പത്തനംതിട്ട: മാലിന്യമുക്ത നവകരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാം ഘട്ടത്തിന് ആറന്മുളയിലും സീതത്തോടും തുടക്കമായി. സീതത്തോട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദും ആറന്മുളയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി റ്റോജിയും നിർവഹിച്ചു. പുഴകൾ പൈതൃക സമ്പത്തും ജീവവാഹിനിയുമാണെന്ന് വരും തലമുറയെ ഓർമിപ്പിക്കാനും അവരിൽ ജല സ്രോതസുകളുടെ സംരക്ഷണത്തിനായുള്ള അവബോധം വളർത്തുവാനും പദ്ധതി പ്രയോജനകരമാകുമെന്ന് പി ആർ പ്രമോദ് പറഞ്ഞു. നീർച്ചാലുകളെ പൂർണമായി മാലിന്യ മുക്തമാക്കി തുടർമലിനീകരണം തടയുവാനായി ഹരിത കേരള മിഷനുമായി ചേർന്നാണ് പദ്ധതി നടത്തുന്നത്. സീതക്കുഴി കൈത്തോട്ടിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി അധ്യക്ഷയായി. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ലക്ഷ്മി പദ്ധതി വിശദീകരിച്ചു. ആറന്മുള ഗ്രാമപഞ്ചായത്തിലെ മണപ്പള്ളി വാട്ടർ ടാങ്ക് പുത്തൻപറമ്പിൽപടി തോടിന് സമീപം നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ…
Category: KERALA
ആഭ്യന്തര പരാതി പരിഹാര സമിതികളുടെ പ്രവർത്തനം കാര്യക്ഷമമല്ല: മാധ്യമ സെമിനാർ
തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനങ്ങൾ തടയുന്നതിനായി രൂപംനൽകിയ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര പരാതിപരിഹാര സമിതികളുടെ പ്രവർത്തനം ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളിലും പരാജയമാണെന്ന് ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവ് . ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിലെ ‘മാധ്യമങ്ങളിലെ ലിംഗസമത്വം’ എന്ന വിഷയത്തിൽ നടന്ന സെമിനാറാണ് ഇത് ചൂണ്ടിക്കാട്ടിയത്. സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കാത്ത തരത്തിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പലയിടത്തും ഇത്തരം സമിതികൾ രൂപീകരിക്കുന്നത് എന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ആഭ്യന്തരസമിതികൾ ഉണ്ടെന്ന് പല സ്ഥാപനങ്ങളിലേയും വനിതാമാധ്യമപ്രവർത്തകർക്ക് അറിയില്ലെന്നും ചർച്ച ചൂണ്ടിക്കാട്ടി. വനിതാമാധ്യമപ്രവർത്തകർക്ക് കൂടി സഹായകരമാകുന്ന രീതിയിൽ തൊഴിലെടുക്കുന്ന അമ്മമാർക്കായി രാത്രിയിലും പ്രവർത്തിക്കുന്ന ശിശുപരിപാലനകേന്ദ്രങ്ങൾ (ക്രഷ്) സ്ഥാപിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണം. അവിവാഹിതരായ വനിതാമാധ്യമപ്രവർത്തകർക്ക് രാത്രിയിൽ ജോലി കഴിഞ്ഞു തങ്ങുന്നതിനുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഓരോ ജില്ലയിലും സ്ഥാപിക്കണമെന്നും സെമിനാറിൽ ആവശ്യമുയർന്നു. മാധ്യമ സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനങ്ങളിൽ സ്ത്രീകളുടെ…
