അറ്റ്ലാന്റ (ജോർജിയ): ജോർജിയ ലൗറെൻസ് വിൽ ബ്രദറന്‍ അസംബ്ലി അംഗമായ ഷൈൻ വില്യംസിന്റെ ഭാര്യ ലവ്ലി ഷൈൻ (53) നിര്യാതയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ജൂലൈ 6 -ന് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അന്ത്യം. മക്കൾ: സ്റ്റെഫി, സ്റ്റീഫൻ. പൊതുദർശനം: ജൂലൈ 10 വെള്ളിയാഴ്ചയും, സംസ്കാര ശുശ്രൂഷ ജൂലൈ 11 ശനിയാഴ്ചയും നടത്താനാണ് നിലവിലെ തീരുമാനം.
Category: OBITUARY
സാറാമ്മ (71) ജർമനിയിൽ നിര്യാതയായി
കൊളോൺ: റാന്നി മക്കപ്പുഴ ചെറുവാഴക്കുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ (71) ജൂലൈ രണ്ടാം തിയതി വ്യാഴാഴ്ച രാവിലെ ജർമനിയിൽ വെച്ച് നിര്യാതയായി. 45-ൽ പരം വർഷങ്ങൾ ജർമനിയിൽ നേഴ്സ് ആയി ജോലി ചെയ്തു വിശ്രമ ജീവിതത്തിലായിരുന്നു പരേത. റാന്നി കഞ്ഞിക്കാവിൽ കുടുബാംഗമാണ്. മക്കൾ: ഡോണാ, ഡെക്സി, ഡാർവിൻ. ശവസംസ്കാരം പിന്നീട്. For more information: John thomas 972 898 0525
ഗായിക ശാന്ത മധുവിന്റെ (77) പൊതുദര്‍ശനവും സംസ്കാരവും ജൂലൈ 3 വെള്ളിയാഴ്ച
ന്യൂയോർക്ക്: റോക്ക്ലാൻഡിലെ സ്പ്രിംഗ് വാലിയിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ശാന്ത മധുവിന്റെ (77) പൊതുദര്‍ശനവും സംസ്കാരവും ജൂലൈ 3 വെള്ളിയാഴ്ച നടത്തും. പൊതുദർശനം: വെള്ളിയാഴ്ച രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ: സ്നിഫെൻ-സാഗല ഫ്യൂണറൽ ഹോം, 235 NY-59, സ്പ്രിംഗ് വാലി, NY 10977 (Sniffen-Sagala Funeral Home Inc, 235 NY-59, Spring Valley, NY 10977) സർവീസ്: വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മുതൽ 1:30 വരെ ഫെർൺക്ലിഫ് സെമിത്തേരി, 280 സെക്കോർ റോഡ് ഹാർട്ട്സ്ഡെയ്ൽ, NY 10530 (Ferncliff Cemetery, 280 Secor Rd, Hartsdale, NY 10530). സംസ്കാരം ഫെർൺക്ലിഫ് സെമിത്തേരിയില്‍ അവരുടെ കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി വഴി ധനസമാഹരണം നടത്തുന്നു: https://www.gofundme.com/f/support-santha-madhus-family ദീർഘകാലം ന്യൂയോർക്ക് റോക്ക്ലാന്‍ഡ് കൗണ്ടിയിൽ മ്യൂസിക് സ്കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം…
അന്നമ്മ മത്തായി ഡാളസിൽ നിര്യാതയായി
ടെക്സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ് യുഎസ്എ യുടെ ചെയർമാനുമായ പാസ്റ്റർ പി.സി. ജേക്കബിന്റെ ഭാര്യ മാതാവ് പുനലൂർ മുല്ലശ്ശേരിൽ പരേതനായ ഒ.വി. മാത്യൂവിന്റെ ഭാര്യ അന്നമ്മ മത്തായി (79) ഡാളസ്സിൽ നിര്യാതയായി. പത്തനാപുരം പുതുപ്പറമ്പിൽ കുടുംബാഗമാണ് പരേത. മക്കൾ: റെന്നി ജേക്കബ് (യു.എസ്.എ), ബിനു മാത്യു (ബാംഗ്ലൂർ). മരുമക്കൾ: പാസ്റ്റർ പി.സി ജേക്കബ്, സൂസൻ സാമുവേൽ കൊച്ചു മക്കൾ: ജെന്നിഫർ, ജെഷുരാൻ പോൾ, ജെസീക്ക, സാക്കറി ജോർജ്, ജോഷ്വ, ഷെയ്ന ജേക്കബ്, നെഹമിയ, റെബേക്ക ജൂലൈ 10 വെള്ളിയാഴ്ച മെമ്മോറിയൽ സർവീസും തുടർന്ന് ജൂലൈ 11 ശനിയാഴ്ച സംസ്കാര ശുശ്രൂഷയും ഒക്ലഹോമയിൽ വെച്ച് നടത്തപ്പെടും.
പതിക്കൽ ജെ സ്റ്റീഫൻ ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: എറണാകുളം ജില്ലയിലെ കീഴില്ലം പതിക്കൽ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകൻ പതിക്കൽ ജെ. സ്റ്റീഫൻ (78) നിര്യാതനായി. പരേതൻ ഹൂസ്റ്റൺ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (STECI) ഹൂസ്റ്റൺ ഇടവകയിലെ സജീവ അംഗമായിരുന്നു.പരേതൻ ഇന്ത്യൻ ആർമിയിലും യുഎഇ ആർമിയിലും നിരവധി വർഷങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ റേച്ചൽ സ്റ്റീഫൻ (പൊന്നമ്മ ) കളമശ്ശേരി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ലിമ ജോസഫ്, സുമ മാത്യു ( ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ: ഡോ. ബിനി ജോസഫ്, മഗേഷ് മാത്യു (ഇരുവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: അബിഗയിൽ ജോസഫ്, ഫീബി ജോസഫ്, മിൽക്കാ മാത്യു, മിസ്പാ മാത്യു സംസ്കാര ശുശ്രൂഷ ജൂൺ 29-ന് (തിങ്കളാഴ്ച) രാവിലെ 9:00 മുതൽ 12:30 വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ദേവാലയത്തിൽ )16520…
ഗ്രേസ് ടി. വർഗീസ് ഫ്ളോറിഡയിൽ നിര്യാതയായി
ഫ്ലോറിഡ: ടാമ്പാ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായ മണലിൽ തോമസ് വർഗീസിന്റെ സഹധർമ്മിണി ശ്രീമതി ഗ്രേസ് ടി. വർഗീസ് (94) ജൂൺ 23ന് നിര്യാതയായി. കവിയൂർ ചിറത്തലക്കൽ വർഗീസ് മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ് പരേത. ഇടവകയുടെ പ്രവർത്തനങ്ങളിലും മറ്റുള്ളവരെ സഹായിക്കുന്നതിലും ഗ്രേസ് ആന്റി സജീവമായ പങ്ക് വഹിച്ചിരുന്നു. ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി വെരി റവ. ജോർജ് പൗലോസ് കോർ-എപ്പിസ്കോപ്പ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. സംസ്കാര ശുശ്രൂഷകൾ ജൂലൈ 10 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതൽ വൈകീട്ട് 6 മണി വരെ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. അഡ്രസ്: St. Gregorios Malankara Orthodox Church, 11407 Jefferson Road, Thonotosassa, FL 33592. കൂടുതല്‍ വിവരങ്ങള്‍ക്ക്: സോമന് വര്‍ഗീസ് 678-381-4040.
സിനു അച്ചൻ്റെ( ഡാളസ്) മാതാവ് അന്നമ്മ ബേബി പുത്തൻ പുരക്കൽ അന്തരിച്ചു
തണ്ണിത്തോട് പുത്തൻപുരയ്ക്കൽ ശ്രീ പി എം ബേബിയുടെ ഭാര്യ , അന്നമ്മ ബേബി (78)ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു . ഭർത്താവ്: PM.Baby, മക്കൾ: Fr.Mathew Puthenpurackal (Sinu P Joseph, Dallas ) Binu. P. Joseph ( St. Benedict’s H. S, Thannithodu ) മരുമകൾ – Meera Thomas, ( St.Mary’s H.S.S, Pattom) കൊച്ചുമക്കൾ – Aron Binu Joseph, Abel Binu Joseph സഹോദരങ്ങൾ: Rev. M D Samuel, (Chandigarh) Susan Pappachan & Adv. Benny Thomas ( Chandigarh) പരേതരായ M C Thomas, Babu Thomas & M D Mathew. സംസ്കാര ശുശ്രൂഷാ വിവരങ്ങൾ ജൂൺ 29 തിങ്കൾ രാവിലെ 8:00 മണിക്ക്* ഭൗതികശരീരം ഭവനത്തിൽ എത്തിക്കുന്നതാണ്. ഭവനത്തിലെ ശുശ്രൂഷ: *ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ആരംഭിക്കുന്നതാണ്. പള്ളിയിലെ…
യുഎസ് ഫെഡറൽ റിസർവ് മുൻ മേധാവി അലൻ ഗ്രീൻസ്പാൻ(100)അന്തരിച്ചു
വാഷിംഗ്ടൺ: അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ദീർഘകാലം നയിച്ച യുഎസ് ഫെഡറൽ റിസർവ് (കേന്ദ്ര ബാങ്ക്) മുൻ ചെയർമാൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു. 100 വയസ്സായിരുന്നു. പാർക്കിൻസൺസ് രോഗബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം തിങ്കളാഴ്ചയായിരുന്നു അന്ത്യം എന്ന് അദ്ദേഹത്തിന്റെ ഭാര്യയും പ്രമുഖ മാധ്യമപ്രവർത്തകയുമായ ആൻഡ്രിയ മിച്ചൽ അറിയിച്ചു. 1987 മുതൽ 2006 വരെയുള്ള ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലം നാല് അമേരിക്കൻ പ്രസിഡന്റുമാർക്ക് കീഴിൽ അദ്ദേഹം യുഎസ് കേന്ദ്ര ബാങ്കിന്റെ അമരക്കാരനായിരുന്നു. ‘ദി മാസ്ട്രോ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗ്രീൻസ്പാൻ, തൊണ്ണൂറുകളിൽ അമേരിക്കയിൽ ഉണ്ടായ വലിയ സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയായിരുന്നു. 1987-ലെ ഓഹരി വിപണി തകർച്ച, ഡോട്ട് കോം പ്രതിസന്ധി എന്നിവയിൽ നിന്ന് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ വിജയകരമായി നയിച്ചു. കേന്ദ്ര ബാങ്കിന്റെ നയങ്ങൾ സുതാര്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.വിമർശനങ്ങൾ: വിപണിയിലെ അമിത ഉദാരവൽക്കരണ നയങ്ങൾ പ്രോത്സാഹിപ്പിച്ച അദ്ദേഹത്തിന്റെ നടപടികൾ, പിന്നീട്…
അന്നമ്മ തോമസ് (78) ഹ്യൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല 78) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ലിനി ജോൺ , ലീജ തോമസ് (ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ: ഡോ.ടോണി ജോൺ, ആൽവിൻ തോമസ് (ഇരുവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ : അജയ്, ഗേബ്, മില പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും : ജൂൺ 24 ബുധനാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810 Almeda Genoa Road, Houston, TX 77048) സംസ്കാര ശുശ്രൂഷകൾ : ജൂൺ 25 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വെച്ച്. ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (1310 N. Main…
ജോൺ മാത്യൂസ് (തമ്പിച്ചായൻ – 92) ഡാലസിൽ അന്തരിച്ചു
ഡാളസ് : ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ നതമ്പിച്ചായൻ (മിസ്റ്റർ ജോൺ മാത്യൂസ് – 92) തിങ്കളാഴ്ച പുലർച്ചെ അന്തരിച്ചു കഴിഞ്ഞ ശനിയാഴ്ച പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ബോധാവസ്ഥയിൽ തന്നെ കുടുംബാംഗങ്ങളാൽ ചുറ്റപ്പെട്ട് പ്രാർത്ഥനാപൂർവ്വം കഴിഞ്ഞ അദ്ദേഹം ഇന്ന് പുലർച്ചെയോടെ സമാധാനപരമായി നിത്യതയിലേക്ക് പ്രവേശിക്കുകയായിരുന്നു പത്നി: പരേതയായ ലീലമ്മ മക്കൾ: ചാർലി, ജീ, സൂസി തമ്പിച്ചായന്റെ വിയോഗത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അനുശോചിച്ചു . സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
