ഓതറ: തോമ്പുംകുഴിയിൽ ടി എം. തോമസിന്റെ ഭാര്യ പരേതയായ സൂസമ്മ തോമസിന്റെ സംസ്കാര ശുശ്രൂഷ 3ന് വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 മണിക്ക് ഓതറ ഐ.പി.സി ഫിലാദൽഫിയ സഭ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. കുമ്പനാട് കല്ലുമാലിക്കൽ കുടുംബാംഗമാണ് പരേത മക്കൾ : സിനി മോൻസി, സിബി പൊന്നോലിൽ, സിജു തോമസ്, സെയ്ന്റി ചാക്കോ. മരുമക്കൾ: മോൻസി സാമുവേൽ, രാജു പൊന്നോലിൽ (ഐപിസി ജനറൽ കൗൺസിൽ അംഗം, ഐ. പി. സി. എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി), ഹാൻസി സിജു, തോമസ് ചാക്കോ (ബിനു) കൊച്ചുമക്കൾ: മൈക്കിൾ, ജൊഹാന, സ്റ്റീഫൻ, ഫിലിപ്പ്, സാമുവൽ, ഹാന്ന, എബ്രഹാം, ഡാനിയേൽ, ജയ്ഡൻ. Rehoboth online Tv – യൂട്യൂബ് ലൈവ് സ്ട്രീം ഉണ്ടായിരിക്കുന്നതാണ്
Category: KERALA
യു എസ് ടി കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോഡിജി ലാബ്സ് എന്ന കമ്പനിയെ ഏറ്റെടുത്തു
കാനഡയിലെ സാമ്പത്തിക സേവന രംഗത്തെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള യു എസ് ടി യുടെ പ്രവർത്തനങ്ങൾക്ക് ഈ ഏറ്റെടുക്കൽ കൂടുതൽ ശക്തിയേകും. തിരുവനന്തപുരം, ജനുവരി 31: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രോഡിജി ലാബ്സ് എന്ന കമ്പനിയെ ഏറ്റെടുത്തു. പ്രോഡിജി വെഞ്ചേഴ്സ് ഇൻകോർപ്പറേറ്റഡുമായുള്ള കരാറിന്റെ ഭാഗമായാണ് പ്രോഡിജി ലാബ്സ് എന്ന പേരിൽ പ്രവർത്തിക്കുന്ന ടി സി ബി കോർപ്പറേഷൻ എന്ന ടെക്നോളജി ദാതാക്കളായ കമ്പനിയെ യു എസ് ടി ഏറ്റെടുത്തത്. പ്രോഡിജി വെഞ്ചേഴ്സുമായുള്ള യു എസ് ടി യുടെ കരാർ 12.5 ദശലക്ഷം കനേഡിയൻ ഡോളർ മൂല്യമുള്ളതാണ്. നൂതന സാങ്കേതിക ഇടപെടലുകളിലൂടെ വിവിധ സാമ്പത്തിക സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനം ഉറപ്പു വരുത്തുന്ന മുൻനിര ടെക്നോളജി ദാതാക്കളാണ് പ്രോഡിജി ലാബ്സ്. സമഗ്രമായ ഡിജിറ്റൽ പരിവർത്തനങ്ങൾ സാധ്യമാക്കുന്നതിനായി സ്ഥാപനങ്ങളെ സഹായിക്കുന്നതിൽ പ്രോഡിജി…
ദേശിയ കുഷ്ഠരോഗ നിർമ്മാർജന ദിനാചരണവും ജീവകാരുണ്യ പ്രവർത്തനവും നടത്തി
