ട്രഷറി നിർമ്മാണം ഉടൻ ആരംഭിക്കണം: എടത്വാ വികസന സമിതി

എടത്വ: ട്രഷററി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും എടത്വാ കോളേജിനോടു ചേർന്ന് സെന്റ് ജോർജ് ഫൊറോനാ പള്ളി സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലം മണ്ണടിച്ച് ഉയർത്തി സബ്ബ് ട്രഷറി കെട്ടിട നിർമ്മാണം ആരംഭിക്കാൻ കുട്ടനാട് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അടിയന്തിരമായി തുക അനുവദിക്കണമെന്നും എടത്വാ വികസന സമിതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതോടനുബന്ധിച്ചു ചേർന്ന ക്രിസ്മസ് – പുതുവത്സാരാഘോഷ സംഗമത്തിൽ വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.കെ സദാനന്ദൻ, ജോർജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, പി.ഡി.രമേശ് കുമാർ, ഡോ.ജോൺസൺ വി.ഇടിക്കുള, ടി.ടി. ജോർജ്കുട്ടി, പി.വി.എൻ മേനോൻ, മിനു തോമസ്, കുഞ്ഞുമോൻ പട്ടത്താനം, ബാബു കണ്ണന്തറ, ജോൺസൺ എം.പോൾ, എ.ജെ.കുഞ്ഞുമോൻ, തോമസ് കളങ്ങര എന്നിവർ പ്രസംഗിച്ചു. എടത്വ വികസന സമിതിയുടെ വാർഷിക സമ്മേളനം ജനുവരി…

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം

പ്രകടനം, പൊതുസമ്മേളനവും 29-12-2022 വ്യാഴം ട്രാഫിക് വകുപ്പ് അറിയിപ്പ് *പ്രകടനത്തിലേക്കും സമ്മേളനത്തിലേക്കും വരുന്ന എല്ലാ വാഹനങ്ങളും കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി Msp യിൽ ആണ് ആളെ ഇറക്കുക..* *രാവിലെ 11 മണി മുതൽ വാഹനങ്ങൾ എത്തിതുടങ്ങും* *2.30ന് പ്രകടനം ആരംഭിക്കും* 1️⃣ *കോട്ടക്കൽ ഭാഗത്ത്* നിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പടി ജംഗ്ഷനിൽ നിന്നും കിഴക്കെതല വഴി മച്ചിങ്ങൽ ബൈപാസ്- മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷൻ – കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി MSP യിൽ ആളെ ഇറക്കി കുന്നുമ്മൽ – കോട്ടപ്പടി വഴി കോട്ടക്കൽ റോഡ് , ബൈപാസ് റോഡ് എന്നിവിടങ്ങളിൽ ബസ്സ് പാർക്ക് ചെയ്യുക, ചെറുവാഹനങ്ങൾ കിഴക്കേ തല വഴി സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക. 2️⃣ *വേങ്ങര ഭാഗത്ത്* നിന്ന്…

റസാഖ് പാലേരി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്

മലപ്പുറം: 2023 – 26 കാലയളവിലെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ടായി റസാഖ് പാലേരിയെ തെരഞ്ഞെടുത്തു. നിലവിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും എഫ്ഐടിയു ദേശീയ പ്രസിഡണ്ടുമാണ് അദ്ദേഹം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പാലേരിയിലാണ് താമസം. കേരളത്തിലെ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യവും അറിയപ്പെടുന്ന പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമാണ് റസാഖ് പാലേരി. മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) നടന്ന പ്രതിനിധി സമ്മേളനമാണ് സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, ഫെഡറൽ വർക്കിംഗ് കമ്മിറ്റി അംഗം കെ. എസ് അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം പ്രകടനവും പൊതുസമ്മേളനവും

29-12-2022 വ്യാഴം ട്രാഫിക് വകുപ്പ് അറിയിപ്പ് പ്രകടനത്തിലേക്കും സമ്മേളനത്തിലേക്കും വരുന്ന എല്ലാ വാഹനങ്ങളും കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി Msp യിൽ ആണ് ആളെ ഇറക്കുക.. രാവിലെ 11 മണി മുതൽ വാഹനങ്ങൾ എത്തിതുടങ്ങും 2.30ന് പ്രകടനം ആരംഭിക്കും 1️⃣ കോട്ടക്കൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പടി ജംഗ്ഷനിൽ നിന്നും കിഴക്കെതല വഴി മച്ചിങ്ങൽ ബൈപാസ്- മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷൻ – കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി MSP യിൽ ആളെ ഇറക്കി കുന്നുമ്മൽ – കോട്ടപ്പടി വഴി കോട്ടക്കൽ റോഡ് , ബൈപാസ് റോഡ് എന്നിവിടങ്ങളിൽ ബസ്സ് പാർക്ക് ചെയ്യുക, ചെറുവാഹനങ്ങൾ കിഴക്കേ തല വഴി സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക. 2️⃣ വേങ്ങര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ…

