തെരഞ്ഞെടുപ്പ് ജയിക്കാൻ വിദ്വേഷ പ്രചാരകരെ കൂട്ടുപിടിച്ച ഇടത്പക്ഷത്തിന് മലപ്പുറം നൽകിയത് ഷോക്ക്ട്രീറ്റ്മെന്റ്: ജബീന ഇർഷാദ്

മലപ്പുറം: കേവല തെരഞ്ഞെടുപ്പ് വിജയത്തിനായി വിദ്വേഷ പ്രചാരകരെ കൂട്ടുപ്പിച്ച ഇടത്പക്ഷത്തിന് മലപ്പുറം ജില്ല നൽകിയത് ഷോക്ക് ട്രീറ്റ്മെന്റും കേരളം മതനിരപേക്ഷമാണെന്ന രാഷ്ട്രീയ തിരിച്ചറിവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി മത്സരിച്ച സ്ഥാനാർഥികൾക്കും ജയിച്ച ജനപ്രതിനിധികൾക്കും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കോട്ടക്കുന്ന് ഡി ടി പി സി ഹാളിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കേരളത്തൽ വെൽഫെയർ പാർട്ടിയെ നാട്ടക്കുറിയാക്കി നിർത്തി ഇസ്ലാമോഫോബിയയെ ഊതിക്കാച്ചി ഭൂരിപക്ഷ വോട്ടുകളുടെ ദ്രുവീകരണം സാധ്യമാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ സി പി ഐ എം നടത്തുകയുണ്ടായി, സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഉയിർപ്പുകളെ തകർക്കാനുള്ള ശ്രമമായി കണ്ട് ഇതിനെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ വി സഫീർഷാ ചടങ്ങിൽ…

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ് 2025; ‘ഇൻ മോൺസ്റ്റേഴ്സ് ഹാൻഡ്സ്’ മികച്ച ചിത്രം

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ് 2025-ലെ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി കാസബ്ലാങ്ക ഫിലിം ഫാക്ടറി നടത്തുന്ന ഐ. എം. ഡി. യോഗ്യത നേടിയ സീസണൽ ഓൺലൈൻ അവാർഡ് മത്സരമാണിത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സംവിധായകനുമായ നിർമൽ ബേബി വർഗീസാണ് ഈ അവാർഡ് മത്സരത്തിന്റെ ഡയറക്ടർ. ക്രിസ്റ്റഫർ ഷെഫീൽഡ് സംവിധാനം ചെയ്ത അമേരിക്കൻ ചിത്രമായ ‘ഇൻ മോൺസ്റ്റേഴ്സ് ഹാൻഡ്സ്’ മികച്ച ചിത്രമായും, ആൽഫ്രഡ് കൗഡുല്ലോ സംവിധാനം ചെയ്ത തായ്‌ലൻഡ് ചിത്രം  ‘ഏലിയൻ എർത്ത്: വാട്ട് ദേ ലെഫ്റ്റ് ബിഹൈൻഡ്’ മികച്ച ഡോക്യുമെന്ററി ചിത്രമായും തിരഞ്ഞെടുത്തു. അമേരിക്കൻ സംവിധായക ബ്രിയാന ഗ്രീൻ സംവിധാനം ചെയ്ത ‘റോസ് പെറ്റൽസ്’ മികച്ച അനിമേഷൻ ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയപ്പോൾ, ഐയൻ ചാൾസ് ലിസ്റ്റർ സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം ‘ലൂലു ഇൻ ട്യൂറിൻ’ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുത്തു.…

