ലണ്ടൻ (ഒന്റാറിയോ): പുനലൂർ ഉരുക്കുന്ന് സ്വദേശിയും കാനഡയിലെ ഒന്റാറിയോയിൽ താമസക്കാരനുമായ മുരുപ്പേൽ റോയ് മാത്യു (43) നിര്യാതനായി. ഓഗസ്റ്റ് 10-നാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ നിര്യാണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. ഭാര്യ സിമി. പൊതുദർശനം: ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകീട്ട് 5:00 മുതൽ രാത്രി 8:00 വരെ ഡോർചെസ്റ്റർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ചർച്ചില്‍ (St. Thomas Malankara Catholic Church, 1669 Richmond St, Dorchester, ON N0L. ശവസംസ്കാര ശുശ്രൂഷയുടെയും സംസ്കാരത്തിന്റെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
Category: OBITUARY
അന്നമ്മ ഇട്ടിയുടെ സംസ്‌ക്കാരം ബുധനാഴ്ച
കാരോൾട്ടൻ: ആഗസ്റ്റ് 7-ന് നിര്യാതയായ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ മുൻ സെക്രട്ടറി ശ്രീ. ചാക്കോ ഇട്ടിയുടെ ധർമ്മപത്നി അന്നമ്മ ഇട്ടി (79)യുടെ പൊതുദർശനം ആഗസ്റ്റ് 11 (ചൊവ്വ) വൈകിട്ട് 6:00 മുതൽ 9:00 വരെ സെന്റ് തോമസ് ക്നാനായ പള്ളി, 727 Metker St, Irving, TX 75062 വെച്ചും, സംസ്കാര ശുശ്രൂഷ: ആഗസ്റ്റ് 12 (ബുധൻ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ സെന്റ് തോമസ് ക്നാനായ പള്ളി, Irving, Texas വെച്ചും, സംസ്കാരം:ആഗസ്റ്റ് 12 (ബുധൻ) ഉച്ചയ്ക്ക് 12:30 ന് Rolling Oaks Memorial Center, 400 Freeport Pkwy, Coppell, TX 75019 വെച്ചും നടക്കും. ഡാലസിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന അന്നമ്മ ഇട്ടി, ടെക്സസ് ഇർവിങിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയുടെ സജീവ അംഗവുമായിരുന്നു.…
കുടക്കശ്ശേരിൽ അന്നമ്മ ഇട്ടി അന്തരിച്ചു
കരോൾട്ടൻ: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുൻ സെക്രട്ടറി ചാക്കോ ഇട്ടിയുടെ സഹധര്‍മ്മിണി അന്നമ്മ ഇട്ടി ഓഗസ്റ്റ് 7 വെള്ളിയാഴ്ച അന്തരിച്ചു. കേരള അസോസിയേഷന്റെ വിവിധ കമ്മിറ്റികളിലും നേതൃനിരയിലും ഭർത്താവിനൊപ്പം വർഷങ്ങളായി സജീവമായി സേവനമനുഷ്ഠിച്ചിരുന്ന ഇവർ, ഡാളസിലെ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ടെക്സസ് ഇർവിംഗിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ ഭക്തരായ അംഗങ്ങളാണ് ഇവരുടെ കുടുംബം. പത്തനംതിട്ട കൂറ്റൂർ സ്വദേശികളാണ് പരേതയുടെ കുടുംബം. മക്കളും മരുമക്കളും: ആനി കുര്യൻ (ജോമോൾ) & റവ. ഫാ. ജോസഫ് കുര്യൻ (ബിജു അച്ചൻ) ആരമ്മമ്മൂട്ടിൽ ജോയ്‌സ് എബ്രഹാം & വിനിൽ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങൾ) പൊതുദർശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ചെറിയാൻ ഫിലിപ്പോസ് (87) ഡാളസിൽ അന്തരിച്ചു
ഡാളസ്: പത്തനംതിട്ട പെരുമ്പെട്ടി ചിറത്തലക്കൽ ചെറിയാൻ ഫിലിപ്പോസ് (87) ഡാളസിൽ അന്തരിച്ചു. ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗമാണ്. ചെറിയാൻ ഏലിയാസ് – റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ 10 മക്കളിൽ 9-ാമത്തെ മകനാണ് പരേതൻ. വർഷങ്ങളായി ഡാളസില്‍ സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഡാളസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം, സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യ : അന്ന ഫിലിപ്പോസ് സംസ്കാര ശുശ്രൂഷ ജൂലൈ 31 വെള്ളിയാഴ്ച, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോമില്‍ (Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019). തുടർന്ന് റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