കെഎസ്ആർടിസി യാത്രക്കാര്‍ ചില്ലറയ്ക്കു വേണ്ടി ഇനി കശപിശയുണ്ടാക്കേണ്ടതില്ല; ടിക്കറ്റിന്റെ പണം ഫോണ്‍ പേയിലൂടെ നല്‍കാം

തിരുവനന്തപുരം: കേരളത്തിന്റെ ആനവണ്ടി എന്നറിയപ്പെടുന്ന കെ‌എസ്‌ആര്‍‌ടിസി ഡിജിറ്റലായി. ഇനി മുതൽ കെ.എസ്.ആർ.ടി.സിയിൽ ചില്ലറയ്ക്കുവേണ്ടി കണ്ടക്ടറുമായി കശപിശ ഉണ്ടാക്കാതെ യാത്ര ചെയ്യാം. ടിക്കറ്റ് തുക ഫോൺപേ വഴി കൈമാറുന്ന സംവിധാനം നിലവിൽ വന്നു. ഫോണ്‍ പേയിലൂടെ ടിക്കറ്റ് തുക ട്രാന്‍സ്ഫര്‍ ചെയ്ത സന്ദേശം കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ബുധനാഴ്ച രാവിലെ 10:30ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍‌വ്വഹിക്കും.  

ഭിന്നശേഷിക്കാരിയായ 19കാരിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മലപ്പുറം: ഭിന്നശേഷിക്കാരിയായ 19കാരിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മലപ്പുറം പരപ്പനങ്ങാടിയിൽ വെച്ചാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വഴിതെറ്റിയ പെൺകുട്ടിയെ മൂവരും ചേര്‍ന്ന് ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. നെടുവ സ്വദേശികളായ മുനീർ, സജീർ, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറാണ് സജീർ.  

പല്ലുന്തിയതിന്റെ പേരില്‍ ആദിവാസി യുവാവിന് പിഎസ്‌സി സർക്കാർ ജോലി നിഷേധിച്ചതായി ആരോപണം

പാലക്കാട്: തന്റെ പല്ലുന്തിയതിന്റെ പേരില്‍ പബ്ലിക് സര്‍‌വ്വീസ് കമ്മീഷന്‍ സര്‍ക്കാര്‍ ജോലി നിഷേധിച്ചതായി ആദിവാസി യുവാവ് ആരോപിച്ചു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തെക്കുറിച്ചും കേരള പിഎസ്‌സിയുടെ “ജാതിവിവേചനം”, “അശാസ്ത്രീയമായ ആചാരങ്ങൾ” എന്നിവയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. ശാരീരികവും എഴുത്തുപരവുമായ പരീക്ഷകളിൽ വിജയിച്ച അട്ടപ്പാടി സ്വദേശിയായ മുത്തുവിന് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലെ ബീറ്റ് ഓഫീസർ തസ്തികയിലേക്കുള്ള ജോലി നഷ്‌ടമായത് മുത്തുവിന്റെ ഉന്തിയ പല്ലുകളാണെന്നാണ് ആരോപണം. കേരള പിഎസ്‌സിയുടെ തനത് റിക്രൂട്ടിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ചതെന്ന് മുത്തു പറയുന്നു. നവംബർ മൂന്നിന് നടത്തിയ എഴുത്തുപരീക്ഷയിലും തുടർന്നുള്ള ശാരീരിക പ്രകടന പരീക്ഷയിലും ആദിവാസി യുവാവ് വിജയിച്ചിരുന്നു. എന്നാൽ, മുത്തുവിന് അഭിമുഖത്തിന് ക്ഷണിച്ച കത്ത് കിട്ടിയില്ല. അധികൃതരുടെ അടുത്ത് ചെന്നപ്പോൾ, മെഡിക്കൽ സർട്ടിഫിക്കറ്റിൽ കാണിച്ച ‘കാക്ക പല്ലുകളാണ്’ ജോലി നഷ്ടമായതെന്ന് അവർ പറഞ്ഞു. പണമില്ലാത്തതിനാൽ കുടുംബത്തിന് ചികിൽസയ്ക്ക് പണം…

