50,000 മുൻഗണനാ റേഷൻ കാർഡുകൾ കൂടി വിതരണം ചെയ്തു

തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശമുണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരിൽ നിന്ന് ലഭിച്ചതുമായ 50,000 മുൻഗണനാ റേഷൻ കാർഡുകൾ കൂടി വിതരണം ചെയ്തുവരികയാണ്. 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ നിന്ന് നോൺ-പ്രിഫറൻഷ്യൽ റേഷൻ കാർഡുകൾ പരിവർത്തനം ചെയ്യുന്നതിനായി അമ്പതിനായിരം അർഹരായ വ്യക്തികൾക്ക് മുൻഗണനാ കാർഡുകൾ നൽകും. ആകെ 75,563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മ പരിശോധനയിൽ 73970 അപേക്ഷകൾ മുൻഗണനാ കാർഡുകൾക്ക് അർഹതയുള്ളതായി കണ്ടെത്തി. മാനദണ്ഡങ്ങൾക്കനുസരിച്ച് 30 മാർക്ക് നേടിയ 63861 അപേക്ഷകരിൽ ആദ്യത്തെ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ കാർഡുകൾ വിതരണം ചെയ്യുന്നത്. തുടർന്നുള്ള മാസങ്ങളിൽ മുൻഗണനാ കാർഡുകൾക്ക് അർഹതയുള്ളവരായി തിരഞ്ഞെടുക്കപ്പെട്ട ശേഷിക്കുന്ന അപേക്ഷകർക്ക് ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആകെ 5,15,675 പുതിയ കാർഡുകളാണ് ഇതുവരെ അനുവദിച്ചത്. 1,15,234 PHH…

ജലവുമായി ബന്ധപ്പെട്ട അപകടങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് ബോധവൽക്കരണം തുടരണം: മുഖ്യമന്ത്രി

തൃശൂര്‍: ജലസുരക്ഷയിൽ വിദഗ്ധ പരിശീലനം നേടിയ സംസ്ഥാനത്തെ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരിലൂടെ കേരളം രാജ്യത്തിന് മാതൃകയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജലസുരക്ഷാ പരിശീലനം പൂർത്തിയാക്കിയ 17 അംഗ വനിതാ സ്കൂബ ഡൈവിംഗ് ടീമിലെ അംഗങ്ങൾക്ക് ഡൈവിംഗ് ബാഡ്ജ് ഉദ്ഘാടനം ചെയ്ത് വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകളുടെ നേതൃത്വത്തിലുള്ള ഒരു സ്‌ക്യൂബ ഡൈവിങ് ടീമിനെ രൂപീകരിച്ചിരിക്കുന്നത്. അഗ്‌നിസുരക്ഷാ വകുപ്പിന്റെ കീഴില്‍ ആദ്യമായി വനിതാ ഫയര്‍ ഫോഴ്‌സ് ആന്‍ഡ് റെസ്‌ക്യൂ ഓഫീസർമാരെ നിയമിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അന്ന് നിയമിതരായ 100 ഓഫീസർമാരില്‍ സാഹസികത ഇഷ്ടപ്പെടുന്ന 17 ഓഫീസര്‍മാര്‍ക്കാണ് സ്‌ക്യൂബ ഡൈവിങ്ങില്‍ പരിശീലനം നല്‍കിയതെന്ന് തൃശ്ശൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ്സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍…

ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാവണം: കാന്തപുരം

സമസ്ത സെന്റിനറിയുടെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് പദ്ധതികളുടെ പ്രഖ്യാപനം നടത്തി കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട്: വില കൊടുത്ത് വാങ്ങാൻ ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ലെന്നും ജെറുസലം ആസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനാവശ്യമായ നിലപാട് സ്വീകരിക്കാൻ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഒരു ജനതയെ പുറത്താക്കി ആ നാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുമെന്ന് മറ്റൊരു രാജ്യത്തിൻറെ ഭരണാധികാരി പറയുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഫലസ്തീന്റെ മണ്ണ് കൈയടക്കി വെച്ചിരിക്കുന്നവർ അത് തിരിച്ചു നൽകി അവരുടെ അവകാശങ്ങൾ വകവച്ചു കൊടുക്കാൻ ലോകത്ത് സമാധാനമാഗ്രഹിക്കുന്ന മുഴവൻ രാജ്യങ്ങളും മുന്നോട്ട് വരണം. പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കുന്ന തീവ്ര ചിന്തകൾക്ക് കൂട്ടുനിൽക്കുന്നത് നമ്മുടെ നാഗരികത അകപ്പെട്ട പ്രതിസന്ധിയുടെ സൂചനയാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി…

മയക്കുമരുന്ന് കേസില്‍ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെ നാല് പേരെ കോടതി വെറുതെ വിട്ടു

കൊച്ചി: 2015 ജനുവരിയിൽ കൊച്ചി കടവന്ത്രയിലെ അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ റെയ്ഡിനെ തുടർന്ന് കൊക്കെയ്ൻ കൈവശം വച്ചതിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെയും മറ്റ് നാല് പേരെയും ചൊവ്വാഴ്ച (ഫെബ്രുവരി 11, 2025) വിചാരണ കോടതി കുറ്റവിമുക്തരാക്കി. 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി അവരെ കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വാദിച്ച കോടതി, മയക്കുമരുന്ന് പിടിച്ചെടുക്കുമ്പോഴും തുടർന്നുള്ള അന്വേഷണത്തിലും പോലീസ് സ്വീകരിച്ച നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് പറഞ്ഞു. ഇവരുടെ രക്തസാമ്പിളുകളിൽ കൊക്കെയ്‌നിന്റെ അംശം കണ്ടെത്തിയിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. മോഡലുകളായ മറ്റ് നാല് പേരെയും കേസിൽ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. 2018 ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഡിജിറ്റൽ…

റവന്യൂ റിക്കവറി നടത്തുമ്പോൾ സഹകരണ ബാങ്കുകൾ വീടുകൾ ജപ്തി ചെയ്യരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്‌‌ഷന്‍ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് (SARFAESI) ആക്ട് പ്രകാരം റവന്യൂ റിക്കവറി നടത്തുമ്പോൾ ഈടായി സമർപ്പിച്ച വീടുകൾ ജപ്തി ചെയ്യുന്നതിൽ നിന്ന് സഹകരണ ബാങ്കുകൾ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിങ്കളാഴ്ച നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇടപെട്ടുകൊണ്ട്, തലയ്ക്ക് മുകളിൽ ഒരു മേൽക്കൂര ഉണ്ടായിരിക്കുക എന്നത് ഒരു അടിസ്ഥാന അവകാശമാണെന്നും, ആളുകളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കാൻ സഹകരണ ബാങ്കുകൾ ഒരു നടപടിയും സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖല ഇക്കാര്യത്തിൽ മറ്റ് ബാങ്കുകൾക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. സർഫാസി നിയമപ്രകാരം കണ്ടുകെട്ടുന്ന വസ്തുവിൽ ബാങ്കുകൾ ബോർഡുകൾ സ്ഥാപിക്കരുതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള ബാങ്ക് അത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.  