വാർത്തകളിലെ സ്ത്രീകളെ വാണിജ്യവൽക്കരിക്കാതെ വസ്തുതകൾക്കനുസൃതമായി മാത്രം വ്യാഖ്യാനിക്കണം: മാധ്യമ സെമിനാര്‍
വാർത്തകളിൽ പ്രതിപാദിക്കപ്പെടുന്ന സ്ത്രീകളെ കമ്പോളവൽക്കരിക്കാതെ വസ്തുതകൾക്കനുസൃതമായി മാത്രമേ വ്യാഖ്യാനിക്കപ്പെടാവൂവെന്ന് പ്രമുഖ വനിതാ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. മാധ്യമസ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി നിർണായക വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെ ലിംഗനീതിക്ക് ആക്കംകൂട്ടാനാകുമെന്നും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി ‘വാർത്തകളിലെ സ്ത്രീ’ എന്ന വിഷയത്തിൽ ടാഗോർ തീയറ്ററിൽ നടന്ന പാനൽചർച്ച അഭിപ്രായപ്പെട്ടു. സ്ത്രീകൾ ഉൾപ്പെടുന്ന വാർത്തകളിലെ ഭാഷ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തക ആർ പാർവതി ദേവി പറഞ്ഞു. വാർത്തകളുടെ ഉള്ളടക്കത്തെ ചർച്ചചെയ്യാതെ ഗ്ലാമർ രംഗത്തെ വനിതകളെ വിനോദ ഉപാധികളായും കുറ്റകൃത്യങ്ങളിലുൾപ്പെട്ട വനിതകളെ വിപണിയുടെ താൽപര്യത്തിനനുസരിച്ചും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. ദളിത്, ന്യൂനപക്ഷ, തൊഴിലാളി സ്ത്രീസമൂഹമുൾപ്പെടെ പാർശ്വവൽകൃത സമൂഹത്തെ മുന്നിലെത്തിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ട്. കഴിവുകൾ അംഗീകരിച്ച് ന്യൂസ് റൂമുകളിലെ പ്രധാന ബീറ്റുകൾ കൈകാര്യം ചെയ്യാൻ വനിതകൾക്ക്…
ആലി മുസ്ലിയാർ 21 ലെ പോരാട്ടങ്ങളെ നയിച്ച പണ്ഡിതൻ : സോളിഡാരിറ്റി
തിരൂരങ്ങാടി : ആലി മുസ്ലിയാർ 21 ലെ പോരാട്ടങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്ത പണ്ഡിതനാണെന്ന് സോളിഡാരിറ്റി. ബ്രിട്ടീഷ് കോളോണിയലിസത്തിനും സവർണ്ണ ജന്മിത്വത്തിനുമെതിരെ നടന്ന പോരാട്ടങ്ങളുടെ ഊർജ്ജ കേന്ദ്രവവുമാണ് ആലി മുസ്ലിയാരെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരങ്ങാടിയിൽ സംഘടിപ്പിച്ച ചർച്ച സംഗമം അഭിപ്രായപെട്ടു. ചർച്ച സംഗമത്തിൽ കെ ടി ഹുസൈൻ, അമീൻ മാഹി, ഡോ. മോയിൻ മലയമ്മ, താഹിർ ജമാൽ എന്നിവർ പങ്കെടുത്തു. സോളിഡാരിറ്റി ജനറൽ സെക്രടറി അൻഫാൽ ജാൻ സ്വാഗതവും ജില്ലാ സെക്രട്ടറി ജംഷീദ് നന്ദിയും പറഞ്ഞു.