പോറ്റി ആദ്യം കയറിയത് ശബരിമല സ്വര്‍ണ്ണം മോഷ്ടിക്കാനല്ല, സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട് ജയിലിലായ പോറ്റി ആദ്യം കയറിയത് ശബരിമലയിലല്ല കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾക്ക് ഉത്തരമില്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടി അന്വേഷണത്തിൽ ഇടപെട്ടതെന്ന് ചിലർ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുവർഷത്തിലെ ആദ്യ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇത്രയും വലിയ തട്ടിപ്പുകാർ എങ്ങനെയാണ് സോണിയയുടെ വീട്ടിലെത്തിയത്? കള്ളനും മോഷ്ടിച്ച സാധനങ്ങൾ വാങ്ങിയ ആളും അവിടെ ഒരുമിച്ച് പോയി. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്? അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്ന ആരോപണം ഒരു മറുപടിയും അര്‍ഹിക്കുന്നില്ല. എസ്‌ഐടിയുടെ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ്. ആ അന്വേഷണത്തെ സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. എസ്‌ഐടി അതിന്റെ കടമ നന്നായി നിർവഹിക്കുന്നു. അന്വേഷണത്തിന് ഒരു തരത്തിലും തടസ്സമില്ല. ഇപ്പോൾ ഒരു സിബിഐ അന്വേഷണം ആവശ്യമില്ല. കുറച്ച് വ്യക്തത ലഭിക്കാൻ കടകംപള്ളിയെ…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന പ്രവാഹം; പ്രത്യേക പാസുള്ളവരെ മാത്രം ദര്‍ശനത്തിന് അനുവദിച്ചതിനെതിരെ ഭക്തര്‍ പ്രതിഷേധിച്ചു

ഗുരുവായൂർ: പുതുവത്സര ദിനമായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദര്‍ശനത്തിനായി ഒഴുകിയെത്തിയ ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കാതായതോടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ബുധനാഴ്ച രാത്രി മുതൽ ക്യൂവിൽ നിന്നിരുന്ന ഭക്തരാണ് ദര്‍ശനം ലഭിക്കാതായതോടെ ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധിച്ചത്. പുതുവത്സര ദിനത്തില്‍ ദർശനത്തിനായി മണിക്കൂറുകളോളം കാത്തിരിക്കുന്നവരെ പരിഗണിക്കാതെ പ്രത്യേക പാസുള്ളവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. രാവിലെ 7 മണിയോടെയാണ് ഭക്തർ കിഴക്കേ നടപ്പന്തലിൽ എത്തിയത്. നടപന്തലിൽ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലകളും തകർത്ത ഭക്തർ പിന്നീട് അവിടെ ഒത്തുകൂടി പ്രതിഷേധിച്ചു. നാമജപം നടത്തിയായിരുന്നു പ്രതിഷേധം. സാധാരണ ഭക്തരെ പ്രവേശിപ്പിച്ചതിനുശേഷം മാത്രമേ പ്രത്യേക പാസുള്ളവരെ പ്രവേശിപ്പിക്കാവൂ എന്നായിരുന്നു അവരുടെ ആവശ്യം. വ്യാഴാഴ്ച ആയതിനാൽ ബുധനാഴ്ച രാത്രി മുതൽ തന്നെ ക്ഷേത്രത്തിൽ വൻ തിരക്കായിരുന്നു. പുതുവത്സര ദിനമായ വ്യാഴാഴ്ച രാവിലെ ദർശനം നടത്തുന്നതിനായി ബുധനാഴ്ച രാത്രി തന്നെ ഭക്തർ ക്ഷേത്രത്തിനു മുന്നില്‍ നിരന്നിരുന്നു.…

കൊച്ചി മുസിരിസ് ബിനാലെയിലെ കലാസൃഷ്ടി വിവാദം: ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ആർട്ടിസ്റ്റ് ടോം വട്ടക്കുഴി

