കാഞ്ഞങ്ങാട്: ഗര്‍ഭിണിയായ ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കി കൊന്നു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. തമിഴ്‌നാട് പുതുക്കോട്ടയിലെ സെന്തിലി(37)നെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ. ടി.ടി.സുവര്‍ണന്‍ അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് പട്ടണത്തിലെ ഒരു ഹോട്ടലിലെ തൊഴിലാളിയാണ് സെന്തില്‍. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഹോട്ടലിന്റെ പിറകിലെ മതില്‍ച്ചാടിക്കടന്ന ഇയാള്‍ രണ്ടു ആടുകളില്‍ ഒന്നിനെ കൂട്ടില്‍ നിന്നു പുറത്തിറക്കിയാണ് ക്രൂരത കാട്ടിയത്. കൂടിനു പുറത്ത് ആടു ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ തൊട്ടടുത്തുണ്ടായിരുന്ന സെന്തിലിനെ പിടികൂടുകയായിരുന്നു. ഹോസ്ദുര്‍ഗ് പോലീസെത്തി ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. ലൈംഗിക വൈകൃതം നടന്നതായി ആടിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ പറഞ്ഞു. പ്രതിയെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്)കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.
Category: KERALA
വാഹന പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; വെട്ടേറ്റ മഞ്ചേരി നഗരസഭാംഗം മരിച്ചു
മലപ്പുറം: വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവായ തലാപ്പില്‍ അബ്ദുള്‍ ജലീല്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു ജലീല്‍. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് രണ്ടുപേരുമായി പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കമുണ്ടായത്. ബൈക്കിലെത്തിയ സംഘം അബ്ദുള്‍ ജലീല്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തര്‍ക്കത്തിനിടെ ഒരാള്‍ കൈയില്‍ കരുതിയിരുന്ന വടിവാളെടുത്ത് ജലീലിനെ വെട്ടുകയായിരുന്നു സംഭവത്തില്‍ പ്രതികളിലൊരാളായ അബ്ദുല്‍ മജീദ് പോലീസിന്റെ പിടിയിലായി. മറ്റൊരു പ്രതി ഷുഹൈബിനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ മന്ത്രിസഭാ തീരുമാനം; പുതിയ മദ്യനയം വരുന്നു
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പോടെയാണ് മന്ത്രിസഭ തീരുമാനമെടുത്തത്. എന്നാല്‍, ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി. രാജീവും യോഗത്തെ അറിയിച്ചു. ഇതേ തുടര്‍ന്ന് എതിര്‍പ്പ് അവസാനിപ്പിച്ച് വഴങ്ങിയ സിപിഐ മന്ത്രി കെ. രാജന്‍, ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നു പറഞ്ഞു. പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും നിലവില്‍ വരും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ തുടരും. കൂടുതല്‍ വിദേശമദ്യ ശാലകള്‍ക്ക് അനുമതി നല്‍കും. രണ്ടു മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള ,…
ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിനവിന് എല്‍ഡിഎഫ് അംഗീകാരം; അപര്യാപ്തമെന്ന് സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് യാത്ര നിരക്കുകള്‍ ഉയരുന്നു. നിരക്ക് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി. ബസ് ചാര്‍ജ് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്നും 10 രൂപയാക്കി. എന്നാല്‍ ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്ന വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധന അംഗീകരിച്ചില്ല. വിദ്യാര്‍ഥികള്‍ക്ക് പഴയ നിരക്ക് തന്നെ തുടരും. ബസ് ചാര്‍ജിന് പുറമേ ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കും. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയില്‍ നിന്നു 30 രൂപയാക്കി വര്‍ധിപ്പിച്ചു. അധിക കിലോ മീറ്ററിന് 12 രൂപയില്‍നിന്നും 15 രൂപയാക്കിയെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എന്നാല്‍ ചാര്‍ജ് വര്‍ധന അപര്യാപ്തമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രതിനിധി ടി ഗോപിനാഥ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മിനിമം…
റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു
പുലാപ്പറ്റ: റമദാൻ വ്രതാരംഭത്തോടനുബന്ധിച്ച് ഉമ്മനഴി മസ്ജിദ് ഹുദ മഹല്ല് കമ്മിറ്റി എ.എൽ.പി സ്ക്കൂളിൽ വെച്ച് പ്രഭാഷണം സംഘടിപ്പിച്ചു. ‘ഖുർആൻ വഴി കാണിക്കുന്നു’ എന്ന വിഷയത്തിൽ സമീർ കാളികാവും ‘റമദാൻ,ആത്മീയ നിർവൃതിയുടെ നാളുകൾ’ എന്ന വിഷയത്തിൽ ബുശൈറുദ്ദീൻ ശർഖിയും പ്രഭാഷണം നടത്തി.യൂസുഫ് പുലാപ്പറ്റ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മാസ്റ്റർ,കെ.എം ഇബ്രാഹീം മാസ്റ്റർ എന്നിവർ സംസാരിച്ചു. ‘ഒരുമയാണ് നന്മ’ എന്ന വിഷയത്തിൽ റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തിയ പ്രബന്ധ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മഹല്ല് അംഗവും ഉമ്മനഴി എ.എൽ.പി സ്ക്കൂൾ അറബിക് അധ്യാപികയുമായ റൈഹാന ടീച്ചറെ പരിപാടിയിൽ ആദരിച്ചു.
യാഗശാലയായി അമൃതപുരി; ലോകശാന്തിയ്ക്കായി വിശ്വകല്യാണ യജ്ഞം നടന്നു
അമൃതപുരി: ലോകശാന്തിയ്ക്കായി മാതാ അമൃതാന്ദമയീ മഠത്തിൽ സന്യാസിനി,ബ്രഹ്‌മചാരിണിമാരുടെ കാർമ്മികത്വത്തിൽ വിശ്വകല്യാണ യജ്ഞം നടന്നു. 108 പേരാണ് യജ്ഞത്തിന് കാർമ്മികത്വം വഹിച്ചത്. മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ യജ്ഞവേദി ബുധനാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ തന്നെ വേദമന്ത്രങ്ങളാലും ഭജനകളാലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു. ആറ് മണിയോടെ സ്വാമി തുരീയാമൃതാനന്ദ പുരിയും സ്വാമിനി കൃഷ്ണാമൃത പ്രാണയും ചേർന്ന് നിലവിളക്ക് തെളിയിച്ച് യജ്ഞത്തിന് ആരംഭം കുറിച്ചു. തുടർന്ന് വേദമന്ത്രങ്ങളുടെയും അഗ്‌നിയുടെയും പ്രഭാവത്തിൽ അന്തരീക്ഷം ആത്മീയതയുടെ ഭാവത്തിൽ ലയിക്കുന്ന അപൂർവമായ നിമിഷങ്ങൾക്കാണ് അമൃതപുരി സാക്ഷ്യം വഹിച്ചത്. ആശ്രമത്തിന്റെ പ്രധാന ഹാളിൽ ഭക്തരെ സാക്ഷിയാക്കി I08 ഗണപതി,നവഗ്രഹ,മൃത്യുഞ്ജയ ഹോമങ്ങൾ സന്യാസിനിമാരും ബ്രഹ്‌മചാരിണിമാരും ചേർന്ന് നിർവഹിച്ചു. ‘മുന്നിൽ നിന്ന് നയിക്കാൻ സ്ത്രീയെ പ്രാപ്തയാക്കണം’ എന്ന സന്ദേശം കൂടിയാണ് 108 സന്യാസിനിമാരും ബ്രഹ്‌മചാരികളും ചേർന്ന് വിശ്വകല്യാണ യജ്ഞത്തിലൂടെ ലോകത്തിനായി സമർപ്പിച്ചത്. കടലിലും പുഴകളിലും മലകളിലും…
ബസ് ചാര്‍ജ് വര്‍ധനയില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന ഇടതുമുന്നണി യോഗമാണ് നിരക്ക് വർധന സംബന്ധിച്ച് തീരുമാനമെടുക്കുക. മിനിമം നിരക്ക് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇക്കാര്യം സംബന്ധിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി ബസുടമകള്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് വര്‍ധനവ് സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും മുന്നണിയില്‍ നയ തീരുമാനമുണ്ടാകാത്തതിനാല്‍ നടപ്പാക്കുന്നത് നീണ്ടു. ഇതോടെ ബസുടമകള്‍ സമരത്തിലേക്ക് പോയി. സമരത്തിന്റെ നാലാം ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ബസുടമകളുമായി ചർച്ച നടത്തുകയും നിരക്ക് വർധനവ് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതോടെ ബസുടമകൾ സർവീസ് പുനരാരംഭിച്ചു. ഇന്നത്തെ മുന്നണി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങും. ബസ് നിരക്ക് കൂടാതെ ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയിലും ഇന്ന് തീരുമാനമുണ്ടാകും.
