സാറാമ്മ ചെറിയാൻ അന്തരിച്ചു

പത്തനാപുരം: പിടവൂർ വേങ്ങൽ മണപ്പുറത്ത് സാറാമ്മ ചെറിയാൻ (88) അന്തരിച്ചു. പരേത മാവേലിക്കര ഷോപ്പിൽ പീടികയിൽ കുടുംബാംഗമാണ്. സംസ്കാരം: നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്ക് 3 മണിക്ക് പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭർത്താവ്: ഫാ. വി.ഐ. ചെറിയാൻ. മക്കൾ: മിനി ചെറിയാൻ, ബ്ലെസി മാത്യു, ജിമോൻ (സൗദി). മരുമക്കൾ: ചാക്കോ മാത്യു (ദുബായ്), തേവലപ്പുറത്ത് മാലിക്, മനു മോഷ് വർഗീസ് നെല്ലിക്കുന്നേൽ. റിപ്പോര്‍ട്ട്: സാംകുട്ടി, ഡെലവെയർ

മേരിക്കുട്ടി മാണി മുട്ടപ്പള്ളിൽ (84) നിര്യാതയായി

കുറവിലങ്ങാട് : മുട്ടപ്പള്ളിൽ പരേതനായ എം. എം മാണിയുടെ (മുട്ടപ്പള്ളിൽ സൂപ്പർ ബസാർ) ഭാര്യ മേരിക്കുട്ടി (84) നിര്യാതയായി. സംസ്കാരം ഏപ്രിൽ 9-)0 തീയതി വെള്ളിയാഴ്ച രാവിലെ 10:45 നു സ്വഭവനത്തിൽ ആരംഭിച്ചു, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്ത – മറിയം തീർഥാടന ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. പരേത, വൈക്കം – ചെമ്മനത്തുകര ഇടശ്ശേരിൽ കുടുംബാംഗമാണ്. മ​ക്ക​ൾ: റോ​ളി (റി​ട്ട. ലോ​ക്കോ പൈ​ല​റ്റ്, സ​തേ​ൺ റെ​യി​ൽ​വേ), റ്റോ​മി (മു​ട്ട​പ്പി​ള്ളി​ൽ സൂ​പ്പ​ർ ബ​സാ​ർ, കു​റ​വി​ല​ങ്ങാ​ട്), ബെ​ന്നി (എസ്.എം.സി.സി, മുൻ ചാപ്റ്റർ പ്രസിഡന്റ് -സെയിന്റ് തോമസ് സിറോ മലബാർ ഫൊറോനാ ഇടവക, ബ്രോങ്ക്സ് -ന്യൂ യോർക്ക്),   മി​നി​മോ​ൾ, സാ​ബു (അ​ബു​ദാ​ബി), ആ​ൻ​സി (ഓ​സ്ട്രി​യ). മ​രു​മ​ക്ക​ൾ: ജ​യ​മോ​ൾ ചൂ​ര​ക്കു​ളം അ​മ്മ​ഞ്ചേ​രി (റി​ട്ട. എ​ച്ച്എം സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി​എ​സ് പ​ടി​ഞ്ഞാ​റ്റും​ഭാ​ഗം), കു​ഞ്ഞു​മോ​ൾ തെ​ന്നാ​ട്ട് (പൈ​ക്കാ​ട്), മി​നി പു​ന്നാം​ത​ട​ത്തി​ൽ കോ​ഴാ (ന്യൂയോർക്ക് ),…

ന്യൂയോർക്കിൽ നിര്യാതനായ സമീർ സഹൃദയന്റെ പൊതുദർശനം ഏപ്രിൽ 9 വ്യാഴഴ്ച

ന്യൂയോര്‍ക്ക്: ലോംഗ് ഐലൻഡിൽ താമസക്കാരനും, ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യവുമായ സഹൃദയൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും ഏക പുത്രൻ സമീർ സഹൃദയൻ (35) അന്തരിച്ചു. മാവേലിക്കരയിലെ കലക്കാട് ഗംഗാധര പണിക്കരുടെ കൊച്ചുമകനാണ് സമീർ. പൊതുദർശനം: ഏപ്രിൽ 9 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണി മുതല്‍ രാത്രി 8:00 മണിവരെ പാർക്ക് ഫ്യൂണറൽ ഹോമിൽ (2175 Jericho Tpke ,New Hyde Park , NY 11044 ). പൂജ: ഏപ്രിൽ 10 വെള്ളിയാഴ്ച രാവിലെ 9:30 മുതല്‍ 11:30 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ (2175 Jericho Tpke, New Hyde Park, NY 11044 ). തുടര്‍ന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ലോംഗ് ഐലന്റ് സെമിത്തേരിയില്‍ ക്രിമേഷന്‍ (91 Eads St. West Babylon , NY 11704). ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ, മഹിമ, NBA,…

