ഇർവിങ് (ഡാളസ് ): മൈലപ്ര കുളത്താനിയിൽ വീട്ടിൽ പരേതരായ വി.കെ. മത്തായിയും മറിയാമ്മ മത്തായിയും മകൻ ബാബു മാത്യു(66) ഡാളസ്സിൽ അന്തരിച്ചു .ഡാളസ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ അംഗമാണ്. ഭാര്യ: എൽസി ബാബു മക്കൾ : ബെനിൽ, ബ്രെൻലി ബാബു, മരുമകൾ :ഷൈന ബാബു കൊച്ചുമക്കൾ : കെയ്ല, കാറ്റ്ലിൻ, കലേബ് ബാബു സഹോദരങ്ങൾ :ചിന്നമ്മ എബ്രഹാം, പരേതയായ തങ്കമ്മ ചാക്കോ, ജോയ് മത്തായിMEMORIAL & FUNERAL SERVICES Friday, November 24, 2023 | 6:00-7:30 pm Saturday, November 25, 2023 | 10:00-11:30 am Location: Believers Bible Chapel 2116 Old Denton Rd, Carrollton, TX 75006 Interment at Rolling Oaks Funeral Home 400 Freeport Pkwy, Coppell, TX…
Category: OBITUARY
മേഴ്സി ശാമുവേൽ നിര്യാതയായി
പന്തളം: പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെ ആരംഭകാല പ്രവര്‍ത്തകനായിരുന്ന പരേതനായ കുറ്റൂര്‍ കുട്ടിയച്ചന്റെ മകന് പന്തളം പുരയ്ക്കല്‍ മേഴ്സി വില്ലയില്‍ (കുറ്റൂര്‍ കോടിയാട്ട് കിണറ്റുകാലായില്) പരേതനായ പി.എന്‍. ശാമുവേലിന്റെ ഭാര്യ മേഴ്സി ശാമുമേൽ (80) നിര്യാതയായി. സംസ്കാരം പിന്നീട്. മാവേലിക്കര മാമ്മൂട്ടില്‍ കുടുംബാംഗവും, പരേതനായ പാസ്റ്റര്‍ പി.ടി. ചാക്കോയുടെ (വെട്ടിയാറ്റ് ചാക്കോച്ചന്റെ) മൂത്ത മകളുമാണ് പരേത. മക്കള്‍: നൈനാന് കോടിയാട്ട് (യു.എസ്.എ), ജേക്കബ് കോടിയാട്ട് (കാനഡ). മരുമക്കള്‍: ജെസ്സി (യു.എസ്.എ) ജോളി (കാനഡ). കൊച്ചുമക്കള്‍: ജെഫ്റി, സോഫിയാ, ജെന്നിഫര്‍, ജോര്ഡന്.
റുഖിയ ഇന്ന് രാവിലെ മരണപ്പെട്ടു
തെക്കേ അന്നാര സ്വദേശി കാവുങ്ങപറമ്പിൽ മജീദ് മൂപ്പന്റെ ഭാര്യയും പരേതനായ പിലാക്കൽ മുഹമ്മദ് മൂപ്പന്റെ മകളുമായ റുഖിയ ഇന്ന് (15/11/2023) രാവിലെ മരണപ്പെട്ടു.
അശ്വിന് പിള്ള (കണ്ണന്) ഷിക്കാഗോയില്‍ അന്തരിച്ചു
ഷിക്കാഗോ: മുൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനും ഗീതാമണ്ഡലം മുൻ പ്രസിഡന്റും കെ.എച്ച്.എൻ.എ.യുടെയും മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്റെയും ബോർഡ് അംഗവുമായിരുന്ന ജി.കെ. പിള്ളയുടെ മകന് അശ്വിൻ പിള്ള (34) ഷിക്കാഗോയിൽ അന്തരിച്ചു. ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: പത്മ പിള്ള. പൊതുദർശനം: നവംബർ 17 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ. തുടർന്ന് സംസ്കാര ചടങ്ങുകൾ ബാർട്ട്ലറ്റിലുള്ള കൺട്രിസൈഡ് ഫ്യുണറൽ ഹോമില്‍ (950 S. Bartlett Road, Bartlett, IL-60103). കൂടുതല്‍ വിവരങ്ങൾക്ക്: 847 708 3279. 847 769 0519.