സൈബർ സുരക്ഷാ നൈപുണ്യ മേഖല ശക്തമാക്കാൻ അസാപ് – ഫോർട്ടിനെറ്റ് ധാരണ

സൈബർ സുരക്ഷാ സെക്യൂരിറ്റി മേഖലയിലെ അന്തരം ഇല്ലാതാക്കാനായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്  ഫോർട്ടിനെറ്റിന്റെ ആഗോള അംഗീകാരമുള്ള സർട്ടിഫിക്കേഷൻ അസാപ് കേരള വഴി നൽകി വിദ്യാർഥികളെ സജ്ജമാക്കും. തിരുവനന്തപുരം, ഫെബ്രുവരി 10, 2025: സൈബർ സുരക്ഷയുടെയും, നെറ്റ് വർക്കിങ്ങിന്റെയും സംയോജനത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കുന്ന മുൻ നിര ആഗോള സൈബർ സുരക്ഷാ സ്ഥാപനമായ ഫോർട്ടിനെറ്റ്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. അവാർഡിനർഹമായ തങ്ങളുടെ സൈബർ സുരക്ഷാ പരിശീലനവും, സർട്ടിഫിക്കേഷൻ പാഠ്യ പദ്ധതിയും സൗജന്യമായി അസാപ് കേരള (അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം) മുഖേന സംസ്ഥാനത്തെ സൈബർ സുരക്ഷാ വിദ്യാർത്ഥികൾക്കും പ്രഫഷണലുകൾക്കും ലഭ്യമാകും. സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്ക് നൈപുണ്യവികസന സാധ്യതകളും, സർട്ടിഫിക്കേഷനുകളും നൽകി ശാക്തീകരിച്ച് തങ്ങളുടെ മേഖലയിൽ വിജയകരമായി പ്രവർത്തിക്കാനുള്ള അവസരം നൽകാൻ ഈ ധാരണയിലൂടെ സാധ്യമാകും. നെറ്റ്‌വർക്ക് സുരക്ഷാ മേഖലയിലെ വിദഗ്ധരുടെ വർദ്ധിച്ചുവരുന്ന…

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക യൂത്ത് ഫെലോഷിപ്പ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

നിരണം: സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ 2025- 2027 വർഷത്തെ യൂത്ത് ഫെലോഷിപ്പ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. യൂത്ത് ഫെലോഷിപ്പ് ഭാരവാഹികളായി ഡീക്കന്‍ ഷാൽബിൻ മർക്കോസ് (പ്രസിഡൻ്റ്), ദാനിയേൽ തോമസ് വാലയിൽ (സെക്രട്ടറി), അഞ്ജു സെൽവരാജ് (ട്രഷറർ), അൽസ ജേക്കബ് ആലഞ്ചേരി, സുനിൽ കെ. ചാക്കോ (വൈസ് പ്രസിഡന്റുമാർ), സെൽവരാജ് വിൽസൺ (ജനറൽ കോഓർഡിനേറ്റർ), സോജൻ ഏബ്രഹാം, ഏബൽ റെന്നി തോമസ് (ജോ. സെക്രട്ടറിമാർ ), സിൽനാ മർക്കോസ് (കൺവീനർ ), ജോബി ദാനിയേൽ, അനിഷ്, മെബിൻ, ജോൺ പോൾ (എക്സിക്യൂട്ടീവ് അംഗങ്ങൾ), അജീഷ് ജോൺ, സിജി മാത്യു, മോക്ഷറാണി (പ്രവാസി കണ്‍‌വീനര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ഇടവക സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. അജോയി കെ വർഗീസ്, റെന്നി തോമസ്…

തൗഫീഖ്‌ മമ്പാട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌, ടി ഇസ്മാഈൽ ജന. സെക്രട്ടറി

കോഴിക്കോട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി തൗഫീഖ് മമ്പാടിനെയും ജനറൽ സെക്രട്ടറിയായി ടി ഇസ്മാഈലിനെയും തിരഞ്ഞെടുത്തു. ഷബീർ കൊടുവള്ളി, ബിനാസ് ടി.എ, റഷാദ് വി.പി, സജീദ് പി.എം, ഡോ. സഫീർ എ.കെ, അനീഷ് മുല്ലശ്ശേരി, അജ്മൽ കാരക്കുന്ന് എന്നിവരാണ് സെക്രട്ടറിമാർ. നസീം അടുക്കത്ത് ജോയിന്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പെരുമ്പിലാവ് അൻസാർ ക്യാമ്പസിൽ നടന്ന തിരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ നേതൃത്വം നൽകി. സി.ടി സുഹൈബ്, അൻവർ സലാഹുദ്ധീൻ, അബ്ദുൽ ബാസിത് ഉമർ, ഷാഹിൻ സി.എസ്, അംജദ് അലി.ഇ.എം, അസ്‌ലം അലി എസ്., തൻസീർ ലത്തീഫ്, അഫീഫ് ഹമീദ്, മുഹമ്മദ്‌ സഈദ് ടി.കെ, ആദിൽ അബ്ദുൽ റഹീം, അഡ്വ.റഹ് മാൻ ഇരിക്കൂർ, അബ്ദുൽ ജബ്ബാർ, ഷെഫ്രിൻ കെ.എം, മുജീബ് റഹ്‌മാൻ, ഷമീർ ബാബു, സാബിഖ് വെട്ടം, റഊഫ്…

