കോഴിക്കോട്: മർകസ് 47-ാം വാർഷികവും സനദ് ദാന പൊതു സമ്മേളനവും ഞായറാഴ്ച((16-02-25) കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കും. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ 50-ാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ ഖത്മുൽ ബുഖാരി ദർസും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. എഡ്യൂ സിമ്പോസിയം, ഹദീസ് കോൺഫറൻസ്, മത്സ്യതൊഴിലാളി സംഗമം, എക്സ്പോ, പ്രാർഥന സദസ്സ്, പ്രാസ്ഥാനിക സംഗമം ഉൾപ്പെടയുള്ള അനുബന്ധ പരിപാടികൾക്ക് നാളെ (വെള്ളി) തുടക്കമാവും. തിങ്കളാഴ്ച രാവിലെ 6 ന് നടക്കുന്ന ഖത്മുൽ ബുഖാരി ആത്മീയ സംഗമത്തോടെ സമ്മേളന പരിപാടികൾ സമാപിക്കും. നാളെ(വെള്ളി) രാവിലെ 9 ന് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സിയാറത്തോടെ സമ്മേളന അനുബന്ധ പരിപാടികൾക്ക് തുടക്കമാവും. ഉച്ചക്ക് മത്സ്യ തൊഴിലാളി സംഗമവും വൈകുന്നേരം പതാക ഉയർത്തലും നടക്കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രാർഥന സദസ്സിൽ മർകസിന്റെ വിവിധ…
Category: KERALA
സോളിഡാരിറ്റി കൊച്ചി സിറ്റി ഭാരവാഹികൾ
കൊച്ചി: 2024 – 25 കാലയളവിലേക്കുള്ള സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കൊച്ചി സിറ്റി പ്രസിഡന്‍റായി ഷറഫുദ്ദീൻ നദ്`വിയെയും ജനറൽ സെക്രട്ടറിയായി സദറുദ്ദീൻ ടി.എ. യെയും തെരഞ്ഞെടുത്തു. എറണാകുളം ഗ്രാൻഡ് സ്‌ക്വറിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡന്റ് ജമാൽ അസുഹരി, സോളിഡാരിറ്റി സംസ്ഥാന സമതി അംഗം ഷെഫ്രിൻ കെ.എ. എന്നിവർ നേതൃത്വം നൽകി. ഇസ്ഹാഖ് അസ്ഹരി വൈപ്പിൻ, മുനീർ കല്ലേലിൽ എളമക്കര, മുഹമ്മദ് ബാബർ നെട്ടൂർ, മുഹമ്മദ് വസീം കലൂർ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് സമിതി അംഗങ്ങൾ: അമാനുള്ള എടവനക്കാട്, ഹാബീൽ സിദ്ധീഖി, ഷഫീക് പള്ളുരുത്തി, ഷിനാസ് പള്ളുരുത്തി. ഏരിയ പ്രസിഡന്‍റുമാർ: മുഹമ്മദ് സാബിഖ് (വൈപ്പിൻ), ഹസീദ് കെ.എച്ച്. (എറണാകുളം നോർത്ത്), ഹിസ്‌ബുല്ലാഹ് (എറണാകുളം സൗത്ത്), ഹാഷിം സാഹിബ് (വൈറ്റില), അബ്ദുൽ മുഇസ് (കൊച്ചി), അസ്‌ലം പി.എ. (പള്ളുരുത്തി).
അഞ്ചാമത് ‘മിഡ്‌നൈറ്റ് യൂണിറ്റി റൺ’ മാർച്ച് 1 ന് നടക്കും
തിരുവനന്തപുരം: ‘റൺ ഫോർ യൂണിറ്റി’ സന്ദേശവുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് യൂണിറ്റി റൺ അഞ്ചാം എഡിഷൻ മാർച്ച് ഒന്നിന്. രാത്രി 11ന് കലക്ടറേറ്റിൽ ആരംഭിച്ച് താവക്കര, പുതിയ ബസ് സ്റ്റാന്റ് റോഡ്, ഫോർട്ട് റോഡ് വഴി പ്രഭാത് ജംഗ്ഷൻ, സെന്റ് മൈക്കിൾസ് സ്‌കൂൾ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, ടൗൺ സ്‌ക്വയർ, താലൂക്ക് ഓഫീസ് വഴി തിരിച്ച് കലക്ടറേറ്റിൽ സമാപിക്കുന്ന രീതിയിൽ ഏഴ് കിലോമീറ്റർ ദൂരമാണ് ഓട്ടം. രണ്ടിന് പുലർച്ചെ 12.30 ഓടെയാവും സമാപനം. അഞ്ച് പേരടങ്ങുന്ന ചെറു സംഘങ്ങളായാണ് പങ്കെടുക്കേണ്ടത്. വ്യക്തികളായി പങ്കെടുക്കാൻ സാധിക്കില്ല. പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും ടീ ഷർട്ട് ലഭിക്കും. അഞ്ച് പേരുടെ ഒരു ടീമിന് 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. സ്‌കൂൾ,…
പ്രയുക്തി 2025 മെഗാ തൊഴിൽ മേള ഫെബ്രുവരി 15ന് കൂത്തുപറമ്പ നിര്‍മ്മലഗിരി കോളേജില്‍
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും ഫെബ്രുവരി 15ന് പ്രയുക്തി 2025 തൊഴിൽ മേള കൂത്തുപറമ്പ നിർമ്മലഗിരി കോളേജിൽ സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് അഡ്വ. പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം നിർവ്വഹിക്കും. കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല അധ്യക്ഷയാവും. എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ധനകാര്യം മറ്റ് സേവന മേഖലകളിൽ നിന്ന് 1500 ലധികം ഒഴിവുകളുമായി 40ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ആവശ്യമായ ബയോഡാറ്റ സഹിതം പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066 പി ആര്‍ ഡി, കേരള സര്‍ക്കാര്‍
