തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമർശം വിവാദമാകുന്നു. പത്മജ വേണുഗോപാൽ തന്തക്ക് ജനിക്കാത്തവള്‍ എന്നായിരുന്നു രാഹുലിൻ്റെ പരാമർശം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പത്മജ വേണുഗോപാലിനെ രാഹുൽ മാങ്കൂട്ടത്തില്‍ അധിക്ഷേപിച്ചതിലൂടെ ‘ലീഡര്‍’ എന്നറിയപ്പെട്ടിരുന്ന കെ കരുണാകരന് താങ്ങും തണലുമായി നിന്ന സഹധര്‍മ്മിണി കല്യാണിക്കുട്ടിയമ്മയെയാണ് അപമാനിച്ചതെന്നാണ് ചില പ്രതികരണങ്ങൾ. കെ കരുണാകരൻ്റെ സഹപ്രവർത്തകരായ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് അന്നമൂട്ടിയ പത്മജയുടെ അമ്മ കല്യാണിക്കുട്ടിയമ്മയെയാണ് കോൺഗ്രസിലെ ഈ യുവരക്തം അപമാനിച്ചതെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്നത്.
Category: KERALA
പത്മജയുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം കേരളത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി
ന്യൂഡൽഹി; മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ മകളും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പത്മജ ബിജെപി അംഗത്വം സ്വീകരിച്ചു. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കർ അംഗത്വം നൽകി. പത്മജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. തനിക്ക് ഇതൊരു വൈകാരിക നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിൽ നിന്ന് പതിനഞ്ചിലധികം പേർ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി കോൺഗ്രസുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പത്മജ പറഞ്ഞു. പ്രശ്നങ്ങൾ പലതവണ ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. പിന്നീട് ഹൈക്കമാൻഡിനെ കാണാൻ പോലും അവസരം തന്നില്ല. പാർട്ടിയിൽ നിന്ന് പിതാവ് നേരിട്ട അവഗണന എനിക്കും നേരിടേണ്ടി വന്നു. കോൺഗ്രസിൽ ഇപ്പോൾ നേതാവില്ലെന്നും പത്മജ ചൂണ്ടിക്കാട്ടി. മോദി ശക്തനായ നേതാവാണെന്നും ആ…
തലവടി തെക്കെ കരയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ അനിവാര്യം: ഡോ. ജോൺസൺ വി ഇടിക്കുള
എടത്വ:തലവടി തെക്കെ കരയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ രാഷ്ട്രീയത്തിനധീതമായ കൂട്ടായ്മ അനിവാര്യമാണെന്ന് ഡോ.ജോൺസൺ വി ഇടിക്കുള പ്രസ്താവിച്ചു.തലവടി തെക്കെ കരയിൽ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ബി.ജെ.പി തലവടി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.129-ാം നമ്പർ ബൂത്ത് പ്രസിഡൻ്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകളായി പ്രദേശവാസികൾ അനുഭവിക്കുന്ന ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ രാഷ്ട്രീയ ചിന്തകൾക്കതീതമായി ഉള്ള ജനകീയ കൂട്ടായ്മ ആവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ബി.ജെ.പി തകഴി മണ്ഡലം സെക്രട്ടറി രമേശ് കുമാർ കുളക്കരോട്ട് മുഖ്യ സന്ദേശം നല്കി. 25 വർഷത്തിലധികമായി ശുദ്ധജലമെത്താത്ത തലവടി ചെത്തിപുരയ്ക്കൽ ഗവ.എൽ.പി സ്കൂളിന് സമീപമുള്ള പൊതു ടാപ്പിൽ ബിജെപി തലവടി പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.എൻ ഹരികുമാർ,പഞ്ചായത്ത് സെക്രട്ടറി മനോജ് മണക്കളം,മോർച്ച പഞ്ചായത്ത് സെക്രട്ടറി രതീഷ് പതിനെട്ടിൽച്ചിറ എന്നിവർ…
ഖുർആനെയും റമദാനെയും ചേർത്ത് പിടിച്ച് കൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കണം: പാളയം ഇമാം
കൂട്ടിലങ്ങാടി : ഖുർആനെയും റമദാനെയും ചേർത്ത് പിടിച്ച് കൊണ്ട് പ്രതിസന്ധികളെ അതിജീവിക്കുവാൻ വിശ്വാസി സമൂഹത്തിന് സാധ്യമാവണമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. നോമ്പിലൂടെ നേടിയെടുക്കുന്ന മഹത്വം മറ്റൊരു സുകൃതത്തിലൂടെയും നേടിയെടുക്കാൻ സാധിക്കില്ല. കുറഞ്ഞ ആയുസ്സ് കൊണ്ട് കൂടുതൽ പുണ്യങ്ങൾ നേടാൻ കഴിയുന്ന, എല്ലാ വേദ ഗ്രന്ഥങ്ങളും അവതരിച്ച മാസമാണ് റമദാനെന്നും അദ്ദേഹം പറഞ്ഞു. ‘റയ്യാൻ വിളിക്കുന്നു’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന വഅള് പരമ്പരയുടെ ഭാഗമായി കൂട്ടിലങ്ങാടിയിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി സാബിക് വെട്ടം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ ഷബീർ, ഇ.സി സൗദ, സി.എച്ച് യഹ് യ എന്നിവർ സംസാരിച്ചു.