ഭവനരഹിതര്‍ക്ക് വീട് വെക്കാനുള്ള അനുമതി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിൽപ്പെട്ടാലും ഗ്രാമപഞ്ചായത്തിൽ 10 സെൻറും നഗരത്തിൽ 5 സെൻറും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നൽകേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.ഐ മധുസൂധനൻറെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി അനുമതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിർമ്മിക്കുവാൻ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ്. 2016ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ പാവപ്പെട്ടവന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി രാജ്യത്തിനാകെ മാതൃകയായി മാറിക്കഴിഞ്ഞതാണ്. ഇതിനകം 4,27,000 പേർക്ക് വീട് വച്ച് നൽകി. അതേസമയത്ത് സ്വന്തമായി ഭൂമിയുള്ളവർക്ക് അവർ ആഗ്രഹിച്ചപോലെ കേറിക്കിടക്കാനൊരിടം ഉണ്ടാകണമെന്നതും പ്രധാനപ്പെട്ടതാണ്. അതിന് കഴിയാത്തവണ്ണം…

ഒരാടം പാലം മാനത്തുമംഗലം ബൈപ്പാസിന് ബജറ്റിൽ ഫണ്ട് നീക്കി വെക്കാതെ അങ്ങാടിപ്പുറത്ത് ജനങ്ങളെ സംസ്ഥാന സർക്കാർ വഞ്ചിച്ചു: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ഒരാടം പാലം മാനത്തുമംഗലം ബൈപ്പാസിന് ഇത്തവണയും ബജറ്റിൽഫണ്ട് അനുവദിക്കാതെ സംസ്ഥാന സർക്കാർ അങ്ങാടിപ്പുറത്ത് ജനങ്ങളെ വീണ്ടും വഞ്ചിച്ചു. അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി 2009 ൽ വിഭാവനം ചെയ്ത ബൈപ്പാസ് 15 വർഷമായിട്ടും കടലാസിൽ ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണ്. വ്യാപാരികളും, വെൽഫെയർ പാർട്ടിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും നിരവധി തവണ സംസ്ഥാന സർക്കാറിന് നിവേദനം സമർപ്പിച്ചിട്ടും ബൈപ്പാസ് നിർമ്മാണത്തിന് ആവശ്യമായിട്ടുള്ള ഒരു ഫണ്ടും ഈ ബജറ്റിൽ സംസ്ഥാന സർക്കാർ നീക്കി വെച്ചിട്ടില്ല. രൂക്ഷമായ ഗതാഗതക്കുരുക്കു കൊണ്ട് അങ്ങാടിപ്പുറത്തെ ജനങ്ങൾ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരു ഹോസ്പിറ്റൽ സിറ്റി ആയ പെരിന്തൽമണ്ണയിലേക്ക് ജീവൻ രക്ഷാ വാഹനങ്ങൾക്ക് യഥാസമയം രോഗികളെ എത്തിക്കാൻ പറ്റാത്ത അവസ്ഥ വിശേഷമാണ് ഇന്നുള്ളത്. ഇത്രയധികം ജനങ്ങൾ പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോഴും അങ്ങാടിപ്പുറത്തെ ജനങ്ങളുടെ സ്വപ്ന പദ്ധതിയായ ഒരാടംപാലം മാനത്തുമംഗലം ബൈപ്പാസിന് ഫണ്ട് നീക്കി…