കൊച്ചി: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ച കലാസൃഷ്ടിയുടെ പേരിൽ കത്തോലിക്കാ സഭയുടെ കോപം ക്ഷണിച്ചുവരുത്തിയ കലാകാരൻ ടോം വട്ടക്കുഴി, ഈ സംഭവവികാസത്തെ ‘നിർഭാഗ്യകരം’ എന്ന് വിശേഷിപ്പിക്കുകയും ആരുടെയും വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് പറയുകയും ചെയ്തു. “ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച എന്റെ മിക്ക കൃതികളും ക്രിസ്ത്യൻ മൂല്യങ്ങളിൽ കാണുന്ന മാനവികതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഈ കലാസൃഷ്ടി ആ ചിന്താ പ്രക്രിയയുടെ ഒരു വിപുലീകരണമാണ്, എതിർക്കുന്നവർ ആരോപിക്കുന്നതുപോലെ ദി ലാസ്റ്റ് സപ്പറിന്റെ വളച്ചൊടിക്കലല്ല,” അദ്ദേഹം പറഞ്ഞു. ബസാർ റോഡിലെ ഗാർഡൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘ഇദം’ പ്രദർശനത്തിന്റെ ഭാഗമാണ് ഈ കൃതി. വൈവിധ്യമാർന്ന കലാസൃഷ്ടികളെയും ശബ്ദങ്ങളെയും പ്രതിഫലിപ്പിക്കുന്ന 36 കലാകാരന്മാരുടെ സൃഷ്ടികൾ ഇവിടെ സംയോജിപ്പിച്ചിരിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക, സാഹിത്യ മേഖലയുടെ ഭാഗമായിരുന്ന വട്ടക്കുഴി, തന്റെ കൃതികൾക്ക് പ്രചോദനം നൽകിയത് എഴുത്തുകാരൻ…

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ 26 പേരില്‍ രണ്ടു പേര്‍ മരിച്ചു; ആറ് പേര്‍ക്ക് അസുഖം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചതിനെ തുടർന്ന് കുടുംബങ്ങൾ പരാതിയുമായി രംഗത്തെത്തി. മരണകാരണം അണുബാധയാണെന്നാണ് അവരുടെ ആരോപണം. ഡിസംബർ 29 ന് ആശുപത്രിയിൽ 26 പേരെ ഡയാലിസിസിന് വിധേയരാക്കിയിരുന്നു. അവരിൽ ആറ് പേർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും രണ്ട് പേർ മരിക്കുകയും ചെയ്തു. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. അണുബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും പരിശോധിച്ചതില്‍ നിന്ന് എല്ലാം ബാക്ടീരിയ മുക്തമാണെന്നും, വീണ്ടും വിദഗ്ധ പരിശോധന നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ് പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ശബരിമല സ്വര്‍ണ്ണ മോഷണം: കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മുന്‍ ദേവസ്വം മന്ത്രിയും മുതിര്‍ന്ന സിപിഐ എം നിയമസഭാംഗവുമായ കടകംപള്ളി സുരേന്ദ്രനെ ഇന്ന് (ചൊവ്വാഴ്ച) ചോദ്യം ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടതായി ആരോപിക്കപ്പെടുന്ന സമയത്ത് താൻ ദേവസ്വം മന്ത്രിയായിരുന്നതിനാൽ കഴിഞ്ഞ ആഴ്ച തന്റെ മൊഴി രേഖപ്പെടുത്തിയതായി കടകം‌പള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു. കേസിലെ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സുരേന്ദ്രൻ നിൽക്കുന്നതിന്റെ ചിത്രങ്ങൾ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പുറത്തുവിട്ടതിനെത്തുടർന്നാണ് എസ്‌ഐടി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (ടിഡിബി) മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്തതായി റിപ്പോർട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക (കാവൽ ദേവത) വിഗ്രഹങ്ങളിൽ നിന്നും ശ്രീകോവിൽ വാതിൽപ്പടികളിൽ നിന്നും സ്വർണ്ണം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി…

തലവടി ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കി

എടത്വ: തലവടി ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കി. പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിൽ ജിബി ഈപ്പൻ, സുധീർ കൈതവന എന്നിവർ ചേർന്നാണ് പ്രസിഡന്റ് ബാബു വലിയവീടൻ നേതൃത്വം നല്‍കുന്ന പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കിയത്. തലവടി ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെയും പ്രധാന റോഡുകളും ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളും തകർന്ന് കിടക്കുകയാണ്. അറ്റപ്പുറ്റപ്പണികൾ കൃത്യമായി നടക്കാത്തതിനെ തുടർന്നും പൈപ്പിനായി റോഡുകൾ കുഴിച്ചതിനെ തുടർന്നും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. പ്രതിമാസം പതിനായിരക്കണക്കിന് രൂപ വാടക നൽകി പഞ്ചായത്ത് കെട്ടിടം ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. പതിറ്റാണ്ടുകളായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വരെ സമാന്തരമായി ശുദ്ധജലം…