നൂറനാട്: ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനത്തിൻ്റെ ഭാഗമായി സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ കുറ്റപ്പുഴ ഇടവക വുമൺസ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ സൗഹൃദ വേദിയുടെ സഹകരണത്തോടെ ജീവകാരുണ്യ പ്രവർത്തനവും കുഷ്ടരോഗ നിർമ്മാർജന ദിനാചരണവും നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ നടത്തി. എടത്വ സൗഹൃദ വേദി ചെയർമാൻ ഡോ. ജോണ്സണ് വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ആർ.എം.ഒ ഡോ. സ്മിത ഉദ്ഘാടനം ചെയ്തു. കുറ്റപ്പുഴ സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ വികാരി റവ. ഫാദർ ബിജു സോളമൻ സന്ദേശം നല്കി. വുമൺസ് ഫെലോഷിപ്പ് സെക്രട്ടറി മീനു ജോബി, റ്റിൻ്റു സിജോ എന്നിവർ ചേർന്ന് ആശുപത്രിയിലെ രോഗികൾക്ക് ഉപയോഗിക്കാൻ ഉള്ള ഗ്രൈൻ്റർ, സോപ്പ് , ലോഷൻ എന്നിവ സൂപ്രണ്ട് ഡോ. പി.വി. വിദ്യക്ക് കൈമാറി. നഴ്സിംഗ് സൂപ്രണ്ടുമാരായ ഷീല എസ്.ഡി, ജയശ്രീ,സ്റ്റോർ സൂപ്രണ്ട് രാജേഷ്കുമാർ എസ്, സൗഹൃദ…
എനിക്ക് മോദിയെ ഒരുപാട് ഇഷ്ടമാണ്; കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തോടൊപ്പം പട്ടം പറത്തുമായിരുന്നു: ഓര്‍മ്മകള്‍ പങ്കുവെച്ച് നടന് ഉണ്ണി മുകുന്ദന്
തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടുതൽ ഇഷ്ടമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയതിന്റെ ഓർമകളും താരം അഭിമുഖത്തിൽ ഓര്‍ത്തെടുത്തു. ഭാവിയിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അന്ന് കരുതിയിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. പട്ടം പറത്തിയത് കാണിക്കാൻ അന്ന് ഒരു സെൽഫിയും ഉണ്ടായിരുന്നില്ലല്ലോ എന്നും ഉണ്ണി മുകുന്ദൻ പുഞ്ചിരിയോടെ ചോദിക്കുന്നു. ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ സംഭവത്തെക്കുറിച്ചും ഗുജറാത്തിൽ വളർന്നു വന്ന താരം സംസാരിച്ചു. ഉണ്ണി മുകുന്ദന്റെ വാക്കുകൾ: ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം…
മലപ്പുറത്തോട് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത് അനീതി: റസാഖ് പാലേരി
മലപ്പുറം : മലപ്പുറം ജില്ല വികസനത്തിന്റെ സർവ്വ മേഖലയിലും നേരിടുന്ന വിവേചനത്തിന് അറുതി വരുത്തുന്നതിന് പുതിയ ജില്ല അനിവാര്യമാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. വികസനത്തിന്റെ അടിസ്ഥാന ഘടകമായി സർക്കാർ പരിഗണിക്കുന്നത് റവന്യൂ ജില്ലയെയാണ്. ധനവിനിയോഗത്തിന്റെ മാനദണ്ഡം ജനസംഖ്യാനുപാതികമാകാതിരിക്കുന്നതാണ് മലപ്പുറം ജില്ല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി . വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ചെറുകിട വ്യവസായം, ഉൽപാദന മേഖല, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും