തലവടി (കുട്ടനാട് ):പൊതുപ്രവർത്തകനും വാലയിൽ പെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി മാനേജിംങ്ങ് ഡയറക്ടറുമായ വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി പരേതനായ ചാണ്ടപ്പിള്ളയുടെ ഭാര്യ കുന്തിരിക്കൽ വാലയിൽ സാറാമ്മ ഈപ്പൻ (പൊടിയമ്മ- 99) അന്തരിച്ചു.സംസ്ക്കാര ശുശ്രൂഷ ജൂൺ 3ന് രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് 11.30ന് കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ സെമിത്തേരിയിൽ.മുൻ മോഡറേറ്റർ ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. പരേത കല്ലിശ്ശേരി ഐക്കരേത്ത് കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ബേബി (പഞ്ചാബ് നാഷണൽ ബാങ്ക് ,റിട്ട. ജീവനക്കാരൻ ) പൊന്നമ്മ, ഇന്ത്യൻ റെയിൽവെ റിട്ട.ജീവനക്കാരൻ പരേതനായ കോശി. മരുമക്കൾ: അമ്മാൾ ,കോട്ടയം കങ്ങഴ മൂലേശ്ശേരിൽ സൂസി, ഓതറ പാറയിൽ പരുമൂട്ടിൽ രാജു ,പരേതനായ ബേബി. തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ തിരുമേനി ഭവനത്തിലെത്തി അന്ത്യോമചാരം…
Category: KERALA
മറുനാടന്‍ മലയാളി ഓഫീസ് പൂട്ടിക്കാനിറങ്ങി പി വി അന്‍വര്‍; ഷാജന് സ്കറിയ ബി എസ് എന്‍ എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ച് റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ചെന്ന്
തിരുവനന്തപുരം: ഓൺലൈൻ മാധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിച്ചേ അടങ്ങൂ എന്ന വെല്ലുവിളിയുമായി പിവി അൻവർ എംഎൽഎ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്ക്കെതിരായ ആദ്യ തെളിവ് പുറത്ത് വിട്ടു. ഷാജൻ സ്കറിയ വ്യാജ ബിഎസ്എൻഎൽ ബില്ലുണ്ടാക്കിയതായാണ് അന്‍വറിന്റെ കണ്ടെത്തല്‍. ബില്ലിന്റെയും ബിഎസ്എൻഎല്ലിന്റെ മറുപടിയുടെയും പകർപ്പുകൾ സഹിതമാണ് അദ്ദേഹം ഈ തെളിവുകൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മറുനാടന്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ടൈഡിംഗ്സ് ഡിജിറ്റൽ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറായ ഒരാളുടെ പേരിലാണ് ബില്ലെന്നാണ് അൻവർ പറയുന്നത്. കമ്പനി രജിസ്റ്റർ ചെയ്യുന്നതിനായി ഈ ബിഎസ്എൻഎൽ ഫോൺ ബിൽ ഉടമകൾ രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫീസിൽ വിലാസ തെളിവായി സമർപ്പിച്ചതായി അൻവർ പറയുന്നു. തിരഞ്ഞെടുപ്പിൽ തോൽപിക്കേണ്ടവരുടെ പട്ടികയിൽ തന്നെയും ഉൾപ്പെടുത്തിയെന്ന് പറഞ്ഞാണ് മറുനാടൻ പൂട്ടിക്കുമെന്ന് പി.വി അൻവർ വെല്ലുവിളിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമായിട്ടാണ് വെല്ലുവിളി നടത്തിയത്. കഴിഞ്ഞ ദിവസം ലണ്ടനിലെ വിമാനത്താവളത്തിൽ…
ടാലന്റ് പബ്ലിക് സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി
വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്കൂൾ 2023 – 24 അധ്യയനവർഷാരംഭം പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ ഓഫീസർ പി മുഹമ്മദ് ഷിബിൻ ഉദ്ഘാടനം ചെയ്തു. എസ്.ഇ.സി പ്രസിഡന്റ് നജ്മുദ്ധീൻ കരുവാട്ടിൽ അധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുല്ല പട്ടാക്കൽ, എൻ.എ.ടി വർക്കിങ് ചെയർമാൻ അബ്ദുസമദ് കരുവാട്ടിൽ, പി.ടി.എ പ്രസിഡന്റ് അനീസ് ചുണ്ടയിൽ, എം.ടി.എ പ്രസിഡന്റ് അസ്മിയ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, കെ യാസിർ എന്നിവർ ആശംസകൾ നേർന്നു. ഡോ. സിന്ധ്യ ഐസക് സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു.