ശബരിമല സ്വര്‍ണ്ണ കൊള്ളയും പത്മകുമാറിനെ സം‌രക്ഷിച്ചതും തിരഞ്ഞെടുപ്പില്‍ സിപി‌എമ്മിന് തിരിച്ചടിയായെന്ന് സിപിഐ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചുള്ള സിപിഎമ്മിന്റെ വിലയിരുത്തൽ സിപിഐ തള്ളി. തിരഞ്ഞെടുപ്പ് പരാജയത്തിൽ വസ്തുതകൾ മറച്ചുവെച്ചതിന് സിപിഐ എക്സിക്യൂട്ടീവ് വിമർശിക്കുകയും ചെയ്തു. തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരം മാത്രമല്ല, ശബരിമല സ്വർണ്ണ കൊള്ളയും അതില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായ പത്മകുമാറിനെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ ശ്രമവും തിരിച്ചടിക്ക് കാരണമായെന്നാണ് സിപിഐ വിലയിരുത്തിയത്. എം എല്‍ എ ആയിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചു. എന്നാൽ, ഒഴികഴിവുകൾ പറഞ്ഞു പത്മകുമാറിനെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് സിപിഐ വിമർശിച്ചു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവുമാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. പ്രാദേശിക തലത്തിലെ പ്രവർത്തനത്തിലെ ഇടിവും അപ്രതീക്ഷിത പരാജയത്തിന് കാരണമായി. ശബരിമല പോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും തെറ്റായ പ്രചാരണം നടത്തി. ആ ശ്രമം അവർ ഉദ്ദേശിച്ചതുപോലെ വിജയിച്ചില്ല. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി…

ജാമിഅ മർകസ്‌-അൽ ഹുദ്ഹുദ് അക്കാദമിക സഹകരണം: സീക്യൂ പ്രീസ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കും

കോഴിക്കോട്: പ്രീ സ്‌കൂൾ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾക്കിടയിൽ അറബി ഭാഷ പഠനം എളുപ്പമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹുദ്ഹുദ് പ്ലാറ്റ്‌ഫോമുമായുള്ള വിദ്യാഭ്യാസ വിനിമയ കരാറിലൂടെ അക്കാദമിക രംഗങ്ങളിൽ മാറ്റത്തിനൊരുങ്ങി ജാമിഅ മർകസ്‌. മൂല്യാധിഷ്ഠിത പ്രാഥമിക വിദ്യാഭ്യാസത്തിനായി മർകസ്‌ ആവിഷ്കരിച്ച സീക്യൂ പ്രീസ്കൂൾ നെറ്റ്‌വർക്കിന്റെ പാഠ്യപദ്ധതി അറബി ഭാഷാ പഠനം ലളിതമാക്കും വിധം പരിഷ്കരിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് ഈ കരാറിലൂടെ സാധ്യമാവുക. ലോക അറബി ഭാഷ വാരാചരണത്തിന്റെ ഭാഗമായി മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അൽ ഹുദ്ഹുദ് പ്ലാറ്റ്‌ഫോം സ്ഥാപകൻ മുഹമ്മദ് അൽ ബശ്താവിയും ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അക്കാദമിക സാഹകരണ ഉടമ്പടിയിൽ ഒപ്പിട്ടു. പ്രീസ്‌കൂൾ തലം മുതലുള്ള കുട്ടികളെ ശാസ്ത്രീയവും രസകരവുമായ രീതിയിൽ അറബി ഭാഷ പഠിപ്പിക്കാനുള്ള…