വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; CPIM നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഐഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡി എന്‍ എ പരിശോധന അട്ടിമറിക്കാനും ഇയാള്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പുറത്താക്കല്‍ നടപടിയിലേക്ക് നയിച്ചത്. സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റ് കൂടിയാണ് സജിമോൻ. 2018ലാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ പരാതിയെ തുടർന്ന് സജിമോനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് പാർട്ടിയിൽ തിരിച്ചെടുക്കുകയും കൂടുതൽ ചുമതലകൾ നൽകുകയും ചെയ്തു. എന്നാല്‍, സജിമോൻ വീട്ടമ്മയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതിയും വന്നു. നിരന്തരമായി പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കാനായുള്ള തീരുമാനം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് സജിമോനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനമെടുത്തത്.

വാദിയെ പ്രതിയാക്കി പോലീസ്; തന്നെ മര്‍ദ്ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്ത വിദ്യാര്‍ത്ഥിനിക്കെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ എസ്‌എഫ്‌ഐക്കാരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പരാതിയില്‍ നടപടിയെടുക്കുന്നതിനു പകരം വിദ്യാർഥിനിക്കെതിരെ പോലീസ് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പോലീസിന്റെ ഈ നടപടി വലിയ വിവാദത്തിന് തിരികൊളുത്തി. ദിവസങ്ങൾക്ക് മുമ്പ് മൗണ്ട് സിയോൺ കോളേജിലെ വിദ്യാർത്ഥി എസ്എഫ്‌ഐക്കാരുടെ മർദനമേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രാഷ്ട്രീയ പക്ഷപാതം കാണിക്കുന്ന പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാതെ പൊലീസ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. എന്നാല്‍, പരാതിയിൽ നിന്ന് വിദ്യാർത്ഥി പിന്മാറാന്‍ തയ്യാറാകാതിരുന്നത് പോലീസിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് സഹപാഠിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതി കെട്ടിച്ചമച്ച് വിദ്യാർഥിനിക്കെതിരെ കേസെടുത്തതെന്ന് പറയുന്നു. പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ നിയമ പ്രകാരമാണ് വിദ്യാർത്ഥിനിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.…

മന്ത്രിസഭാ പുനഃസംഘടന; രണ്ടു മന്ത്രിമാര്‍ രാജി വെച്ചു; കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: സുപ്രധാന മന്ത്രിസഭാ പുനഃസംഘടനയില്‍ രണ്ട്‌ മന്ത്രിമാരായ തുറമുഖ മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ ഞായറാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത്‌ സമര്‍പ്പിച്ചു. പുതിയ മന്ത്രിമാരായി കെബി ഗണേഷ്‌ കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബര്‍ 29ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇപി ജയരാജന്‍ വാര്‍ത്താ ലേഖകരോട പറഞ്ഞു. അതിനിടെ, വിവാദമായ സോളാര്‍ ലൈംഗികാരോപണ കേസില്‍ മൂന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ മോശമാക്കിയ കെബി ഗണേഷ്‌ കുമാറിന്‌ ക്യാബിനറ്റ്‌ പദവി നല്‍കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്‌ (ബി) നേതാവ്‌ കെബി ഗണേഷ്‌ കുമാറാണ്‌ കേസിലെ മുഖ്യ സൂത്രധാരന്‍ എന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ്‌ എസ്‌ നേതാവ്‌ കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തെയും കെ ബി…

കേരളത്തില്‍ എയിംസിനായുള്ള ബിജെപി നേതാക്കളുടെ കടിപിടി കേന്ദ്ര നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് ഓൾ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാനുള്ള കേരള സർക്കാരിന്റെ നിർദ്ദേശം കേന്ദ്രം വലിച്ചിഴക്കുന്നതിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, കേന്ദ്ര സർക്കാർ ഈ നിർദ്ദേശം വീണ്ടും താമസിപ്പിക്കുന്നത് അതിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ പദ്ധതികളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. ലോക്‌സഭയിൽ എംപിമാരായ എംകെ രാഘവന്റെയും എംപി അബ്ദുസ്സമദ് സമദാനിയുടെയും ചോദ്യങ്ങൾക്ക് മറുപടിയായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ഡിസംബർ 15 ന് പ്രധാനമന്ത്രി സുരക്ഷാ യോജന സ്വാസ്ഥ്യയുടെ നിലവിലെ ഘട്ടത്തിൽ നിർദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് പറഞ്ഞു. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ കിനാലൂർ, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്ക്, കോട്ടയം ജില്ല, എറണാകുളം ജില്ല എന്നിവ സംസ്ഥാന സർക്കാർ കണ്ടെത്തി നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസർകോട് ജില്ലയിൽ…