അമേരിക്കന്‍ പണമിടപാട് സ്ഥാപത്തിലെ സാങ്കേതിക വീഴ്ച കണ്ടെത്തിയ വിദ്യാര്‍ത്ഥിക്ക് 25 ലക്ഷം രൂപ പ്രതിഫലം
മലപ്പുറം: വെബ്സൈറ്റിലെ സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടിയതിന് പെരിന്തല്‍മണ്ണയിലെ വിദ്യാര്‍ത്ഥിക്ക് ലഭിച്ച പ്രതിഫലം 25 ലക്ഷം രൂപ. പെരിന്തല്‍മണ്ണ റെഡ് ടീം ഹാക്കര്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥി ഗോകുല്‍ സുധാകര്‍ ആണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. ഈയടുത്ത കാലത്തു ലഭിച്ച ഏറ്റവും കൂടിയ പ്രതിഫലതുക കൂടിയാണിത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഗോകുല്‍ സുരേഷിന് ചെറുപ്പം മുതലെ സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കറാകുക എന്നതായിരുന്നു സ്വപ്നം. മിസ്റ്റര്‍ റോബോട്ട്, ബ്ലാക് മിറര്‍ തുടങ്ങിയ ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പരകള്‍ ഇതിന് ഊര്‍ജ്ജം പകര്‍ന്നു. യുഎസ് ആസ്ഥാനമായ ഓണ്‍ലൈന്‍ പെയ്മെന്റ് സംവിധാനത്തിലെ അപാകത തിരിച്ചറിഞ്ഞ ഗോകുലിന് പ്രമുഖ ഫിനാന്‍സ് കമ്പനി പ്രതിഫലമായി നല്‍കിയത് 25 ലക്ഷം ഇന്ത്യന്‍ രൂപയാണ്. കമ്പനിയുടെ പേരോ, അപകട സാധ്യതതയോ വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് കമ്പനി പ്രതിഫലം നല്‍കിയത്. ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനിലെ റിമോട്ട് കോഡ്…
ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവും യാത്രയയപ്പും നടന്നു
എടത്വ: ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവും യാത്രയയപ്പും ചടങ്ങും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി ഇടിക്കുള ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ ജെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് അംഗം വിനിതാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി പഠനോപകരണ വിതരണം നിർവഹിച്ചു.മൂന്നര പതിറ്റാണ്ട് സ്ക്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കിയ ലക്ഷ്മികുട്ടിയമ്മയ്ക്ക് ഉള്ള ഉപഹാരം ഗിരിജകുമാരി വേണുഗോപാൽ സമ്മാനിച്ചു.ലക്ഷ്മികുട്ടിയമ്മയുടെ മറുപടി പ്രസംഗം ഏവരെയും വികാരഭരിതമാക്കി. സംസ്ഥാന ലൈബ്രററി കൗൺസിൽ അംഗം ഹരീന്ദ്രനാഥ് തായംങ്കരി ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, അദ്ധ്യാപകരായ മുകേശ് കെ.എം, രേഷ്മ എസ് ,മാതൃസമിതി പ്രസിഡൻറ് ശാന്തിനി സന്തോഷ് എന്നിവർ സംസാരിച്ചു. പ്രവേശനോത്സവത്തിനു മുന്നോടിയായി പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നല്കി സ്വീകരിച്ചു.തുടർന്ന് സ്ക്കൂൾ യൂണിഫോം, പാഠപുസ്തകം എന്നിവയുടെ ഔദ്യോഗിക വിതരണോദ്ഘാടനവും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തി.തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി. ഈ…
അശാസ്ത്രീയമായി അങ്ങാടി പ്പുറം പഞ്ചായത്ത് മുൻ എൽ. ഡി എഫ് ഭരണസമിതി നിർമിച്ചു നൽകിയ വീടുകൾക്ക് സുരക്ഷ ഒരുക്കുക: വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം :അങ്ങടിപ്പുറം ഗ്രാമ പഞ്ചായത്തിലെ പരിയാപുരം കിഴക്കേമുക്കിൽ അശാ സ്ത്രീയമായി ഗ്രാമപഞ്ചായത്ത് മുൻ എൽഡിഎഫ് ഭരണസമിതി നിർമിച്ചു നൽകിയ ലൈഫ് വീടുകൾക്ക് കാല വർഷം കനക്കും മുൻപ് മതിയായ സംരക്ഷണം ഉറപ്പാക്കാൻ മലപ്പുറം ജില്ലാ ദുരന്തനിവാരണഅതോറിറ്റി ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ദുരന്തനിവാരണഅതോ റിറ്റിക്ക് പരാതി നൽകി. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈദാലി വലമ്പൂർ, പഞ്ചായത്ത് സെക്രട്ടറി ഷിഹാബ് തിരൂർക്കാട്,ട്രഷർ സക്കീർ അരിപ്ര, തുടങ്ങി യവർ മലപ്പുറം ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കത്തിച്ചു; ഒരു ബോഗി കത്തിനശിച്ചു
