വ്യാജ സിഎസ്ആർ ഫണ്ട് കേസ്: മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആനന്ദ കുമാറിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: വ്യാജ സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടറുകളും ലാപ്ടോപ്പുകളും വാഗ്ദാനം ചെയ്ത് ആളുകളെ വഞ്ചിച്ച കേസിൽ ദേശീയ എൻ‌ജി‌ഒ കോൺഫെഡറേഷൻ ചെയർമാൻ കെ എൻ ആനന്ദകുമാറിനെ കേരള പോലീസിന്റെ ക്രൈംബ്രാഞ്ച് (സിബി) വിഭാഗം ചൊവ്വാഴ്ച (മാർച്ച് 11, 2025) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിന്നീട്, ചില അസുഖങ്ങൾക്ക് ചികിത്സയിലാണെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതിയായ അനന്തു കൃഷ്ണനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ അനന്തു കൃഷ്ണൻ, സ്കൂട്ടറുകൾ, തയ്യൽ മെഷീനുകൾ, വീട്ടുപകരണങ്ങൾ, ലാപ്‌ടോപ്പുകൾ എന്നിവ പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് ആളുകളെ വഞ്ചിച്ച കേസിലാണ് അറസ്റ്റിലായത്. തട്ടിപ്പിൽ…

പ്രതീക്ഷ പകർന്ന് ഗ്രാൻഡ് മുഫ്തി – ഇന്ത്യന്‍ അംബാസിഡർ കൂടിക്കാഴ്‌ച

അബുദാബി: പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്ന്, യു എ ഇ യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീറും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും അബുദാബിയിലെ എംബസി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യൻ സമൂഹത്തിന്റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി. പ്രവാസികളുടെ ക്ഷേമവും നടപടിക്രമങ്ങളും സംബന്ധമായ വിഷയങ്ങളും സംസാരിച്ചു. പ്രവാസി ക്ഷേമ കാര്യങ്ങളിൽ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുമായും ഭരണാധികാരികളുമായും ഗ്രാൻഡ് മുഫ്തി നേരത്തെ തന്നെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

വനിതാ സംവരണത്തിൽ ഒബിസി കൂടി ഉൾപ്പെടുത്തണം: വനിതാ ജനപ്രതികളുടെ ഒത്തുചേരൽ

മലപ്പുറം: പാർലമെൻ്റ് പാസ്സാക്കിയ സംവരണ നിയമത്തിൽ, സാമൂഹികമായി പിന്നാക്കമുള്ള ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് കൂടി ജനസംഖ്യാനുപാതികമായ സംവരണം വേണമെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി. പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമത്തിൽ പട്ടികജാതി പട്ടിക വർഗക്കാർക്ക് സംവരണം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഒബിസി വിഭാഗങ്ങളിലെ വനിതകൾക്ക് വേണ്ടി സംവരണം ഇല്ല. ഇവർക്കുകൂടി സംവരണം വ്യവസ്ഥ ചെയ്തില്ലെങ്കിൽ സവർണാധിപത്യം ആയിരിക്കും ഉണ്ടാവുക എന്ന് അവർ പറഞ്ഞു. മാത്രവുമല്ല, ബില്ല് പാസാകണമെങ്കിൽ മണ്ഡലങ്ങളുടെ പുനർനിർണയം നടക്കണമെന്നും വ്യവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ അടുത്തൊന്നും ബിൽ നിയമമായി വരാൻ സാധ്യതയില്ല. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ദേദമന്യേ സ്ത്രീകൾ ഒറ്റക്കെട്ടായി സംഘടിക്കണമെന്നും അവർ സൂചിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി വനിതാ ദിനത്തോടനുബന്ധിച്ച് ‘വോട്ടവകാശത്തിൽ നിന്ന് പ്രാതിനിധ്യത്തിലേക്ക്’ എന്ന വിഷയത്തിൽ നടത്തിയ വനിതാ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അവർ.…