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഞായറാഴ്ച ശ്രീകാര്യത്ത് മലിനജല പൈപ്പ് ഇടാനുള്ള കുഴിയെടുക്കുന്നതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളെ നാലു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. അയിരൂപ്പാറ സ്വദേശി വിനയൻ (54), ബീഹാർ സ്വദേശി ദീപക് (24) എന്നിവർ രാവിലെ 10 മണിയോടെ 15 അടി താഴ്ചയും 1.5 മീറ്റർ വീതിയുമുള്ള കുഴിയുടെ ഒരു വശം ഇടിഞ്ഞതിനെ തുടർന്നാണ് കുടുങ്ങിയത്. സീവേജ് പൈപ്പ് ലൈന്‍ ഇടുന്നതിനായാണ് കുഴികുഴിച്ചിരുന്നത്. ഇരുവശങ്ങളിലേക്കായി മണ്ണ് വെട്ടിവെച്ചിരുന്നു. അത് തൊഴിലാളികള്‍ക്ക് മേല്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തുകയും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ആയിരുന്നു. ഭാഗികമായി മണ്ണിനടിയിലായ വിനയനെ ഉടൻ രക്ഷപ്പെടുത്തി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ, പൂർണമായും മണ്ണിനടിയിലായ ദീപക്കിനെ പുറത്തെടുക്കുന്നതിൽ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിലെ രക്ഷാപ്രവർത്തകർ കടുത്ത പോരാട്ടമാണ് നേരിട്ടത്. മുഖം മൂടിയ മണ്ണ് നീക്കം ചെയ്യാനും ഒരു സിലിണ്ടറിൽ നിന്ന് ഓക്സിജൻ…

എൽഡിഎഫ് സർക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടി നവകേരള സദസ് സമാപിച്ചു

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ 36 ദിവസം നീണ്ടുനിന്ന, നവകേരള സദസ് സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് ശനിയാഴ്ച വൈകീട്ട് വട്ടിയൂർക്കാവിൽ സമാപിച്ചു. കേരളത്തോടുള്ള നിലപാട് തിരുത്താൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് സന്ദേശം നല്‍കിയാണ് നവകേരള സദസ് സമാപിച്ചത്. വിവിധ തലങ്ങളിൽ കേരളത്തിന്റെ പുരോഗതിയെ ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മൂലം സംസ്ഥാനത്തെ അലട്ടുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുകയാണ് മുഴുവൻ യാത്രയും ലക്ഷ്യമിട്ടതെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിന് 1.075 ലക്ഷം കോടി രൂപ കേന്ദ്ര വിഹിതം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും, ഇത് നിരവധി പദ്ധതികൾക്കും ദൈനംദിന പ്രവർത്തനത്തിനും തടസ്സമായെന്നും അദ്ദേഹം പറഞ്ഞു. “കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങൾ ജനങ്ങളിലെത്തിക്കാനാണ് ഞങ്ങൾ ഈ യാത്ര ആരംഭിച്ചത്. സംസ്ഥാനത്തിന് നൽകാനുള്ള പണം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. അത്തരമൊരു…

ഡിജിപി ഓഫീസ് മാർച്ച്: കെ സുധാകരനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു; വി.ഡി.സതീശൻ, കെ.മുരളീധരൻ, ശശി തരൂർ എന്നിവരും പ്രതികള്‍

തിരുവനന്തപുരം: ഡിജിപിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് നേതാക്കളായ കെ മുരളീധരൻ, ശശി തരൂർ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ചിൽ പങ്കെടുത്ത അഞ്ഞൂറോളം പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഡിജിപി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ പോലീസ് കണ്ണീർ വാതക ഷെല്ലും ജലപീരങ്കിയും പ്രയോഗിച്ചതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ കായികമായി നേരിടാന്‍ പിണറായി വിജയന്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് കെ സുധാകരൻ ആരോപിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം പൊലീസ് ഹീനമായ രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കെ സുധാകരൻ എംപി…

സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി; കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഇന്ന് (ഡിസംബര്‍ 23 ന്) തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചതിനെത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ശാസ്തമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നേതാക്കളില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. കെ പി സി സി പ്രസിഡന്റ് സുധാകരന്‍, എം എല്‍ എ ചാണ്ടി ഉമ്മന്‍ എന്നിവരെ അടൂര്‍ പ്രകാശ് ആശുപത്രിയില്‍ സന്ദര്‍ച്ചു. പ്രതിഷേധ മാര്‍ച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിക്കുന്നതിനിടെയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത്. എട്ടു തവണയാണ് കണ്ണീര്‍വാതക പ്രയോഗം പോലീസ് നടത്തിയത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരികെ കല്ലെറിഞ്ഞു. പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പൊലീസ് നടപടി ഏകപക്ഷീയവും…

മറിയക്കുട്ടിക്ക് എന്തുകൊണ്ട് പെന്‍ഷന്‍ നല്‍കുന്നില്ലെന്ന് ഹൈക്കോടതി; ഹര്‍ജി രാഷ്‌ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍

എറണാകുളം: അടിമാലി സ്വദേശി മറിയക്കുട്ടിക്ക് പെൻഷൻ നൽകാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. പെന്‍ഷന്‍ ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പെൻഷൻ എപ്പോൾ നൽകാനാകുമെന്നത് ഉൾപ്പെടെ സർക്കാർ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. വിധവാ പെന്‍ഷന്‍ മുടങ്ങിയ സംഭവം ചോദ്യം ചെയ്‌ത് ഇടുക്കി സ്വദേശിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. എന്നാല്‍, ഹര്‍ജി രാഷ്‌ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന സർക്കാർ നിലപാട് നിർഭാഗ്യകരമെന്ന് വിലയിരുത്തിയ കോടതി മറിയക്കുട്ടി എങ്ങനെ ജീവിക്കുമെന്ന് സർക്കാരിനോട് ചോദിച്ചു. സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അഞ്ച് മാസമായി വിധവാ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടി നൽകിയ ഹർജിയിലാണ് സർക്കാരിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. മറിയക്കുട്ടിക്ക് പെൻഷൻ നൽകേണ്ടതിന്റെ ആവശ്യകത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻ വാദത്തിനിടെ…

കടബാധ്യത: കൊല്ലത്ത് മാതാപിതാക്കളും മകനുമടക്കം മൂന്നു പേര്‍ ആത്മഹത്യ ചെയ്തു

കൊല്ലം: കടബാധ്യത മൂലം കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേരളപുരം കുണ്ടറയിലെ കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. രാജീവ്, ആശ എന്നിവരെ തൂങ്ങിമരിച്ച നിലയിലും മകനെ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വാടക വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. ഇന്ന് രാവിലെ രാജീവ് പ്രസ്സിൽ എത്താതിരുന്നതിനെ തുടർന്ന് ജീവനക്കാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പലതവണ ശ്രമിച്ചിട്ടും രാജീവ് ഉത്തരം നൽകാത്തതിനെത്തുടർന്ന് ജീവനക്കാര്‍ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗേറ്റ് പൂട്ടിയിരുന്നെങ്കിലും വീടിന്റെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. അകത്തു കടന്നപ്പോഴാണ് മരിച്ച നിലയില്‍ മൂന്നുപേരെയും കണ്ടെത്തിയത്. മുമ്പ്, രാജീവ് കൊല്ലത്ത് ഒരു പ്രിന്റിംഗ് പ്രസ് നടത്തിയിരുന്നു. അത് രണ്ട് വർഷം മുമ്പ് കേരളപുരത്തേക്ക് മാറ്റി. കടബാധ്യതയാകാം ആത്മഹത്യക്ക് കാരണമെന്ന്…