വലിയ അസന്തുലിതത്വം കാണാം. കേരളം ഭരിച്ച കക്ഷികൾ മലപ്പുറത്തെ ജനങ്ങളോട് മാപ്പ്പറഞ് തെറ്റ് തിരുത്താൻ തെയ്യാകാമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ജില്ല എന്ന മലപ്പുറത്തിന്റെ ന്യായമായ ആവിശ്യം വർഗീയവത്കരിച്ചു കാണാനാണ് രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുന്നത്. മലപ്പുറത്തിന്റെ ന്യായമായ ആവിശ്യത്തിന് ശക്തമായ ജനകീയ സമരത്തിന് വെൽഫെയർ പാർട്ടി മുന്നിട്ടിറങ്ങും എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട്…
സൈനികന് അന്ത്യോപചാരമർപ്പിച്ച് വെൽഫെയർ പാർട്ടി
കീഴുപറമ്പ്.ജമ്മു കാശ്മീരിലെ ലഡാക്കിൽ മരിച്ച മലയാളി സൈനികൻ കെ.ടി നുഫൈലിന് അന്ത്യോപചാരമർപ്പിച്ച് വെൽഫെയർ പാർട്ടി. കരിപ്പൂർ എയർപോർട്ടിൽ നിന്ന് നുഫൈലിന്റ ഭൗതിക ശരീരത്തിനൊപ്പം വിലാപ യാത്രയായി പാർട്ടി നേതാക്കൾ അനുഗമിച്ചു. ശേഷം ജന്മദേശമായ കുനിയിൽ കൊടവങ്ങാടുള്ള മൈതാനത്ത് പൊതുദർശനത്തിൽ പാർട്ടി നേതാക്കൾ റീത്ത് സമർപ്പിച്ചു. പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി,സെക്രട്ടറി പ്രേമജി പിഷാരടി, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ,മണ്ഡലം പ്രസിഡണ്ട് കെ.കെ റഷീദ്, പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് എം. റഹ്മത്തുള്ള, സെക്രട്ടറി അഷ്റഫ് കോളകോടൻ, ട്രഷറർ ശിഹാബ് പി.കെ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദ് അസ്ലം, പതിനൊന്നാം വാർഡ് മെമ്പർ കെ.വി റഫീഖ് ബാബു തുടങ്ങിയവരും കെ.സി അഹമ്മദ് കുട്ടി, അനീസ് കുനിയിൽ, മുസ്തഫ മാസ്റ്റർ,എന്നിവരും അന്ത്യോപചാരമർപ്പിച്ചു.
വെൽഫയർ പാർട്ടി മേഖല നേതൃസംഗമം സംഘടിപ്പിച്ചു
മലപ്പുറം : കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത സാന്നിധ്യമായി വെൽഫെയർ പാർട്ടി മാറിക്കഴിഞ്ഞു. പൗര രാഷ്ട്രീയത്തിലും അധികാര രാഷ്ട്രീയത്തിലും ഒരു പോലെ ഇടപെടാൻ പാർട്ടിക്ക് സാധിച്ചു. പാർലമെന്ററി രംഗത്ത് പാർട്ടി കൂടുതൽ കരുത്തുകാട്ടുമെന്നും അവർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പടപ്പറമ്പ് അജ്വ കൺവെൻഷൻ സെന്റർ നടന്ന മേഖല നേതൃസംഗമം ഉദ്ഘാടനം നിർവഹിച്ചു. നാസർ കീഴ്പറമ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ് നിസാര്‍, മുനീബ് കാരക്കുന്ന് ആരിഫ് ചുണ്ടയിൽ, നസീറ ബാനു എന്നിവർ സംസാരിച്ചു. ജാഫർ സി സി സ്വാഗതവും ശാക്കിർ മോങ്ങം നന്ദിയും പറഞ്ഞു.