ഉമ തോമസ് എം എല്‍ എ ഇന്ന് ആശുപത്രി വിടും; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ എല്ലാവർക്കും നന്ദി പറഞ്ഞു
കൊച്ചി: കലൂരിലെ നെഹ്രു സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വി ഐ പി ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ എംഎൽഎ ഉമ തോമസ് ഇന്ന് ആശുപത്രി വിടും. 46 ദിവസത്തെ നീണ്ട ചികിത്സയ്ക്ക് ശേഷം ഇന്ന് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഉമ തോമസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആരോഗ്യം വീണ്ടെടുക്കാൻ ഏതാനും ആഴ്ചകൾ കൂടി വിശ്രമം ആവശ്യമാണെന്നും അവര്‍ കുറിച്ചു. ഉമാ തോമസ് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ജഗദീശ്വരന്റെ കൃപയാൽ… നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നാളെ Renai Medcity ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണ് പ്രിയപ്പെട്ടവരെ… എന്നെ ശുശ്രൂശിച്ച ഡോക്ടർമാർ, നഴ്സസ്, സപ്പോർട്ട് സ്റ്റാഫ്സ്.. ഇതുവരെയും പ്രാർത്ഥനയോടെയും സ്നേഹത്തോടെയും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങള്‍.., അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപ്പൂർവം നന്ദി.. വിശദമായ കുറിപ്പ് പിന്നീട് പങ്കുവെയ്ക്കുന്നതാണ്.. ഡോക്ടർമാർ നിർദേശിച്ച…
50,000 മുൻഗണനാ റേഷൻ കാർഡുകൾ കൂടി വിതരണം ചെയ്തു
തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശമുണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരിൽ നിന്ന് ലഭിച്ചതുമായ 50,000 മുൻഗണനാ റേഷൻ കാർഡുകൾ കൂടി വിതരണം ചെയ്തുവരികയാണ്. 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ നിന്ന് നോൺ-പ്രിഫറൻഷ്യൽ റേഷൻ കാർഡുകൾ പരിവർത്തനം ചെയ്യുന്നതിനായി അമ്പതിനായിരം അർഹരായ വ്യക്തികൾക്ക് മുൻഗണനാ കാർഡുകൾ നൽകും. ആകെ 75,563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മ പരിശോധനയിൽ 73970 അപേക്ഷകൾ മുൻഗണനാ കാർഡുകൾക്ക് അർഹതയുള്ളതായി കണ്ടെത്തി. മാനദണ്ഡങ്ങൾക്കനുസരിച്ച് 30 മാർക്ക് നേടിയ 63861 അപേക്ഷകരിൽ ആദ്യത്തെ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ കാർഡുകൾ വിതരണം ചെയ്യുന്നത്. തുടർന്നുള്ള മാസങ്ങളിൽ മുൻഗണനാ കാർഡുകൾക്ക് അർഹതയുള്ളവരായി തിരഞ്ഞെടുക്കപ്പെട്ട ശേഷിക്കുന്ന അപേക്ഷകർക്ക് ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആകെ 5,15,675 പുതിയ കാർഡുകളാണ് ഇതുവരെ അനുവദിച്ചത്. 1,15,234 PHH…
ജലവുമായി ബന്ധപ്പെട്ട അപകടങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് ബോധവൽക്കരണം തുടരണം: മുഖ്യമന്ത്രി
തൃശൂര്‍: ജലസുരക്ഷയിൽ വിദഗ്ധ പരിശീലനം നേടിയ സംസ്ഥാനത്തെ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരിലൂടെ കേരളം രാജ്യത്തിന് മാതൃകയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജലസുരക്ഷാ പരിശീലനം പൂർത്തിയാക്കിയ 17 അംഗ വനിതാ സ്കൂബ ഡൈവിംഗ് ടീമിലെ അംഗങ്ങൾക്ക് ഡൈവിംഗ് ബാഡ്ജ് ഉദ്ഘാടനം ചെയ്ത് വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകളുടെ നേതൃത്വത്തിലുള്ള ഒരു സ്‌ക്യൂബ ഡൈവിങ് ടീമിനെ രൂപീകരിച്ചിരിക്കുന്നത്. അഗ്‌നിസുരക്ഷാ വകുപ്പിന്റെ കീഴില്‍ ആദ്യമായി വനിതാ ഫയര്‍ ഫോഴ്‌സ് ആന്‍ഡ് റെസ്‌ക്യൂ ഓഫീസർമാരെ നിയമിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അന്ന് നിയമിതരായ 100 ഓഫീസർമാരില്‍ സാഹസികത ഇഷ്ടപ്പെടുന്ന 17 ഓഫീസര്‍മാര്‍ക്കാണ് സ്‌ക്യൂബ ഡൈവിങ്ങില്‍ പരിശീലനം നല്‍കിയതെന്ന് തൃശ്ശൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ്സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍…
ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാവണം: കാന്തപുരം
സമസ്ത സെന്റിനറിയുടെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് പദ്ധതികളുടെ പ്രഖ്യാപനം നടത്തി കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട്: വില കൊടുത്ത് വാങ്ങാൻ ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ലെന്നും ജെറുസലം ആസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനാവശ്യമായ നിലപാട് സ്വീകരിക്കാൻ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഒരു ജനതയെ പുറത്താക്കി ആ നാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുമെന്ന് മറ്റൊരു രാജ്യത്തിൻറെ ഭരണാധികാരി പറയുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഫലസ്തീന്റെ മണ്ണ് കൈയടക്കി വെച്ചിരിക്കുന്നവർ അത് തിരിച്ചു നൽകി അവരുടെ അവകാശങ്ങൾ വകവച്ചു കൊടുക്കാൻ ലോകത്ത് സമാധാനമാഗ്രഹിക്കുന്ന മുഴവൻ രാജ്യങ്ങളും മുന്നോട്ട് വരണം. പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കുന്ന തീവ്ര ചിന്തകൾക്ക് കൂട്ടുനിൽക്കുന്നത് നമ്മുടെ നാഗരികത അകപ്പെട്ട പ്രതിസന്ധിയുടെ സൂചനയാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി…
മയക്കുമരുന്ന് കേസില്‍ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെ നാല് പേരെ കോടതി വെറുതെ വിട്ടു
കൊച്ചി: 2015 ജനുവരിയിൽ കൊച്ചി കടവന്ത്രയിലെ അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ റെയ്ഡിനെ തുടർന്ന് കൊക്കെയ്ൻ കൈവശം വച്ചതിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെയും മറ്റ് നാല് പേരെയും ചൊവ്വാഴ്ച (ഫെബ്രുവരി 11, 2025) വിചാരണ കോടതി കുറ്റവിമുക്തരാക്കി. 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി അവരെ കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വാദിച്ച കോടതി, മയക്കുമരുന്ന് പിടിച്ചെടുക്കുമ്പോഴും തുടർന്നുള്ള അന്വേഷണത്തിലും പോലീസ് സ്വീകരിച്ച നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് പറഞ്ഞു. ഇവരുടെ രക്തസാമ്പിളുകളിൽ കൊക്കെയ്‌നിന്റെ അംശം കണ്ടെത്തിയിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. മോഡലുകളായ മറ്റ് നാല് പേരെയും കേസിൽ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. 2018 ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഡിജിറ്റൽ…
റവന്യൂ റിക്കവറി നടത്തുമ്പോൾ സഹകരണ ബാങ്കുകൾ വീടുകൾ ജപ്തി ചെയ്യരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്‌ഷന്‍ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് (SARFAESI) ആക്ട് പ്രകാരം റവന്യൂ റിക്കവറി നടത്തുമ്പോൾ ഈടായി സമർപ്പിച്ച വീടുകൾ ജപ്തി ചെയ്യുന്നതിൽ നിന്ന് സഹകരണ ബാങ്കുകൾ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിങ്കളാഴ്ച നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇടപെട്ടുകൊണ്ട്, തലയ്ക്ക് മുകളിൽ ഒരു മേൽക്കൂര ഉണ്ടായിരിക്കുക എന്നത് ഒരു അടിസ്ഥാന അവകാശമാണെന്നും, ആളുകളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കാൻ സഹകരണ ബാങ്കുകൾ ഒരു നടപടിയും സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖല ഇക്കാര്യത്തിൽ മറ്റ് ബാങ്കുകൾക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. സർഫാസി നിയമപ്രകാരം കണ്ടുകെട്ടുന്ന വസ്തുവിൽ ബാങ്കുകൾ ബോർഡുകൾ സ്ഥാപിക്കരുതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള ബാങ്ക് അത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
