വാഷിംഗ്ടണ്‍: മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജോർജിയ സ്റ്റേറ്റില്‍ RICO (Racketeer Influenced and Corrupt Organisations Act) നിയമം ലംഘിച്ചതുള്‍പ്പടെ 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ജോർജിയയിലെ ഫുൾട്ടണ്‍ കൗണ്ടി ജില്ലാ അറ്റോർണി ഫാനി വില്ലിസാണ് കുറ്റം ചുമത്തിയത്. മുൻ പ്രസിഡന്റിന് കീഴടങ്ങാൻ ഓഗസ്റ്റ് 25 വരെ സമയം അനുവദിച്ചിട്ടുണ്ട്. ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങളുടെ പട്ടിക ഉൾക്കൊള്ളുന്ന ഒരു രേഖ ജോർജിയയിലെ ഫുൾട്ടൺ കൗണ്ടി കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ. എന്നാൽ, വിശദീകരണം നൽകാതെ വെബ്സൈറ്റിൽ നിന്ന് രേഖ നീക്കം ചെയ്തു. രേഖയിൽ ലിസ്റ്റുചെയ്തിരിക്കുന്ന കുറ്റങ്ങളിൽ വഞ്ചന, നിയമവിരുദ്ധ സംഘടനകളിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കെതിരെ പലപ്പോഴും ഉപയോഗിക്കുന്ന നിയമം, തെറ്റായ പ്രസ്താവനകൾ, തെറ്റായ രേഖകൾ സമർപ്പിക്കൽ, നിരവധി…
Category: AMERICA
പി സി എൻ എ കെ മീഡിയ ടീം നിലവിൽ വന്നു
ഹൂസ്റ്റൺ: 39- മത് നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ പ്രവർത്തനങ്ങളും അപ്ഡേറ്റുകളും ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാൻ വിവിധ കോൺഫറൻസ് പ്രവർത്തനങ്ങളിൽ പങ്കാളികളും പരിചയവും അനുഭവസമ്പത്തുള്ളവരുമായ മാധ്യമപ്രവർത്തകരുടെ സമിതിയെ തിരഞ്ഞെടുത്തു. കുര്യൻ സഖറിയ, നിബു വെള്ളവന്താനം, ഫിന്നി രാജു, ജോയി തുമ്പമൺ, സ്റ്റീഫൻ സാമുവൽ എന്നിവരാണ് മീഡിയ ടീം സമിതി അംഗങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടി ഉപയോഗിച്ചുകൊണ്ട് രജിസ്ട്രേഷനും മറ്റ് കോൺഫറൻസിന്റെ വിവരങ്ങളും ഉൾപ്പെടുത്തി പി.സി.എൻ.എ.കെ വെബ്സൈറ്റിൽ നിന്നും സമൂഹമാധ്യമ പേജുകൾ ആയ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം , ട്വിറ്റർ തുടങ്ങിയ അക്കൗണ്ടുകളിലേക്ക് നേരിട്ട് സന്ദർശിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് വിജയകരമാക്കുന്നതിന് മീഡിയയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ മീഡിയ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഹൂസ്റ്റൺ കോൺഫ്രൻസ് നാഷണൽ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ…
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു
വാഷിംഗ്ടൺ ഡി സി : 2022 ഒക്ടോബറിനുശേഷം ആദ്യമായി ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 83-ന് താഴെയായി തിങ്കളാഴ്ച ഇടിഞ്ഞു ആഗസ്റ് 14 ഇന്ത്യൻ സമയം രാവിലെ 09:32 ഓടെ ഡോളറിന് 82.9650 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം, വെള്ളിയാഴ്ച 82.8450 ൽ നിന്ന് കുറഞ്ഞു. കറൻസി നേരത്തെ 83.0725 ആയി കുറഞ്ഞിരുന്നു. 82.84 രൂപയിൽ നിന്ന് 83.06 രൂപയിൽ രാവിലെ വ്യാപാരം നടന്ന രൂപ പിന്നീട് 83.11 രൂപയിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ കറൻസി 83.08 രൂപ വരെ താഴ്ന്നിരുന്നു. ഡോളർ വിറ്റഴിച്ച പൊതുമേഖലാ ബാങ്കുകളുടെ ഇടപെടൽ മൂലം രൂപ പിന്നീട് 82.95 രൂപയിലെത്തി. യുഎസ് ആദായത്തിലുണ്ടായ വർധനയാൽ സമ്മർദ്ദത്തിലായ, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ . കൊറിയൻ വോൺ, മലേഷ്യൻ റിംഗിറ്റ്, ഇന്തോനേഷ്യൻ റുപിയ എന്നിവയുടെ മൂല്യം 0.6% മുതൽ 0.8% വരെ താഴ്ന്നു.