ചേർത്തല ഗവ. എൻജിനീയറിംഗ് കോളേജിൽ 4500-ലധികം വൃക്ഷത്തൈകൾ നട്ട് യു എസ് ടി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
2023 ലെ തങ്ങളുടെ സി എസ് ആർ സംരംഭങ്ങളുടെ തുടക്കം കുറിക്കൽ കൂടിയായിരുന്നു ഈ പരിപാടി ആലപ്പുഴ: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ചേർത്തല ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ 4500-ലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. യു.എസ്.ടി യുടെ 2023-ലെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) സംരംഭങ്ങളുടെ തുടക്കം കുറിക്കൽ കൂടിയായിരുന്നു ഈ പരിപാടി. രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യു.എസ്.ടി.യിൽ നിന്നുള്ള 200-ലധികം സന്നദ്ധപ്രവർത്തകർ ചേർത്തലയിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒത്തുകൂടിയാണ് വൃക്ഷത്തൈകൾ നട്ടത്. ഒപ്പം കോളേജിലെ 100 വിദ്യാർത്ഥികളും ഈ സംരംഭത്തിൽ പങ്കാളികളായി. ഡെൻസ് ഫോറസ്റ്റ് പ്രക്രിയ പ്രകാരമുള്ള വനവൽക്കരണമാണ് വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നതിനായി അവലംബിച്ചത്. ഏകദേശം 90 തരം വൃക്ഷങ്ങളുടെ തൈകളാണ് നടാൻ കഴിഞ്ഞത്. വ്യാഴാഴ്ച രാവിലെ 8.30 ന് യു.എസ്.ടി വോളണ്ടിയർമാർ…
കൊല്ലത്ത് പോലീസിനു നേരെ വടിവാള്‍ വീശി ഗുണ്ടകളുടെ വിളയാട്ടം; വെടിയുതിര്‍ത്ത് പോലീസ്
കൊല്ലം: കൊല്ലത്ത് പോലീസിനു നേരെ വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പോലീസ് വെടി വെച്ചു. അടൂർ റസ്റ്റ് ഹൗസ് മര്‍ദ്ദന കേസിലെ പ്രതികളെ പിടികൂടാൻ കൊല്ലം പടപ്പക്കരയിലെത്തിയ പൊലീസിനു നേരെയാണ് വടിവാള്‍ വീശിയത്. സ്വയരക്ഷയ്ക്കായി പോലീസ് വെടിവെയ്ക്കുകയായിരുന്നു. മൂന്നു പേരാണ് പോലീസിനെ ആക്രമിച്ചത്. ഒരാളെ പിടികൂടിയെങ്കിലും മറ്റു രണ്ടുപേർ സമീപത്തെ തടാകത്തിൽ ചാടി രക്ഷപ്പെട്ടു. നാല് റൗണ്ട് വെടിയുര്‍ത്തെങ്കിലും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് കുണ്ടര പോലീസ് നല്കുന്ന വിശദീകരണം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആന്റണിയും ലിജോയും അടക്കം മൂന്ന് പ്രതികൾ കുണ്ടറയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻഫോ പാർക്ക് സി ഐ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു. വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോൾ ഇവർ പൊലീസിന് നേരെ വടിവാൾ വീശി. ഇതോടെ പ്രാണരക്ഷാർത്ഥം സി ഐ നാല്…
ചലച്ചിത്ര-സീരിയൽ നിർമാതാവ് വി.ആർ.ദാസ് (73) അന്തരിച്ചു
തൃശ്ശൂര്‍: ചലച്ചിത്ര-സീരിയൽ നിർമാതാവ് വി.ആർ.ദാസ് (73) അന്തരിച്ചു. 50 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് അദ്ദേഹം നാട്ടിൽ സ്ഥിരതാമസം തുടങ്ങിയത്. കലാപരമായ ഗുണങ്ങളുള്ള ലാഭേച്ഛയില്ലാത്ത സിനിമകള്‍ നിര്‍മ്മിച്ച അദ്ദേഹം മൂന്ന് സിനിമകൾ, രണ്ട് മെഗാ സീരിയലുകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. പി എൻ മേനോൻ സംവിധാനം ചെയ്ത നേർക്കുനേർ, അശോക് ആർ നാഥ് സംവിധാനം ചെയ്ത മിഴികൾ സാക്ഷി, സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത കളർ ബലൂൺ എന്നിവയാണ് വി ആർ ദാസ് നിർമ്മിച്ച ചിത്രങ്ങൾ. സാൻഡ് നഗർ, ഡ്രീം സിറ്റി എന്നീ സീരിയലുകൾ അദ്ദേഹം യുഎഇ ആസ്ഥാനമാക്കി നിർമ്മിച്ചു. സാൻഡ് സിറ്റി സംവിധാനം ചെയ്തത് ശ്യാമപ്രസാദും ഡ്രീം സിറ്റി സജി സുരേന്ദ്രനും ആണ്. ഭാര്യ വിലാസിനി. മക്കൾ: രജിത ദാസ്, സജിത ദാസ്, മരുമക്കൾ രാജോഷ് നായർ, ശ്രീജിത്ത്. മൂന്ന് പേരക്കുട്ടികളുണ്ട്.…
