ഓണക്കാലത്ത് അനധികൃത മദ്യ വില്പന തടയുന്നതിന് സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും: എക്സൈസ്-സഹകരണ മന്ത്രി എം ലിജു

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ എക്‌സൈസ് സേനയെ പ്രാപ്തമാക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല കർമപദ്ധതികൾ നടപ്പിലാക്കുമെന്നും എക്‌സൈസ്, സഹകരണ മന്ത്രി എം ലിജു പറഞ്ഞു. എക്‌സൈസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികവിദ്യയുടെ സഹായത്തോടെ എൻഫോഴ്‌സ്‌മെന്റ് സംവിധാനം നവീകരിക്കുന്നതിനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കൂടുതൽ ഫലപ്രദമായി കണ്ടെത്തുന്നതിനായി എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നാർക്കോട്ടിക് ഡ്രഗ്സ് ഡിറ്റക്ഷൻ കിറ്റുകളും ബിഎസ്‌എൻഎൽ സിം കാർഡുകളും മന്ത്രി വിതരണം ചെയ്തു. ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും യോഗം വിശദമായി വിലയിരുത്തി. അനധികൃത മദ്യനിർമാണം, കടത്ത്, മയക്കുമരുന്ന് വിതരണം എന്നിവ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം…

സപ്ലൈകോയുടെ ഓണം വ്യാപാരമേളകൾ ആഗസ്റ്റ് 8-ന് മുഖ്യമന്ത്രി വിഡി സതീശന്‍ എറണാകുളത്ത് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് അവശ്യ വസ്തുക്കൾ നൽകുന്നതിനും സിവിൽ സപ്ലൈസ് വകുപ്പ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് പത്രസമ്മേളനത്തിൽ അറിയിച്ചു. സപ്ലൈകോയുടെ ഓണം വ്യാപാരമേളകൾ ഓഗസ്റ്റ് 8 ന് ആരംഭിക്കും. അന്ന് വൈകുന്നേരം 4.30 ന് എറണാകുളത്ത് വ്യാപാരമേള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ 11 ജില്ലകളിൽ ആഗസ്റ്റ് 16 മുതൽ 25 വരെ ജില്ലാ ഫെയറുകളും, 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. ഓണത്തിന് മുന്നോടിയായുള്ള അവസാന ആറു ദിവസങ്ങളിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഫെയറുകളും നടക്കും. ജനങ്ങൾക്ക് ന്യായവിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളും ഫെയറുകളുടെ ഭാഗമാകും. ഓണക്കാലത്ത് വിവിധ പദ്ധതികളിലൂടെ 1,29,078.302 മെട്രിക്…

കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുന്നിലെ ടൂറിസം പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

കാഞ്ഞങ്ങാട്: മഞ്ഞംപൊതിക്കുലെ ടൂറിസം പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. പദ്ധതിയുടെ ഭാഗമായി റസ്റ്റോറൻറ് കഫെറ്റീരിയ, പാർക്കിംഗ് സംവിധാനം എന്നിവ ഉടൻ പൂർത്തിയാക്കും. പ്രധാന കെട്ടിടം, സ്റ്റെപ് ഡ് ഗാർഡൻ (പൂന്തോട്ടം), ,കല്ലുപാകിയ നടപാത (വാക് വേ) സെൽഫി പോയിൻ്റ് , സോളാർ പാനൽ, സൂചന ബോർഡുകൾ , വൈദ്യുതി വിളക്കുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. കാഞ്ഞങ്ങാട് നിന്ന് മാവുങ്കൽ ആനന്ദ ആശ്രമത്തിന് സമീപത്തുള്ള കുന്നിൻ മുകളിലാണ് ടൂറിസം കേന്ദ്രം യാഥാർത്ഥ്യമാകുന്നത്. മഞ്ഞംപൊതികുന്നിൽ നിന്ന് നോക്കിയാൽ ഒരുവശത്ത് റാണിപുരവും മറുവശത്ത് അറബിക്കടലും വീക്ഷിക്കാനാവുമെന്ന സവിശേഷതയും ഉണ്ട്. ചരിത്രപ്രസിദ്ധമായ ആനന്ദാശ്രമവും, സമീപത്തുള്ള വീര മാരുതി ക്ഷേത്രവും നിലവിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുളസി ജില്ലാ പഞ്ചായത്ത് മെമ്പർ കെ…

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും അടിയന്തര സഹായവും ഉറപ്പാക്കാൻ കണ്ണൂര്‍ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ ‘സ്നേഹിത പോക്കറ്റ് കാർഡ്’