കരോൾട്ടൻ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ.
കരോൾട്ടൻ (ടെക്സാസ്): കരോൾട്ടൻ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ ഓഗസ്റ്റ് 18, 19, 20 (വെള്ളി, ശനി ഞായര്‍ ) തീയതികളില്‍ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും. ഓഗസ്റ്റ് 13 -ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ. ഫാ. ജോൺ കുന്നത്തുശ്ശേരിൽ, അസി. വികാരി റവ. ഫാ. മാത്യു അലക്സാണ്ടർ എന്നിവർ ചേർന്ന് കൊടിയേറ്റി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. ഓഗസ്റ്റ് 18 ന് വെള്ളിയാഴ്ച വൈകുന്നേരം 7:00 നു സന്ധ്യനമസ്കാരം, ഗാനശുശ്രുഷ, തുടര്‍ന്ന് അനുഗ്രഹീത സുവിശേഷകനായ ഫാ. ബിജു തോമസിന്റെ വചനപ്രബോധനം നടക്കും. ഓഗസ്റ്റ് 19 ന് ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വാസികളെ സമന്വയിപ്പിച്ചു നടത്തുന്ന കാർണിവൽ, നാടൻ ഭക്ഷണങ്ങളൊരുക്കിയ ‘തട്ടുകട ‘ എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 6:30 നു സന്ധ്യനമസ്കാരം, മദ്ധ്യസ്ഥപ്രാർഥന, ഗാനശുശ്രുഷ, തുടർന്ന്…
പട്ടാളകാരി വനേസ ഗില്ലന്റെ മൃതദേഹം സംസ്കരിക്കാൻ സഹായിച്ച അഗ്വിലാറിന് 30 വർഷത്തെ തടവ് ശിക്ഷ
വാക്കോ, ടെക്സാസ് – 2020 നവംബർ 28-ന് കവാസോസ് പട്ടാളക്കാരി വനേസ ഗില്ലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നൽകുകയും കുറ്റം സമ്മതിക്കുകയും ചെയ്ത സെസിലി അഗ്വിലറിനെ തിങ്കളാഴ്ച വാക്കോ ഫെഡറൽ ജഡ്ജി 30 വർഷം തടവിന് ശിക്ഷിച്ചു. 30 വർഷത്തെ തടവിന് പുറമേ, അഗ്വിലാറിനു മൂന്ന് വർഷത്തെ സൂപ്പർവിഷനും ഒരു മില്യൺ ഡോളർ പിഴയും അടക്കേണ്ടി വന്നതായി നീതിന്യായ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 14 തിങ്കളാഴ്ച ശിക്ഷ വിധിക്കും മുമ്പ്, 2020 ലെ ഫോർട്ട് കൊലപാതകവുമായി ബന്ധപ്പെട്ട് ഗില്ലെനെ കൊന്നുവെന്ന് ആരോപിക്കപ്പെട്ടയാളുടെ കാമുകി അഗ്വിലറിന് പരമാവധി 30 വർഷം തടവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഗില്ലന്റെ കുടുംബാംഗങ്ങളും സെൻട്രൽ ടെക്സസ് കമ്മ്യൂണിറ്റി അംഗങ്ങളും കോടതിക്ക് പുറത്ത് റാലി നടത്തി. 2020 ഏപ്രിൽ 22-ന് നടന്ന സംഭവങ്ങൾ വിശദീകരിക്കാൻ അഗ്വിലാറിന് സമയവും അവസരവും നൽകിയപ്പോൾ അന്നത്തെ കാമുകൻ റോബിൻസന്റേതു…
ക്വീൻസ് ഇന്ത്യാ ഡേ പരേഡ് പ്രൗഢഗംഭീരമായി പര്യവസാനിച്ചു
ന്യൂയോർക്ക്: ആഗസ്റ്റ് 13 ഞായറാഴ്ച ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസ്സിയേഷൻറെ (FBIMA) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട “ക്വീൻസ് ഇന്ത്യാ ഡേ പരേഡ്” വളരെ വിജയപ്രദമായും പ്രൗഡ്ഢ ഗംഭീരമായും പര്യവസാനിച്ചു. വളരെയധികം ജനശ്രദ്ധ നേടി ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂവിലൂടെ ‘”ഭാരത് മാതാ കീ ജയ്” എന്നും “വന്ദേ ഭാരത്” എന്നും “ബോലോ ഭാരത് മഹാൻ” എന്നുമുള്ള ധ്വനികൾ അലയടിച്ച് മുന്നേറിയ പരേഡ് ഇന്ത്യയുടെ മഹത്വം അമേരിക്കൻ ജനതയുടെ മദ്ധ്യത്തിൽ വിളിച്ചോതുന്നതിന് ഉതകുന്ന പ്രകടനമായിരുന്നു. വിവിധ സംഘടനകളുടെ ഫ്ളോട്ടുകളും സംഘടനാ അംഗംങ്ങളും അണിനിരന്ന പരേഡ് നട്ടുച്ചയുടെ ശക്തമായ ചൂടിലും അതൊന്നും വകവെക്കാതെ ഒരു മണിക്കൂറിലധികം സമയമെടുത്ത് 263- മത് സ്ട്രീറ്റിൽ നിന്നും ആരംഭിച്ച് മന്ദം മന്ദം മുന്നേറി കോമ്മൺവെൽത്ത് ബൊളവാടിലൂടെ ഗ്രിഗോറിയൻ ഓഡിറ്റോറിയത്തിൽ എത്തിചേർന്നപ്പോൾ ദേശഭേദമെന്യേ നൂറു കണക്കിന് ആളുകളാണ് പരേഡിനെ വരവേൽക്കുവാൻ കാത്തു നിന്നത്.…
എം എ സി എഫ് റ്റാമ്പായുടെ മെഗാ ഓണം ഓഗസ്റ്റ് 26 ന് രാവിലെ 11 മണി മുതൽ
റ്റാമ്പാ : മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ (എം എ സി എഫ് റ്റാമ്പാ ) ഓണാഘോഷം ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 11 മുതൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ആർഭാടപൂർവം നടത്തപ്പെടും. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഈ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആൾക്കാർ എത്തി ചേരും. വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തി വന്നിരുന്ന മെഗാ ഡാൻസ് ആയിരുന്നു മുഖ്യ ആകര്ഷണമെങ്കിൽ , ഇത്തവണ അതിനോടൊപ്പം കേരളത്തിന്റെ അഭിമാനമായ പാചകകുലപതി ശ്രീ മോഹനൻ നമ്പൂതിരിയുടെ രുചിപെരുമ ഓണസദ്യയിൽ അനുഭവിക്കാനുള്ള അസുലഭ ഭാഗ്യം കൂടിയാണ് അമേരിക്കൻ മലയാളികൾക്ക് ലഭിക്കുന്നത്. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ പങ്കെടുക്കാറുള്ള ഈ മഹോത്സവത്തിനായി മാർച്ച് മാസം മുതൽ നൃത്ത പരിശീലനങ്ങൾ ആരംഭിച്ചിരുന്നു. അമേരിക്കയിൽ ഏറ്റവും ആദ്യം ഓണത്തിനായുള്ള തയാറെടുപ്പുകൾ ആരംഭിക്കാറുള്ളതും എം എ സി…
ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷം ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 9.00 മണി മുതൽ
ഷിക്കാഗോ: ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂക്കളങ്ങളുമായി ഏഴാം കടലിനിക്കരെ ചിക്കാഗോ ഗീതാമണ്ഡലത്തിൽ ഓഗസ്റ്റ് 26 ന് ഓണാഘോഷം…എല്ലാവരെയും ഗീതാമണ്ഡലത്തിലേക്ക് സ്വാഗതം ചെയ്യുന്നു പുതിയ തലമുറയ്ക്ക് കേരള പൈതൃക സമ്പത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനും, കൂട്ടു കുടുംബങ്ങളിലെ ഓണം എങ്ങനെ ആയിരുന്നു എന്ന് കാണിച്ചുകൊടുക്കുവാനും അതോടൊപ്പം ഓണത്തേയും,കേരളത്തെ പറ്റിയും കൂടുതൽ അറിവുകൾ പകർന്ന് നൽക്കുവാനായി ഓഗസ്റ്റ് 26 നു രാവിലെ 10 മുതൽ ഈ വർഷത്തെ ഓണാഘോഷം ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നു. ഒത്തൊരുമയിലൂടെ കൈവരുന്ന ആഹ്ളാദത്തിന്റെ അലയൊലിയാണ് ഓരോ ആര്‍പ്പുവിളിയിലും ഊഞ്ഞാല്‍പ്പാട്ടിലും മുഴങ്ങിക്കേള്‍ക്കുന്നത്. ഉയര്‍ച്ചതാഴ്ചകളില്ലാതെ ഒന്നുപോലെ ഏവരേയും കാണാനും അതിലൂടെ ജീവിതത്തിന്റെ നവരസങ്ങളെ ആസ്വദിക്കാൻ ഓരോ ഓണസദ്യയും നമ്മെ പഠിപ്പിക്കുന്നു. അതെ, ഈ ഓണത്തിന് ചിക്കാഗോ ഗീതാമണ്ഡലത്തിൽ പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയും വൈവിധ്യമാര്‍ന്ന ഓണക്കളികളുമൊരുക്കി സമത്വത്തിന്റേയും സത്യനന്മകളുടേയും ഈ മഹോത്സവത്തെ നമ്മുക്ക് അത്യാഹ്ളാദപൂര്‍വ്വം വരവേൽക്കാം.…