ലൂസി ദാസ് ഫിലഡൽഫിയയിൽ അന്തരിച്ചു
ഫിലഡൽഫിയ: ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ പ്രമുഖ കുടുംബത്തിലെ അംഗമായ ലൂസി കിച്ചനർ ദാസ് (91)ഫിലഡൽഫിയയിൽ അന്തരിച്ചു. ഇന്ത്യാ കാത്തലിക് അസോസിയേഷൻ്റെ ആദ്യകാല പ്രവർത്തകയാണ്. നാടകാഭിനയത്തിലും ശ്രദ്ധേയ ആയിരുന്നു. അസംപ്ഷൻ ബി.വി.എം. ചർച്ച് അംഗവും, മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയ അംഗവുമായിരുന്നു. ചേർത്തലയാണ് സ്വദേശം. ലുധിയാന നഴ്‌സിംഗ് സ്‌കൂളിൽ നിന്ന് നഴ്സിംഗില്‍ ബിരുദമെടുത്തതിനു ശേഷം ഡല്‍ഹി എയിംസില്‍ സേവനമനുഷ്ഠിച്ചു. 1970-ൽ അമേരിക്കയിലെത്തി. ഐൻസ്റ്റീൻ ഹോസ്‌പിറ്റലിലും തുടർന്ന് ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും രജിസ്‌ട്രേഡ് നഴ്‌സ് ആയി സേവനമനുഷ്‌ഠിച്ചു. ഭർത്താവ്: പരേതനായ കിച്ചനാർ ദാസ്. മക്കൾ: ലിസ് (ഓസ്റ്റിൻ), ജാനിസ് (ഡാമിയൻ), ക്രിസ്റ്റിന (പയസ്) ,നിവിൻ ദാസ് (ക്രിസ്റ്റി), നെഡ് ദാസ് (നിമ്മി). കൊച്ചുമക്കൾ: കാതറിൻ, ഡേവിസ്, സിന്തിയ, ജെനോവ, ജോഷ്വ, മാക്സിമസ്, നിക്കോളാസ്, അലക്സാണ്ടർ, കെയ്റ്റലിൻ. കുഞ്ഞുമക്കൾ: അലീന, കെയ്‌ലി, ജൂലിയസ്, ഡയാൻ, നോവ. പൊതുദർശനം: ജൂലൈ 27 തിങ്കളാഴ്ച…
ശോശാമ്മ വർക്കി വേലങ്ങാട്ട് (പൊന്നമ്മ-95)അന്തരിച്ചു.
ഹൂസ്റ്റൺ: കോട്ടയം മാങ്ങാനം വേലങ്ങാട്ട് ശോശാമ്മ വർക്കി (പൊന്നമ്മ-95 അന്തരിച്ചു. മാരാമൺ താഴേക്കളത്തൂർ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ വി കെ വർക്കി (കൊച്ചിൻ ഡോക്. ലേബർ ബോർഡ് റിട്ട.ലേബർ ഓഫീസർ, വേലങ്ങാടൻ മത്സര വള്ളം ഉടമ) മക്കൾ: ഷാജി വേലങ്ങാടൻ (ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം, ഹൂസ്റ്റൺ), റെജി, ഷേർളി, കൊച്ചുമോൻ. മരുമക്കൾ: ഉഷ ഷാജി കോട്ടയം കല്ലുപാലത്തിങ്കൽ (ഹൂസ്റ്റൺ), അനില പണ്ടാരക്കുന്നേൽ (പുതുപ്പള്ളി), എ എം മാണി ആര്യൻകുളത്ത് (കഞ്ഞിക്കുഴി), ഷൈനി വർക്കി പന്ത്രണ്ടുപറയിൽ (വിജയപുരം പഞ്ചായത്ത് പ്രസിഡണ്ട്). കൊച്ചുമക്കൾ: റിക്കി,ജിക്കി, റോക്കി, നിക്കി,നേഹ,ഷോമ, രേഷ്മ. ജൂലൈ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.
അമ്മിണി ജോർജ്ജ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പത്തനംതിട്ട മെഴുവേലി മീൻ ചിറക്കൽ ജോർജ്ജ് മാത്യു (അച്ഛൻ കുഞ്ഞ്) വിന്റെ പത്നി അമ്മിണി ജോർജ്ജ് (79) ഹൂസ്റ്റണിൽ അന്തരിച്ചു. കൊടുമണ്ണിൽ കുന്നേതിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജെസ്സി ജോർജ്ജ് (ഡാളസ്), ജയ്സൺ ജോർജ്ജ് (ഓസ്റ്റിൻ). മരുമക്കൾ: വിവേക് ഷെട്ടി (ഡാളസ്), മോണിക്ക ജോർജ്ജ് (ഓസ്റ്റിൻ). കൊച്ചുമക്കൾ: സാറ, ഈതൻ, റോവെൻ, അജയ്. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകാംഗമാണ്. പൊതുദർശനം ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ.(12803 Sugar Ridge Blvd, Stafford, TX 77477). 25 ശനിയാഴ്ച രാവിലെ 9 മുതൽ 10 :30 വരെ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 11:30ന് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westhaimer Rd Houston, TX 77077) സംസ്കാരവും നടത്തും .
പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് (79) അന്തരിച്ചു
ന്യുയോർക്ക്: പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ്, 79, (പുന്നത്തനാട്ടു പുത്തൻ പുരയിൽ തെക്കേടത്തു വീട്) അന്തരിച്ചു. സാഹിത്യനുള്ള കേരള സെന്റർ പുറമെ ഇ-മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പി.ടി. പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്. 1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും, പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗ്ഗവേദിയുടെ അമരക്കാരിൽ ഒരാളാണ്. കൽക്കട്ട മലയാളി അസ്സോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റും, ബംഗാൾ റാഷണലിസ്റ്റ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്. നാടകങ്ങളും കഥകളും ലേഖനങ്ങളുമായി 6 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘കുഡോസ്’ ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം. ഭാര്യ:…
ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു
തൃശൂർ നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് അംഗവും പരേതനായ ചീരൻ ജെയിംസ് വില്യം സി. ജെ.-യുടെ ഭാര്യയുമായ സിസ്റ്റർ മറിയാമ്മ ജെയിംസ് (78) ജൂലൈ 13, 2026 തിങ്കളാഴ്ച തൃശ്ശരിൽ അന്തരിച്ചു . സി ജെ സാമുവേൽ തമ്പിയുടെ (ഫിലാഡൽഫിയ) സഹോദര ഭാര്യയാണ് പരേത. നെല്ലിക്കുന്ന് റെഹോബോത്ത് ഓർഫനേജിന് എതിർവശത്തുള്ള ചീരൻ വീട്ടിൽ താമസിച്ചുവരികയായിരുന്നു. മക്കൾ ജോസഫ് ജെയിംസ് (ജോമോൻ) & റേ ഗ്ലിനിസ് ജോസഫ് (റേമോൾ) (ദോഹ) ജിനു അനൂപ് & അനൂപ് തോമസ് (ചെന്നൈ) മിനു അജി & അജി തോമസ് (തൃശൂർ) വർഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ് (ലണ്ടൻ) കൊച്ചുമക്കൾ: ജീന വിവേക് & വിവേക് സാം ജോർജ് (ബാർബഡോസ്) ക്രിസ്‌ലിൻ മരിയ ജോസഫ് (ദുബായ്) മേരിലിൻ ഗ്ലോറിയ ജോസഫ് (ദോഹ) ആൻ റേച്ചൽ അജി (ഹൊസൂർ) ജൊവാന മറിയം…
ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: മേരി ജോര്‍ജ് (പാറപ്പുറം). മക്കള്‍: ബെനിറ്റ ഫ്ലെമിങ് (യു.എസ്.എ.), ബിന്‍സി ചാക്കോ (യു.എസ്.എ.), സോണിയ ജിമ്മി.(കൂരാച്ചുണ്ട്, കോഴിക്കോട്) മരുമക്കള്‍: ഫ്ലെമിങ് ജോര്‍ജ് (യു.എസ്.എ.), ചാക്കോ കോര (ഷാജി) (യു.എസ്.എ.), ജിമ്മി ബാസ്റ്റിന്‍.(കൂരാച്ചുണ്ട് ,കോഴിക്കോട്) കൊച്ചുമക്കള്‍: കെവിന്‍ ഫ്ലെമിങ്, ലിയോണ്‍ ഫ്ലെമിങ്, എഡ്വിന്‍ ചാക്കോ, ഐറിന്‍ ചാക്കോ, അലന്‍ ചാക്കോ, ഡിയോണ്‍ ജിമ്മി, അലീഷ ജിമ്മി. സഹോദരങ്ങള്‍: മാത്യു ചിറ്റാട്ടില്‍, ജോയ് ചിറ്റാട്ടില്‍. സഹോദരിമാര്‍: പരേതയായ സിസ്റ്റര്‍ സ്‌കൊളാസ്റ്റിക്ക (അച്ചാമ്മ), സിസ്റ്റര്‍ സിസിലി (സെലിയമ്മ), സിസ്റ്റര്‍ അക്വില (മേരി), ഡോ. സിസ്റ്റര്‍ ക്ലോഡിയ (ലിസി). സംസ്‌കാരം പിന്നീട് ഹൂസ്റ്റൺ സെന്റ് മേരീസ് പേർലാൻഡ് കാത്തലിക് ദേവാലയത്തിൽ നടക്കും.