവർത്തനങ്ങളിൽ സത്യസന്ധതയോടും സമർപ്പണത്തോടും കൂടി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സ്നേഹപൂർണ്ണമായ ഇടപെടലുകളും ഡാലസിലെ വിശ്വാസസമൂഹം എന്നും ഓർമ്മിക്കും. ഭാര്യ: ലീലാമ്മ ജോർജ് സംസ്കാര ശുശ്രൂഷകൾ: പൊതുദർശനം: വെള്ളിയാഴ്ച, സെപ്റ്റംബർ 18, 2026 സംസ്കാര ശുശ്രൂഷ: ശനിയാഴ്ച, സെപ്റ്റംബർ 19, 2026 (കൂടുതൽ വിവരങ്ങൾ ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്). വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിലിന്റെയും ഡയാസ്പോറാ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെയും പേരിൽ പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ…
പുടിൻ-മോദി ഊഷ്മളത അമേരിക്കയെ ചൊടിപ്പിച്ചു; 100% തീരുവ ഏർപ്പെടുത്തുന്ന ബില്ലിൽ ഇന്ത്യയേയും ഉള്‍പ്പെടുത്തി
ഇന്ത്യയിൽ അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ കാണിച്ച ഊഷ്മളത അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ ചര്‍ച്ചാ വിഷയമായി. ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള അഭേദ്യമായ സൗഹൃദം വീണ്ടും ട്രംപിന്റെ കണ്ണിലെ കരടായി മാറി. ഇന്ത്യയിൽ അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ കാണിച്ച ഊഷ്മളത അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ വന്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഈ യോഗത്തിൽ നിന്ന് ഉയർന്നുവന്ന രോഷത്തിനിടയിൽ, യു എസ് സെനറ്റ് ഇതിനകം പാസാക്കിയ ‘റഷ്യൻ ഉപരോധ ബില്ലിൽ’ കർശനമായ ഭേദഗതികൾ വരുത്തണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. റഷ്യയുമായി ബിസിനസ്സ് ചെയ്യുന്നതിന് ഇന്ത്യയ്ക്ക് 100 ശതമാനം വരെ കനത്ത താരിഫ് ചുമത്താൻ കഴിയുന്ന തരത്തിൽ, ബില്ലിൽ ഇന്ത്യയുടെ പേര് നേരിട്ട് ഉൾപ്പെടുത്താൻ നിയമ നിർമ്മാതാക്കള്‍…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 19): ജയശങ്കര്‍ പിള്ള
അതിരുകൾക്കപ്പുറം വ്യാപിച്ച ഒരുവിശ്വമാനവ ദർശനം ശ്രീ നാരായണ ഗുരുവിന്റെ കേരളത്തിന് പുറത്തുള്ള യാത്രകളും പ്രവർത്തനങ്ങളും ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെപരിധിയിൽ മാത്രം ഒതുക്കിക്കാണുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വിശാലതയെ പരിമിതപ്പെടുത്തുന്നതായിരിക്കും. കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കും സാമൂഹിക അസമത്വങ്ങൾക്കും എതിരെ പ്രവർത്തിച്ച ഗുരു, തന്റെ ആത്മീയ അന്വേഷണങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും ഭാഗമായി കേരളത്തിന് പുറത്തുള്ള പ്രദേശങ്ങളിലേക്കും സഞ്ചരിച്ചു. പ്രത്യേകിച്ച് ഇന്നത്തെ തമിഴ്നാട്ടിലെ തെക്കൻ പ്രദേശങ്ങളും കർണാടകത്തിലെ മംഗളൂരും ഗുരുവിന്റെ ജീവിതത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സ്ഥാനമാണ് നേടിയിട്ടുള്ളത്. ഈ യാത്രകൾ വെറും തീർത്ഥാടനങ്ങളായിരുന്നില്ല; മനുഷ്യരുടെ ജീവിതാവസ്ഥ നേരിൽ മനസ്സിലാക്കുകയും ആത്മീയതയെ സാമൂഹിക പുരോഗതിയുമായി ബന്ധിപ്പിക്കുകയും ചെയ്ത പ്രവർത്തന യാത്രകളായിരുന്നു. ഗുരുവിന്റെ യുവകാല ആത്മീയാന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നത്തെ തമിഴ്നാട്ടിന്റെ തെക്കൻ ഭാഗങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കന്യാകുമാരി, നാഗർകോവിൽ, കട്ടാർ, മരുത്വാമല തുടങ്ങിയ പ്രദേശങ്ങളുമായി ഗുരുവിന്റെ ജീവിതം അടുത്ത് ബന്ധപ്പെട്ടിരുന്നു. അന്നത്തെ…
ഗുണ്ടാപ്പിരിവും ഭീഷണിയും; കാനഡയിൽ വൻ നടപടി, 111 പേരെ നാടുകടത്തി
ടൊറന്റോ: ഗുണ്ടാപ്പിരിവ്, ഭീഷണി, അക്രമം തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കാനഡയിൽ കുടിയേറ്റ അധികൃതർ നടപടി ശക്തമാക്കി. 2025 ഓഗസ്റ്റ് മുതൽ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട 111 പേരെ കാനഡയിൽ നിന്ന് നാടുകടത്തിയതായി Canada Border Services Agency (CBSA) അറിയിച്ചു. ഇതേ കാലയളവിൽ 188 പേർക്കെതിരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിനുള്ള ഉത്തരവുകളും (removal orders) പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണേഷ്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ഗുണ്ടാപ്പിരിവ്, ഭീഷണി, അക്രമസംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. ഇന്ത്യയിൽ നിന്നെത്തിയ ചില യുവാക്കളെയും വിദ്യാർത്ഥികളെയും ക്രിമിനൽ സംഘങ്ങൾ ഗുണ്ടാപ്പിരിവ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്നതായി കാനഡയുടെ സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയായ FINTRAC നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, നാടുകടത്തപ്പെട്ട 111 പേരും ഇന്ത്യക്കാരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പൗരത്വം സംബന്ധിച്ച വിശദമായ കണക്കുകൾ CBSA പുറത്തുവിട്ടിട്ടില്ല. അതിനാൽ “ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ” എന്ന രീതിയിൽ വാർത്ത നൽകുന്നതാണ്…