നാടിൻ്റെ സഹായത്തിന് കാത്തു നില്‍ക്കാതെ അജീഷ് യാത്രയായി
എടത്വ: ദീപാവലി ദിനത്തിൽ തലവടി ഗ്രാമത്തെ സങ്കടക്കടലാക്കി അജീഷിൻ്റെ മരണ വാർത്തയെത്തി. തലവടി 11-ാം വാർഡിൽ തെന്നശ്ശേരിൽ തെക്കേതിൽ മുണ്ടുകാട്ട് വീട്ടിൽ രാമചന്ദ്രൻ്റെയും രത്നമ്മയുടെയും മകൻ അജീഷ് കുമാറിൻ്റെ (39) മരണ വാർത്ത ഒരു നാടിൻ്റെ മുഴുവൻ തേങ്ങലായി മാറി. കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അടുത്ത ദിവസം വിധേയനാകേണ്ടിയിരുന്ന അജീഷ് കുമാറിനു ( 39) വേണ്ടി ചികിത്സാ സഹായ നിധി സമാഹരണത്തിനിടയിലാണ് മരണ വാർത്തയെത്തിയത്. ആദ്യഘട്ടം 8 മുതൽ 13 വരെയുള്ള വാർഡുകളിൽ നിന്നും ധനസഹായ സമാഹരണം നവംബർ 5ന് നടത്തിയിരുന്നു. രണ്ടാം ഘട്ടമായി മറ്റ് വാർഡുകളിലേക്ക് പോകുന്നത് സംബന്ധിച്ച ആലോചന നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അജീഷ് കഴിഞ്ഞ രണ്ടര മാസമായി എറണാകുളം അമ്യത മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അജീഷിൻ്റെ നിര്യാണത്തിൽ കുട്ടനാട് എം.എൽ എ തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത്…
എ. വി. ജോർജ് (ജോർജ്ജുകുട്ടി) ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക് :എ വി. ജോർജ് (ജോർജ്ജുകുട്ടി 70) നവംബർ 10 ഉച്ചകഴിഞ്ഞ് യോങ്കേഴ്സിൽ നിര്യാതനായി . തലവടി ആനപറംബെൽ അഞ്ചേരിൽ പരേതരായ ഈപ്പൻ വർഗീസിനെയും ശോശാമ്മ വർഗീസിനെയും ഇളയമകനാണ് ജോർജ് ന്യൂയോർക് സിറ്റി ട്രാൻസിറ്റ് ഉദ്യോഗസ്ഥനും യോങ്കേഴ്സ് സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക അംഗവുമാണ്ഭാര്യ: എൽസമ്മ ജോർജ് മക്കൾ : ജിനി എലുവത്തിങ്കൽ (ഫ്ലോറിഡ )ജിമ്മി ജോർജ് ജിജോ( ന്യൂയോർക്ക്) മരുമക്കൾ : ജയ്സൺ എലുവത്തിങ്കൽ ,ജിൻസി ജോർജ് സഹോദരങ്ങൾ: സാറാമ്മ ചെറിയാൻ, മറിയാമ്മ ഗീവർഗീസ്,എ വി വർഗീസ് ,പരേതനായ എ വി തോമസ്, അന്നമ്മ മാത്യു. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.കൂടുതൽ വിവരങ്ങൾക്ക് :സുനിൽ വർഗീസ് 914 433 7980 , സുധി തോമസ് 914 419 7170
കെ ഇ ഈപ്പൻ അന്തരിച്ചു
ഹ്യൂസ്റ്റൺ: പുറമറ്റം കണ്ണേത്ത് കെ ഇ ഈപ്പൻ( 88) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ കെ ഈപ്പൻ മക്കൾ: പ്രീതി വർഗീസ്, ജോ ഈപ്പൻ(ഹ്യൂസ്റ്റൺ) മരുമക്കൾ: മോൻസി വർഗ്ഗീസ്, മിനി ഈപ്പൻ( ഹ്യൂസ്റ്റൺ) കൊച്ചുമക്കൾ: സ്റ്റാൻലി, ആഷ്ലി, ഫെയ്ത്ത്, കാലേബ്. സഹോദരങ്ങൾ: അമ്മിണി, കുഞ്ഞുമോൻ,ചിന്നമ്മ, സാറാമ്മ, പൊടിയമ്മ, കുഞ്ഞുകുഞ്ഞമ്മ, ( എല്ലാവരും യു എസ് എ)