നവജീവൻ അഭയകേന്ദ്രത്തിൽ ഇഫ്താർ സംഗമം നടത്തി

നെടുമ്പന: നവജീവൻ അഭയ കേന്ദ്രത്തിൽ ഇഫ്‌താർ സംഗമം നടത്തി. ഇഫ്താറിൽ കുണ്ടറ നിയോജക മണ്ഡലം MLA വിഷ്ണുനാഥ് മുഖ്യതിഥിയായി. യോഗത്തിൽ നവജീവൻ അഭയകേന്ദ്രം മാനേജർ ഷെരീഫ് ടി.എം അദ്ധ്യക്ഷത വഹിച്ചു. റമദാൻ സന്ദേശം മുഹമ്മദ് യാസർ നടത്തി. ഫൈസൽ കുളപ്പാടം, സലിം കുരീപ്പള്ളി, എ.എൽ നിസാമുദീൻ സ്വാമിനി ജ്ഞാന വിജയാനന്ദ, നെടുമ്പന ഗാന്ധി ഭവൻ ഡയറക്‌ടർ ശ്രീമതി പ്രസന്ന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ആവർത്തിച്ചുള്ള വിദ്വേഷ പരാമർശങ്ങൾ: പി സി ജോർജിനെതിരെ ഫ്രറ്റേണിറ്റി പരാതി നൽകി

തിരുവനന്തപുരം: വംശീയ പ്രസ്താവനകൾ നിരന്തരം ആവർത്തിച്ച് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന പി.സി ജോർജിനെതിരെ കേസ് എടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസ് ഡി.ജി.പിക്ക് പരാതി നൽകി. കോട്ടയം മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്ന അടിസ്ഥാനരഹിതമായ വിദ്വേഷ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാതി നൽകിയത്. വംശീയ പരാമർശങ്ങൾ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരിക്കെ വീണ്ടും സമാനമായ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിനെ ഇനിയും ജയിലിൽ അടക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടങ്ങളിലേക്ക് കടക്കുമെന്ന് മൂവ്മെന്റ് അറിയിച്ചു.  

ലഹരിയ്ക്കും ഭീകരതയ്ക്കുമെതിരെ കുടുംബങ്ങള്‍ ഉണരണം: പൊടിമറ്റം സെന്റ് മേരീസ് പാരീഷ് കൗണ്‍സില്‍

പൊടിമറ്റം: സമൂഹത്തിനൊന്നാകെ വന്‍ ഭീഷണിയായി മാറിയിരിക്കുന്ന ലഹരിക്കും അക്രമത്തിനും ഭീകരതയ്ക്കുമെതിരെ പൊതുമനഃസാക്ഷിയും കുടുംബങ്ങളും ഉണരുന്നില്ലെങ്കില്‍ സമൂഹമൊന്നാകെ വന്‍നാശത്തിലേയ്ക്ക് വീഴുമെന്ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി പാരീഷ് കൗണ്‍സില്‍. കുടുംബങ്ങളും കുടുംബ കൂട്ടായ്മകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണം. സമുദായ സാമൂഹ്യ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒറ്റക്കെട്ടായി ഇതിനായി കൈകോര്‍ക്കണം. ലഹരി സൃഷ്ടിക്കുന്ന അക്രമവാസനകള്‍ ജന്മം നൽകിയ മാതാപിതാക്കളുടെ പോലും ജീവനെടുക്കുന്ന കൊടുംക്രൂരത നിരന്തരം ആവര്‍ത്തിക്കുന്നത് ഭയപ്പാടും ആശങ്കകളും സൃഷ്ടിക്കുന്നു. നിസംഗതരായി മാറിനില്‍ക്കാതെ ലഹരി ഭീകരതയെന്ന സാമൂഹ്യവിപത്തിന് അവസാനം കണ്ടെത്താനായില്ലെങ്കില്‍ കേരള സമൂഹം തന്നെ ഭീകരവാദത്തിന്റെയും ലഹരിയുടെയും ഇരകളായി ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ലഹരിവിരുദ്ധ ബോധവല്‍ക്കരണം അനിവാര്യമാണെന്നും പാരീഷ് കൗണ്‍സില്‍ സൂചിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുകയും ഇവയുടെ പരിസരങ്ങൾ നിരന്തരം നിരീക്ഷണ വിധേയമാക്കുകയും വേണം. വിവിധ സമുദായിക സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട്…

സ്ത്രീകള്‍ മാറ്റത്തിന്റെ സ്രോതസുകൾ ആകണം: ഫാദർ മർക്കോസ് പള്ളിക്കുന്നേൽ

നിരണം: സ്ത്രീകള്‍ മാറ്റത്തിന്റെ സ്രോതസുകൾ ആകണ മെന്നും ദൈവരാജ്യത്തിന്റെ വ്യാപ്തിക്ക് നിർണ്ണായക പങ്ക് വഹിക്കുന്നവരാകണമെന്നും ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ വുമൺസ് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടന്ന ലോക വനിത ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇടവക വികാരിമാരായ ഫാദർ മർക്കോസ് പള്ളിക്കുന്നേൽ. ചടങ്ങിൽ വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് ലൗലി മർക്കോസ് കൊച്ചമ്മ അധ്യക്ഷത വഹിച്ചു.പ്രവാസി കോർഡിനേറ്ററും സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ- ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടറുമായ ജിജിമോൾ ജോൺസൺ മുഖ്യ സന്ദേശം നല്കി. സ്ത്രീകളുടെ അവകാശങ്ങളെ പറ്റി ബോധ്യമുള്ളവരാകണമെന്നും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കാൻ സ്ത്രീകള്‍ മുന്നോട്ടു വരണമെന്നും ജിജിമോൾ ജോൺസൺ പ്രസ്താവിച്ചു. അന്നമ്മ ജോൺ, സെക്രട്ടറി ഷിനു റെന്നി,ട്രഷറാർ അനു അജീഷ്,കൺവീനർ ഷീജ രാജൻ,ജോ. കൺവീനർ സൗമ്യ സുനിൽ ,ഡീക്കന്‍…

സിന്ധു ജിങ്ക ചാക്കോയെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ അനുമോദിച്ചു

എടത്വ: കേരള സര്‍ക്കാര്‍ സംയോജിത ശിശു വികസന സേവന പദ്ധതി 2023-24 വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച പത്തനംതിട്ട ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കുള്ള പുരസ്‌കാരം നേടിയ എടത്വ കാരിതടത്തിൽ സിന്ധു ജിങ്ക ചാക്കോയെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ അനുമോദിച്ചു. സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ – ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ പൊന്നാട അണിയിച്ച് അനുമോദിച്ചു. 2018 ല്‍ സര്‍വീസില്‍ പ്രവേശിച്ച സിന്ധു നിലവില്‍ പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്റ്റില്‍ സേവനമനുഷ്ഠിച്ചു വരുന്നു. എടത്വാ സെയിന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പ്രസാദ് ജോസിന്റെ സഹധർമ്മിണിയാണ്. വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു. ക്ലബ് വനിതാ ഫോറം കൺവീനർ ഷേർലി അനിൽ ഉദ്ഘാടനം ചെയ്തു.…

തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ അക്കാദമി

എടത്വാ: തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പ്രദീപ് ജോസഫ് , ട്രഷറാർ എബി മാത്യു ചോളകത്ത്, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, അഡ്വ. ഐസക്ക് രാജു എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍ കോർട്ടിൽ ഓപ്പൺ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് 2025 നടത്തിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താരങ്ങൾ പങ്കെടുത്തിരുന്നു. പ്രദീപ് ജോസഫിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.

ദളിതുകളെ പുറന്തള്ളിയതാണ് കേരള മോഡൽ വികസന കാഴ്ചപ്പാട് : റസാഖ് പാലേരി

കൊച്ചി: കൊട്ടിഘോഷിക്കപ്പെടുന്ന കേരള വികസന മാതൃക ദളിതുകളെയും ആദിവാസികളെയും പുറന്തള്ളിയ വികസന ക്രമമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. എസ്.സി – എസ്.ടി വികസന പദ്ധതികളും ഫണ്ട് അട്ടിമറിയുടെ രാഷ്ട്രീയവും എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി എറണാകുളം ഫ്രൈഡേ ക്ലബ് ഹാളിൽ സംഘടിപ്പിച്ച ടേബ്ൾ ടോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂഉടമസ്ഥതയിൽ നിന്ന് ദളിത് ആദിവാസികൾ പുറന്തള്ളപെട്ടു എന്നതാണ് ഭൂപരിഷ്കരണത്തിൻ്റെ ഫലം. ലൈഫ്മിഷനിലെ ഫ്ലാറ്റുകൾ ദളിതുകൾക്കായി ഇടതു സർക്കാർ ഓഫർ ചെയ്ത പുതിയ കോളനികളാണ്. കേന്ദ്ര, കേരള സർക്കാറുകൾ എസ്.സി – എസ്.ടി ഫണ്ടും പദ്ധതി വിഹിതവും വെട്ടിക്കുറക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. പട്ടിക വിഭാഗങ്ങൾക്കുള്ള ഫണ്ട് വിനിയോഗത്തിന് മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതു പോലെ നിയമനിർമാണം നടത്തണമെന്ന്…