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന തീവണ്ടി വ്യാഴാഴ്ച പുലർച്ചെ 1.25ഓടെ തീ പിടിച്ചു. 16306-ാം നമ്പർ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ജനറൽ കോച്ചിലാണ് തീപിടിത്തമുണ്ടായത്. സ്റ്റേഷൻ മാസ്റ്ററും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി പുലർച്ചെ 2.20ഓടെ തീ അണച്ചു. മറ്റു കോച്ചുകൾ ഉടൻ വേർപെടുത്തിയതിനാൽ തീവണ്ടിയുടെ മറ്റു ഭാഗങ്ങളിലേക്ക് തീ പടർന്നില്ല. രാവിലെ 5.10-നാണ് എക്സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്. രാത്രി 11.45ഓടെ ട്രെയിൻ യാത്ര അവസാനിപ്പിച്ചിരുന്നു. തീപിടുത്തത്തിൽ എക്സ്പ്രസിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എലത്തൂരിൽ ആക്രമണമുണ്ടായ അതേ ട്രെയിനാണ് ഇപ്പോൾ തീ പിടിച്ചത്. തീപിടുത്തമുണ്ടായ ബോഗി പൂർണമായും കത്തി നശിച്ചു. മൂന്ന് യൂണിറ്റ് അഗ്നിശമന സേന ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. മറ്റ് ബോഗികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ട്രെയിനിൽ…
സ്ഥാനക്കയറ്റം ലഭിച്ചിട്ടും പണത്തിനായുള്ള ദാഹം അവസാനിച്ചില്ല; കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ കൈയ്യോടെ വിജിലന്‍സ് പിടികൂടി
കോട്ടയം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.കെ. സോമനെ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കോട്ടയം ജില്ലയിലെ ഒരു വാണിജ്യ സ്ഥാപനത്തിന്റെ ജോലി ഏറ്റെടുത്ത കരാറുകാരന്റെ ഇലക്ട്രിക്കൽ ഡ്രോയിംഗ് അംഗീകരിക്കാൻ സ്ഥലപരിശോധനയ്ക്ക് പോയപ്പോഴാണ് സോമൻ പരാതിക്കാരനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയത്. തുടർന്ന് ഡ്രോയിംഗ് അപ്രൂവൽ ചെയ്യുന്നതിനുവേണ്ടി വീണ്ടും 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിവരം കോട്ടയം കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു.ബുധനാഴ്ച രാവിലെ ഓഫീസിൽവെച്ച് ഇയാളിൽനിന്നും പണം വാങ്ങി പേഴ്സിലേക്ക് വെക്കുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥരെത്തി സോമനെ പിടികൂടിയത്. കോട്ടയം വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. നേരിട്ടുള്ള പണമിടപാടിന് പുറമെ ഗൂഗിൾ പേ വഴി മാത്രം വിവിധ കരാറുകാരിൽ നിന്ന് 2,85,000 രൂപ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു.…
‘പുസ്തകപ്പച്ച’ പഠനോപകരണ വിതരണം സംഘടിപ്പിച്ചു
എസ്.ഐ.ഒയും പീപ്പിൾസ് ഫൗണ്ടേഷനും ചേർന്ന് പുസ്തകപ്പച്ച എന്ന പേരിൽ കേരളത്തിലുടനീളം നടത്തുന്ന പഠനോപകരണ വിതരണ പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹ്മാൻ നിർവ്വഹിച്ചു. പള്ളിക്കൽ പഞ്ചായത്തിലെ സലാമത്ത് നഗറിൽ വെച്ച് നടന്ന പരിപാടിയിൽ എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം അമീൻ ഫസൽ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട് അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധി ഹനീഫ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് അനസ് ഫൈസൽ, സെക്രട്ടറി റഷീദ് എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്രക്ക് പ്ലാച്ചിമടയിൽ വൻ സ്വീകരണം
പാലക്കാട്: ഭരണകൂട വിവേചനം നേരിടുന്ന ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി നടത്തുന്ന അവകാശ പ്രഖ്യാപന യാത്രക്ക് പ്ലാച്ചിമട സമരഭൂമിയിൽ വൻ സ്വീകരണം. കോളക്കമ്പനിക്ക് മുന്നിൽ സമര ഐക്യദാർഢ്യ സംഗമം നടന്നു. കൊക്കക്കോള വിരുദ്ധ സമപോരാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ് പ്ലാച്ചിമട സമര സമിതി ചെയർമാൻ വിളയോടി വേണുഗോപലന്‍ വിദ്യാർത്ഥികൾക്കുള്ള പഠനക്കിറ്റുകൾ കൈമാറി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് നൗഷാദ്, മുരുകൻ, ജലാലുദ്ദീൻ, പഴനിച്ചാമി, സൈദ് പറക്കുന്നം, ഭാഗ്യ അമ്മാൾ, തങ്കവേലു എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്ര കഴിഞ്ഞ ദിവസം വീടുകൾ കത്തിനശിച്ച കൊല്ലങ്കോട് പറത്തോട് കോളനിയിലും പര്യടനം നടത്തി. വരും ദിവസങ്ങളിൽ അട്ടപ്പാടി, ജില്ലയിലെ കിഴക്കൻ മേഖലകളിലെ പിന്നോക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം പര്യടനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