കണ്ണൂര്‍: അടിയന്തര ഘട്ടങ്ങളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സമയബന്ധിതവുമായ സഹായം നൽകുന്നതിനായി കണ്ണൂരിലെ കുടുംബശ്രീ ‘സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ’ നേതൃത്വത്തിൽ ‘സ്നേഹിത പോക്കറ്റ് കാർഡ്’ പദ്ധതി ആരംഭിച്ചിട്ടുണ്ട്. സ്കൂളുകളിലും യാത്രകളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും സഹായം നൽകുന്ന സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ സേവനങ്ങൾ, സ്ത്രീ-ശിശു സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ഹെൽപ്‌ലൈൻ നമ്പറുകൾ, മറ്റ് അടിയന്തര എമർജൻസി കോൺടാക്ട് നമ്പറുകൾ എന്നിവ പോക്കറ്റ് കാർഡിൽ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും കുട്ടികൾക്ക് ഭയമില്ലാതെ സഹായം തേടാൻ ആവശ്യമായ വിവരങ്ങൾ എപ്പോഴും എളുപ്പത്തിൽ കൈവശം സൂക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് പോക്കറ്റ് കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മോഡൽ ജെൻഡർ റിസോഴ്‌സ് സെന്ററിന്റെ പരിധിയിൽ വരുന്ന സ്‌കൂളുകളിലെ ജെൻഡർ ക്ലബ് അംഗങ്ങൾക്കും…

വൺ മില്യൻ തൂഫാൻ ഗോൾസ്; തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലിക്ക് സമ്മാന ദാനം 31ന്

എടത്വാ: വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലി എടത്വ കറുകയിൽ സാനിയ സനീഷിന് പൂർവ്വ വിദ്യാർത്ഥി സംഘടനയും ഒപ്പം ട്രൂ ലൈൻ മീഡിയയുടെയും സഹകരണത്തോടെ 31ന് വെള്ളിയാഴ്ച 10 മണിക്ക് സൈക്കിൾ സമ്മാനിക്കും. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിൽ ആണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി സ്കൂളിലെ പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചിരുന്നു.ലോക കപ്പ് കിരീടം സ്പെയിന്‍ നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയ പ്പോൾ ആണ് നാലാം ക്ലാസുകാരി സാനിയ അർഹത നേടിയത്. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ…

വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് ലോണ്‍ ആപ്പ് വഴി കോടികള്‍ തട്ടിയെടുത്ത സംഘത്തലവനെ അഹമ്മദാബാദില്‍ നിന്ന് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് ലോൺ ആപ്പ് വഴി കോടികള്‍ തട്ടിയെടുത്ത സംഘത്തിലുള്‍പ്പെട്ട പ്രധാനികളിലൊരാളായ പാർത്ഥ് എന്നയാളെ അഹമ്മദാബാദിൽ നിന്ന് പിടികൂടി. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് സ്വദേശിയായ ആകാശ് സിംഗ് ചൗധരി എന്ന മറ്റൊരു സംഘാംഗം പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ലോൺ ആപ്പ് വഴി അമേരിക്കക്കാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഉത്തരേന്ത്യൻ സംഘത്തെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡിൽ 18 ഉത്തരേന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പാണ് വ്യാജ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചത്. പൊങ്ങുമൂടിലെ ഐറിസ് ആശുപത്രിക്ക് സമീപമുള്ള പവിഴം ഹോംസിന്റെ ഒരു വാണിജ്യ കെട്ടിടവും 50 ഓളം കമ്പ്യൂട്ടറുകളുമാണ് ഈ വ്യാജ കോൾ സെന്ററിലുണ്ടായിരുന്നത്. സ്ഥാപനത്തിൽ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഇരുപതോളം ജീവനക്കാർ ഉണ്ടായിരുന്നു. അമേരിക്കക്കാർ വായ്പയ്ക്കായി സമീപിക്കുന്ന ‘ലെൻഡ്-ജെറ്റ്’…

ഷോട്ട് പുളിക്കത്ര കളിവള്ളം ഉടമ ജോർജ്ജ് ചുമ്മാറിനെ തലവടി ചുണ്ടൻ വള്ളം സമിതി അനുമോദിച്ചു

എടത്വ: കുട്ടനാടൻ ജനതക്ക് ജലോത്സവ മേഖലയില്‍ അടക്കാനാവാത്ത ആവേശം സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളം തലമുറക്കാരൻ “ഷോട്ട് പുളിക്കത്ര” കളി വള്ളം ഉടമ ജോർജ്ജ് ചുമ്മാറിനെ തലവടി ചുണ്ടൻ വള്ളം സമിതി അനുമോദിച്ചു. മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളി വള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തിയിരുന്നു. രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക ജലോത്സവ മേഖലകളിലെ നിരവധി പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു. എന്നാൽ, മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഉള്ള ഷോട്ട് പുളിക്കത്ര കളിവളളം നീരണിഞ്ഞത് 2017 ജൂലൈ 27ന് ആണ്. ജലോത്സവ ലോകത്തിന് മാലിയിൽ പുളിക്കത്ര ജോർജ്ജ് ചുമ്മാർ നല്‍കുന്ന പ്രോത്സാഹനങ്ങളും സാമൂഹിക പ്രതിബദ്ധയും പ്രശംസനീയമെന്ന് തലവടി ചുണ്ടൻ വള്ളം സമിതി ഭാരവാഹികൾ പറഞ്ഞു. വള്ളപ്പുരയിൽ നടന്ന ചടങ്ങിൽ തലവടി ചുണ്ടൻ…