വിദ്യാര്‍ത്ഥികളില്‍ സാമ്പത്തിക സാക്ഷരതയുടെ അവബോധമുണര്‍ത്തി മുതുകാടിന്റെ മാജിക്
തിരുവനന്തപുരം: ഒരൊറ്റ ക്ലിക്കില്‍ സമ്പാദ്യമെല്ലാം അപ്രത്യക്ഷമാകുന്ന ഡിജിറ്റല്‍ കണ്‍കെട്ടില്‍ അകപ്പെടാതിരിക്കാന്‍ മുതുകാടിന്റെ ബോധവത്കരണ ഇന്ദ്രജാല പരിപാടി വിദ്യാര്‍ത്ഥികളില്‍ അറിവും ആവേശവുമുണര്‍ത്തി. സാമ്പത്തിക ഇടപാടുകള്‍ വളരെ സുരക്ഷിതത്വത്തോടെ നിര്‍വഹിക്കേണ്ടതെങ്ങനെയെന്നും തട്ടിപ്പുകളെ തിരിച്ചറിയാനും അവയെ എങ്ങനെ പ്രതിരോധിക്കണമെന്നും മുതുകാട് ട്രിക്സ് ആന്റ് ട്രൂത്ത് എന്ന ഇന്ദ്രജാല പരിപാടിയിലൂടെ അവതരിപ്പിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കൗതുകമായി. യുവജനങ്ങളില്‍ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഇന്നലെ (ചൊവ്വ) വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്വെന്ഷന് സെന്ററില്‍ സോദ്ദേശ ജാലവിദ്യ അരങ്ങേറിയത്. കോട്ടണ്‍ഹില്‍, കാര്‍മല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലായിരുന്നു പ്രകടനം. ആര്.ബി.ഐയുടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്റ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി അരങ്ങേറിയത്. പരിപാടി ആര്.ബി.ഐ റീജിയണല്‍ ഡയറക്ടര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സാക്ഷരതയില്‍ കേരളം മുന്നിലാണെങ്കിലും സാമ്പത്തിക സാക്ഷരതയെക്കുറിച്ച് യുവതലമുറ കൂടുതല്‍…
ക്ഷേമനിധി ഔദാര്യമല്ല അവകാശമാണ്: എഫ് ഐ ടി യു
വേങ്ങര: ക്ഷേമനിധി ഔദാര്യമല്ല അവകാശമാണ് എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള മെംബർഷിപ്പ് ക്യാമ്പയിൻ്റെ വേങ്ങര മണ്ഡലം തല ഉദ്ഘാടനം ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂർ തോട്ടശ്ശേരിയറ യൂണിറ്റിൽ നിർവഹിച്ചു. സംസ്ഥാനത്ത് തയ്യൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി രുപകരിച്ച ക്ഷേമ നിധി സംവിധാനം തകർക്കാനുള്ള ശ്രമത്ത് എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഫ് ഐ റ്റി യു ജില്ലാ കമ്മിറ്റി അംഗം അലവി വേങ്ങര പരിപാടിയിൽ അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഹമീദ് മാസ്റ്റർ, ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, എഫ്ഐടിയു ജില്ലാ സെക്രട്ടറി സക്കീന,യൂണിയൻ ജില്ലാ ട്രഷറർ അബൂബക്കർ പി ടി,യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഖദീജ വേങ്ങര, ഷീബ വടക്കാങ്ങര, വെൽഫെയർ പാർട്ടി…
60 വർഷം പിന്നിട്ട് കാന്തപുരത്തിന്റെ ബുഖാരി അധ്യാപനം: വൈജ്ഞാനിക സമൃദ്ധമായി ഖത്മുൽ ബുഖാരി
കോഴിക്കോട്: മർകസ് സനദ്ദാന പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ഖത്മുൽ ബുഖാരി സംഗമം വൈജ്ഞാനിക സമൃദ്ധമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പണ്ഡിതരുടെയും സാദാത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരത്തിയിലധികം വരുന്ന മതവിദ്യാർഥികൾക്ക് ഇമാം ബുഖാരി(റ) രചിച്ച വിശ്വപ്രസിദ്ധമായ സ്വഹീഹുൽ ബുഖാരിയിലെ അവസാന ഹദീസുകൾ ചൊല്ലിക്കൊടുത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സദസ്സിന് നേതൃത്വം നൽകി. ആഗോള ഇസ്ലാമിക പണ്ഡിതരിൽ പ്രമുഖരായ സയ്യിദ് ഉമർ ബിൻ ഹഫീള്, ഡോ. ഉമർ മഹ്മൂദ് ഹുസൈൻ സാമ്രായി, ശൈഖ് ബിലാൽ ഹലാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പണ്ഡിത സാന്നിധ്യം ചടങ്ങിനെ അനുഗൃഹീതമാക്കി. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികം എന്ന സവിശേഷതയുള്ള ഇസ്ലാമിക ഗ്രന്ഥമാണ് ഇമാം ബുഖാരി(റ) ന്റെ സ്വഹീഹുൽ ബുഖാരി. വിശ്വപ്രസിദ്ധമായ ഈ ഹദീസ് ഗ്രന്ഥത്തിന്റെ അധ്യാപനത്തിൽ സുൽത്വാനുൽ ഉലമ…
കാലത്തിൻറെ താല്പര്യങ്ങൾക്കനുസരിച്ച രാഷ്ട്രീയത്തെ ഉയർത്തിപിടിക്കുക: കെ എ ഷഫീഖ്
മങ്കട: ‘സംഘ്പരിവാർ ഇന്ത്യ ഭരിച്ചാലും കേരളമെങ്കിലും നമ്മുടെ കൈയ്യിൽ ഉണ്ടല്ലോ’ എന്ന സങ്കുചിത രാഷ്ട്രീയത്തിന് ഇന്ത്യാ രാജ്യത്തെ രക്ഷപ്പെടുത്താനാകില്ല എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷഫീഖ്. കൂട്ടിൽ വെൽഫെയർ സ്ക്വയർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് ഒരു രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കാതെ ന്യൂനപക്ഷങ്ങൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംഘടിക്കുമ്പോൾ മറുവശത്ത് വർഗീയതയും വംശീയതയും കാണുന്നതും അത് പ്രചരിപ്പിക്കുന്നതുമായ നിലപാടുകൾ ആര് ഉയർത്തിയാലും അത് അവരുടെ അണികളെ സംഘപരിവാറിൽ എത്തിക്കുന്നതിന് സഹായകമാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ്, പഞ്ചായത്ത് പ്രസിഡന്റ് മുസ്തകീം കടന്നമണ്ണ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞിക്കോയ പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാനിബ് സിപി സ്വാഗതവും അനു റസൽ…
ദേശീയ വനിതാ പത്രപ്രവർത്തക കോൺക്ലേവ് ഫെബ്രുവരി 18-ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 18, 19 തീയതികളിലായി തലസ്ഥാനത്ത് ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ദ്വിദിന കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 18 ന് രാവിലെ 11.30 ന് മാസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വി കെ പ്രശാന്ത് എംഎല്.എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. മേയര്‍ ആര്യാ രാജേന്ദ്രനും മാധ്യമ പ്രവര്‍ത്തക മായ ശര്‍മയും മുഖ്യപ്രഭാഷണം നടത്തും. കേരള മീഡിയ അക്കാദമി ചെയര്മാന് ആര് എസ് ബാബു, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് റെജി കെ പി, സെക്രട്ടറി (തിരുവനന്തപുരം) അനുപമ ജി നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വൈസ് പ്രസിഡന്റ് പി എം കൃപ, സംസ്ഥാന സെക്രട്ടറി ബിനിത ദേവസി എന്നിവര്‍ സന്നിഹിതരാകും. വകുപ്പ്…
ധാർമിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന അന്തരീക്ഷം സാധ്യമാക്കാനാവൂ: കാന്തപുരം
മർകസ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി; കർമവീഥിയിലേക്ക് 509 സഖാഫി പണ്ഡിതർ കോഴിക്കോട്: മർകസ് വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ ഉന്നത പഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 509 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. താഷ്കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മത്തുല്ലാഹ് തുർമുദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ്ദാന പ്രഭാഷണം നടത്തി. ധാർമിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന സാമൂഹികാന്തരീക്ഷം സാധ്യമാക്കാനാവൂ എന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ലഹരി ഉപയോഗവും റാഗിങും വ്യാപകമായതിന് പിന്നിൽ ലിബറൽ ആശയങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അവബോധവും ധാർമിക മൂല്യങ്ങളും പുതുതലമുറ വിദ്യാർഥികളെ അഭ്യസിപ്പിക്കാൻ സർക്കാർ സംവിധാനങ്ങളും…