രണ്ടാം ദിനം ദിലീപിനെ ചോദ്യം ചെയ്തത് ഒമ്പതര മണിക്കൂര്‍
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കി. ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഒമ്പതര മണിക്കൂറോളമാണ് നീണ്ടു നിന്നത്. ഇതില്‍ നാലു മണിക്കൂര്‍ നടനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പമായിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ദിലീപ് ആലുവ പോലീസ് ക്ലബില്‍നിന്നും മടങ്ങുകയും ചെയ്തു. ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ശരതിനെ ചോദ്യം ചെയ്തത്. ദിലീപുമായി സൗഹൃദമുണ്ടെന്നും എന്നാല്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ദിലീപിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്…
അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഡിവൈഎസ്പിയെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ച സിപിഎം നേതാവ് അറസ്റ്റില്‍
പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ഹംസയുമായി ചേര്‍ന്ന് റാഫി വ്യാജരേഖ ചമച്ച് ഭൂമി ഇടപാടിന് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ 2019 ല്‍ ഹംസയുടെ പാലക്കാട്ടെ വീട് വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു. റെയ്ഡില്‍ 9,65,000 രൂപയും സ്വര്‍ണവും ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തു. പിന്നാലെ ഹംസയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതില്‍ നിന്നും രക്ഷപ്പെടാനും പണത്തിന്റെ സ്രോതസ് കാണിക്കാനും വേണ്ടി റാഫിയും ഹംസയും മരണപ്പെട്ടയാളുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.
കെ റെയില്‍: ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് കെസിബിസി
കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെസിബിസി. ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണമായും അവഗണിക്കാനാവുന്നവയല്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാകണം. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ മൂലം നിരവധി കുടുംബങ്ങള്‍ പാതയോരങ്ങളിലേയ്ക്ക് തള്ളപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. പതിറ്റാണ്ടുകള്‍ക്കു ശേഷവും നീതിലഭിക്കാത്ത സാഹചര്യങ്ങള്‍ ഇന്നും തുടരുന്നുണ്ട്. മൂലമ്പള്ളി കുടിയിറക്ക്, ശബരി പാതയ്ക്കുള്ള സര്‍വേ, ഏഴിമല നാവിക അക്കാദമിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുഴപ്പിലങ്ങാട്-മാഹി വഴിയുള്ള തലശേരി സമാന്തരപാത നിര്‍മാണത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥലമെടുപ്പ് കഴിഞ്ഞെങ്കിലും അടുത്തകാലത്ത് മാത്രമാണ് പണി ആരംഭിച്ചത്. ഇത്തരം മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ലക്ഷക്കണക്കിന് പേര്‍ മുന്നോട്ടുവയ്ക്കുന്ന ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും…