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ സാമ്പത്തികവും പ്രവർത്തനപരവുമായ സ്വയംഭരണം നൽകും: വ്യവസായ മന്ത്രി പി രാജീവ്

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് (പിഎസ്‌യു) കൂടുതൽ സാമ്പത്തികവും പ്രവർത്തനപരവുമായ സ്വയംഭരണാവകാശം നൽകുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് ചൊവ്വാഴ്ച പറഞ്ഞു. വ്യവസായ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന-കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മിലുള്ള ബി2ബി ഉച്ചകോടി – എക്സ്പ്ലോറിംഗ് ബിസിനസ് അലയൻസ് – ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ വകുപ്പുകളായി പ്രവർത്തിക്കരുത്, മത്സരാധിഷ്ഠിതവും ലാഭകരവുമായ സ്ഥാപനങ്ങളാകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടെന്നും രാജീവ് പറഞ്ഞു. മന്ത്രാലയത്തിന്റെ ചുമതലയേറ്റ ശേഷവും സംസ്ഥാനത്തിന്റെ വ്യവസായ നയത്തിന് അന്തിമരൂപം നൽകുമ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവന്മാരുമായി സംവദിക്കാൻ തനിക്ക് അവസരങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നിരവധി ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്ക്കരണവും വിപുലീകരണവും ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്ലാനില്‍ 405 പദ്ധതികളാണുള്ളത്.…

2019 ലെ തെരെഞ്ഞെടുപ്പ് നിലപാട് വെൽഫെയർ പാർട്ടി എക്കാലവും തുടരണമെന്നില്ല: ഹമീദ് വാണിയമ്പലം

മലപ്പുറം: 2019ലെ പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കേരളത്തിൽ സ്വീകരിച്ച നിലപാട് എക്കാലവും തുടരണമെന്നില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിൽ അദ്ധ്യക്ഷ വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും കടുത്ത ഭീഷണി സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാഷിസമാണ്. ഈ രാഷ്ട്രീയത്തെ സാമൂഹികമായും രാഷ്ട്രീയമായും സാംസ്കാരികമായും പ്രതിരോധിക്കൽ സുപ്രധാന രാഷ്ട്രീയ പ്രവർത്തനമാണ്. ഇതര സംസ്ഥാനങ്ങളിൽ സംഘ്പരിവാർ അധികാര തേരോട്ടങ്ങൾ നടത്തിയപ്പോഴും കേരളത്തിലെ ഇടതു – വലതു മുന്നണികളിൽ ഉൾപ്പെട്ട പാർട്ടികളെയാണ് ജനങ്ങൾ തെരഞ്ഞെടുപ്പിൽ പിന്തുണച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ വിശാലമായ സംഘ് വിരുദ്ധ രാഷ്ട്രീയം മുൻ നിറുത്തി വെൽഫെയർ പാർട്ടി സ്വീകരിച്ച നിലപാട് കേരളം ചർച്ച ചെയ്തതാണ്. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തലത്തിൽ ഇടതു വലതു മുന്നണികളും അതിലെ പാർട്ടികളും ന്യൂനതകൾ ഉള്ളപ്പോൾ തന്നെ ആശയത്തിലും…

മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

എറണാകുളം: നോർത്ത് പറവൂർ നന്ത്യാട്ടുകുന്നത്ത് സുഹൃത്തിനെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രനാണ് (37) മരിച്ചത്. നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തർക്കം മൂത്ത് മുരളീധരൻ ബാലചന്ദ്രനെ കത്തിയെടുത്ത് കുത്തുകയായിരുന്നു എന്ന് സുഹൃത്ത് സിറാജ് പോലീസിനോട് പറഞ്ഞു. കുത്തേറ്റ ഉടൻ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലചന്ദ്രന്‍റെ സുഹ‍ൃത്താണ് സിറാജ്. ഇലക്‌ട്രിക്കൽ വര്‍ക്കുകള്‍ ചെയ്തിരുന്ന മൂവരും കുടുംബത്തിൽ നിന്ന് അകന്നാണ് താമസിക്കുന്നത്. മുരളീധരന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർ മദ്യപിക്കുകയും വഴക്കിടുകയും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുരളീധരൻ ബാലചന്ദ്രനെതിരെ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ട്. അന്ന് പോലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രൻ പിന്നീട് പരാതി പിൻവലിച്ചു. ബാലചന്ദ്രന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍…