കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയും ബഹ്‌റൈൻ ഡോജോ മാർഷ്യൽ ആർട്സ് ഡയറക്റ്ററും ആയ അനോജ് മാസ്റ്ററിന്റെ പിതാവ് കൊല്ലം പരവൂർ, അനോജ് കോട്ടേജിൽ കമലാസനൻ (83) നാട്ടിൽ നിര്യാതനായി . ഭാര്യ രാധാ കമലാസനൻ, നിഷ രാജേഷ്, ഉഷ രതീഷ് എന്നിവർ മറ്റു മക്കളാണ്. നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കൊല്ലം പ്രവാസി അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Category: OBITUARY
പ്രമുഖ സംരംഭകൻ ഡോ. അനിൽ പൗലോസ് (51) അന്തരിച്ചു
ന്യുയോർക്ക്/കൊച്ചി: ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന പ്രമുഖ സംരംഭകനും മല്ലപ്പള്ളി മോഡയിൽ കുടുംബാംഗവുമായ ഡോ. അനിൽ പൗലോസ് (51) കൊച്ചിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഭാര്യ എലിസബത്ത് കോലത്ത് കുടുംബാംഗമാണ്. മക്കൾ: ആൻ, സൂസന്നെ. സുനിൽ ഏക സഹോദരനും ടോം ജോർജ് കോലത്ത് ഭാര്യാ സഹോദരനുമാണ്. പരേതരായ സി.പൗലോസിൻ്റെയും ഡോ.അന്നമ്മ പൗലോസിൻ്റെയും മകനാണ്. 1972-ൽ തമിഴ്‌നാട്ടിലാണ് അനിൽ ജനിച്ചത്. ബ്രീക്‌സ് മെമ്മോറിയൽ ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സ്‌കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് ബിരുദാനന്തര ബിരുദവും ഭാരതിയാർ സർവകലാശാലയിൽ നിന്ന് പരിസ്ഥിതിശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി. 1997-ൽ എലിസബത്തിനെ വിവാഹം കഴിച്ച് ന്യൂയോർക്കിലേക്ക് താമസം മാറിയതിന് ശേഷം, റിലയൻസ് ഇൻഷുറൻസ് & അക്കൗണ്ടിംഗ് ഏജൻസി സ്ഥാപിച്ചു. അതിനു പുറമെ മാരിയറ്റ്, ഹിൽട്ടൺ, ഹയാത്ത് തുടങ്ങിയ നിരവധി ഹോട്ടൽ ശൃംഖലകൾ സ്വന്തമായി തുടങ്ങി. നിരവധി വിജയകരമായ സംരംഭങ്ങൾ അനിൽ നടത്തി.…
എൽസി കുര്യൻ അന്തരിച്ചു
ചിക്കാഗോ: ഒ ഐ സി സി യുഎസ്എ നോർത്തേൺ റിജിയണൽ ജനറൽ സെക്രട്ടറിയും, വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ സജി കുര്യന്റെ മാതാവും, മാവേലിക്കര മുട്ടം പടിഞ്ഞാറെതലയ്ക്കൽ പരേതനായ പി.സി കുര്യന്റെ ഭാര്യയുമായ റിട്ട.അദ്ധ്യാപിക എൽസി കുര്യൻ (ലില്ലിക്കുട്ടി-94) അന്തരിച്ചു . മുട്ടം മുഴങ്ങോടിയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് 12:30ന് ഭവനത്തിലും, തുടർന്ന് പരിമണം മാർത്തോമ്മ പള്ളിയിലും വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം പരിമണം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മക്കൾ: ജ്യോതി കുര്യൻ, ലിസ്സി സാം, സൂസൻ മനോഹർ, മോഹൻ കുര്യൻ, പരേതനായ റെജി കുര്യൻ, സജി കുര്യൻ. മരുമക്കൾ: ജെസ്സി, സാം , മനോഹർ, മേഴ്സി, മിനി, അൻസ.
എബി സ്കറിയാ അന്തരിച്ചു
ഹൂസ്റ്റൺ: ജോർജ് തെക്കേമലയുടെ (ഏഷ്യാനെറ്റ് യുഎസ് എ, ഹൂസ്റ്റൺ) സഹോദരിയുടെ മകൾ അഞ്ജു തോമസിന്റെ ഭർത്താവും, ഇലന്തൂർ കാലായിൽ പുത്തൻവീട്ടിൽ റവ.എം.എസ്. സകറിയുടെയും ലീലാമ്മയുടെയും മകനുമായ എബി സ്കറിയാ (42) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11ന് ഇലന്തൂർ മാർത്തോമാ വലിയ പള്ളിയിൽ. മകൻ: ഇവാൻ എബി സ്കറിയ
മത്തായി തോമസ് ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ൽ സർവീസിൽ നിന്നും വിരമിക്കന്നത് വരെ ദീർഘകാലം മൻഹാട്ടനിൽ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു പരേതൻ. വാർധക്യ സഹജമായ അസുഖത്താൽ ഏതാനും ദിവസമായി ചികത്സയിലായിരുന്നു. പരേതന്റെ മൃതശരീരം പൊതു ദർശനത്തിനായി 17-ന് വെള്ളി (ഇന്ന്) വൈകിട്ട് 4:30 മുതൽ 8:30 വരെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെക്കുന്നതാണ്. സംസ്കാര ശുശ്രൂഷ 18-ന് ശനി (നാളെ) രാവിലെ 8:30 മുതൽ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്നതും, സംസ്കാരം 11 മണിക്ക് ഫാമിങ്‌ഡെയിൽ പയിൻലോൺ സെമിത്തേരിയിൽ നടത്തുന്നതുമാണ് (Pine-lawn Cemetery, 2030 Wellwood Avenue, Farmingdale, NY 11735). ഭാര്യ:…
അന്തരിച്ച സേതു കരിയാട്ടിന്റെ സംസ്കാരം ന്യൂജേഴ്‌സിയിൽ
ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ച സേതു കരിയാട്ടിന്റെ സംസ്കാര ചടങ്ങുകൾ ന്യൂ ജേഴ്സിയിൽ മേയ് 18-ന്. ഫ്യൂണറൽ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ: മേയ് 13: Legacy Options Funeral Home, Fort Myers, Florida മേയ് 17: Riewerts Funeral Home, Bergenfield, New Jersey ഫ്യൂണറൽ സർവീസ്: മേയ് 18: സെന്റ് മേരീസ് സിറിയന്‍ ഓർത്തഡോൿസ് ചർച്ച് , ബെർഗെൻഫീൽഡ് , ന്യൂ ജേഴ്സി. Cemetery Address: Westwood Cemetery, 23 Kinderkamack Rd., Westwood, NJ 07675 പാലക്കാട്ടു കരിയാട്ടിൽ കുടുംബത്തിൽ രാമൻകുട്ടി നായരുടെയും ദാക്ഷായണിയമ്മയുടെയും മകനായ സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു. ദീർഘകാലം ന്യൂയോർക്കിൽ ബ്രൂക്ലിനിലും, പിന്നീട് ന്യൂജേഴ്സിയിൽ പരാമസ്സിലുമായിരുന്നു താമസം. ഇന്ത്യയിൽ സായി ബുക്കാറോയിലും , സെയിൽ സേലത്തിലും എഞ്ചിനീയർ ആയി മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് അമേരിക്കയിൽ എത്തിയതിനു…
ചേറ്റുകടവിൽ വർഗീസ് ലേക്ക് ലാന്റിൽ നിര്യാതനായി
ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് – 94) ലേക്ക്ലാന്റിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ നിര്യാതനായി. തോന്നിയാമലയിലെ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭകാല പ്രവർത്തകനും, ഐ.പി.സി തോന്നിയമല സഭയുടെ സ്ഥാപക കുടുംബാംഗവുമായിരുന്നു. മാരാമൺ ഐ.പി.സി സഭയുടെ മുൻ അംഗവുമായിരുന്നു പരേതൻ. ഇലന്തൂർ ചെരിക്കരേത്ത് പരേതയായ ഏലിയാമ്മയാണ് ഭാര്യ. മക്കൾ: പൊന്നമ്മ, സൂസമ്മ, ബാബുക്കുട്ടി, മരുമക്കൾ: പരേതനായ പാസ്റ്റർ വൈ. ബേബിക്കുട്ടി, ശാമുവേൽ വർഗീസ്, എൽസി. മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെ ലേക്ക് ലാൻഡ് ഐ.പി.സി യിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്നതും സംസ്കാര ശുശ്രൂഷകൾ 18 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആരംഭിക്കുന്നതുമായിരിക്കും. ലേക്‌ലാൻഡ് ഐപിസി സഭ സീനിയർ പാസ്റ്റർ കെ. ജെ കുര്യാക്കോസിന്റെ മുഖ്യ ശുശ്രൂഷയിൽ ഓക്ക് ഹിൽ ബറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്. Live : www.Youtube.com/ipcflordia
എം എസ് യോഹന്നാൻ മേലെതെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു
ഡാളസ് /മുളക്കുഴ:എം എസ് യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥനായിരുന്നു. ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ് പരേതൻ ഭാര്യ: ചെങ്ങന്നൂർ പിരളശ്ശേരിൽ മാളിയേക്കൽ കാവിൽ അച്ചാമ്മ മക്കൾ :ജിനു,ജിൻസി , ജാൻസി മൂവരും (ദുബായ്) മരുമകൻ:കറ്റാനം കാട്ടൂരൻ അജോ സംസ്കാരം ശനിയാഴ്ച 10 30 ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മുളകുഴ സെൻതോമസ് മാർത്തോമ പള്ളിയിൽ. കൂടുതൽ വിവരങ്ങൾക്ക് :സുജൻ തരകൻ (ഡാളസ് ) 214 245 8706
ചെറിയാൻ കുര്യാക്കോസ് അറ്റ്‌ലാന്റയിൽ നിര്യാതനായി
അറ്റ്ലാന്റ: തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അറ്റ്‌ലാന്റ യിൽ നിര്യാതനായി. ഭാര്യ മേഴ്‌സി കണ്ണാറ വൻമേലിൽ കുടുംബാംഗമാണ്. മക്കൾ ജെസെൻ, ജെസ്സി; മരുമക്കൾ: റോസി, വെസ്‌ലി. (എല്ലാവരും അറ്റ്‌ലാന്റ). പൊതുദർശനം മെയ് 12 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ അറ്റ്‌ലാന്റ ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചും സംസ്‌കാര ശുശ്രൂഷ മെയ് 13 രാവിലെ 10 മണിക്കും നടത്തപ്പെടും.
തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ മറിയാമ്മ കല്ലിശ്ശേരി ആലുംമൂട്ടിൽ കുടുംബാംഗമാണ്. മക്കള്‍: ബിജു – ബെനോ (കളരിക്കൽ), കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ ടോം – ഷൈനി (അറയ്ക്കപെരുമേത്ത്), ഹൂസ്റ്റൺ സുജ – ജെയിംസ് (ചെറിയമൂഴിയിൽ), ന്യൂയോർക്ക് റെജീന – സജു കണ്ണംകുഴയത്ത്), ന്യൂയോർക്ക് റെനി – ലോമോൻ തറയിൽ, ടാമ്പാ സോണി – ലവ്‌ലിൻ (മാലിയിൽ), ഹൂസ്റ്റൺ കൊച്ചുമക്കൾ: ആർച്ച-സ്റ്റീവൻ മൂന്നുപറയിൽ (ടാമ്പാ),അലീഷ്യ, ആകാശ്, ആർഷ, ക്രിസ്റ്റൻ, എമിൽ, ആരോൺ, ഏബെൽ, അഥീന, ഉണ്ണി, ചോതി – തൊമ്മു, ലൂക്ക്, അലീന, ലിയോ, റാണിയ, അലക്സാ, കരീന പൊതുദർശനം : മെയ് 10 നു വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ (1805 Avenue D, Fresno, TX –…