കിംവദന്തികളും ഊഹാപോഹങ്ങള്‍ക്കും വിരാമം; കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് ചേക്കേറുന്നു; നാളെ അംഗത്വം സ്വീകരിക്കാന്‍ സാധ്യത
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ഒരു ദിവസം മുഴുവൻ നീണ്ട അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമമിട്ട് പത്മജ ബിജെപിയിൽ ചേരുമെന്ന വാർത്ത സ്ഥിരീകരിച്ചു. നാളെ ബിജെപി ആസ്ഥാനത്ത് അംഗത്വം സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അവര്‍ ബി.ജെ.പിയിൽ ചേരാനുള്ള അന്തിമ തീരുമാനമെടുത്തത്. നേരത്തെ ഇത്തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ഈ വാർത്തകൾ തെറ്റാണെന്ന് കാണിച്ച് ശക്തമായി നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പത്മജ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ഒരിക്കലും മായാത്ത മുഖങ്ങളിലൊന്നായ ലീഡര്‍ കെ കരുണാകരന്റെ മകളും കെ മുരളീധരന് എംപിയുടെ സഹോദരിയുമാണ് പത്മജാ വേണുഗോപാല്‍. ഏതാനും ദിവസങ്ങളായി ഡൽഹിയിലുള്ള പത്മജ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച ബിജെപി ആസ്ഥാനത്ത് വെച്ച് അവർ ഔപചാരികമായി പാർട്ടി അംഗത്വം സ്വീകരിക്കും. വരുന്ന…
കേരള അവാർഡുകൾ രാജ്ഭവനിൽ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സമ്മാനിച്ചു
തിരുവനന്തപുരം: സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള അവാർഡുകൾ ബുധനാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. പരമോന്നത സിവിലിയൻ ബഹുമതിയായ കേരള ജ്യോതി പ്രമുഖ സാഹിത്യകാരൻ ടി.പത്മനാഭന് സമ്മാനിച്ചു. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സർക്കാർ അദ്ദേഹത്തെ പരമോന്നത സിവിലിയൻ ബഹുമതിയായി തിരഞ്ഞെടുത്തു. കേരള പ്രഭാ പുരസ്കാരം മരണാനന്തര ബഹുമതിയായി ജസ്റ്റിസ് (റിട്ട.) എം.ഫാത്തിമ ബീവിക്ക് സമ്മാനിച്ചു. അവരുടെ അനന്തരവൻ അബ്ദുൾ ഖാദർ ആദരം ഏറ്റുവാങ്ങി. നടരാജ കൃഷ്ണമൂർത്തി (സൂര്യ കൃഷ്ണമൂർത്തി) എന്നിവരും കേരള പ്രഭ അവാർഡിന് അർഹരായി. പുനലൂർ സോമരാജൻ (സാമൂഹിക സേവന മേഖല), വി.പി.ഗംഗാധരൻ (ആരോഗ്യ മേഖല), രവി ഡി.സി (വ്യവസായ വാണിജ്യ മേഖല), കെ.എം.ചന്ദ്രശേഖർ (സിവിൽ സർവീസ് മേഖല), പണ്ഡിറ്റ് രമേഷ് നാരായൺ (കല, സംഗീതം) എന്നിവർക്ക് കേരളശ്രീ…
വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം: നഗരത്തിൽ പ്രതിഷേധം
തിരുവനന്തപുരം: വയനാട്ടിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ബുധനാഴ്ച പകൽ മുഴുവൻ സെക്രട്ടേറിയറ്റ് ഗേറ്റിന് സാക്ഷ്യം വഹിച്ചു. വിദ്യാർത്ഥിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പ്രധാന റോഡ് ഉപരോധിക്കുകയും സെക്രട്ടേറിയറ്റിലേക്ക് ബലമായി കടക്കാൻ ശ്രമിക്കുകയും പോലീസുമായി പലതവണ ഏറ്റുമുട്ടുകയും ചെയ്തു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, മുസ്ലീം സ്റ്റുഡൻ്റ്സ് ഫെഡറേഷൻ, ആം ആദ്മി പാർട്ടി പ്രവർത്തകർ സെക്രട്ടേറിയറ്റിൻ്റെ പ്രധാന ഗേറ്റിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ബാറ്റണും പ്രയോഗിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറി കൊടി വീശി. റിക്രൂട്ട്മെൻ്റ് ആവശ്യപ്പെട്ട് സി.പി.ഒ റാങ്ക് ഹോൾഡർമാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈകീട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. മാർച്ച്…
അഭിമന്യു കേസിൽ കാണാതായ രേഖകൾ പുനർനിർമ്മിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു
കൊച്ചി: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കാണാതായ അഭിമന്യു വധക്കേസിലെ ഏതാനും പ്രോസിക്യൂഷൻ രേഖകൾ പുനർനിർമിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രം, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, മുറിവ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ 11 രേഖകളാണ് കാണാതായത്. രേഖകൾ കൈകാര്യം ചെയ്തിരുന്ന കോടതി ജീവനക്കാർ അതിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നശിപ്പിച്ചതായി സംശയിക്കുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. രേഖകൾ കാണാതായത് ഡിസംബറിലാണെന്ന് സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് കേസിലെ ഒന്നാം പ്രതി. രേഖകൾ കണ്ടെത്താനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. രേഖകൾ കോടതിയിൽ സമർപ്പിച്ച പ്രോസിക്യൂഷനോട് വീണ്ടും…
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിൻ്റെ ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിയ്ക്ക് പിന്തുണയുമായി ക്ഷേത്ര തന്ത്രി
എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിൻ്റെ ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിയ്ക്ക് ‘ പിന്തുണയുമായി ക്ഷേത്ര തന്ത്രി. തലവടി തിരുപനയനൂർ കാവ് ത്രിപുര സുന്ദരി ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠര് ആനന്ദ് പട്ടമന യാണ് ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിക്ക് ആദ്യ സംഭാവനയുമായി എത്തിയത്. ക്ഷേത്രതന്ത്രിയുടെ 73-ാം ജന്മദിന ആഘോഷ ചടങ്ങിൽ വെച്ചാണ് ആദ്യ സംഭാവന സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള സ്വീകരിച്ചത്. ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ അജികുമാർ കലവറശ്ശേരിൽ അധ്യക്ഷത വഹിച്ചു. രതീഷ് പതിനെട്ടിൽചിറ, കെ. ജെ തോമസ്, മോഹന്നൻ തെന്നശ്ശേരി, രഘുനാഥ്,മനോഹരൻ വെറ്റിലക്കണ്ടം, സുരേഷ് പതിനെട്ടിൽ, ഗിരിജ ആനന്ദ് പട്ടമന , റ്റിഎൻ. ഹരികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. എടത്വ ടൗണിലെ നിരാലംബരായവരും മാനസീക രോഗികൾ ഉൾപ്പെടെ എടത്വ പി എച്ച് സി യിലെ രോഗികൾക്കും കൂട്ടിയിരിപ്പ്ക്കാർക്കും…
ധാർമ്മികമായ സാമ്പത്തിക വ്യവഹാരങ്ങൾ പ്രോത്സാഹിക്കപ്പെടണം: ഡോ. അബ്ദുൽ ഹകീം അസ്ഹരി
കോഴിക്കോട്: ധാർമ്മിക മൂല്യമുള്ള വ്യാപാര- വ്യവസായങ്ങൾ പ്രോത്സാഹിക്കപ്പെടണമെന്നും വ്യത്യസ്ത മതങ്ങളിലുള്ള അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകേണ്ടത് രാജ്യത്തിൻറെ സാമ്പത്തിക കെട്ടുറപ്പിന് അനിവാര്യമാണെന്നും ഡോ മുഹമ്മദ് അബ്ദൽ ഹകീം അസ്ഹരി പറഞ്ഞു. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച നാഷണൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹലാൽ എന്നത് ഇസ്ലാമിക നിയമപ്രകാരം ജീവിതത്തിലെ സകല മേഖലകളിലും ബാധകമാണ്. എല്ലാ മതങ്ങളിലും ഇങ്ങനെ അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങളുണ്ട്. സ്റ്റോക്ക് മാർക്കറ്റ് എന്ന ആശയം സംരംഭകർക്കും നിക്ഷേപകർക്കും വളർച്ച ഉണ്ടാക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക സ്രോതസുകളുടെ ഗതി മനസിലാക്കാൻ സഹായകവുമാണ്. എന്നാൽ, വിശ്വാസികൾ മതനിയമങ്ങൾക്കനുസൃതമായ സ്റ്റോക്കുകളും സംവിധാനങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അത്തരം രീതികൾ പിന്തുടരാനും വളർത്തിക്കൊണ്ടുവരാനും വിശ്വാസികളായ വ്യാപാരികളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ സമകാലിക രീതികൾ എന്ന…