ഡോ. എം.ആർ.കെ.മേനോൻ ന്യൂജേഴ്സിയിൽ അന്തരിച്ചു
ന്യൂജേഴ്സി: തൃപ്പൂണിത്തുറ ഗോകുലം പാലസ്, ഡോ.എം.ആർ.കെ.മേനോൻ (84) ന്യൂജേഴ്സിയിൽ അന്തരിച്ചു. ഒക്ടോബര്‍ 31 ചൊവ്വാഴ്ച പുലർച്ചെ ന്യൂജേഴ്സിയിൽ കുടുംബത്തോടൊപ്പം സമാധാനപരമായായിരുന്നു അന്ത്യം സംഭവിച്ചത്. കേരളത്തിലെ കുഴൂരിലായിരുന്നു ജനനം. ഭാര്യ: ശ്രീമതി ചിത്രാ മേനോൻ. മക്കൾ: ഡോ. രാകേഷ് മേനോൻ, ഡോ. രേഖ മേനോൻ, ഡോ. ദിവ്യ മേനോൻ പൊതുദര്‍ശനം , അന്ത്യകർമങ്ങൾ & ശവസംസ്കാരം 2023 നവംബർ 1 ബുധനാഴ്ച 1:00 PM മുതൽ 2:30 PM വരെ ഫ്രാങ്ക്ലിൻ മെമ്മോറിയൽ പാർക്ക്, 1800 സ്റ്റേറ്റ് റൂട്ട് 27, നോർത്ത് ബ്രൺസ്വിക്ക്, NJ 08902.
അന്നമ്മ വറുഗീസ് (ഗ്രേസി) സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു
സ്റ്റാറ്റൻ ഐലൻഡ് / ന്യൂയോർക്ക് : കോഴഞ്ചേരി വാഴക്കുന്നത്ത് വറുഗീസിന്റെ (വിഎസ്എസ്സി റിട്ട. എൻജിനീയർ) ഭാര്യ അന്നമ്മ വറുഗീസ് (ഗ്രേസി 73) ഒക്ടോബർ 30ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. തിരുവല്ല ഓതറ കീയത്തു കുടുംബാംഗമാണ് പരേത. ഏകമകൻ: നോബിൾ വർഗീസ് മരുമകൾ: ഷീലു വർഗീസ് കൊച്ചുമക്കൾ: നിക്കോൾ, നോയൽ, നേഥൻ നവംബർ 2, വ്യാഴം 3:00pm മുതൽ 9:00pm വരെ സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിൽ (28 Sunset Ave, Staten Island, NY 10314) പൊതുദർശനം ഉണ്ടായിരിക്കും സംസ്കാരശുശ്രൂഷകൾ നവംബർ 3, വെള്ളിയാഴ്ച രാവിലെ 10 മുതൽ സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിച്ചു, തുടർന്ന് മൊറോവിയൻ സെമിത്തേരിയിൽ (22205 Richmond Rd, Staten Island, NY 10306) സംസ്കാരം നടക്കും . കൂടുതൽ വിവരങ്ങൾക്ക്: സുനിൽ ജോർജ് 917-710-7673
സൈമൺ നിരപ്പുകാട്ടിൽ റ്റാമ്പായിൽ നിര്യാതനായി
റ്റാമ്പാ: പിറവം നിരപ്പുകാട്ടിൽ പരേതനായ ഉലഹന്നാന്റെയും (ഓനൻപിള്ള സാർ) അച്ചുകുട്ടിയുടെയും മകൻ സൈമൺ നിരപ്പുകാട്ടിൽ (61) റ്റാമ്പായിൽ നിര്യാതനായി. ഭാര്യ റ്റീനാ ഞീഴൂർ പായിത്തുരുത്തേൽ കുടുംബാംഗമാണ്. പരേതൻ റ്റാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകാംഗമാണ്. മക്കൾ: റോണി & ശ്രീയ കാരിമാറ്റം, റ്റോണി, സാന്ദ്രാ (ഏവരും റ്റാമ്പാ) സഹോദരങ്ങൾ: മേഴ്സി & റ്റോമി ചെമ്മലക്കുഴി, ഞീഴൂർ സാജു (പരേതൻ) & ലയ കൊച്ചുമാലത്തുശേരിൽ, ചിങ്ങവനം ഡെയ്സി & സാനി കണിയാപറമ്പിൽ, കടുത്തുരുത്തി ആൻസി (ബിസി) & അലക്സ് വെള്ളാപ്പള്ളി, മറ്റത്തിൽ പേരൂർ സജി & ലിസ വട്ടപ്പറമ്പിൽ, പാലാ സംസ്കാരം പിന്നീട്.