മറിയാമ്മ തോമസ് (102) അന്തരിച്ചു

ന്യൂയോര്‍ക്ക് റോക്ക് ലാന്‍ഡ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗമായ ശ്രി ബേബി സി.തോമസിന്റെ മാതാവ് പുതുപ്പള്ളി ഞണ്ടുകുളം ചക്കാലക്കുഴിയില്‍ പരേതനായ പുന്നൂസ് തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (106) 2026 ഏപ്രിൽ 5 ഞായറാഴ്ച സ്വവസതിയില്‍ അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 10 വെള്ളിയാഴ്ച, മീനടം വടക്കേക്കര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തുന്നതാണ്. ശുശ്രൂഷാ സമയക്രമം രാവിലെ 8:00: ഭൗതികശരീരം പൊതുദർശനത്തിനായി കുടുംബവീട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് 2:00: സംസ്കാര ശുശ്രൂഷയുടെ മൂന്നാം ഭാഗം വീട്ടിൽ ആരംഭിക്കും. വൈകുന്നേരം 3:00: നാലും അവസാനത്തെയും ഭാഗം ഇടവക പള്ളിയായ മീനടം വടക്കേക്കര സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മക്കള്‍ പരേതനായ ഉമ്മന്‍ സി. രാജന്‍, ബേബി സി. തോമസ് റോക്ക്ലന്‍ഡ്, ന്യൂയോര്‍ക്ക്, മോളി പൗലോസ്, സ്കറിയാ തോമസ്, തങ്കച്ചന്‍ തോമസ്, തോമസ് തോമസ്, ജോളി…

സിനു സി. ശാമുവേൽ അന്തരിച്ചു

ഹൂസ്റ്റൺ: മാവേലിക്കര പൈനുംമൂട് ജോൺസൻ വില്ലയിൽ ശാമുവേൽ ജോണിന്റെയും സിസിലിക്കുട്ടി ശാമുവേലിന്റെയും മകൾ സിനു. സി .ശാമൂവേൽ (49 വയസ്സ്) അന്തരിച്ചു. ഉപരിപഠനാർത്ഥം 2000 ൽ അമേരിക്കയിലെത്തിയ സിനു മാവേലിക്കര ബിഷപ്പ് മൂർ വിദ്യാപീഡ്, ബഥനി ബാലികാമഠം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും കോമേഴ്‌സ് ബിരുദമെടുത്തു. തുടർന്ന് കോയമ്പത്തൂർ, കൊടൈക്കനാൽ കോളേജുകളിൽ നിന്ന് എംഎ യും എംഫിലും നേടി. അമേരിക്കയിലെത്തിയ ശേഷം പബ്ലിക് ഹെൽത്ത് അഡ്മിനിസ്ട്രേഷനിലും ഫാമിലി കൗൺസിലിങ്ങിലും മാസ്റ്റേഴ്സ് ബിരുദവും നേടി കുടുംബമായി ന്യൂയോർക്ക് , കണക്റ്റികട്ട്, ചിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്തു വരുകയായിരുന്നു. ഭർത്താവ് : നരേന്ദർ റെഡ്‌ഡി (റെയ്) മക്കൾ : നേഹ, ജയ് ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച് വികാരി റവ. ഫാ. രാജേഷ് കെ.ജോൺ സഹോദരി ഭർത്താവാണ്. പൊതുദർശനം: ഏപ്രിൽ 5 നു…

ജനപ്രിയ ക്രൈസ്തവ ഭക്തി​ഗാനങ്ങളിലൂടെ പ്രശസ്തനായ ഫാ. ജസ്റ്റിൻ പനയ്ക്കൽ (91) അന്തരിച്ചു

കൊച്ചി: ജനപ്രിയ ക്രൈസ്തവ ഭക്തി​ഗാനങ്ങളിലൂടെ പ്രശസ്തനായ ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു. ‘പൈതലാം യേശുവെ’ ഉൾപ്പടെ നൂറിലധികം ​ഗാനങ്ങളുടെ രചയിതാവാണ്. ദൈവശാസ്ത്ര അദ്ധ്യാപകനും പ്രഭാഷകനും സംഗീതജ്ഞനുമാണ്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. ‘പൈതലാം യേശുവേ’ കൂടാതെ, ‘മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന’, ‘സ്നേഹസ്വരൂപാ തവദര്‍ശനം’, ‘ദൈവം നിരുപമ സ്നേഹം’ തുടങ്ങി ഒട്ടേറ ക്രൈസ്തവ ഭക്തിഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. അദ്ദേഹം ഈണമിട്ട 29ഓളം ഭക്തിഗാനങ്ങളിൽ 25 എണ്ണവും പാടിയത് ഗാനഗന്ധര്‍വൻ യേശുദാസാണ് എന്നാണ് മറ്റൊരു പ്രത്യേകത. ഗായിക കെ എസ് ചിത്രയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായ ഗാനമാണ്, ‘പൈതലാം യേശുവേ’. തരംഗിണിയുടെ ഒട്ടേറെ കാസറ്റുകളിലും ആൽബങ്ങളിലും ഫാ. ജസ്റ്റിന്‍റെ ഗാനങ്ങളുണ്ട്. കുമ്പളങ്ങി സ്വദേശിയായ ഇദ്ദേഹം 1952ലാണ് കര്‍മലീത്ത സഭയുടെ അംഗമാകുന്നത്. 1962ൽ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969…

ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിര്യാതനായി

ഹൂസ്റ്റൺ/റാന്നി: ഈട്ടിച്ചുവട് എബനേസർ എച്ച്എസ് റിട്ട. അധ്യാപകൻ ഈട്ടിച്ചുവട് ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാർ -91) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ: ഭൗതിക ശരീരം ഏപ്രിൽ 4 നു ശനിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം 12 മണിക്ക് സംസ്കാര ശുശ്രൂഷ പൂഴിക്കുന്ന് ഐ.പി.സി എബനേസർ ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതുമാണ്. ഭാര്യ : ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി. എൽ.പി സ്കൂൾ റിട്ട: ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലിൽ കുടുംബാംഗമാണ്. മക്കൾ : ഷേർലി (ന്യൂയോർക്ക്) ഷൈനി (ന്യൂയോർക്ക്) സ്റ്റാൻലി മാത്യു (ഹൂസ്റ്റൺ), ആശ (ന്യൂയോർക്ക്) മരുമക്കൾ : ബിജി (ന്യൂയോർക്ക് ) അജു (ന്യൂയോർക്ക്), ഷൈനി (ഹൂസ്റ്റൺ) ബിനിൽ (ന്യൂയോർക്ക്) കൊച്ചുമക്കൾ: ഫിൽ & ജീന, ആഷ്ലി & ഡാനിയേൽ , എമിൽ, ലിൻ , ദിയ, സാം, ഡാനിൽ,…

ഇന്ദിര കവിരാജൻ (88) ലോസ് ആഞ്ചലസിൽ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു. മക്കൾ: സതീഷ്, ഡോ. ഹരീഷ്, സുമ സഹോദരങ്ങൾ: വിജയൻ മേനോൻ (താര ആർട്സ്), സുകു (ഹൂസ്റ്റൺ). മരണാനന്തര കർമ്മങ്ങളുടെ വിവരങ്ങൾ പിന്നീട്.

എടാട്ടേൽ പി.ഒ ഔസേപ്പ് (പാപ്പച്ചൻ 92) അന്തരിച്ചു

പാലാ : വയലാ പാണൂച്ചിറ പി.ഒ ഔസേപ്പ് (എടാട്ടേൽ പാപ്പച്ചൻ 92) അന്തരിച്ചു. വയലാ സർവ്വീസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയായിരുന്നു. ന്യൂജേഴ്‌സി റിവർവെയ്ൽ നിവാസിയും സി പി എയുമായ ബാബു ജോസഫ് മകനാണ്. ഭൗതിക ശരീരം 31-03-26 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വയലായിലെ വസതിയിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശൂഷകൾ 01-04-26 ബുധൻ രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രുഷകൾ കുറവിലങ്ങാട് വയലാ സെൻ്റ് ജോർജ്ജ് ദേവാലയത്തിലും ശേഷം സംസ്കാരം പള്ളി സെമിത്തേരിയിലും നടത്തപ്പെടും, ഭാര്യ പരേതയായ ചിന്നമ്മ എടാട്ടേൽ, മക്കൾ – ജോയി ജോസഫ് – ജോയൽ ഏജൻസീസ് വയലാ, ബാബു ജോസഫ് ന്യൂ ജേഴ്‌സി, യൂ എസ് എ, ജോഷി കാളികാവ് സൂസൻ യൂ കെ, മരുമക്കൾ – ടെസ്സിഎടാട്ടേൽ കടപ്പൂര്, റൂബി നെടിയ കാലായിൽ കുറുമുള്ളൂർ യൂ എസ്…

കൊച്ചുപറമ്പിൽ ടി.പി. മുകുന്ദൻ പിള്ള (86) അന്തരിച്ചു

എറണാകുളം: എറണാകുളം കാഞ്ഞിരമറ്റം, കൊച്ചുപറമ്പിൽ ടി.പി. മുകുന്ദൻ പിള്ള (86) വ്യാഴാഴ്ച രാത്രി 11 മണിക്ക് അന്തരിച്ചു. FACT-ൽ നിന്നും വിരമിച്ച അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സഹധര്‍മ്മിണി: രാധാമണി (റിട്ട. അദ്ധ്യാപിക) മക്കള്‍: ജയപ്രകാശ് (കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്), ജയന്തി (അദ്ധ്യാപിക), പരേതനായ ജയദീപ് (കേരള പോലീസ്), സൗമിനി (ഗവ. ഹോമിയോ). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