റഷ്യയിലെ യുഎസ് അംബാസഡർ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ ഗെർഷ്കോവിച്ചിനെ ജയിലിൽ സന്ദർശിച്ചു
വാഷിംഗ്ടൺ: റഷ്യയിലെ യുഎസ് അംബാസഡർ ലിൻ ട്രേസി തടവിലാക്കപ്പെട്ട വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ തിങ്കളാഴ്ച ജയില്‍ സന്ദര്‍ശിച്ച് കണ്ടതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങൾക്കിടയിലും ഇവാൻ നല്ല ആരോഗ്യത്തോടെയിരിക്കുന്നു എന്നും ശക്തനായി തുടരുന്നുവെന്നും അംബാസഡർ ട്രേസി പറഞ്ഞതായി വക്താവ് പറഞ്ഞു. മോസ്കോ തുടർച്ചയായ കോൺസുലാർ പ്രവേശനം നൽകുമെന്നത് വാഷിംഗ്ടണിന്റെ പ്രതീക്ഷയാണെന്നും വക്താവ് കൂട്ടിച്ചേർത്തു. “ഒരിക്കൽ കൂടി, ഇവാൻ ഗെർഷ്കോവിച്ചിനെ ഉടൻ മോചിപ്പിക്കാനും തെറ്റായി തടവിലാക്കിയ യുഎസ് പൗരനായ പോൾ വീലനെ മോചിപ്പിക്കാനും യുണൈറ്റഡ് സ്റ്റേറ്റ്സ് റഷ്യൻ ഫെഡറേഷനോട് ആവശ്യപ്പെടുന്നു,” വക്താവ് പറഞ്ഞു. റഷ്യൻ നഗരമായ യെക്കാറ്റെറിൻബർഗിലേക്കുള്ള യാത്രയ്ക്കിടെ സൈനിക രഹസ്യങ്ങൾ കണ്ടെത്താൻ ശ്രമിച്ചതിനാണ് ഗെർഷ്കോവിച്ച് പിടിക്കപ്പെട്ടതെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. എന്നാൽ, ആ വാദത്തെ പിന്തുണയ്ക്കുന്ന വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. വാൾസ്ട്രീറ്റ് ജേർണലും ആരോപണങ്ങൾ നിഷേധിക്കുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഗെർഷ്കോവിച്ചിനെയും വീലനെയും തെറ്റായി…
ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ആഗോള ഉച്ചകോടി ഓഗസ്റ്റ് 17 മുതൽ 18 വരെ
ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഇന്ത്യാ ഗവൺമെന്റും തമ്മിലുള്ള സുപ്രധാന സഹകരണത്തെ അടയാളപ്പെടുത്തുന്ന ‘പാരമ്പര്യ വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ആഗോള ഉച്ചകോടി’ ഓഗസ്റ്റ് 17-18 തീയതികളിൽ ഗാന്ധിനഗറിൽ നടക്കും. ഈ ഉച്ചകോടി രാജ്യത്തിനുള്ളിലെ വിപുലമായ അറിവും പ്രാവീണ്യവും മുതലെടുക്കാൻ ലക്ഷ്യമിടുന്നതോടൊപ്പം, വിദഗ്ധർക്കും പരിശീലകർക്കും ഈ മേഖലയിലെ ഏറ്റവും പുതിയ ശാസ്ത്ര പുരോഗതികളിലേക്കും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഉൾക്കാഴ്ചകളിലേക്കും ആഴ്ന്നിറങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നു. ആയുഷ് മന്ത്രാലയം പ്രസ്താവിച്ചതുപോലെ, എല്ലാ വ്യക്തികളുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം. ഉച്ചകോടിയുടെ ഉദ്ഘാടനം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ആയുഷ് മന്ത്രി സർബാനന്ദ സോനോവാളും നയിക്കും. ജി20 ആരോഗ്യ മന്ത്രിമാർ, ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർമാർ, ആറ് ലോകാരോഗ്യ സംഘടനാ മേഖലകളിലെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ശാസ്ത്രജ്ഞർ,…