സര്‍ക്കാര്‍ സര്‍‌വ്വീസിലിരിക്കെ സ്വകാര്യ പ്രാക്ടീസ്; ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു; 200 സർക്കാർ ഡോക്ടർമാർ നിരീക്ഷണത്തിൽ

കൽപ്പറ്റ: സര്‍ക്കാര്‍ സര്‍‌വ്വീസിലിരിക്കെ, സര്‍ക്കാരിന്റെ സേവന നിയമങ്ങള്‍ ലംഘിച്ച് കൂടുതല്‍ ലാഭകരമായ സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കാർഡിയോവാസ്കുലർ സർജനുമായ ഡോ. ശിവപ്രസാദിനെതിരെ കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കേസെടുത്തു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഡോ. ശിവപ്രസാദിന് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പ്രതിമാസം 3 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്നുണ്ടായിരുന്നു. അതേസമയം, കോട്ടയ്ക്കലിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസിൽ ഏർപ്പെട്ടിരുന്നതായും, അവിടെ നിന്ന് പ്രതിമാസം 7 ലക്ഷം രൂപ അധികമായി സമ്പാദിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഡോക്ടറുടെ പെരുമാറ്റത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സർക്കാർ ഡോക്ടർമാരുടെ അനധികൃത സ്വകാര്യ പ്രാക്ടീസ് തടയുന്നതിനുള്ള വ്യാപകമായ നടപടിയുടെ ഭാഗമായാണ്…

മയക്കു മരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ അദ്ധ്യാപികമാരെ റിമാന്റ് ചെയ്തു

കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ (ബിആർസി) കരാർ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായി ജോലി ചെയ്യുന്ന കൂരാച്ചുണ്ടിലെ ചെറുകാട് സ്വദേശി കെ. കാവ്യയും മരുതോങ്കര സ്വദേശി കെ.സി. കീർത്തനയുമാണ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് വടകര പോലീസ് റിസ്വാനെ എംഡിഎംഎ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ ഇയാളിൽ നിന്ന് രണ്ട് അദ്ധ്യാപകരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. റിസ്വാന്റെ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങളിൽ നിന്നുള്ള പണം അദ്ധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജൂലൈ 11 നാണ് കീർത്തന അറസ്റ്റിലായത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം കാവ്യയും അറസ്റ്റിലായി. അതേസമയം, മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ അദ്ധ്യാപികമാരായ കാവ്യയുടെയും കീർത്തനയുടെയും പെരുമാറ്റത്തിൽ സംശയിക്കേണ്ട ഒരു കാരണവും തനിക്കില്ലെന്ന് ഒരു സഹപ്രവർത്തക പറഞ്ഞു. രണ്ട് അദ്ധ്യാപികമാരെയും എപ്പോഴും ഒരുമിച്ചാണ് കാണാറുണ്ടായിരുന്നതെന്ന് അവർ പറഞ്ഞു. ഇരുവരും വിവാഹമോചിതരായതിനാൽ, വ്യക്തിപരമായ കാര്യങ്ങൾ ചർച്ച…

ഓണം പ്രമാണിച്ച് 53 കോടി രൂപയുടെ സൗജന്യ കിറ്റ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; കിറ്റുകളുടെ വിതരണം ഓഗസ്റ്റ് 10 ന് ആരംഭിച്ച് ഓഗസ്റ്റ് 25 ന് ഉത്രാടം ദിനത്തോടെ പൂർത്തിയാകും

തിരുവനന്തപുരം: കേരളീയര്‍ക്ക് ഓണ സമ്മാന പദ്ധതി ആവിഷ്ക്കരിച്ചതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പ്രഖ്യാപിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഉത്സവ സീസണിൽ അരി വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി, സർക്കാർ 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും വിപണിയിലെത്തിക്കും. മുൻഗണനാ വിഭാഗത്തിന് പുറത്തുള്ള റേഷൻ കാർഡ് ഉടമകൾക്കായി പ്രത്യേക അരി വിതരണ പദ്ധതി ഓഗസ്റ്റിൽ ആരംഭിക്കും. ഈ പദ്ധതി പ്രകാരം, നീല കാർഡ് ഉടമകൾക്ക് കിലോയ്ക്ക് ₹10.90 നിരക്കിൽ 3 കിലോ അരിയും, ₹8.70 നിരക്കിൽ 2 കിലോ ഗോതമ്പും ലഭിക്കുമെന്ന് തിങ്കളാഴ്ച (ജൂലൈ 27, 2026) തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ്-ദി-പ്രസ് പരിപാടിയിൽ മന്ത്രി പ്രഖ്യാപിച്ചു. അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും…